Tuesday, June 25, 2019

കേരളത്തിലെ കായിക അധ്യാപകർക്ക് പരിശീലനം നൽകാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കോച്ചുകൾ എത്തുന്നു


സംസ്ഥാനത്തെ കായിക അധ്യാപകർക്ക് ഫുട്ബോൾ പരിശീലനം നൽകാൻ ബ്രിട്ടീഷ് കൗൺസിലുമായി സംസ്ഥാനസർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംസ്ഥാനത്തെ 288 അധ്യാപകർക്കാകും ഇത് വഴി പരിശീലനം ലഭിക്കുക.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നുളള ആറ് സെർട്ടിഫൈഡ് കോച്ചുകൾ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ കായിക അധ്യാപകർക്ക് ആകും പരിശീലനം ലഭിക്കുക.  സർക്കാർ സ്കൂളുകളിൽ ഫുട്ബോൾ കോച്ചിങിൽ ലോകോത്തര വൈദഗ്ധ്യമുള്ള കായിക അധ്യാപകരെ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ഇത് വഴി സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഫുട്ബോളിൽ കൂടുതൽ വൈദഗ്ധ്യം നേടാൻ ആകും എന്നാണ് സംസ്ഥാനസർക്കാർ കരുതുന്നത്.

കോസ്റ്ററിക്കയെ വീഴ്ത്തി നാസോണും കൂട്ടരും


കോൺകകാഫ് ഗോൾഡൺ കപ്പിൽ ശക്തരായ കോസ്റ്ററിക്കയെ കീഴടക്കി ഹെയ്തി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡകൻസ് നാസോണിന്റെ മികവിലാണ് ഹെയ്തിയുടെ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹെയ്തിയുടെ ജയം. ഡകൻസ് നാസോൺ , അലക്സിസ് ബെൻഡ് എന്നിവരാണ് ഹെയ്തിക്കായി ഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഹെയ്തി ക്വാർട്ടറിൽ പ്രവേശിച്ചു. ജൂൺ 30ന് നടക്കുന്ന ക്വാർട്ടറിൽ ഹെയ്തി കാനഡയെ നേരിടും

ബെംഗളൂരുവിന്റെ സിസ്കോ ഇനി ഡൽഹിയിൽ


സ്പാനിഷ് വിങ്ങർ സിസ്കോ ഹെർണാണ്ടസ്  ഇനി ഡൽഹി ഡൈനാമോസിനായി കളിക്കും. ഒരു വർഷത്തെ കരാറിൽ ക്ലബ്ബ് സിസ്കോയുമായി ഒപ്പുവെച്ചു

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ ബെലാറസിൽ നിന്നും ആയിരുന്നു സിസ്കോ ഹെർണാണ്ടസ് ബെംഗളൂരുവിൽ എത്തിയത്. 20 മത്സരങ്ങൾ ബ്ലൂസിനായി കളിച്ച സിസ്കോ ഹെർണാണ്ടസ് ഒരു ഗോളും നേടിയിട്ടുണ്ട്.

കലുഷിതമാകുന്ന ആഭ്യന്തര ഫുട്ബോൾ


ഇന്ത്യൻ ഫുട്ബോൾ ഇന്ന് ആശയക്കുഴപ്പങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഐ ലീഗാണോ ഐ എസ് എല്ലാണോ പ്രാഥമിക ലീഗ് എന്നതാണ് പ്രധാന തർക്ക വിഷയം.ഐ എസ് എല്ലിന്റെ വരവിനു ശേഷമാണ് ഇന്ത്യൻ ഫുട്ബോളിന് ഒരു ഉണർവ്വുണ്ടായത് എന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു വിഷയം തന്നെയാണ്.

 അതിലൂടെ ഒരു ക്രിക്കറ്റ് മേധാവിത്വ രാജ്യത്തു ഫുടബോളിന് വന്ന ശ്രദ്ധ വളരെയധികമായിരുന്നു. എന്നാൽ അതിന് മുൻപും ഫുട്ബോൾ ഇന്നാട്ടിൽ ഉണ്ടായിരുന്നു..ഫുട്ബോൾ ഈറ്റില്ലങ്ങളായിരുന്ന പശ്ചിമ ബംഗാൾ - ഗോവ - കേരളം പോലുള്ള സ്ഥലങ്ങളിൽ നിന്നും ക്ലബുകളും കളിക്കാരും ഒക്കെയുണ്ടായിരുന്നു. ഇന്നലെ വന്നവർ പണക്കൊഴുപ്പിന്റെ ബലത്തിൽ AIFF നെ കൂട്ട് പിടിച്ചു കൊണ്ട് തങ്ങളുടെ പൈതൃകത്തെയും ഫുട്ബോൾ സ്നേഹത്തെയും അപമാനിക്കുന്നു എന്ന് ഐ ലീഗ് അനുകൂലികൾ ആരോപിക്കുന്നു..

കഴിഞ്ഞ സീസണിൽ നൽകിയ സമയക്രമം, തത്സമയസംപ്രേഷണത്തിൽ വരുത്തിയ വീഴ്ചകൾ എന്നിവയിലൂടെ ഐ ലീഗ് ക്ലബുകളെ താഴ്ത്തികെട്ടാൻ ശ്രമിച്ചു എന്നാരോപിച്ച് സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ക്ലബുകളിൽ പ്രമുഖർ പിന്മാറിയിരുന്നു.. ഇതും AIFF നെ ചൊടിപ്പിച്ചു. മിനർവാ പഞ്ചാബിന്റെ രഞ്ജിത്ത് ബജാജ് നടത്തിയ പരസ്യ ആരോപണങ്ങളും ഈസ്റ്റ്‌ ബംഗാൾ, മോഹൻ ബഗാൻ, ഗോകുലം കേരള, ചർച്ചിൽ തുടങ്ങിയ ടീമുകൾ അതേറ്റു പിടിച്ചതും വൻ വിവാദങ്ങളാണുയർത്തിയത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫുട്ബോൾ പ്രേമികളും പക്ഷം ചേർന്ന് സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന അങ്കം പൊടി പാറുന്നുണ്ട്. കോടതിയെ സമീപിക്കുക എന്നതാണ് ഐ ലീഗ് ക്ലബുകളുടെ തീരുമാനം എന്നും അറിയുന്നുണ്ട്.. ഐ എസ് എൽ അനുകൂല സമീപനവുമായി മുന്നോട്ടു പോകുന്ന AIFF - FSDL കൂട്ടുകെട്ട് ഇതിനെ എങ്ങിനെ നേരിടുന്നു എന്നത് കാത്തിരുന്നു കാണണം.എന്തായാലും ഇന്ത്യൻ ഫുട്ബോളിലെ ടോപ് ലീഗ് ഏതാണെന്നു കാത്തിരുന്നു കാണാം.
നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുക..ഏതാകണം ഇന്ത്യൻ ഫുട്ബോളിലെ പ്രാഥമിക ലീഗ്..? കാരണങ്ങൾ എന്ത്..?

Sunday, June 16, 2019

ദയനീയം അർജന്റീന


കോപ അമേരിക്ക ടൂർണമെന്റിലും  അർജന്റീനക്ക് തോൽ വിതുടക്കം.കൊളംബിയായോട് രണ്ട് ഗോളിന്റെ ദയനീയ തോൽവി.മൈതാനത്ത് ആക്രമണ ഫുട്ബാലോ ഗോൾവല ലക്ഷ്യംവെച്ഛ് ഒരു ഷോട്ടോ ഇല്ലാതെ അർജന്റീന ഉഴറി.ഈ ടീം ടൂർണമെന്റ്ൽ ഏതുവരെ എത്തുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.

Wednesday, June 12, 2019

ആരോൺ ഹ്യൂഗ്‌സ് അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു..


മറക്കാനാവുമോ ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധനനും ആരോൺ ഹ്യൂഗ്സിനെ. ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം പതിപ്പിൽ,തട്ടിക്കൂട്ട് താരങ്ങളെ വെച്ച് താളം കണ്ടെത്താനാകാതെ വിഷമിച്ചപ്പോൾ തന്റെ അനുഭവ സമ്പത്തും നേതൃത്വ പാഠവും ഒരു പോലെ വിനിയോഗിച്ച് തന്റെ ടീമിന്റെ  'മിശിഹാ' യായി അവതരിപ്പിച്ചാണ് ഹ്യൂഗ്സ് മലയാളികളുടെ നെഞ്ചിലേറിയത്.

