Monday, July 30, 2018

പെരിന്തൽമണ്ണയിൽ നിന്ന് അൽ എത്തിഹാദ് സ്പോർട്സ് അക്കാഡമിയിലേക്ക്

ഇംഗ്ലീഷ് എഫ് എ ലെവൽ 1 കോച്ചിങ് ലൈസൻസ് ഹോൾഡറും, AIFFന് കീഴിൽ ഉള്ള മലപ്പുറം, പെരിന്തൽമണ്ണ ഗ്രാസ്സ്‌റൂട് സെന്ററുകളിൽ പരിശീലകനായി പ്രവർത്തിച്ചു പരിചയവും ഉള്ള ഷഹീൽ ബിൻ ഹംസക്ക് തന്റെ ജീവതത്തിൽ പുതിയൊരു അവസരം ലഭിച്ചിരിക്കുകയാണ് . അബുദാബി അൽ എത്തിഹാദ് സ്പോർട്സ് അക്കാഡമിയിൽ പരിശീലകൻ എന്ന വലിയ ധൗത്യവുമായി പോകാൻ തയ്യാറെടുക്കുകയാണ് ഷഹീൽ. തന്റെ നാട്ടിലെ കുട്ടികൾക്കു വേണ്ടി ചെയുന്ന ഒരു ബേസിക് സെഷൻ വീഡിയോയിലൂടെ ഷഹീലിന്റെ പരിശീലന കഴിവ് എടുത്തു കാണിക്കുന്നു .

അബുദാബിയിൽ പുതിയ ധൗത്യവുമായി പോകാൻ തയ്യാറെടുക്കുന്ന ശഹീലിന് സൗത്ത് സോക്കേർസ് എല്ലാ വിധ ആശംസകുളും നേരുന്നു .

ജർമൻ വരുന്നു ഇനി അങ്കം ഗോകുലത്തിൽ



മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജർമൻ ഇനി ഗോകുലത്തിനു വേണ്ടി പന്ത് തട്ടും .കേരള ബ്ലാസ്റ്റേഴ്‌സ് ന് വേണ്ടി രണ്ട് സീസണിൽ കളിച്ച താരം ആണ് . ഇന്ത്യൻ ഫുട്ബോൾനെ കുറിച്ച് നല്ല പരിജയം ഉള്ള താരത്തിന്റെ വരവ് ഗോകുലത്തിനു ഗുണം ചെയ്യും എന്നതിൽ തർക്കം ഇല്ലാത്ത കാര്യം ആണ് . കഴിഞ്ഞ സീസണിലെ പോര്യ്മകൾ പരിഹരിച്ചു മുന്നേറാൻ തന്നെ ആണ് ഗോകുലം ഇതുപോലുള്ള താരങ്ങളെ ടീമിൽ എത്തിക്കുന്നത് . 
കഴിഞ്ഞ ഐ ലീഗ് ൽ  ഗോകുലം നല്ല പ്രകടനം ആയിരുന്നു കാഴ്ച്ച വെച്ചത് അതുകൊണ്ട് തന്നെ അവരുടെ താരങ്ങൾക്കു അവശ്യക്കാർ ഏറെ ആയിരുന്നു .
ജർമൻന്റെ വരവ് ഗോകുലതിനു പുത്തൻ ഉണർവ് പകരും എന്ന് നമുക്ക് പ്രതീക്ഷിക്കാം 
വരുന്ന വെള്ളിയാഴ്ച താരം കൊച്ചിയിൽ എത്തും എന്നാണ് അറിയാൻ കഴിഞ്ഞ വിവരം

ട്രാൻസ്ഫർ മാർക്കറ്റിൽ വേട്ടക്കിറങ്ങി ചുവന്ന ചെകുത്താന്മാർ, ലക്ഷ്യം ലെവെൻഡോസ്‌കി


ട്രാൻസ്ഫെറിൽ ചാകര കൊയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. ബാർസ താരം യാരി മിനക്ക് വേണ്ടിയുള്ള ശ്രമത്തിനൊപ്പം തന്നെ ചുവന്ന ചെകുത്താന്മാരുടെ അടുത്ത ഉന്നം ലെവെൻഡോസ്‌കി ആണെന്ന് റിപ്പോർട്ടുകൾ.
എഴുപത് മില്യൺ ആണത്രേ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ. ട്രാൻസ്ഫർ സീസണിൽ വൻ മീനുകൾക്ക് വേണ്ടി ഇറങ്ങിയ യുണൈറ്റഡിന്റെ ചൂണ്ടയിൽ ലെവ കൊത്തുമോ എന്ന് കാത്തിരുന്നു കാണാം.നിലവിൽ ജർമൻ ക്ലബ്‌ ബയേണിന്റെ താരമാണ് ലെവെൻഡോസ്‌കി.
സൗത്ത് സോക്കേഴ്‌സ്

അത്ലെട്ടിക്കോ മാഡ്രിഡ്‌ B താരമായിരുന്ന നെസ്റ്റര്‍ ഗോഡിലോ ചെന്നൈ സിറ്റി എഫ് സിയില്‍....


നിലവിൽ നാല് താരങ്ങളെയാണ് ചെന്നൈ സിറ്റി എഫ്.സി സ്പെയിനില്‍ നിന്നും കരാര്‍ ചെയ്തിരിക്കുന്നത്. മുന്നേറ്റ നിരയില്‍ കളിക്കുന്ന പെഡ്രോ മാന്‍സി ജാവിയര്‍,മദ്ധ്യനിര താരമായ സാണ്ട്രോ റോഡ്രിഗസ് ഫിലിപ്പെ,പ്രതിരോധ നിര താരമായ റോബര്‍ട്ടോ എസ്ലാവ സുവാരെസ് എന്നിവരാണ് ആ നാല് പേര്‍. ഇരുപ്പത്തി ഒന്‍പതു വയസാണ് ഇവരുടെ പരമാവധി പ്രായം. പ്രഗല്‍ഭ ഗോള്‍ കീപ്പിംഗ് പരിശീലകനായ ഹിച് കോക്കിനെയും ഇവര്‍ കൂടെ കൂട്ടിയിട്ടുണ്ട്. മുന്‍ സിറ്റി, QPR,ബ്ലാക്ക് ബേണ്‍ എന്നീ ടീമുകളുടെ പരിശീലകനായിരുന്നു ഇദേഹം. കഴിഞ്ഞ സീസണില്‍ ബിര്‍മിംഗ് ഹാമിന്‍റെ ഗോള്‍കീപ്പിംഗ് പരിശീലകനായിരുന്നു ഹിച്കോക്ക്.
എന്തായാലും നല്ല വാര്‍ത്തകളാണ് ഐ ലീഗ് ടീമുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച വിദേശ താരങ്ങളെ തന്നെ ഇറക്കി വിജയം കൊയ്യാനായി ഇവര്‍ തയ്യാറായി കഴിഞ്ഞു.
ചിത്രത്തിൽ ...മദ്ധ്യത്തില്‍ നില്‍ക്കുന്നത് ചെന്നൈ സിറ്റി എഫ് സിയുടെ പരിശീലകനായ മുഹമ്മദ്‌ അക്ക്ബര്‍ ബിന്‍ അബ്ദുല്‍ നവാസ്. സിംഗപ്പൂരില്‍ നിന്നുള്ള പരിശീലകനാണ് ഇദേഹം.
കടപ്പാട് : നിർമൽ ഖാൻ ജസ്റ്റ്‌ ഫുട്ബോൾ

Sunday, July 29, 2018

കാലിക്കടവിലെ "ടാലന്റ് ഹാച്ചറി"



.. ചൂളം നിലക്കാത്ത തീവണ്ടിയാപ്പീസുകളില്‍ ഔദ്യോഗികജീവിതം നട്ടുവളര്‍ത്തുമ്പോഴും ' ചിത്രരാജ് ' എന്ന കാല്‍പന്തുകളിയുടെ പ്രണയിതാവിന്‍റെ  ബോധമണ്ഡലങ്ങളില്‍ പന്തുരുണ്ടുകൊണ്ടേയിരുന്നു. ആ തേട്ടങ്ങള്‍ക്കറുതി വന്നത് 2012-ലെ ഒരു ക്രിസ്മസ് പകലില്‍ നാട്ടില്‍ , കാലിക്കടവില്‍ തുടങ്ങിയ EFA ഫുട്ബോള്‍ അക്കാഡമിയുടെ തിരുപിറവിയിലൂടെയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ ഒരു ഫുട്ബോള്‍ റെവല്യൂഷനു തുടക്കമാവുകയായിരുന്നു കോച്ച് ചിത്രരാജിന്‍റെ EFA ഫുട്ബോള്‍ അക്കാഡമി സംരംഭം.. കഴിഞ്ഞ 6 വര്‍ഷത്തെ വളര്‍ച്ചയുടെ ഗ്രാഫെടുത്താല്‍ അസൂയാവഹമായ നേട്ടങ്ങളാണ് അക്കാഡമിക്ക് പറയാനുള്ളത്. Subratho Cup ടൂര്‍ണമെന്‍റുകളില്‍ MSP , NNM തുടങ്ങിയ കൊമ്പന്മാര്‍ക്ക് നിരന്തരഭീഷണി ഉയര്‍ത്തുന്ന ഉദിനൂര്‍ HSSന്‍റെ വളര്‍ച്ച കൂടി ഈ അക്കാഡമിയുടെ സംഭാവനയാണ്.



   അക്കാഡമിയുടെ ആദ്യവര്‍ഷാവസാനം ആയപ്പോഴേക്കും സ്പോര്‍ട്സ് കൗണ്‍സില്‍, SAI തുടങ്ങിയ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് പ്ലെയേഴ്സിനെ സപ്ലൈ ചെയ്യാനാവുന്ന തലത്തിലേക്ക് വളരാന്‍ ചിട്ടയായ പരിശീലനത്തോടെ EFAക്ക് കഴിഞ്ഞു . അതിനൊരു തിലകക്കുറി ചാര്‍ത്തുന്നതായിരുന്നു രാഹുല്‍ കെ.പി.യുടെ ആ വര്‍ഷത്തെ സംസ്ഥാന U14 ടീമിലേക്കുള്ള പ്രവേശനം. ഇക്കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ EFA പ്രൊഡ്യൂസ് ചെയ്ത ചില താരങ്ങളെ കാണൂ..
1. Dayaraj - U21 State Team.

2. Jithin Narayanan - Junior State Team.

3. Nibin Venu - Sub -unior State Camp.

4. Rohith Mohan - Sub-Junior State Team.

5. Gireesh - State Paikka team member.

6. Muhammad Niyas Ali - School State Team.

7. Adarsh Ramesh 7 School State Team.

8. Arjun Manoj - School State Team & National School Team..

9.Adarsh Anil - State Junior Team.

10. Sachin Sukumaran - Sub junior State Camp.

11. Srubin .K.V - All Indian University 2nd Runner Kunur University Team.

And Finally ,
Rahul K.P - National Junior Camp & Santosh Trophy winner, Mohmmadens S.C.

മേല്‍പറഞ്ഞ താരങ്ങളല്ലാതെ ഇന്ത്യയിലങ്ങുമിങ്ങും പല സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂഷനുകളിലും എന്തിനേറെ പല സെവന്‍സ് ടീമുകളിലും വടക്കന്‍ മലബാറിലെ ഈ കൊച്ചു ' ടാലന്‍റ് ഹാച്ചറി'യിലെ കുട്ടികളുണ്ട്.



  ഫുട്ബോളിനോടുള്ള അടങ്ങാത്ത പാഷന്‍ മാത്രമാണ് കോച്ച് ചിത്രരാജിന്‍റെയും EFAയുടെയും ചാലകശക്തി. പൊതുവേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചുറ്റുപാടുകളിലുള്ള കുട്ടികളാണ് അക്കാഡമിയില്‍ കൂടുതലും, ആയത് കൊണ്ട് ഫീ ആയോ മറ്റോ ഒന്നും തന്നെയില്ല.. പലപ്പോഴും കുട്ടികളെ സെലക്ഷന്‍ ട്രയല്‍സിനും മറ്റും പറഞ്ഞയക്കുന്നത് കോച്ചിന്‍റെ പോക്കറ്റിന്‍റെ ബലത്തിലാണ് എന്നതും ശ്രദ്ധേയമാണ്..



  ആധുനികഫുട്ബോളിന്‍റെ മല്‍സരബോധത്തോടും, ശാരീരികക്ഷമതയോടും മല്ലിട്ട് നില്‍ക്കാനാവുന്ന നൂറുകണക്കിന് പ്രതിഭകളെ ഇനിയും പുറത്തെത്തിക്കാന്‍ കോച്ച് ചിത്രരാജിനും EFA കാലിക്കടവിനും സാധ്യമാവട്ടെ എന്ന് ആശംസിക്കുന്നു..

