ഏഷ്യ കപ്പ് രണ്ടാം സെമിയിൽ ഖത്തർ ഇന്ന് ആതിഥേയരായ യു. എ. ഇ യെ നേരിടും.ഇരു ടീമുകളും വമ്പൻ ടീമുകളെ തോൽപിച്ചാണ് സെമിയിൽ എത്തിയത്. ഖത്തർ ദക്ഷിണ കൊറിയയെയും ആതിഥേയർ ഓസ്‌ട്രേലിയയെയും ഓരോ ഗോളിന് കീഴടക്കിയാണ് സെമിയിലെത്തിയത്.യു. എ. ഇ ഇതു രണ്ടാം തവണയാണ് സെമിയിൽ എത്തുന്നത്.1966ൽ സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ് ആയിരുന്നു. ഖത്തർ റാങ്കിങ്ങിൽ 93ആം സ്ഥാനത്തും ആതിഥേയർ 79ആം സ്ഥാനത്തുമാണ്.2022 ലോകകപ്പിന് ആതിയെയത്വം വഹിക്കുന്ന ഖത്തറിന് ഇതു മികച്ച തയ്യാറെടുപ്പാണ്. രണ്ടു മികച്ച സ്‌ട്രൈക്കരമാരുടെ പോരാട്ടം കൂടിയാകും ഇത്. ടൂർണമെന്റ് ടോപ്‌സ്‌കോറർ അൽമൂസ് അലിയും 2015 ഏഷ്യ കപ്പ് ടോപ്‌സ്‌കോറർ അലി മഖ്ബൂത്ത് തമ്മിലാകും അത്. രണ്ടു ഗൾഫ് രാജ്യങ്ങൾ നേർക്കുനേർ വരുമ്പോൾ അബുദാബിയിൽ കിടിലൻ മത്സരം കാണാം.
*Southsoccers - Together for Indian Football*
0 comments:
Post a Comment