നാളെ നടക്കുന്ന യുഎഇ ക്കെതിരായ മത്സരത്തിൽ സുനിൽ ഛേത്രി തന്നെ ഇന്ത്യൻ ടീമിനെ നയിക്കും. തായ്‌ലൻഡിനെതിരായ മത്സരത്തിൽ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്.
എന്നാൽ കളിക്കളത്തിൽ യഥാർത്ഥ നായകൻ സുനിൽ ഛേത്രി തന്നെ ആയിരുന്നു. ഇരട്ടഗോളുമായുമായി ഛേത്രി യായിരുന്ന ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്. കഴിഞ്ഞ വേൾഡ് കപ്പിൽ ബ്രസീൽ പിന്തുടർന്ന തന്ത്രമാണ് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൻ ഉപയോഗിക്കുന്നത്.ഓരോ മത്സരങ്ങളിലും ഒരോ താരങ്ങള ക്യാപ്റ്റനാക്കി എല്ലാവരും ടീമിന്റെ ഐക്യവും കരുത്ത് വർധിപ്പിക്കുകയാണ് കോച്ച് ലക്ഷ്യമിടുന്നത്. ബഹ്റൈനെതിരായ മത്സരത്തിൽ മുന്നാമതൊരു താരമായിരിക്കും ഇന്ത്യയെ നയിക്കുക.
0 comments:
Post a Comment