കടപ്പാട് : ഫൈസൽ കൈപ്പത്തൊടി ജസ്റ്റ്‌ ഫുട്ബോൾ

ടീമിന്റെ പ്രകടനത്തിൽ പൂർണതൃപ്തി: ഡേവിഡ് ജെയിംസ്.

ടൊയോട്ട യാരിസ് ലാലിഗ വോൾഡ് ടൂർണമെന്റിൽ‌ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആതിഥേയരെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്തി സ്പാനിഷ് ലീഗിലെ അട്ടിമറിക്കാരായ ജീറോണ ചാമ്പ്യന്മാരായി. ലാലീഗയിൽ കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ജിറോണ ഒറ്റ ഗോൾ പോലും വഴങ്ങാതെ 11 ഗോളുകളാണ് ടൂർണമെന്റിലെ രണ്ടു മത്സരങ്ങളിൽനിന്നുമായി അടിച്ചു കൂട്ടിയത്.

ആദ്യ മത്സരത്തിൽ മെൽബൺ സിറ്റിക്കെതിരെ ദയനീയമായി പരാജയപ്പെട്ടതിലും മികച്ചൊരു പ്രകടനമായിരുന്നു ഇന്നലെ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. നിർഭാഗ്യവശാൽ സ്പാനിഷ് ലീഗിലെ അട്ടിമറിക്കാരായ ജിറോണയും ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുളള അന്തരം വളരേ വലുതായതുകൊണ്ട് ആദ്യ 43 മിനിറ്റുകൾ പോരുതി നോക്കി എങ്കിലും മത്സരഫലം നെഗറ്റീവായി പര്യവസാനിച്ചു.

മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ടീമിന്റെ പ്രകടനത്തിൽ കോച്ച് ഡേവിഡ് ജെയിംസ് ഒട്ടും നിരാശനല്ലായിരുന്നു. വിദേശ ക്ലബ്ബുകളുമായി നടത്തിയ രണ്ടു സൗഹൃദ മത്സരങ്ങൾ ഇന്ത്യൻ ക്ലബ്ബുകളുടെയും വിദേശ ക്ലബുകളുടെയും നിലവാരം തുറന്നു കാണിക്കുന്നതല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ലലീഗ ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണ് അവിടെ കളിക്കുന്ന ജിറോണ ലോകത്തിലെ ഏറ്റവും മികച്ച നാല് ലീഗുകളിലെ ഏത് ടീമിനെയും പരാജയപ്പെടുത്താൻ പ്രാപ്തരാണ്. ലോകത്തിലെ ഏറ്റവും മികച്ച ലീഗിൽ കളിക്കുന്ന കളിക്കാർക്കെതിരെ കളിക്കുന്നത് നമ്മുടെ കളിക്കാർക്ക് വളരെ വലിയ പ്രചോദനമാണ് നൽകുന്നത്. കളിക്കാരുടെ ഫിറ്റ്നസ് ലെവലിലും പ്രകടനത്തിലും താൻ പൂർണതൃപ്തൻ ആണെന്നും ഡി.ജെ അഭിപ്രായപ്പെട്ടു. തങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പരിശീലന മത്സരമാണ് ടീമിനെ പറ്റി പഠിക്കാനും സ്വയം വിലയിരുത്താണ്മുളള അവസരം. ജിറോണയെ പരാജയപ്പെടുത്തി നമ്മൾ ISL നേടാൻ പോകുന്നില്ല. ഇതിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ISL ൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് വേണ്ടത്.ഇന്ത്യൻ യുവരക്തങ്ങൾക്ക് ഇനിയും പലതും ചെയ്യാനാകുമെന്ന് തെളിയിച്ചതാണ് പ്രീ സീസൺ ടൂർണമെന്റിലെ പ്രകടനമെന്നാണ് ഡിജെ യുടെ പക്ഷം.. പ്രശാന്ത്,ധീരജ്, രാകിപ്, ലാൽറുവാത്ത പോലെയുള്ള യുവ രക്തങ്ങൾ ഇന്ത്യൻ വിദേശ താരങ്ങളോടൊപ്പം കളിച്ചു നേടുന്ന മത്സരപരിചയങ്ങൾ ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ ഫുടബോളിനും ഒരു മുതൽകൂട്ടാവുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

സൗത്ത് സോക്കേഴ്‌സ്.

യാരി മിന ബാഴ്സ വിട്ടേക്കും.!!? മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം വമ്പന്മാർ പിനാലെ.

ബാഴ്സലോണയുടെ പ്രതിരോധ താരം യാരി മിന ക്ലബ്ബ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എവേർട്ടൻ, വോൾസ്, ഒളിമ്പിക്‌ ലിയോൻ തുടങ്ങിയ വമ്പൻ ടീമുകൾ ആയിരുന്നു കൊളംബിയൻ താരത്തിന് വേണ്ടി ആദ്യം നീക്കങ്ങൾ നടത്തിയിരുന്നത് എങ്കിലും വമ്പൻ ഓഫറുമായി മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഇപ്പോൾ മുൻപന്തിയിൽ. ഒപ്പം ലിവർപൂളും ടോട്ടൻഹാമും ഉണ്ടത്രേ. റഷ്യൻ ലോക കപ്പിൽ കൊളംബിയക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് മിനയെ ഹോട്ട് ഫെവറിറ്റാക്കി മാറ്റിയത്.താരത്തിന്റെ ലോകകപ്പിലെ പ്രകടനം കണ്ട് യുണൈറ്റഡിന്റെ പ്രതിരോധനിരയിൽ മിനയെപ്പോലെ ഒരു വിശ്വസ്തൻ വേണമെന്ന് ഹോസെ മൗറിഞ്ഞോ അഭിപ്രായപ്പെട്ടിരുന്നു 

ജറാഡ് പിക്ക്വേ, ഉംറ്റിറ്റി, ജോർഡി ആൽബ, സെർജി റോബർട്ടോ തുടങ്ങിയ മിനും താരങ്ങൾ വാഴുന്ന കറ്റാലൻ പ്രതിരോധത്തിൽ തനിക്ക് വേണ്ട പ്രാധിനിത്യം ലഭിച്ചേക്കില്ല എന്ന തോന്നൽ ഒരുപക്ഷേ മിനയെയും മാറ്റത്തിന് പ്രേരിപ്പിച്ചേക്കാം.

കഴിഞ്ഞ ജനുവരിയിലെ ട്രാൻഫർ വിൻഡോയിലാണ് 23കാരനായ മിനയെ ബാഴ്സ നൗകാമ്പിൽ എത്തിച്ചത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ ആവശ്യത്തോട് ക്ലബ്ബ് അധികൃതരുടെ ഭാഗത്തുനിന്നും പോസിറ്റീവായ മറുപടിയാണ് ഉണ്ടായിട്ടുളളത്.സീസൺ തുടങ്ങുന്നതിനു മുൻപ് മിനയെ ആര് സ്വന്തമാക്കുമെന്നാണ് ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.


Saturday, July 28, 2018

ഫ്രണ്ട് ലിസ്റ്റിലല്ല... ഹൃദയത്തിലുണ്ടാവും ആ അച്ഛനും മകനും.

അന്തരിച്ച  തമിഴ്നാട് ക്യാപ്റ്റൻ കുലോത്തുംഗനെ കുറിച്ച് അബ്ദുൾ സലീം ഓർക്കുന്നു..

കേരളത്തിന്റെ പ്രഥമ സന്തോഷ് ട്രോഫി വിജയത്തിൻെറ 40 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ഇന്ത്യൻ എക്സ്പ്രസ് ' ആണെന്ന് തോന്നുന്നു സൈമൺ സുന്ദർരാജ് എന്ന ഭീഷ്മാചാര്യൻെറ ശിഷ്യരെയെല്ലാം ഒരിക്കൽ കൂടി ഒരു ടീമായി ക്ഷണിച്ച് വരുത്തിയിരുന്നു....
ആ ചടങ്ങിൽ അഭാവം കൊണ്ട് ശ്രദ്ധിക്കപ്പെട്ട രണ്ട് പേരുകളുണ്ടായിരുന്നു. ഒന്ന് ജോൺ.ജെ.ജോൺ. മറ്റൊന്ന് ഗുരുവിൻെറ നാട്ടുകാരൻ തന്നെയായ ആർ.കെ.പെരുമാൾ.... കിക്കോഫ് വിസിൽ കേൾക്കാത്ത ലോകത്തേക്ക് അവർ രണ്ട് പേരും നേരത്തേ യാത്രയായിരുന്നു.... അതിൽ R .K .പെരുമാൾ എന്ന പേര് പിന്നീട് കേരളം പലവട്ടം ചർച്ച ചെയ്തു കാരണം തന്നെ മലയാളികളുടെ നെഞ്ചകത്തേക്ക് പന്തുരുട്ടിക്കയറാൻ ഒരു മകനെ കൂടി കേരളത്തിലേക്കയച്ചായിരുന്നു ആ വിടവാങ്ങൽ!
കെ.കുലോതുംഗൻ എന്ന
കാലിയ പെരുമാൾ കുലോതുംഗൻ...
പിന്നീട് 'അച്ഛൻെറ മകനായി' മലയാളികളുടെ കാൽപന്ത് ചർച്ചകളിൽ കുറെ കാലം നിറഞ്ഞ് നിന്നു .ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും മുഹമ്മദസിനും മുംബൈ എഫ്.സിക്കും ഒക്കെയായി തൻെറ 'കാൽ
വിരുതുകൾ 'കാട്ടി ആ മുൻ തമിഴ്നാട് ക്യാപ്റ്റൻ മലയാളിയെ മോഹിപ്പിച്ചു.
2010 - 12 സീസണിൽ
വിവകേരളയുടെ 'അവസാന  നാളുകളിൽ കുലോതുംഗൻ    മിഡ്ഫീൽഡറായി കേരളത്തിൽ വീണ്ടുമെത്തി.....
 ഭവാനി പുർ എഫ് സി യിലാണ് അവസാനമായി പെരുമാളിൻെറ മകനെ കുറിച്ച് കേട്ടത്...''
ഇന്ന് ....
വീണ്ടും ആ പേര് കേട്ടു കേട്ടു....
 മുൻ ഫുട്ബോൾ താരം കുലോതുംഗൻ ഒരു റോഡപകടത്തിൽ തഞ്ചാവൂരിൽ വെച്ച് മരണപ്പെട്ടിരിക്കുന്നു.....

വെറുതെ FB ഒന്ന് പരതി ....
പണ്ടെന്നോ ഞാനയച്ച ഒരു ഫ്രന്റ് റിക്വസ്റ്റ് സ്വീകരിക്കാതെ കിടക്കുന്നു.
ഇല്ല ഇനിയൊരിക്കലും എന്റെ ഫ്രന്റ് ലിസ്റ്റിൽ കുലോത്തുംഗനുണ്ടാവില്ല..
പക്ഷേ കാൽപ്പന്തിന്റെ കറക്കം മനസ്സിൽ നിന്ന് മായാത്തിടത്തോളം ആഅച്ഛനും മകനും ഹൃദയത്തിലൊരു ഇടമുണ്ടാണ്ടാവും...
കടപ്പാട് : അബ്ദുൾ സലീം EK 

ഇന്ത്യന്‍ പരിശീലന രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉറച്ചു AIFF....


