Saturday, July 6, 2019

ഇന്റർ കോണ്ടിനെന്റൽ കപ്പ്; നിങ്ങൾ അറിയേണ്ടത് എല്ലാം


ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിന് ജൂലൈ ഏഴിന് അഹമ്മദാബാദിൽ തുടക്കം കുറിക്കും. ആതിഥേയരായ ഇന്ത്യയെ കൂടാതെ മറ്റു മൂന്ന് രാജ്യങ്ങൾ കൂടെ കിരീടം പോരാട്ടത്തിന് ഉണ്ട്. ഒന്നാം ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കെനിയ, ന്യൂസിലൻഡ്, ചൈനീസ് തായ്പേയ് എന്നീ ടീമുകളാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഏഷ്യൻ ടീമുകളാണ് എന്നതാണ് പ്രത്യേകത.  ഉത്തരകൊറിയ, സിറിയ, തജകിസ്ഥാൻ എന്നീ ടീമുകളാണ് ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിൽ പങ്കെടുക്കുന്നത്.


പുതിയ കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ രണ്ടാം പരീക്ഷണത്തിനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. തായ്‌ലന്റിൽ നടന്ന കിംഗ്സ് കപ്പിൽ മൂന്നാം സ്ഥാനക്കാരാവാർ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ കഴിഞ്ഞിരുന്നു. ആദ്യ മത്സരത്തിൽ കുറുസാവോയോട് 1-3 ന് പരാജയപ്പെട്ടെങ്കിലും റാങ്കിംഗിൽ മുന്നിലുള്ള എതിരാളികളോട് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. മൂന്നാം സ്ഥാനക്കാരുടെ പോരാട്ടത്തിൽ ആതിഥേയരായ തായ്‌ലന്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ടീം ഇന്ത്യ. ഇഗോർ സ്റ്റിമാച്ചിന്റെ കീഴിലെ ആദ്യ ദൗത്യം വിജയകരമായിട്ടാണ് ആരാധകർ വിലയിരുത്തുന്നത്.

അഹമ്മദാബാദിലെ ട്രാൻസ്സ്റ്റേഡിയ അരീനയിലാണ് ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിന് വേദിയാകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന  ഇന്ത്യ, സിറിയ തജകിസ്ഥാൻ, ഉത്തരകൊറിയ ടീമുകൾ പരസ്പരം ഒരോ മത്സരങ്ങൾ കളിക്കുകയും. കൂടുതൽ പോയിന്റുകൾ നേടുന്ന രണ്ട് ടീമുകൾ ജുലൈ 19 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. നിലവിലെ ഫിഫ റാങ്കിംഗ് പ്രകാരം സിറിയയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഉയർന്ന റാങ്കിംഗ് ഉള്ള ടീം. സിറിയ നിലവിൽ 85ആംമതും ഇന്ത്യ 101ഉം തജകിസ്ഥാൻ, ഉത്തരകൊറിയ എന്നിവർ യഥാക്രമം 120,122സ്ഥാനങ്ങളിലാണ്.
ടൂർണമെന്റിലെ റിസൾട്ടുകൾ ഒന്നും തന്നെ ഫിഫ റാങ്കിംഗിൽ പ്രതിഫലികുകയില്ല.

ഇന്റർ കോണ്ടിനെന്റൽ കപ്പ് 2018:

ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ ആദ്യ പതിപ്പ് നടന്നത് മുംബൈയിൽ വെച്ചായിരുന്നു. ഇന്ത്യയെ കൂടാതെ കെനിയ, ന്യൂസിലൻഡ്,ചൈനീസ് തായ്പേയ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ കെനിയയെ കീഴടക്കി ആതിഥേയരായ ഇന്ത്യയാണ് ജേതാക്കളായത്.




ഇന്റർ കോണ്ടിനെന്റൽ കപ്പ് മത്സരങ്ങൾ തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം  രാത്രി എട്ട് മണിമുതൽ സംപ്രേഷണം ചെയ്യും.

FIXTURES

July 7 : India v Tajikistan 20:00 IST
July 8 : Syria v DPR Korea 20:00 IST
July 10 : Tajikistan v Syria 20:00 IST
July 13 : India vs DPR Korea 20:00 IST
July 15 : DPR Korea v Tajikistan 20:00 IST
July 16 : India v Syria 20:00 IST
July 19 : Final 20:00 IST


സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers