കേരളത്തിലെ കായിക അധ്യാപകർക്ക് പരിശീലനം നൽകാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കോച്ചുകൾ എത്തുന്നു
സംസ്ഥാനത്തെ കായിക അധ്യാപകർക്ക് ഫുട്ബോൾ പരിശീലനം നൽകാൻ ബ്രിട്ടീഷ് കൗൺസിലുമായി സംസ്ഥാനസർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംസ്ഥാനത്തെ 288 അധ്യാപകർക്കാകും ഇത് വഴി പരിശീലനം ലഭിക്കുക.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നുളള ആറ് സെർട്ടിഫൈഡ് കോച്ചുകൾ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ കായിക അധ്യാപകർക്ക് ആകും പരിശീലനം ലഭിക്കുക. സർക്കാർ സ്കൂളുകളിൽ ഫുട്ബോൾ കോച്ചിങിൽ ലോകോത്തര വൈദഗ്ധ്യമുള്ള കായിക അധ്യാപകരെ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ഇത് വഴി സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഫുട്ബോളിൽ കൂടുതൽ വൈദഗ്ധ്യം നേടാൻ ആകും എന്നാണ് സംസ്ഥാനസർക്കാർ കരുതുന്നത്.
0 comments:
Post a Comment