ഇന്ത്യന്‍ പരിശീലന രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉറച്ചു AIFF....
D ലൈസന്‍സ് : ആറു ദിവസത്തെ കോഴ്സ്
C ലൈസന്‍സ് : രണ്ടു മാസം നീണ്ടു നില്‍ക്കുന്ന രണ്ടു മോഡ്യൂള്‍ . നേരത്തെ ഇത് ഒരു മോഡ്യൂളും പതിനഞ്ചു ദിവസവുമായിരുന്നു.
B ലൈസന്‍സ് : അഞ്ചു മാസം നീണ്ടു നില്‍ക്കുന്ന മൂന്നു മോഡ്യൂള്‍ . മുന്‍പ് ഇത് ഒരു മോഡ്യൂള്‍ ആയിരുന്നു.
A ലൈസന്‍സ് : ആറു മാസം നീണ്ടു നില്‍ക്കുന്ന മൂന്നു മോഡ്യൂള്‍. നേരത്തെ ഇത് രണ്ടു മോഡ്യൂള്‍ ആയിരുന്നു.
ഗോള്‍കീപ്പര്‍ ഇന്ട്രോ സര്‍ട്ടിഫിക്കറ്റ് : മൂന്നു ദിവസം.
ഗോള്‍കീപ്പര്‍ G സര്‍ട്ടിഫിക്കറ്റ് : അഞ്ചു ദിവസം.
AFC B ഗോള്‍കീപ്പര്‍ ഡിപ്ലോമ : ഏഴു ദിവസം .
AFC A ഗോള്‍കീപ്പര്‍ ഡിപ്ലോമ : പത്തു ദിവസം.
പ്രഥമ ശ്രുശൂഷ(First Aid ) കോഴ്സ് പാസായിരിക്കണം ...
എല്ലാ പരിശീലകരും അതാത് സമയങ്ങളില്‍ റിഫ്രഷര്‍സ് പോയിന്‍റ് സമ്പാദിക്കണം. അല്ലാത്ത പക്ഷം അവരുടെ ലൈസന്‍സിന്‍റെ സാധുത നഷ്ട്ടപെടും.അങ്ങിനെ കാന്‍സലായി പോയാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടി വരും.(Eg.B licence holder must acquire 100 points in 3 years. It's implemented mandotary by AFC. So all licence holders must attend seminars, training, online courses, Coaching etc.)
അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പില്‍ വരും....
ഗ്രൂപ്പില്‍ ഒരു പാട് പരിശീലകരുണ്ട്. എഴുതിയതില്‍ എന്തെങ്കിലും തെറ്റുകളോ,അത് പോലെ കൂട്ടി ചേര്‍ക്കാനോ ഉണ്ടെങ്കില്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു....
പിന്‍കുത്ത് : പഴയ തഴമ്പില്‍ ഇനി മുതല്‍ വണ്ടി ഓടില്ല എന്നര്‍ത്ഥം. ഒരു ലൈസന്‍സ് എടുത്ത് ഒതുങ്ങി കൂടാം എന്ന് കരുതുന്നവരും ഇനി സൂക്ഷിക്കേണ്ടി വരും....
കടപ്പാട് : നിർമൽ ഖാൻ ജസ്റ്റ്‌ ഫുട്ബോൾ

Friday, July 27, 2018

ഗംഭീര തയ്യാറെടുപ്പിന് ഒരുങ്ങി ബാംഗ്ലൂർ എഫ് സി; ബാഴ്സലോണയും വിയ്യറയലുമായി ഏറ്റുമുട്ടും



ഐ എസ് ൽ അഞ്ചാം സീസൺ, എ എഫ് സി കപ്പ്  മുന്നൊരുക്കങ്ങളുടെ ഭാഗമായി ബാംഗ്ലൂർ എഫ് സി സ്പെയിൻ പര്യടനം നടത്തുന്നു. സ്പെയിനിലെ പര്യടനത്തിൽ വമ്പൻ ക്ലബുകളും ആയി ആണ് പരിശീലന മത്സരങ്ങൾ കളിക്കുന്നത്. ആഗസ്ത് മൂന്നാം തീയതി അത്ലറ്റികോ സഗുന്റിനോ, ആഗസ്ത് ആറാം തീയതി യു എ ഇ യിലെ മികച്ച ക്ലബായ അൽ അഹ്‍ലി ആഗസ്ത് പതിനൊന്നിന് വിയ്യറയൽ ബി  ആയും ആഗസ്ത് 14 നു എഫ് സി ബാഴ്സലോണ ബി ടീമും ആയും പരിശീലന മത്സരങ്ങൾ കളിക്കും

റൊണാൾഡോയ്ക്ക് പകരക്കാരനായി എഡിസൺ കവാനി റയലിലേക്ക്.. 


റയൽ മാഡ്രിഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി സാന്റിയാഗോ ബെർണബുവിലേക്ക് വരാനിരിക്കുന്ന സൂപ്പർ താരം ആരാവും എന്നറിയാനാണ് ഫുട്‌ബോൾ ലോകം കാത്തിരിക്കുന്നത്. റൊണാൾഡോക്ക് പകരം നെയ്മറും, ഹസാർഡും,..... അടക്കം പലരുടെയും പേര് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ആ ലിസ്റ്റിലേക്ക് ഇതാദ്യമായാണ് കവാനിയുടെ പേര് പറഞ്ഞു കേൾക്കുന്നത്. പ്രമുഖ മാധ്യമം ഡെയിലി മെയിൽ ആണ് കവാനി റയലിലേക് വരുന്നതായി റിപ്പോർട്ട് ചെയ്യുന്നത്.
2013 ൽ നെപ്പോളിയിൽ നിന്ന് പി.എസ്.ജി യിൽ എത്തിയ കാലം മുതൽ ക്ലബ്ബിന്റെ അവിഭാജ്യ ഘടകമാണ് കവാനി. അവസാനവട്ടം പി.എസ്.ജി ചാമ്പ്യൻസ് ആയപ്പോൾ നേടിയ 40 ഗോൾ അടക്കം എല്ലാ സീസണിലും ക്ലബിനായി ശരാശരി 34 ഗോളുകൾ താരം നേടിയിട്ടുണ്ട്.
നിലവിൽ കവാനിക്ക് പി.എസ്.ജി യുമായി 2020 വരെ കോണ്ട്രാക്ട ഉണ്ട് എങ്കിലും €89 മില്യനിൽ കുറയാത്ത ഒരു ഡീലിന് ക്ലബ് തയ്യാറാവും എന്നാണ് റിപ്പോർട്ട്. എന്നാൽ കോണ്ട്രാക്ട് ഡിമാന്റുകൾ അംഗീകരിക്കാൻ മാഡ്രിഡ് തയാറാവുമോയെന്ന് ഇനിയും വ്യക്തമല്ല..നല്ലൊരു ഗോൾവേട്ടക്കാരനായിട്ടുള്ള പെരെസിന്റെ അന്വേഷണം ഏറെക്കുറെ കവാനിയെ സൈൻ ചെയ്യുന്നതിലേക്ക് എത്തുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. ലാ ലിഗ സീസണും ചാമ്പ്യൻസ് ലീഗും മാത്രമല്ല ശക്തരായ ചിരവൈരികളായ ബാഴ്സയും അത്ലറ്റികോയുമായെല്ലാം കളിക്കുമ്പോൾ കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിയുന്ന മികച്ച ഒരു സ്‌ട്രൈക്കർ റയലിന് അത്യന്താപേക്ഷിതം തന്നെയാണ്. പി എസ് ജിയിൽ നെയ്മറിന് ലഭിക്കുന്ന സ്വീകാര്യത തനിക്കു ലഭിക്കുന്നില്ല എന്ന തോന്നലും കവാനിയെ റയൽ ക്യാമ്പിൽ എത്തിക്കാൻ കാരണമായേക്കാം എന്നും ഡെയിലി മെയിൽ പറയുന്നു.

Thursday, July 26, 2018

രണ്ട്‌ വിദേശ താരങ്ങളെ ടീമിൽ എത്തിച്ച് ഗോകുലം കേരള എഫ് സി




2018/19 സീസണിലേക്ക് രണ്ട് വിദേശ താരങ്ങളായ കൊച്ചിനേവും ഓര്ടിസിനെയും  സൈൻ ചെയ്തിരിക്കുകയാണ് ഗോകുലം കേരള എഫ് സി . ഉസ്‌ബെക്കിസ്ഥാൻ വിങ് ബാക്ക് താരമായ  കൊച്ചിനേവ്‌ 2017ഇൽ ഉസ്‌ബെക്കിസ്ഥാൻ പ്രീമിയർ ലീഗിൽ എഫ് സി  ഷർട്ടന് വേണ്ടി കളിച്ച താരമാണ് .ജോർദാനിയൻ പ്രൊ ലീഗ് ക്ലബ്ബായ ശധാദ്‌ അൽ അഖബയ്ക്ക്  വേണ്ടി കളിച്ച അര്ജന്റീനിയനായ ഒര്ടിസ് ആണ് മറ്റൊരു താരം . ഫ്രീ ട്രാൻസ്ഫെറിൽ ഒരു വർഷത്തെ കരാറിലാണ് രണ്ട് താരങ്ങളെയും ഒപ്പിട്ടത് ടീമിൽ എത്തിചിരിക്കുന്നത് .

Tuesday, July 24, 2018

മാർക്വി താരങ്ങൾ ടീമിന് ആവശ്യം ഇല്ല :ജിങ്കാൻ

‌       

        
ലാലീഗ വേൾഡ് ഫുട്‍ബോൾ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ മെൽബൺ സിറ്റിയെ നേരിടാൻ  ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് ടീമിന്റെ നായകൻ ജിങ്കാൻ ഇന്നലെ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. ഐ എസ് ൽ അഞ്ചാം സീസണിന്റെ മുന്നൊരുക്കം കൂടിയാണ് ഈ ടൂർണമെന്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി അഹമ്മദബാദിലെ ട്രാൻസ് സ്റ്റേഡിയയിൽ ആയിരുന്നു പരിശീലനം.  ഈ സീസണിൽ മാർക്വി താരം ടീമിൽ ഉണ്ടാകുമോ  എന്ന ചോദ്യത്തിന് ജിങ്കാൻ മറുപടി പറഞ്ഞു മാർക്വി താരം ടീമിന് ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ അനുഭവം അതാണ് പഠിപ്പിക്കുന്നത് എന്ന് ജിങ്കാൻ പറഞ്ഞു. ഈ കാര്യത്തിൽ പരിശീലകൻ ജെയിംസിനും ഇതേ അഭിപ്രായം ആണ്. ഒരു താരത്തിൽ മാത്രം ആശ്രയിച്ചു കളിക്കുന്നതിലും നല്ലത് കൂട്ടായി പരിശ്രമിച്ചു കളിക്കുന്നതാണ് ടീമിന് ഗുണം ചെയ്യുക എന്ന് ജിങ്കാൻ അഭിപ്രായപെട്ടു. ടീമിലെ പ്രശ്നങ്ങൾ കോച്ചിനോട് പറയുന്നതിന് പകരം സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞാണ് ബെർബെറ്റോവ് ടീം വിട്ടത് എന്ന് ജിങ്കാൻ പറഞ്ഞു. മാർക്വി താരങ്ങളെ എടുക്കുന്നതിലും നല്ലത് മികച്ച താരങ്ങളെ ടീമിൽ എത്തിക്കുക യാണ് നല്ലത്. ജിറോന എഫ് സി, mമെൽബൺ സിറ്റി തുടങ്ങിയ ടീമുകളോട്  മത്സരിക്കുന്നത് ഐ എസ് ലിൽ കളിക്കുമ്പോൾ ഗുണം ചെയ്യും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

Monday, July 23, 2018

ലിം ടിയോം കിം ...നിങ്ങ മുത്താണ്.....



ഇന്ന് നടന്ന ഇന്ത്യ / മലേഷ്യ  അണ്ടര്‍ 16 മത്സരം നിങ്ങള്‍ കണ്ടിരുന്നു എന്ന് വിശ്വസിക്കട്ടെ. കുറച്ചു നാളുകള്‍ക്ക് ശേഷമാണ് മികച്ച ഒരു യുവ നിരയെ കാണുന്നത്. സംശയം വേണ്ട മലേഷ്യന്‍ ടീമിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.ഇന്ത്യന്‍ കുട്ടികള്‍ മോശമെന്നല്ല ഈ പറഞ്ഞു വരുന്നത്. ടീം എന്ന നിലയില്‍ ഇന്ത്യന്‍ കുട്ടികള്‍ ഇപ്പോഴും സെറ്റ് ആയിട്ടില്ല എന്ന് തന്നെ പറയാം. വ്യക്തികത മികവില്‍ ഇന്ത്യന്‍ കുട്ടികള്‍ മികച്ചത് എന്ന് തന്നെ പറയാം. പക്ഷെ ആ മികവ് ടീമിന് കിട്ടുന്നില്ല എന്നുള്ളത് ദുഖമുണ്ടാക്കുന്ന സത്യം തന്നെയാണ്. സ്പെയിനില്‍ COTIF കളിക്കാന്‍ പോയിരിക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 20 പരിശീലകന്‍ ഫ്ലോയിഡ് പിന്റോ പറഞ്ഞത് ഓര്‍ക്കുന്നു." കുടികള്‍ക്ക് ഞാന്‍ എല്ലാ രീതിയിലുമുള്ള സ്വാതന്ത്ര്യം കൊടുക്കുന്നു.അത് കൊണ്ട് തന്നെ അവര്‍ ഫുട്ബോള്‍ ആസ്വദിക്കുന്നു " എന്നും. ആ ഒരു പാത തന്നെയാണ് ഇന്ത്യന്‍ സീനിയര്‍ ഒഴികെ എല്ലാ ജൂനിയര്‍ സബ് ജൂനിയര്‍ ടീമുകള്‍ നടപ്പിലാക്കുന്നത്. കളി ആസ്വദിക്കുക തന്നെ വേണം. ആ ആസ്വാദനത്തിന്റെ ഒപ്പം ടീമിന് ഗുണം ഉണ്ടാകുന്ന രീതിയില്‍ സ്വാതന്ത്ര്യം അല്ലെങ്കില്‍ ആസ്വാദനം ഉപയോഗപെടുതിയാല്‍ നല്ലത് കൂടിയായിരിക്കും എന്ന് കൂടി ഇവരെ ഓര്‍മിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.എല്ലാ കളിയിലും  വിജയം വേണമെന്നുള്ള വാശിയൊന്നുമില്ല. പക്ഷെ ഭാവിയിലേക്ക് ഉതകുന്ന രീതിയിലുള്ള ചെറുതെങ്കില്‍ ചെറിയ മാറ്റങ്ങള്‍ കൂടിയേ തീരൂ. വ്യക്തികത മികവ് കൂട്ടുന്നതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല. പക്ഷെ ആ മികവ് കൂട്ടാന്‍ സ്വന്തം ടീമിനെ നശിപ്പിച്ചു കൊണ്ടാകരുതെന്ന് മാത്രം. Jaliയുമായി സംസാരിക്കുമ്പോള്‍ പലപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. എന്‍റെ ടീമില്‍ അല്ലെങ്കില്‍ എന്‍റെ കുട്ടികള്‍ക്ക് കളിക്കളത്തില്‍ വ്യക്തികത മികവിനല്ല ഞാന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന്. ആ വ്യക്തികത മികവിനെ അവര്‍ ടീമിന് വേണ്ടി ഉപയോഗപെടുത്തുമ്പോഴാണ്‌ അവന്‍ കളിക്കാരനകുന്നതെന്ന് പറയാറുണ്ട്‌.അതാണ്‌ സത്യം .അത് തന്നെയാണ് ഓരോ കളിക്കാരനും പിന്തുടരേണ്ടത്. അല്ലാതെ അവരവരുടെ സ്ക്കില്ലും, ഡ്രിബിളിംഗ് കപ്പാസിറ്റിയും കാണിച്ച് ടീമിന് ഒരു ബാധ്യതയാവുകയല്ല വേണ്ടത്.

