ഇന്റർ കോണ്ടിനെന്റൽ കപ്പിന് ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ തുടക്കം. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയും തജകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.രാത്രി എട്ടിനാണ് മത്സരം.
പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ടീം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടൂർണമെന്റാണ് ഇന്റർ കോണ്ടിനെന്റൽ കപ്പ്. തായ്‌ലൻഡിൽ നടന്ന കിംഗ്സ് കപ്പിൽ ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യക്ക് മുന്നാം സ്ഥാനം നേടാൻ കഴിഞ്ഞിരുന്നു. 2022 ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളുടെ മുന്നൊരുക്കമായിട്ടാണ് ടീം ഇന്ത്യ ടൂർണമെന്റിനെ കാണുന്നത്
പരിചയസമ്പത്തും
സമ്പത്തും യുവത്വവും ഒന്നിക്കുന്ന ടീമിനെയാണ് ഇഗോർ സ്റ്റിമാച്ച് ടൂർണമെന്റിനായി ഒരുങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച മലയാളി പ്രതിരോധ നിര താരം അനസ് എടത്തൊടികയെ തിരികെ വിളിച്ചിരുന്നു. മൂന്ന് മലയാളി താരങ്ങളാണ് 25 അംഗ ടീമിൽ ഇടം നേടിയത്. മലയാളി താരം ജോബി ജസ്റ്റിന്റെ അരങ്ങേറ്റത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. കിംഗ്സ് കപ്പിൽ മധ്യനിര മികച്ച പ്രകടനം കാഴ്ച വെച്ച സഹൽ അബ്ദുൽ സമദും ആദ്യ നിരയിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങും.
അവസാനമായി ഇന്ത്യയും തജകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഇന്ത്യയെ തജകിസ്ഥാൻ തോൽപ്പിച്ചിരുന്നു.
മത്സരം സ്റ്റാർ സ്പോർട്സ് 2 ലും സ്റ്റാർ സ്പോർട്സ് 3 ലും ഏഷ്യാനെറ്റ് പ്ലസിലും രാത്രി എട്ട് മണി മുതൽ തത്സമയം സംപ്രേഷണം ചെയ്യും
0 comments:
Post a Comment