തുടർ തോൽവികളിൽ നിന്നും കരകയറാൻ ഗോകുലം ഇന്ന് മിനർവ്വക്കെതിരെ
തുടർ തോൽവികളിൽ നിന്നും കരകയറാൻ ഗോകുലം കേരള എഫ്സി ഇന്ന് നിലവിലെ ജേതാക്കളായ മിനർവ്വ പഞ്ചാബിനെ നേരിടും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മിനർവ്വയുടെ തട്ടകത്തിലാണ് മത്സരം
ലീഗിൽ മികച്ച തുടക്കമായിരുന്നു ഗോകുലം കേരള എഫ്സിക്ക് . മോഹൻബഗാനെയും നെരോക്ക എഫ്സിയെയും സമനിലയിൽ തളച്ചു തുടങ്ങിയ ടീം മിനർവ്വ പഞ്ചാബിനെയും ഷില്ലോങ് ലജോങിനെയും കീഴടക്കി ആദ്യ മൂന്നിൽ എത്തി. എന്നാൽ സൂപ്പർ താരം അന്റോണിയോ ജർമ്മൻ ടീം വിട്ടതും താരങ്ങളുടെ ഫോമില്ലായ്മയും ടീമിനെ പിന്നോട്ട് അടിച്ചു. അതിനിടെ ജർമ്മന് പകരം സൺഡേയെ ടീമിലെത്തിച്ചെങ്കിലും കാര്യമായ പുരോഗതി ടീമിന്റെ പ്രകടനത്തിൽ ഉണ്ടായില്ല. അതിനിടെ അർജന്റീനിയൻ താരം ഒർട്ടിസും ടീം വിട്ടത് ടീമിന് ഇരുട്ടടി ആയി. അവസാന നാല് മത്സരങ്ങളിൽ നിന്നും ഒരു പോയിന്റ് പോലും സ്വന്തമാക്കാൻ ടീമിന് കഴിഞ്ഞിട്ടില്ല. വ്യത്യസ്തമല്ല നിലവിലെ ജേതാക്കളായ മിനർവ്വ പഞ്ചാബിന്റെ സ്ഥിതിയും ഒരു ജയം സ്വന്തമാക്കിയിട്ട് അഞ്ചു മത്സരങ്ങൾ മിനർവ്വയും പിന്നീട്ടു. 12 മത്സരങ്ങളിൽ നിന്നും 13 പോയിന്റുമായി മിനർവ്വ ഏഴാമതും അത്ര തന്നെ കളിയിൽ നിന്നും 10 പോയിന്റുമായി ഗോകുലം പത്താമതുമാണ്
0 comments:
Post a Comment