അവിടെയാണ് അത്ഭുതപെടുത്തി കൊണ്ട് മലേഷ്യയുടെ പ്രകടനം കണ്ടത്. ഒന്നും പറയാനില്ല എന്ന് ഒറ്റ വാക്കില്‍ പറയാം. വ്യക്തികത മികവില്‍ ഇന്ത്യന്‍ കുട്ടികളെക്കാള്‍ ഒരു പാട് മുന്നില്‍. പന്തടക്കം മുതല്‍ ഓരോ കാര്യത്തിലും നീളും അവരുടെ മികവ്. അനാവശ്യ ഡ്രിബിളിങ്ങിനു ഒരു സ്ഥലത്ത് പോലും അവര്‍ നിന്നിട്ടില്ല എന്നുള്ളതാണ് ഇന്ന് കണ്ട കളിയുടെ പ്രത്യേകത. അനാവശ്യമായ ഒരു ഓട്ടം പോലും കളത്തില്‍ കണ്ടില്ല. വലതു ഫ്ലാങ്ക് കേന്ദ്രീകരിച്ചാണ് അവരുടെ ആക്രമണം തുടങ്ങുന്നത്.അവിടെ തടസം സ്റ്റോപ്പര്‍ ബാക്കില്‍ നിന്നും അല്ലെങ്കില്‍ ഇടതു ഫ്ലാങ്ക്. ഗോള്‍ കീപ്പര്‍ കിക്കെടുക്കുന്ന കാഴ്ചയൊന്നും ഓര്‍മയിലില്ല. സോളിഡ് മദ്ധ്യനിര.ബുദ്ധി കൊണ്ട് പന്ത് കളിക്കുന്ന കുട്ടികള്‍.സ്റ്റോപ്പര്‍ ബാക്കുകള്‍ കളിക്കുന്നത് കാണുമ്പോള്‍ തന്നെ ആ ടീമിന്‍റെ കെട്ടുറപ്പ് കാണാന്‍ സാധിക്കും. ആക്രമണത്തിന് ചുക്കാന്‍ പിടിച്ചും,അത് പോലെ ശക്തമായി പ്രതിരോധിച്ചും അവര്‍ പതിയെ മനസ് കീഴടക്കുകയായിരുന്നു. ബോക്ക്സിനുള്ളില്‍ പോലും പതര്‍ച്ച കാണിക്കാതെ അനാവശ്യമായി പന്ത് അടിച്ചു കളയാതെ അത് പോലും മനോഹരമായി പാസുകള്‍ ആക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു എന്ന് തന്നെ പറയാം.

ഇതിന്‍റെ പിന്നിലുള്ള ആ വ്യക്തിയെ നമ്മള്‍ അറിയാതെ പോകരുത്.ലിം ടിയോം കിം എന്ന അന്‍പത്തിനാലുക്കാരനാണ് ഇതിനു പിന്നില്‍. മലേഷ്യന്‍ ഫുട്ബോള്‍ ഡവലപ്പുമെണ്ട് പദ്ധതിയുടെ പ്രൊജക്റ്റ്‌ ഡയറക്ക്ട്ടറാണ് ലിം.മലേഷ്യയുടെ മുന്‍ മദ്ധ്യനിര താരമായിരുന്നു ഇദേഹം. മലേഷ്യന്‍ സൂപ്പര്‍ ലീഗിലെ മലാക്ക എന്ന ക്ലബിലൂടെയാണ് ഇദേഹം തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. അവിടത്തെ തന്നെ കുലാലംപൂറില്‍ കുറെ നാള്‍ കളിച്ച ഇദേഹം പിന്നീട് പോയത് ജര്‍മനിയിലെ  ഹെര്‍ത്ത BSCയിലെക്കായിരുന്നു. ആദ്യമായി യൂറോപ്പില്‍ ലീഗ് കളിക്കുന്ന മലേഷ്യക്കാരന്‍ എന്ന ബഹുമതിയും അതോടെ ഇദേഹത്തിനു സ്വന്തമായി. ജര്‍മനിയില്‍ നിന്നും തിരിച്ചു വമം ലിം പിന്നീട് മലേഷ്യ വിട്ടു പോയിട്ടില്ല. അവിടെ തന്നെ പല ക്ലബുകളിലായി കാലം ചിലവിട്ടു.1995ല്‍ കളിയില്‍ നിന്നും വിരമിച്ച ഇദേഹം പിന്നീട് പരിശീലകന്‍ എന്ന റോളിലേക്ക് പതിയെ മാറുകയായിരുന്നു. അങ്ങിനെയാണ് ബയേണ്‍ മ്യൂണിക്ക്‌ ഇദേഹത്തെ കണ്ടെത്തുന്നത്.നീണ്ട പന്ത്രണ്ടു വര്‍ഷ കാലം ലിം ബയേണ്‍ അണ്ടര്‍ 19 ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു. ഇന്ന് കാണുന്ന പല ജര്‍മന്‍ പ്രതിഭകളെയും വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ലിം മലേഷ്യന്‍ കുട്ടികളെയും അതെ നിരയിലേക്ക് തന്നെയാണ് ഉയര്‍ത്തി കൊണ്ട് വരുന്നത് എന്ന് നമ്മുക്ക് നിസംശയം പറയാം.

ഏഷ്യന്‍ ഫുട്ബോളില്‍ ഒരു പാട് മാറ്റങ്ങള്‍ വരുന്നുണ്ട്. ആ പാതയിലേക്ക് പതിയെ ആണെങ്കിലും നമ്മളും പിന്നാലെയുണ്ട് എന്നുള്ളതിന് തെളിവാണ് ഈ ഇന്ത്യന്‍ കുട്ടികളുടെ ലോക പര്യടനങ്ങള്‍. ഇതിലൂടെ നമ്മുടെ കുട്ടികളും നല്ല രീതിയില്‍ മുന്നേറുമെന്നു പ്രതീക്ഷിക്കാം. ഒരു കളിക്കാരനെ വളര്‍ത്തുന്നതില്‍ മത്സര പരിചയത്തിനു വലിയ പങ്ക് തന്നെയാണ് ഉള്ളത്.നല്ല ഒരു നാളെക്കായി നിങ്ങളെ പോലും ഞാനും കാത്തിരിക്കുന്നു...

കടപ്പാട് ;
: നിർമൽ ഖാൻ

ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങി .. കൊച്ചിയിൽ ഇനി ഫുട്‌ബോൾ വസന്തം




കേരള ബ്ലാസ്റ്റേഴ്‌സ്, ജിറോണ എഫ് സി, മെൽബൺ സിറ്റി എഫ് സി ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേർസ് മെൽബൺ സിറ്റി എഫ് സി യെ നേരിടും . നാളെ 7 മണിക്ക് കൊച്ചി ജവാഹർലാൽ സ്റ്റേഡിയത്തിലാണ് മത്സരം.  കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ ഐ എസ് എൽ ടൂർണമെന്റിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആണ് ഇങ്ങനെ ഒരു ടൂർണമെന്റ് നടത്തുന്നത്. ഇന്ത്യയിൽ ആദ്യമായി ആണ് ഒരു ഫുട്‍ബോൾ ക്ലബ് ഈ രീതിയിൽ ഒരു പ്രീസീസൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ലാ ലീഗയിൽ കഴിഞ്ഞ സീസണിൽ കളിച്ച ജിറോണ എഫ് സി പോയിന്റ്‌ ടേബിളിൽ പത്താം സ്ഥാനത്തായിരുന്നു. ലീഗിൽ   റയൽ മാഡ്രിഡിനെ തോൽപ്പിക്കാനും അവർക്കു കഴിഞ്ഞു. ആസ്ട്രേലിയൻ ലീഗിലെ മൂന്നാം സ്ഥാനക്കാർ ആണ് മെൽബൺ സിറ്റി എഫ് സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർ ആയ മാഞ്ചസ്റ്റർ സിറ്റി യുടെ ഉടമസ്ഥതയിൽ ഉള്ള ക്ലബാണ് മെൽബൺ സിറ്റി എഫ് സി.


ഡേവിഡ് ജെയിംസിന്റെ കീഴിൽ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നെരോക്ക എഫ് സിയോട് നോക്ക് ഔട്ട് സ്റ്റേജിൽ തോറ്റ് പുറത്തായിരുന്നു . കഴിഞ്ഞ സീസണിൽ പോരയ്മകൾ നികത്തിയാണ് ഡേവിഡ് ജെയിംസ് ടീം ഒരുക്കിയിരിക്കുന്നത് .ഇതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ ടീം ഡിഫൻഡർ അനസ് എടത്തൊടിക , മലയാളി യുവ താരം അബ്ദുൽ ഹക്കു , U-17 ലോകകപ്പ് താരം ധീരജ് സിങ് ,ഹാലിച്ചരൻ നസറി ,  എന്നിവരെയും ടീമിൽ എത്തിച്ചു . ധീരജ് സിങിന്റെ ട്രൈനിങ്ങിൽ മികച്ച പ്രകടനം കണ്ട് ജെയിംസ് അരങ്ങേറ്റ മത്സരത്തിൽ തന്നെ കളിപ്പിക്കുമെന്നാണ് ടീമിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. പരിക്ക് മൂലം സി കെ വിനീതിന് പ്രീ സീസൺ മത്സരം നഷ്‌ട്ടമായേക്കും . കൂടാതെ കേരള സന്തോഷ് ട്രോഫി താരവും മുൻ എഫ് സി കേരള താരവും കൂടിയായ  ജിതിൻ എം എസ് ബ്ലാസ്റ്റേഴ്സിന്റെ മുൻനിരയിൽ കൂടുതൽ കരുത്ത് പകരും .




കൂടാതെ വിദേശ താരങ്ങളായി സ്‌ട്രൈക്കർമാരായ മതേജ് പോപ്ലാറ്റിനിക് , സ്‌റ്റോജെനോവിക് , ഡിഫൻഡർ സിറിൽ കാലി എന്നിവരെയും ടീമിൽ എത്തിച്ചിട്ടുണ്ട് .ഏറ്റവും ഉറ്റു നോക്കുന്ന താരം സ്ലോവേനിയൻ താരം മതേജ് പോപ്ലാറ്റിനിക് തന്നെയാണ് , തന്റെ മുൻ ക്ലബ്ബായ എൻ കെ ട്രിജലവ് ക്രഞ്ചിന് വേണ്ടി 34 മത്സരങ്ങളിൽ നിന്ന് 16 ഗോൾ നേടിയിട്ടുണ്ട് . കഴിഞ്ഞ സീസൺ ജനുവരി ട്രാൻസ്ഫെറിൽ സൈൻ ചെയ്ത കേസിറോൺ കിസിറ്റോയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പ്രതീക്ഷ . ഐ എസ്‌ എൽ നിയമ പ്രകാരം പോലെ തന്നെ 5 വിദേശ താരങ്ങളെ ആദ്യ ഇലവനിൽ ഡേവിഡ് ഇറക്കിയേക്കും എന്നാണ് അറിയാൻ കഴിയുന്നത് . മെൽബൺ സിറ്റിക്കെതിരെ വിജയം അത്ര എളുപ്പമല്ല എങ്കിലും മികച്ച പ്രകടനം തന്നെ ഡേവിഡ് ജെയിംസും കൂട്ടരും കാഴ്ച്ച വെക്കുമെന്ന് പ്രതീക്ഷിക്കാം .