ചോര പൊട്ടിയൊഴുകുന്ന തലയുമായി കയറിപോയി ഒടുവിൽ ബാൻഡേജ് മായി പറന്നു വന്നു കളിച്ച് നമ്മുടെ സ്വന്തമെന്ന് അന്ന് മുതൽ മലയാളികൾ നെഞ്ചോടു ചേർത്തു വിളിച്ച നമ്മുടെ സ്വന്തം ഹ്യൂഗ്സ് ഏട്ടനെ അങ്ങനെയൊരു കാല്പന്ത് കളി പ്രേമിയും​ മറക്കാനിടയില്ല.

ഒരേ സമയം സ്വന്തം രാജ്യത്തിന് വേണ്ടി കളിച്ചതിനു ശേഷം പതിന്നാലു മണിക്കൂറോളം യാത്ര കഴിഞ്ഞ് നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ്ന് വേണ്ടി തൊണ്ണൂറു മിനിട്ട് തികച്ചും കളിച്ച് തന്റെ ജോലിയോടുള്ള ആത്മാർത്ഥയും ആത്മബന്ധവും കടപ്പാടും നമുക്ക് കാണിച്ച് തന്നു അദ്ദേഹം.

1979 നവംബർ മാസം 9 നാണ് ഹ്യൂഗ്സ് നോർത്ത് അയർലണ്ടിലെ ഒരു സാധാരണ ഗ്രാമ പ്രദേശമയിരുന്ന കുക്ക്‌സ് ടൗണിൽ ജനിക്കുന്നത്. തന്റെ  പതിനെട്ടാം വയസിൽ ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടിയാണ് കളിക്കളത്തിലെ തന്റെ സീനിയർ കരിയറിന് തുടക്കമിട്ടത്. എട്ട് സീസണോളം അവിടെ ചെലവഴിച്ച അദ്ദേഹം നാല് ഗോളുകൾ ഉൾപ്പെടെ   205 മൽസരങ്ങളിൽ കളിച്ചു. പിന്നീട് ആസ്റ്റൺ വില്ലയിലേക്ക് കൂടുമാറി അവിടെ മൂന്ന് സീസണിലും തന്റെ മികവ് ആ ആറടിക്കാരൻ തെളിച്ചു (54 മത്സരങ്ങൾ)  പിന്നീട്  വീണ്ടും കൂടുമാറി  ഫുൾഹാമിൽ കളിച്ച അദ്ദേഹം ഏഴ് സീസണോളമായി 196 മത്സരങ്ങൾ കളിച്ചു. 

തന്റെ സീനിയർ കരിയറിന്റെ തൊണ്ണൂറ് ശതമാനവും  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച അദ്ദേഹം ഒരു തവണ പോലും റെഡ് കാർഡ്  വാങ്ങിയിട്ടില്ല. ഈ റെക്കോർഡിൽ വെല്ലുവിളിയായത് ചെമ്പടയുടെ റയാൻ ഗിഗ്സ് മാത്രമായിരുന്നു.

കേരള ബ്ലാസ്റർസിന്റെ ഫൈനൽ കൂടാതെ ഫുൾഹാമിന് വേണ്ടി യുവേഫ യൂറോപ്പ കപ്പ് ഫൈനലിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ തവണ രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞതിൽ രണ്ടാം സ്ഥാനവും അദ്ദേഹത്തിനാണ്. മുൻപ് രണ്ടു തവണ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിടവാങ്ങിയപ്പോളും കോച്ചുമാരുടെ നിർബന്ധം മൂലം തിരിച്ചുവരേണ്ടിയിരുന്ന അവസ്ഥയായിരിക്കുന്നു ഈ ആറടിക്കാരനായ 'കപ്പിത്താന്' യൂറോ 2016 നുള്ള ടീമിലും അദ്ദേഹം ഉണ്ടായിരുന്നു.


ചടുലമാർന്ന ക്ലിയറൻസുകളും തന്റെ സ്വതസിദ്ധമായ  ' ജെന്റിൽമാനിസം '  കൊണ്ടും മലയാളിക്കര കീഴടക്കിയാണ് അദ്ദേഹം പോയത്.

