വിയറ്റ്നാമിനു വിട; സാമുറായികൾ സെമിയിൽ
ധീരമായ ഫുട്ബാൾ കളിച്ച വിയറ്റ്‌നാമിനു വിട.ജപ്പാന്റെ ഓരോ മുന്നേറ്റങ്ങളെയും കരുത്തോടെ നേരിട്ട വിയറ്റ്നാമിനു ഒരൊറ്റ ഗോളിൽ സ്വപ്നങ്ങൾ പൊലിഞ്ഞു.ജപ്പാൻ തുടർച്ചയായ 6ആം തവണയും ഏഷ്യ കപ്പിന്റെ സെമിഫൈനലിൽ.
ഇന്നത്തെ മത്സരം മുതൽ നടപ്പാക്കിയ 'വാർ' ലൂടെ ആയിരുന്നു ജപ്പാന്റെ ഗോൾ.57ആം മിനിറ്റിൽ ഇരുപത് വയസ്സുകാരൻ റിറ്റ്സു ഡോൺ ആണ് ചരിത്ര ഗോൾ നേടിയത്. ഇറാൻ - ചൈന മത്സര വിജയികളെ സാമുറായികൾ സെമിയിൽ ഏറ്റുമുട്ടും.
© Southsoccers - Together for Indian Football
0 comments:
Post a Comment