നിങ്ങൾ ഒക്കെ ഉള്ളപ്പോൾ നമുക്ക് എന്തിനാടാ മുത്തേ വേറെ ഒരു മാർക്വി താരം


കേരളാ ബ്ലാസ്റ്റേഴ്‌സ് ലെ മാർക്വി താരത്തെ പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നു. ഇന്നലെ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പ്രതികരിച്ചത് ടീമിലുള്ള അനസും ,ജിങ്കാനും പോലുള്ള  രാജ്യാന്തര താരങ്ങൾ ആണ് നമുക്ക് ഉള്ളത് അങ്ങനെ നോക്കുമ്പോൾ അവരും മാർക്വി താരങ്ങൾ അല്ലേ ..
നമ്മുടെ ടീം  ഒരു താരത്തെ ആശ്രയിച്ചു മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല ..ടീം ആണ് താരങ്ങളെ കൊണ്ട് പോകുന്നത് .
ടീമിലെ എല്ലാ താരങ്ങളെയും ഒരുപോലെ കാണുന്നു എല്ലാവർക്കും ടീമിൽ അവരുടേതായ പ്രസക്തി ഉണ്ട്..ധീരജ് സിങ്ങും ജിതിൻ എം എസും സഹലും അഫ്ദലുമൊക്കെ അടങ്ങുന്ന യുവനിര കളിക്കളത്തിൽ ഊർജ്വസ്സ്വലതയോടെ പോരാടാൻ സന്നദ്ധരുമാണ്. 

എന്നാൽ അവസാനം ആയി ടീമിൽ ഒരു വിദേശതാരം വരുമോ ഇല്ലയോ എന്ന് അദ്ദേഹം വിട്ട് പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്  ..
ആരാധകർ എല്ലാം ആവേശത്തിൽ ആണ് കഴിഞ്ഞ സീസൺ ലെ പിഴവുകൾ പരിഹരിച്ചു ടീമിന് നല്ല കളി കാഴ്ച വെക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കാം.


Sunday, July 22, 2018

ബംഗളുരുവിനെ പൊളിച്ചടുക്കി ഗോകുലത്തിന്റെ കുട്ടിപ്പട്ടാളം..




ഇന്റർനാഷണൽ കപ്പ്‌ ഓഫ് ജോയ് കലാശപ്പോരാട്ടത്തിൽ ഒന്നല്ല.. രണ്ടല്ല.. അഞ്ചു ഗോളുകളാണ് ബംഗളുരുവിന്റെ വലയിൽ ഗോകുലം നിറച്ചിട്ടത്. ടൂർണമെൻറിൽ ആകമാനം ഗോളടി ഒരു ഹോബിയാക്കി മാറ്റിയ ഗോകുലത്തിന്റെ കുട്ടിപ്പോരാളികൾ കരുത്തരായ ബംഗളുരുവി
നെ എങ്ങിനെ നേരിടുമെന്ന് ആകാംക്ഷയോടെ കാത്തിരുന്ന മലയാളി ഫുട്ബോൾ പ്രേമികൾക്ക് ആഹ്ലാദത്തിമിർപ്പോടെ ആഘോഷിക്കാൻ വേണ്ട ഫൈനൽ സ്കോർ ജൂനിയർ ജയന്റ് കില്ലേഴ്സ് നൽകിയിട്ടുണ്ട്.. കേരളത്തിലെ കുട്ടികളെ പ്രൊഫഷണൽ ടൂർണമെന്റുകളിൽ ഇങ്ങനെയുള്ള വിജയകിരീടത്തോടെ കാണുന്നത് മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഒരുപാട് സന്തോഷവും പ്രതീക്ഷകളും നൽകുന്നതാണ്..ടൂർണമെന്റിലെ ടോപ് സ്‌കോറർ ആയി ഗോകുലത്തിന്റെ ഹോകിപ്പിനെയും മികച്ച ഗോൾകീപ്പറായി ഗോകുലത്തിന്റെ തന്നെ  സിനാനെയും തിരഞ്ഞെടുത്തു.

Saturday, July 21, 2018

സിറ്റി ഫുട്ബോൾ ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സ് ഓഹരി വാങ്ങുമോ ??



ഇംഗ്ലീഷ് പ്രീമിയർ ലീഗ്  ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി, മെൽബൺ സിറ്റി എഫ്സി ഉടമസ്ഥതരായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് കേരള ബ്ലാസ്റ്റേർസ് ഓഹരികൾ വാങ്ങുമോ എന്ന വാർത്തകൾ ഈയിടെ പ്രചരിക്കുന്നതാണ് . എന്നാൽ ന്യൂയോർക്ക് സിറ്റി, ജപ്പാനിലെ യോക്കോഹാമ എഫ്.എ. മാരിനോസ്,  ലാ ലിഗാ ക്ലബ്ബ് ജിരോണ തുടങ്ങിയ വലിയ ക്ലബ്ബുകളിൽ അബുദാബി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള സിറ്റി ഫുട്ബോൾ ഗ്രൂപ്പ് (സിഎഫ്ജി) ഇന്ത്യയിലും  ചൈനയിലുമുള്ള ക്ലബ്ബുകളിൽ ഓഹരി വാങ്ങാൻ ശ്രമങ്ങൾ നടത്തിയിരുന്നു .

എന്നിരുന്നാലും ബ്ലാസ്റ്റേഴ്സ്  സിഇഒ വരുൺ ത്രിപുരനേനി സിറ്റി ഗ്രൂപ്പ്  അത്തരമൊരു ഓഫറുമായി തങ്ങളെ സമീപിച്ചിട്ടില്ലന്ന് വ്യക്തമാക്കി .കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂരിൽ അവരുടെ സിഇഒ ഉണ്ടായിരുന്നു ,  അവർ ഇന്ത്യയിലെ ഒന്നോ രണ്ടോ ക്ലബ്ബുകളുമായി സംസാരിച്ചതായും ഐ എസ് എലിനെ കുറിച്ചുള്ള കുറച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ വേണ്ടിയായിരുന്നുവന്നും വരുൺ കൂട്ടി ചേർത്തു . "

ബ്ലാസ്റ്റേഴ്‌സ് വിദേശ ക്ലബ്ബിന് ഓഹരി നൽകുന്നതിനെ കുറിച്ച് ഇത് വരെ ആലോച്ചിട്ടില്ലെന്നും , അങ്ങനെ ഒരു ഓഫർ വന്നാൽ സാധ്യതകൾ കണക്കിലെടുത്ത് തീരുമാനിക്കുമെന്നും ബ്ലാസ്റ്റേഴ്സ്‌ സി ഇ ഒ വ്യക്തമാക്കി. നിലവിൽ വരും സീസണിലേക്ക് പൂർണമായി തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും മറ്റൊന്നും പദ്ധതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Thursday, July 19, 2018

ചെമ്പടയിൽ നിന്നും നീലക്കടുവകളിലേക്ക്..




എഫ് സി കേരള ജൂനിയർ ടീം ക്യാപ്റ്റൻ  സച്ചിൻ സുരേഷ് സ്പെയിൻ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ജൂനിയർ ടീമിന്റെ  ഗോൾ കീപ്പർ  ആകാനൊരുങ്ങുന്നു..   2015ൽ  ഇന്ത്യ U14 ടീമിൽ കളിച്ചിരുന്ന സച്ചിൻ മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും നീലക്കടുവകളുടെ കാവൽക്കാരനാവുകയാണ്...എഫ് സി കേരളയുടെ ജൂനിയർ ടീമിനും കേരള ടീമിനും നടത്തിയ മികച്ച പ്രകടനമാണ് സച്ചിനെ ഇന്ത്യൻ ദേശീയ ടീമിലേക്ക് വീണ്ടും എത്തിക്കാൻ സഹായിച്ചത്. മുൻ ഗോൾകീപ്പർ ആയിരുന്ന സുരേഷിന്റെയും പൂമല സ്കൂൾ പ്രിൻസിപ്പൽ ലീനയുടെയും മകനാണ് സച്ചിൻ.. സച്ചിനിലൂടെ ഇന്ത്യൻ ടീമിൽ  മറ്റൊരു മലയാളി താരത്തിന്റെ പ്രകടനത്തിനായ് കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

Tuesday, July 17, 2018

The 2nd edition of AIFF affiliated International Cup of Joy to take place from the July 19th onwards.



The Second edition of the ‘International cup of Joy’ initiative by Mr. Joy Gabriel jointly hosted by ‘First Kick School of Soccer’ will take place in Coimbatore from July 19th until July 22nd, 2018. This edition, there are 13 teams battling out for the ICOJ cup from various leagues. Chennaiyin FC, Bengaluru FC, Gokulam Kerala FC, Muthoot Football Academy, Reliance Academy, Redstar FC, Football Plus Academy, Rising Star Manipur, Don Bosco Delhi, United Studz Hyderabad, Real Sparsh, FC Kovai and Rising Star Ahmedabad are the 13 teams participating in the ICOJ 2018. Unlike last year, Dempo FC is not participating this season.

ICOJ has recently gained fame which was viral across various social media platforms. ”This tournament was a huge platform for me to get to play against ISL teams and gain vast exposure playing against teams from all over the country.”- says Harsha, who played in the last edition of ICOJ and currently plays for the ISL team, Chennaiyin FC in the Hero Youth League. Head coach of Academy FA Mr. Sabir Pasha opined, “Such tournaments are very important for kids to play much more competitive football and I thank ICOJ for giving my team an opportunity to participate in this tournament. Players enjoyed the hospitality and competition and they are feeling extremely happy and enthusiastic.”

The founder of the ICOJ, Mr. Joy Gabriel M exclaimed, “It was my dream to bring International Football to the south. This tournament has paved a career to many aspiring footballers last edition. This it is set to be more bigger and better and I hope the younger generation make their best out of ICOJ.”

ICOJ in its second edition is made to be held in a bigger canvas this season, where the games are live streamed in various social media platforms and also has a radio partner for live audio streaming. ICOJ committee also wished all the teams playing this year, a successful tournament.

By Asvin D Navis  SouthSoccers

Monday, July 16, 2018

റഷ്യൻ മണ്ണിലെ ഫ്രഞ്ച് വിപ്ലവം



ഇന്നലെ ല്യൂഷനിക്കി  മൈതാനത്തിന്റെ മടിത്തട്ടിൽ കാലം കാത്തുവച്ച  നീതി നടപ്പിലായി.  അതിനിരയായതോ ക്രോട്ടുകളുടെ  പോരാട്ടവീര്യവും. കാലിൽ  മഹാഗണിതത്തിന്റെ മാന്ത്രികത സൂക്ഷിച്ച സിദാന് 2006 ൽ മഹത്വത്തിന്റെ  പടിവാതിക്കൽ വച്ചു നഷ്‌ടമായ  സുന്ദര  ശില്പം പിന്മുറക്കാർ നേടിയപ്പോൾ   പ്രകൃതിയുടെ ആഹ്ലാദം മഴയായി പെയ്തിറങ്ങി.  ഇന്നലെ ആരാധകർ രണ്ടു ചേരികളിൽ മാത്രമായൊതുങ്ങി.  ഒന്ന് ഫ്രഞ്ച് ആരാധകരും ബാക്കിയുള്ളവരെല്ലാം  ക്രോയേഷ്യക്കൊപ്പവും. പക്ഷെ, ഞങ്ങൾ കപ്പെടുക്കുവാൻ വന്നവരാണെന്നും , കാണികളും ആരാധരുടെ എണ്ണവുമല്ല  കളിക്കളത്തിലെ തങ്ങളുടെ കളിയെ നിയന്ത്രിക്കുന്നതെന്നും ലോകത്തോട്  നെഞ്ചും വിരിച്ചു വിളിച്ചു പറഞ്ഞു ദെഷാംപ്‌സും  വീരന്മാരും. 