39 കാരനായ ഹ്യൂഗ്‌സ് രാജ്യത്തിന് വേണ്ടി 112 തവണ ബൂട്ടണിഞ്ഞു.. 

Wednesday, June 5, 2019

ഇന്ത്യൻ ഫുട്‌ബോൾ ഉയർച്ചയിലേക്ക്. രണ്ടാം പകുതിയിൽ ഇന്ത്യക്ക് വ്യക്തമായ മേധാവിത്യം. ദൗർഭാഗ്യവശാൽ നഷ്ടമായത് നിരവധി ചാന്സുകൾ.


ബോളുമായി ഇന്ത്യൻ ഫുട്‌ബോൾ ടീം പ്രണവം തുടങ്ങിയെന്നു വ്യക്തം. കൊനേട്ടനെന്ന ഇംഗ്ലീഷ് കോച്ചിനു കീഴിൽ ബോള് കിട്ടിയാൽ അകലേക്ക് കോപത്തോടെ തൊഴിച്ചു അകറ്റി കളിക്കുന്ന ലോങ് ബോള് ടാക്ടിക്സിന് പകരം പന്തിനെ തൊട്ടു തലോടി പാകത്തിന് കൂട്ടുകാർക്ക് പാസ് ചെയ്തു കളിക്കുന്ന സൗന്ദര്യാത്മക ഫുട്‌ബോൾ ആണ് ക്രൊയേഷ്യൻ കോച്ചിനു കീഴിൽ ഇന്ന് ടീം ഇന്ത്യ കളിച്ചത്. ശരിക്കും അത്ഭുതപ്പെടുത്തുന്ന ബോളടക്കം പ്രകടിപ്പിച്ച ഇന്ത്യൻ പ്ലെയേഴ്‌സ് നിൽവാരത്തിൽ തങ്ങൾ ഒട്ടും താഴെ അല്ലെന്നു തെളിയിച്ചു കഴിഞ്ഞു.

പുതിയ കൊച്ചിന് കീഴിൽ ആദ്യ കളിയുടെ പരിഭ്രമവുമായി ഇറങ്ങി ഡിഫെൻസീവ് പിഴവിന്റെ പേരിൽ 3 ഗോൾ വഴങ്ങി തോൽവി  പിണഞ്ഞെങ്കിലും ഇന്ത്യൻ ടീം വളർന്നു കഴിഞ്ഞു എന്നു ഓരോ കളിയാരാധകനും ഇന്നത്തെ കളിയോടെ ഒരു ഉറപ്പ് ലഭിച്ചു. അതിന്റെ നേര്സാക്ഷ്യം ആയിരുന്നു അമർജിത്തിനെ പോലുള്ള 20 വയസ് തികയാത്ത പയ്യൻ അടക്കം കളിക്കുന്ന ഇന്ത്യൻ ടീം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കുന്ന കളിക്കാർ ഉള്ള കരീബിയൻ ടീമിന് മേൽ മേധാവിത്യം നേടി രണ്ടാം പകുതി അവസാനിപ്പിച്ചത്.

സഹൽ, ബ്രണ്ടൻ, എന്നിവർക്ക് ശോഭനമായ ഒരു ഭാവി കാത്തിരിക്കുന്നു എന്നുറപ്പ്.

നന്ദി ടീം ഇന്ത്യ. റിസൾട്ട് നോക്കി അഹ് വീണ്ടും തോറ്റല്ലേ എന്നു കളി കാണാത്ത വിമർശകർ പറയും. പക്ഷെ കളി കണ്ടവർ പറയും. ടീം ഇന്ത്യ മാറി. ഈ ടീമിന് ഈ കോച്ചിന്റെ കീഴിൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും. ഇത് കളി കണ്ട ഞങ്ങളെ പോലെയുള്ള സാധാരണക്കാരുടെ ശക്തമായ വിശ്വാസം ആണ് . അന്ധവിശ്വാസം അല്ല. കളി കണ്ടപ്പോൾ ലഭിച്ച ഉറപ്പാണ് അത്.

- ആൽവി മണിയങ്ങാട്ട്

Blog Archive

Labels

Followers