          ഫ്രാൻസ് 4 2 3 1 എന്ന ഫോർമേഷനിൽ  ആണ് കളി തുടങ്ങിയത്. പതിവുപോലെ ഫ്രഞ്ച് നിര  വളരെ അലസന്മാരായാണ് അഭിനയിച്ചത്. കളിയിലുടനീളം അവർ  പന്തിന്റെ പൊസഷൻ നേടാൻ ശ്രമിച്ചില്ല. കളി ജയിക്കണമെങ്കിൽ പന്ത് കൈവശം സൂക്ഷികളേണ്ടതില്ല എന്ന അവരുടെ സ്ഥിരം ശൈലി  ക്രോയേഷ്യ  മനസിലാക്കിയില്ല എന്ന് തോന്നുന്നു.  ജീവൻ അർപ്പിച്ചു കളിക്കുക എന്നതായിരുന്നു ക്രോയേഷ്യൻ രീതി . ഫ്രഞ്ചുകാരാകട്ടെ അണ്ടർ ഡോഗ്സ്  ആയി കളിച്ചു കാര്യം നേടി. 
         ഈ ടൂര്ണമെന്റിലുടനീളം ഫ്രഞ്ചുകാർ  അനുവർത്തിച ഒരു രീതിയാണ് എതിരാളികളെ മൊത്തം  തങ്ങളുടെ ഹാൾഫിലേക്കു ആകർഷിക്കുക. അവിടെ കുറച്ചധികം നേരം അവരെക്കൊണ്ടു കളിപ്പിച്ചു ഒരു നിർണായക നിമിഷത്തിൽ കൌണ്ടർ അറ്റാക്കിലൂടെ ഗോൾ നേടുക എന്നത്  കൃത്യമായ തിരക്കഥ തയ്യാറാക്കിയ ഒരു നാടകാവതരണം പോലെ അവർ അത് ഭംഗിയായി നടപ്പിൽ വരുത്തുകയും ചെയ്തു.  എതിരാളികളിടെ മികച്ച കളിക്കാരെ മാർക്കർ മാരായി  ആകർഷിക്കുക. പൊടുന്നനെ അവരുടെ പിഴവിൽ  പ്രത്യാക്രമിക്കുക. പ്രതിരോധം പതറുമ്പോൾ എംബാപ്പയെ  ചാട്ടുളിയായി ഉപയോഗിക്കുക.  ഉത്കടമായ വികാരാധിക്യത്താൽ  എല്ലാം മറന്നു പോരാടിയ ക്രോട്ടുകൾ  ഈ കെണിയിൽ വീണു ചിന്നിച്ചിതറി.   ആക്രമണത്തിന്റെ മലവെള്ള പാച്ചലിൽ ക്രോയേഷ്യയുടെ പ്രതിരോധത്തിന്റെ കെട്ടുകളഴിഞ്ഞുപോയി. 



           ക്രോയേഷ്യയുടെ ആക്രമണത്തിന്റെ റോൾ പെരിസിച്ചിനായിരുന്നു. കളം മറന്നടിയ പെരിസിച് ആദ്യത്തെ 20 മിനിറ്റ് ഓളം  ഫ്രഞ്ചുകൂടാരത്തിൽ ഇടിമിന്നലുകളുതിർത്തു. എണ്ണയിട്ട യന്ത്രംപോലെ കളിച്ച ക്രോയേഷ്യക്ക്  നിർഭാഗ്യത്തിന്റെ രൂപത്തിലാണ് , ഗ്രീസ്മാന്റെ ഫ്രീകിക്ക്  goal ആയതു.  ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ ആദ്യത്തെ own  ഗോൾ ആയിരുന്നു അത്. ഗ്രീസ്മാന്റെ കിക്കിൽ മർസൂഖിച്ചിന്റെ തലയിൽ ഉരുമ്മി  ഗോൾ.  ആ നിമിഷം മുതൽ ഫ്രഞ്ച് നിര പതിയെ കളം  പിടിച്ചു  തുടങ്ങി.  അധ്വാനികളായ ക്രോട്ടുകൾ അടങ്ങിയിരുന്നില്ല . അവരുടെ തീവ്രാഭിലാഷത്തിന്റെ ഫലമായി , kante  യുടെ ഫൗളിൽ  കിട്ടിയ ഫ്രീകിക്കിൽ സമനില ഗോൾ സമ്മാനിച്ചു.  ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിൽ  പെരിസിച്ചിന്റെ  shot ലോറിസ് കണ്ടതുപോലുമില്ല  ഫ്രഞ്ച് പ്രതിരോധത്തെ തകർത്ത ആ ഗോൾ ലുടെ  ക്രോയേഷ്യ കളിയിലേക്ക്  തിരിച്ചുവന്നു. പക്ഷെ ധൗർഭാഗ്യം  പെനാൽറ്റിയുടെ രൂപത്തിൽ വീണ്ടും ഗോൾ ആയി ക്രോട്ടുകളുടെ  വലയിൽ വീണു.  പെരിസിച്ചിന്റെ കൈയിൽ അറിയാതെ കൊണ്ട പന്ത് റഫറി യുടെ VAR  തീരുമാനത്തിൽ  പെനാല്ടിയെന്നു വിധിച്ചു.  പതിവുപോലെ ഒരിക്കലും ഉന്നം തെറ്റിയിട്ടില്ലാത്ത ഗ്രീസ്മാൻ പന്തിനെ വലയിലാക്കി. 



         രണ്ടാം പകുതിയിൽ  ഫ്രാൻസ്  സമീപനത്തിൽ മാറ്റം വരുത്തി. മ്യൂസിക്കൽ കോൺസെർട്   നിയന്ത്രിക്കുന്ന ബീതോവനെപോലെയായിരുന്നു പോഗ്ബ.  കുഞ്ഞു ശരീരവും വലിയ സാനിധ്യവും  ഉത്തരവാദിത്യവും ആയി ഗ്രീസ്മാൻ മധ്യ നിരയിൽ തന്റെ റോൾ ഭംഗിയാക്കി. അടുത്ത ഗോൾ പോഗ്ബയുടെ ഊഴത്തിലായിരുന്നു. ആ ഗോളിന്റെ 80%വും മാർക്കു ഗ്രീസ്മാന് അവകാശപ്പെട്ടതായിരുന്നു.  എതിർ ബോക്സിൽ വച്ചു  ഗ്രീസ്മാന് ലഭിച്ച പന്ത് പോഗ്ബക്കു ബാക്ക് പാസ്സ് നൽകുകയും പോഗ്ബയുടെ വലം  കാലുകൊണ്ടുള്ള  shot  ഡിഫെൻഡറുടെ ദേഹത്ത് തട്ടി തിരിച്ചു വരികയും  ഞൊടിയിടയിൽ പോഗ്ബ ഇടം കാലുകൊണ്ട് മനോഹരമായി പോസ്റ്റിലേക്ക് പായിച്ചു  ഗോൾ ആകുകയും ചെയ്തു. . അടുത്തത്  എംബാപ്പയുടെ വകയായിരുന്നു.  ക്രോയേഷ്യൻ  പട ഭയങ്കരമായി ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ എംബാപ്പക്കു  പന്തെത്തിച്ചുകൊടുത്തു   അതിമനോഹരമായി  ഒരു ഗോളിലൂടെ  എംബപ്പേയും  ചരിത്രത്തിലേക്ക് നടന്നു കയറി.  ഇവിടെ ശ്രെദ്ദിക്കേണ്ട മറ്റൊരു വസ്തുത ഫ്രഞ്ച് നിരയുടെ കൌണ്ടർ അറ്റാക്കിന്റെ സമയത്തു എതിർബോക്സിൽ  ഗ്രീസ്മാനും ഗിറൗഡും  എവിടെ നിന്നൊക്കെയോ  പ്രത്യക്ഷപ്പെടുന്നത് കണ്ടിരുന്നു.. അതെല്ലാം അവരുടെ ആക്രമണ  തന്ത്രങ്ങളുടെ ഭാഗമായിരുന്നു എന്ന് വേണം കരുതാൻ.  




     ക്രോയേഷ്യക്ക് അഭിമാനിക്കാം കളി ജയിക്കണം എന്നുള്ള അദമ്യമായ അഭിനിവേശത്തെ ഗ്രൗണ്ടിൽ സന്നിവേശിപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല.  ഈ ടൂർണമെന്റ് തുടങ്ങിയപ്പോൾ അവരെ ആരും കണക്കിലെടുത്തിരുന്നില്ല. അത്യുത്സാഹികളും തന്ത്രശാലികളുമായ അവർ മഹാരഥവെട്ടിവീഴ്ത്തിയപ്പോൾ  ലോകം പതിയെ അവരെ ശ്രെദ്ദിച്ചു  തുടങ്ങി.  മോഡ്രിച്ചും റാകിറ്റിച്ചും ഈ ടൂര്ണമെന്റോടുകൂടി  എതിരാളികളുടെ വരെ മനസിലെ വേദനയായി മാറി.  ഉള്ളിൽ ആർത്തിരമ്പുന്ന വൈകാരിക സമുദ്രത്തെ  നിയന്ത്രിച്ചുകൊണ്ടു  ഗോൾഡൻ ബോൾ സമ്മാനത്തിനര്ഹനായ മോഡ്രിച്ചിനെ കണ്ടപ്പോൾ  ഏതൊരാളുടെ മനസിലും  വീരാരാധന ഉടലെടുത്തിട്ടുണ്ടാകും.   Football ഏതു  നാടകത്തെയും  വെല്ലും.   അതിനു  ഒരു നിയമമുണ്ട്.  ആർക്കും ആരെയും തോല്പിക്കാം. അവസാനം വരെ പോരാടുമ്പോൾ  നീതി അവിടെ കാത്തിരിക്കുന്നുണ്ടാകും.  ഉപാധികളില്ലാത്ത  ആനന്ദം സമ്മാനിച്ചുകൊണ്ട് പോരാട്ടം  നടത്തിയ വീരന്മാർക്  നന്ദി.

സാഫ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രാഹുൽ കെ പി, അർജുൻ ജയരാജ്, ആഷിക് കുരുണിയൻ,ഉമേഷ്‌ പേരാമ്പ്ര എന്നിവർ ടീമിൽ.



സാഫ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

2017/18 സീസണിൽ ലീഗിൽ ഇന്ത്യൻ ആരോസിൽ കളിച്ച  നാല് താരങ്ങളെ ഉൾപ്പെടുത്തിയാണ് സ്റ്റീഫൻ കോൺസ്റ്റന്റൻ ടീം പ്രഖ്യാപിച്ചത് . മലയാളി താരം രാഹുൽ കെ പി , പ്രബുഷുകാൻ ഗിൽ ,റഹീം അലി , സുരേഷ് സിങ് എന്നിവരാണ് ടീമിൽ ഇടം നേടിയ ഇന്ത്യൻ ആരോസ് താരങ്ങൾ 

മലയാളികളായ അർജുൻ ജയരാജ്, ആഷിക് കുരുണിയൻ , ഉമേഷ്‌ പേരാമ്പ്ര എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട് . സാഫ് ചാംപ്യൻഷിപ്പിനായുള്ള പരിശീലന ക്യാമ്പ് ജൂലൈ 28 മുതൽ ഓഗസ്റ്റ് 16 വരെ ന്യൂ ഡൽഹിയിൽ നടക്കും . അതിന് ശെഷം അണ്ടർ 23 ടീം ഓഗസ്റ്റ് 17ന് ഓസ്‌ട്രേലിയയിലേക്ക് പര്യടനം നടത്തും  . സെപ്റ്റംബർ 4 മുതൽ 15 വരെയാണ് സാഫ് ചാമ്പ്യൻഷിപ്പ് നടക്കുക .


Players called up for the camp in Delhi are:



GOALKEEPERS: Vishal Kaith, Kabir Thaufiq, Kamaljit Singh, Prabhsukhan Gill.


DEFENDERS: Nishu Kumar, Umesh Perambra, Davinder Singh, Chinglensana Singh, Salam Ranjan Singh, Sarthak Golui, Lalruatthara, Subhasish Bose, Jerry Lalrinzuala.


MIDFIELDERS: Vinit Rai, Germanpreet Singh, Anirudh Thapa, Rohit Kumar, Suresh Singh Wangjam, Arjun Jayaraj, Nikhil Poojari, Isaac Vanmalsawma, Nandha Kumar, Udanta Singh, Lallianzuala Chhangte, Ashique Kuruniyan, Vignesh D, Rahim Ali.


FORWARDS: Sumeet Passi, Daniel Lahlimpuia. Hitesh Sharma, Alen Deory, Manvir Singh, Kivi Zhimomi, Rahul KP.

Saturday, July 14, 2018

നീലപ്പടയോ ക്രോട്ടുകളോ... ആര് നേടും ലോകകിരീടം

ഫ്രാൻസ് vs  ക്രോയേഷ്യ പ്രിവ്യു 

ഫുട്ബോളിനെ ഒരു ജനതയുടെ ആത്മാവിഷ്കാരത്തിന്റെ പ്രതീകമായി നെഞ്ചിലേറ്റുന്ന  ഒരു ടീമായി മാറി ക്രോയേഷ്യ. ഫ്രാൻസ് നാളെ ജയിച്ചാൽ തൊപ്പിയിൽ ഒരു തൂവൽ മാത്രം ക്രോയേഷ്യ ജയിച്ചാൽ ലോകത്തിന്റെ  നെറുകയിൽ. കൈ മെയ് മറന്നടിയാൽ മാത്രമേ നാളെ ഉന്നതകുലജാതരുടെ ശ്രേണിയിൽ  വിരാജിക്കുകയുള്ളു എന്നറിയാവുന്നതുകൊണ്ടു ക്രൊയേഷ്യ  ചോര മണത്ത വ്യാഘ്രത്തെ പോലെയായിരിക്കും  പക്ഷെ എടുത്തു  ചാടി മണ്ടത്തരം  കാണിക്കാൻ അവരുടെ പരിശീലകൻ ഒരു മണ്ടനല്ല. 
ഫ്രാൻസ് 4 2 3 1 എന്ന ഫോർമേഷനിൽ ആയിരിക്കും കളിക്കാനിറങ്ങുക . ഡിഫെൻസ്  ൽ 4 3 3 എന്ന രീതിയിലാകും  അവർ വിന്യസിക്കപ്പെടുക. ഇതേ  രീതി തന്നെയായിരിക്കും ക്രോയേഷ്യയും പിന്തുടരുക. ഡിഫെൻസ്  ഏറെക്കുറെ  തുല്യമാണെങ്കിലും മധ്യനിര ഫ്രാൻസിന്റെ മികച്ചു നില്കുന്നു. റാക്കിറ്റിച്ചും  മോഡ്രിച്ചും  മോശമാണ്  എന്നല്ല അതിനർത്ഥം. ക്രീയേറ്റീവ്  ഫുട്ബോളിൽ പോഗ്ബയും  കാൻറെയും  നാളിതുവരെ നടത്തിയ  ഇടപെടലുകൾ  മികച്ചു  നിൽക്കുന്നു. 
               ഇംഗ്ലണ്ടുമായി കളിച്ചപ്പോൾ   ക്രോയേഷ്യ അവരെ പ്ലേ ഡെവലപ്പ്  ചെയ്യാൻ പോലും അനുവദിച്ചില്ല. ക്രോയേഷ്യയുടെ പ്രെസ്സിങ്  ഹൈ ഇന്റെൻസിറ്റിയിൽ  ആയിരുന്നു. ഗോൾ അടിച്ചപ്പോൾ  ക്രോയേഷ്യ  ഫ്രണ്ട് ലൈനിൽ  5  പേരെ  വെച്ചാണ്  കളിച്ചതു. ഒരുതരത്തിൽ പറഞ്ഞാൽ ഇംഗ്ലണ്ടിന്റെ വിത്ത്  ഇംഗ്ലണ്ടിന്റെ  വയലിൽ  തന്നെ എറിഞ്ഞു. ഗതികെട്ട്  ഇംഗ്ലണ്ട് അവസാനം  ലോങ്ങ്‌ ബോൾ കളിക്കെണ്ടി വന്നു. ക്രോയേഷ്യയുടെ  മിഡ്ഫീൽഡിൽ  ആരുമുണ്ടായില്ല.  ഇംഗ്ലണ്ടിനാണെങ്കിൽ  അത് മുതലെടുക്കാനും  കഴിഞ്ഞില്ല. ഈ തന്ത്രം ഫ്രാൻസിന്റെ  അടുത്ത്  വിലപ്പോവില്ല  കൊണ്ടേ യും  പോഗ്ബയും  മേയുന്ന സ്ഥലമാണത്.   
ജിറൗഡ് ഇതു  വരെ ഗോൾ അടിച്ചിട്ടില്ല.  പക്ഷെ നാളെ ഗിറൗഡ് ലാസ്റ്റ് ഇലവനിൽ  കളിച്ചിരിക്കും.  വിതൗട് ബോളിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ  ദെഷാംസ്  ഒരിക്കലും  അവഗണിക്കില്ല. ഗോൾ  അടിക്കുന്ന  രാജാക്കന്മാരേക്കാൾ ഗോൾ അടിക്കാത്ത  സേവകരെയാണ് പരിശീലകന് ആ റോളിൽ ആവിശ്യം. അദ്ദേഹത്തിന്റെ  Link- up play  ടീമിന്  മുതൽക്കൂട്ടാണ്. ബെൽജിയമായിട്ടുള്ള  കളിയിൽ  ഗിറൗഡ്, മറ്റുദിയെയും  ഗ്രീസ്മാനെയും  Link -up ചെയ്യുന്നതിനോടൊപ്പം  എംബപ്പേക്കു ആവിശ്യത്തിന്ന്  സ്പേസ്  ഒരുക്കുകയും  ചെയ്തു. 
ഫ്രഞ്ച്  സൈഡ്  പ്രതിരോധത്തിന്റെ  കൂടാരമാണ്. ക്രോയേഷ്യയെ അപേക്ഷിച്ചു  ഫ്രാൻസിന്റെ  കൌണ്ടർ  അറ്റാക്ക്  മികച്ചതാണ്. ഇവിടെ ശ്രദ്ധിക്കേണ്ട  മറ്റൊരുകാര്യം ഒഫൻസിവ്  സ്വഭാവമുള്ള ടീമുകളുടെ അടുത്താണ് ഫ്രാൻസിന്റെ കൌണ്ടർ   അറ്റാക്ക്  ഫലവത്തായിട്ടൊള്ളു. അതുകൊണ്ടാണ്  പ്രധിരോധത് മകമായി  ഫുട്ബാൾ കളിച്ച  ഓസ്‌ട്രേലിയയോടും  ഡെന്മാർക്കിനോടും ഫ്രാൻസ്  വിയർത്തു  നേടിയത്. നേരെ മറിച്ചു കടുത്ത  ആക്രമണം  അഴിച്ചു  വിട്ട  അർജന്റീനയെ കൌണ്ടർ അറ്റാക്കുകൊണ്ടു  പറപറപ്പിച്ചു. ഇതറിയാവുന്ന  ക്രോയേഷ്യ  പ്രതിരോധാത്മക  കളിയെപ്പറ്റി ആലോചിക്കുവാനാണ്  സാധ്യത അതുകൊണ്ട്  4-1-4-1 എന്ന  ഫോർമേഷനിൽ  ആയിരിക്കും  ക്രോയേഷ്യ  ഇറങ്ങുക. ക്രോയേഷ്യ  പ്രതിരോധം  കടുപ്പിച്ചു  ഫ്രാൻസിന്റെ  കൌണ്ടർ  അറ്റാക്കിനെ  തടയിടാനായിരിക്കും  ആദ്യം  ശ്രമിക്കുക. ക്രോയേഷ്യയുടെ  ബാക്ക്ഫോർ നു  കടുത്ത പരീക്ഷണമായിരിക്കും വരാനിരിക്കുന്നത്. ക്രോയേഷ്യയുടെ  വിങ്ങർ മാരായ  perisic ഉം  Rebic  ഉം വേഗമേറിയ നീക്കങ്ങൾ  നടത്തുവാൻ  ശേഷിയുള്ളവരാണ്. 
ക്രോയേഷ്യക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എംബപ്പേ  ആയിരിക്കും അയാളെ വെറുതെ  വിട്ടാൽ അയാളുടെ  വേഗത കൊണ്ടും ട്രൈബ്ബ്ലിങ്  പാടവം  കൊണ്ടുംക്രോയേഷ്യൻ  ഡിഫെൻസിൽ  വിള്ളലുണ്ടാക്കും.  മാർക്ക്‌ ചെയ്യപ്പെട്ടാൽ  അയാൾ മറ്റൊരാൾക്ക്  സ്പേസ്  ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട്  മാന്  മാർക്കിങ്ങിനു  പകരം  സോണൽ മാർക്കിങ്  ആയിരിക്കും  എംബപ്പേക്കായി  ഒരുക്കിയിരിക്കുന്നത്. ഏത്  എരിയിലാണോ  കളിക്കുന്നത് അവിടുത്തെയാൾ  എംബാപ്പയെ  മാർക്ക്‌ ചെയ്യും. അര്ജന്റീനയുമായുള്ള  കളിയിൽ ക്രോയേഷ്യ  മെസ്സിയെ  പൂട്ടിയത്  അങ്ങനെയാണ്. ചുരുക്കത്തിൽ  ക്രോയേഷ്യ  അറ്റാക്ക്  ചെയ്യാൻ  ശ്രമിച്ചാൽ  ഫ്രാൻസിന്റെ  കൌണ്ടർ  അറ്റാക്ക് ഉണ്ടാകുമെന്നുള്ളതുകൊണ്ടു പ്രധിരോധത്തിലൂന്നിയായിരിക്കും  കളിക്കുക. ഇതു തന്നെയായിരിക്കും  ഫ്രഞ്ച്  നിലപാടും

K.K. ഹമീദിന് ഇന്ത്യൻ ഫുട്‌ബോൾ ടീം കോച്ചായി നിയമനം.

    സൗത്ത് സോക്കേഴ്സ് ഫുടബോൾ ഫിസ്‌തയിൽ കെ കെ ഹമീദിനെ ആദരിച്ചപ്പോൾ                          
 UNDER - 19 ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പർ കോച്ചായി K. K. ഹമീദിനെ നിയമിച്ചു.സ്പെയിനിൽ വച്ച് നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്ത്യൻ ടീം  22-ാം തിയ്യതി ഇന്ത്യയിൽ നിന്നും പുറപ്പെടും.14-ാം തിയ്യതി ഹമീദ് ഇന്ത്യൻ ടീമിനൊപ്പം ചേരും. എഫ് സി കേരളയുടെ പ്രമോട്ടറും ഗോൾകീപ്പിങ് കോച്ചുമായ ഹമീദ് സെൻട്രൽ എക്സൈസ് പരിശീലകനുമാണ്. ഗോൾ കീപ്പിങ് കോച്ചുമാർക്കുള്ള  ലെവൽ 2 യോഗ്യതയുള്ള ഇന്ത്യയിലെ തന്നെ മികച്ച പരിശീലകരിൽ ഒരാളാണ് ശ്രീ ഹമീദ്.


Thursday, July 12, 2018

കളി മൈതാനങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ ചിറകറ്റ് വീഴുന്നത് ഈ നാടിൻ്റെ ഫുട്‌ബോൾ സ്വപ്നങ്ങൾ



"സൂര്യനസ്തമിക്കാത്ത ബ്രടീഷു സാമ്രാജ്യത്തിൽ നിന്നുമുള്ള പട്ടാള കമ്പനികൾ മലബാറിന്റെ മണ്ണിൽ വർഷിച്ച ബോംബാണ് ഫുട്ബോൾ "എന്ന് മലപ്പുറത്തെ ചില പഴമക്കാർ പറയാറുണ്ട് .ഈ കളി കേരളത്തിലെത്തിച്ച വെള്ളക്കാർക്കു ഇന്നും ഇവിടം ഒരു അത്ഭുതമായിരിക്കും.കാരണം ഒരോ മലപ്പുറക്കാരന്റെ  സിരകളിൽ ഓടുന്നത് ഫുട്ബാളിന്റെ ചൂടാണ് ! അവിടം അവൻ ഒന്നാണ്.എല്ലാം മറന്നുള്ള ഒരു ഐക്യം അവൻ കളി മൈതാനങ്ങളിൽ കാണിക്കുന്നു.അതു കൊണ്ട് തന്നെ മലപ്പുറത്തിന്റെ മേൽ ഒരു ദുഷ്ചിന്ധകർക്കും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല.പറഞ്ഞു വരുന്നത്‌ നമ്മുടെ പൊതു വികാരമായ ഫുട്ബോളിനെ കുറിച്ചാണ്.ദയവായി മുഴുവൻ വായിക്കുക.അപേക്ഷയാണ്.കാരണം നമ്മുടെ ഒരുമ ഇവിടെ കാണിക്കേണ്ടിയിരിക്കുന്നു.

  ജരാനരകൾ ബാധിച്ചു ഭീതിപെടുത്തുന്ന ഒരു പ്രേതാലയം പോലെയായിരിക്കുന്നു നമ്മുടെ മലപ്പുറത്തിന്റെ അഭിമാനമായിരുന്ന പയ്യനാടുള്ള മഞ്ചേരി മുൻസിപ്പൽ സ്റ്റേഡിയം.


    
ഉദ്ഘാടന സമയം

ഏറെ കൊട്ടിഘോഷിച്ചു ആവേശകരമായി ഉൽഘടനം കഴിഞ്ഞ നമ്മുടെ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ ഏതൊരു കായിക പ്രേമിയുടെയും ഹൃദയം തകർക്കുന്നു സർ!അന്ന് ഉൽഘാടന വേദിയിൽ നിങ്ങൾ സർവ മുന്നണിയിലെയും രാഷ്ട്രീയ നേതാക്കന്മാർ ഞെളിഞ്ഞിരുന്നപ്പോൾ ഞങ്ങൾ കായിക പ്രേമികൾ കരുതി മലപ്പുറത്തിന്റെ ഫുട്ബാളിനോടുള്ള അടങ്ങാത്ത മോഹത്തിന് പ്രതിഫലം കിട്ടി തുടങ്ങിയെന്നു.ഞങ്ങൾ കരുതി ഞങ്ങളുടെ കുരുന്നുകൾ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വരാൻ പോവുന്ന അക്കാദമികളിൽ കൂടി രാജ്യാന്തര തലത്തിലേക്ക് ഞങ്ങളുടെ പ്രതിഭകളെ വളർത്തുമെന്നു.ഇന്ന് ഈ സ്റ്റേഡിയം കാണുമ്പോൾ ഹൃദയം പിടക്കുന്നു ഏമാന്മാരെ.നിങ്ങൾക്കറിയാണോ ഈ സ്റ്റേഡിയത്തിനു ഫണ്ട് പിരിച്ചതെങ്ങനെയെന്നു.നിങ്ങൾ മറന്നിരിക്കാം.ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നായി ഒരോ വിദ്യാർത്ഥികളിൽ നിന്നും പിരിവെടുത്തു ഫണ്ട് ഉണ്ടാക്കിയാണ് ആ പച്ച പുൽത്തകിടിയും സ്പോർട്സ് ഹോസ്റ്റലും തുടങ്ങി 25 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്റ്റേഡിയം ഒരുങ്ങിയത്.20000 ആളുകൾക്ക് കളി കാണാൻ പാകത്തിൽ ഈ ഗ്രൗണ്ട് ഒരുങ്ങിയപ്പോൾ ആദ്യം നടന്ന ഫെഡറേഷൻ കപ്പിന് ടിക്കറ്റ് കിട്ടാതെ അത്രയും ജനക്കൂട്ടം പുറത്തും ഉണ്ടായിരുന്നു.ഒരു സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പും നടത്തി നിങ്ങൾ സ്പോർട്സ് കൗൺസിൽ ആ പണി നിർത്തി.
    ഇപ്പോഴത്തെ ചിത്രം  

മാറി മാറി വരുന്ന സർക്കാരുകൾ പലതും പ്രഖ്യാപിക്കുന്നു.കോടികൾ വകയിരുത്തിയെന്നു പറഞ്ഞു ജനങ്ങളെ വീണ്ടും വീണ്ടും വിഡ്ഢികളാകുന്നു.
നിരവധി ദേശിയ താരങ്ങൾക്കു വിത്ത് പാകിയ കേരളത്തിന്റെ ഫുട്ബാളിന്റെ മക്കയായ ഈ മണ്ണു ഇന്ന് അനസ് എന്ന ദേശിയ താരത്തിലേക്കു എത്തി നിൽകുമ്പോൾ ഉയർന്നു വരുന്ന ഒരുപാട് ചോദ്യ ചിഹ്നങ്ങൾ ഉണ്ട്.പണ്ടൊക്കെ ദേശിയ ടീമുകൾ കേരളത്തിൽ വട്ടമിട്ടു പറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.അതിനു കാരണം എന്നത് സജീവമായി നടന്നിരുന്ന ദേശിയ നിലവാരമുള്ള ടൂർണമെന്റുകൾ ആയിരുന്നു.
ആദ്യ കാലങ്ങളില്‍ കണ്ണൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ശ്രീ നാരായണ ട്രോഫി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നാഗ്ജി, തൃശ്ശൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ചാക്കോള ട്രോഫി, കൊച്ചി കലൂരില്‍ നെഹ്‌റു കപ്പ് എന്നിങ്ങനെ ഒരു കാലത്ത് കേരളത്തിലെ എല്ലാ സ്റ്റേഡിയങ്ങളും മത്സരങ്ങള്‍ കൊണ്ട് സജീവമായിരുന്നു. ഇങ്ങനെയുള്ള നാഷണല്‍ ലെവല്‍ ടൂര്‍ണമെന്റുകള്‍ക്ക് പുറമെ വിവിധ ജില്ല ഡിവിഷന്‍ ലീഗുകള്‍,പ്രാദേശിക ടൂര്‍ണമെന്റുകള്‍ എന്നിവ നടക്കുന്നതോടെ ഗ്രൗണ്ടുകള്‍ എന്നും സജീവമായി നിന്നു.ഇന്ന് അനസിലേക്കെത്തി നിൽകുമ്പോൾ ഒരു isl അല്ലാതെ എന്തുണ്ട് നമുക്ക് ?കടും പിടുത്തം പിടിക്കുന്ന സ്പോർട്സ് കൗൺസിൽ തന്നെയാണ് മുഖ്യ പ്രതി.മഞ്ചേരി സ്റ്റേഡിയത്തിന്റെ കാര്യത്തിലേക്ക് വരാം.ഫെഡറേഷൻ കപ്പും സന്തോഷ് ട്രോഫിയും കഴിഞ്ഞതിൽ പിന്നെ ഇന്നേ വരെ ഒരു ദേശിയ ടൂർണമെന്റും അവിടെ നടന്നില്ല.പിന്നെ ആകെ ഒരു പ്രതീക്ഷ ആയിരുന്നത് ഗോകുലം fc ആയിരുന്നു.മഞ്ചേരി സ്റ്റേഡിയം മുന്നിൽ കണ്ടു ഐലീഗിലേക് കാലെടുത്തു വെച്ച ഗോകുലം fc ക്കു സീസണിന്റെ ഒരു മാസം മാത്രം ബാക്കി നിൽക്കേ പരിശീലനത്തിന് പോലും സ്ഥലം വിട്ടു നൽകാതെ സ്പോർട്സ് കൗൺസിലെന്ന പെട്ടി കടക്കാർ ഗോകുലം fc യുടെയും മലപ്പുറത്തിന്റെ ഫുട്ബോൾ പ്രേമികളുടെയും കടയ്ക്കൽ കത്തി വെച്ചു!ഗത്യന്തരമില്ലാതെ ആളൊഴിഞ്ഞ  കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കാൻ ഗോകുലം fc നിര്ബന്ധിതരായി .
സ്റ്റേഡിയത്തിന്റെ നവീകരണ കോപ്രായ കണക്കുകൾ പരിശോധിക്കാം .

4:13 കോടിയുടെ ഫ്ളഡ് ലൈറ്റ് പദ്ധതിക്ക് പൈസ വകയിരുത്തി.ടെൻഡറുകൾ വിളിക്കാൻ തീരുമാനമായി.എവിടെ ?ഒടുക്കംടെൻഡർ ഏറ്റെടുക്കാനും ആളില്ലേ ?സ്പോർട്സ് കൗൺസിൽ മറുപടി പറയുക .

രണ്ടാം ഘട്ട പ്രാരംഭ പദ്ധതിയായി 60 കോടി വകയിരുത്തി ഭയങ്കര സംഭവമായി പദ്ധതി പ്രഖ്യാപിച്ചു.എവിടെ അവയെല്ലാം ?
സിന്തറ്റിക് ട്രാക് ,കുട്ടികളുടെ സ്പോർട്സ് പാർക്ക് അതും മലബാറിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തേതും എന്നും പറഞ്ഞു ഞങ്ങളെ വിഡ്ഢികളാക്കിയിട്ടു കാലം കുറെ ആയി .ഇൻഡോർ സ്റ്റേഡിയം ,നീന്തൽ കുളം ,പരിശീലന മൈതാനങ്ങൾ ,വിശ്രമ മുറികളിലെ സൗകര്യം വർധിപ്പിക്കൽ ,ഇരു ഭാഗങ്ങളിൽ ഉള്ള ഗാലറിയുടെ നവീകരണം ,പുൽതകിടിയുടെ പരിചരണം ,ഗ്രൗണ്ടിലേക്ക് സ്ഥിര ജല സംവിധനത്തിനു കടലുണ്ടിപുഴയിൽ തടയണ നിർമിക്കും ,മലപ്പുറം കത്തി തേങ്ങാ കൊല .അങ്ങിനെ എന്തെല്ലാം മോഹന വാഗ്ദാനങ്ങൾ!ഞങ്ങളും ചോറ് തന്നെയാണ് തിന്നുന്നത് ഏമാന്മാരെ .സ്പോർട്സ് കൗൺസിലും ഇരു മുന്നണിയിലും പെട്ട ജന പ്രതിനിധികളും ഞങ്ങളെ വെറും കാഴ്ചക്കാരാക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.

       മൂന്നു മാസങ്ങൾക് മുന്നേ എടുത്ത ചിത്രം 
മൂന്നു മാസങ്ങൾക് മുന്നേ എടുത്ത ചിത്രം 
    മൂന്നു മാസങ്ങൾക് മുന്നേ എടുത്ത ചിത്രം 

ഇനി ഇന്നത്തെ ഗ്രൗണ്ടിന്റെ അവസ്ഥ കേൾക്കുക.
ലക്ഷങ്ങൾ ചിലവഴിച്ച നമ്മുടെ കണ്ണുകൾക്കു മിഴിവേകിയ പുൽത്തകിടി അധികാരികളുടെ അനാസ്ഥ മൂലം കരിഞുണങ്ങി ജലാംശമില്ലാതസ്ഥലത്തു ഇഴ ജന്തുക്കൾ പോലും തിരിഞ്ഞു നോക്കാൻ ഇല്ലാതെയായി .വല്ല യുവാക്കളും ഒന്നിച്ചു ഭക്ഷണം കഴിക്കാൻ വന്നാൽ മാത്രം ആ ഭീതി പെടുത്തുന്ന ശ്മശാന മൂകമനിശബ്തതക്കു ഒരിളക്കം വരും .കമ്പി വേലികൾ തുരുമ്പെടുത്തു നശിച്ചു പോയിരിയ്ക്കുന്നു .ചുറ്റു മതിലുകൾ ഭാഗികമായി പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു .തടയണ കെട്ടാത്തതിൽ പിന്നെ ഗ്രൗണ്ടിലേക്ക് വേണ്ട ജല സ്ത്രോതസ്സു പൂർണമായും അടഞ്ഞു .ശമ്പളം കിട്ടാതായപ്പോൾ ആകെ ഉണ്ടായിരുന്ന തൊഴിലകളും ജോലി വിട്ടു .വിശ്രമ മുറികൾ ആളനക്കമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്നു .ഫെഡറേഷൻ കപ്പിന് ലക്ഷങ്ങൾ ചിലവഴിച്ചു ബാംഗ്ലൂരിനിന്നും കൊണ്ട് വന്നു വിരിച്ച പുല്തകിടി നാമാവശേഷമായി .ഇനി ഒരു കളി വെക്കുകയാണെങ്കിൽ ആദ്യം തുടങ്ങിയിടത്തു നിന്ന് തന്നെ വീണ്ടും ലക്ഷങ്ങൾ ചിലവഴിക്കേണ്ടി വരും .പുല്ലു വിരിക്കൽ ,കള പറിക്കൽ ,വളം നടൽ ,ജലം എത്തിക്കൽ തുടങ്ങി ലക്ഷങ്ങളാണ് ഇതിനു ചെലവായത് .എല്ലാം വെറുതെയായി .ഇനിയും ഉണ്ട് അനാസ്ഥ മൂലംനശിച്ച സ്വപ്നങ്ങളുടെ കണക്ക് നിരത്താൻ.
നിങ്ങൾ ഏമാന്മാർ ഉണ്ടാക്കിക്കോ ,പക്ഷേ ഞങ്ങളുടെ സ്വപ്നങ്ങളുടെ മീതെ മോഹന വാഗ്ദാനങ്ങളുടെ കണക്കു നിരത്തി തലയ്ക്കു മീതെ തീക്കനൽ കോരിയിടുന്ന ഈ വൃത്തി കെട്ട പരിപാടിയുണ്ടല്ലോ ..അതങ്ങു നിർത്തിക്കോ ,വിടില്ല ഒരുത്തനെയും .ഇതു ഫുട്ബോളാണ് ,ഇതിന്റെ ഭാഷ്യം ഒരുമയാണ്  ,ആവേശമാണ് ,വികാരമാണ് .അതിൽ ഞങ്ങൾ മലപ്പുറത്തിന്റെ മക്കൾ ഒന്നാ ...നിങ്ങൾ കാത്തു നിന്നോ ,ഇനിയും പ്രതീക്ഷ വറ്റാത്ത ഒരു യുവതയുടെ ഒത്തു ചേരലലിനായ് .
എഴുതിയത്: ടാസ്ക് ഇരുമ്പുചോല 

പ്രവാസികൾക്ക് വേണ്ടി നാളെ (13/07/2018) വെള്ളിയാഴ്ച്ച ബഹ്റൈന്റെ ചരിത്രത്തിലെ ആദ്യത്തെ ഫിഫ സൈറോ ലോകകപ്പ് റെപ്ലിക്ക ഒരുക്കുന്നു.



  • പ്രവാസികൾക്ക് വേണ്ടി ബഹ്റൈനിൽ  ആദ്യത്തെ ഫിഫ സൈറോ ലോകകപ്പ് റെപ്ലിക്ക ഒരുക്കുന്നു . നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്ന  ലോക കപ്പ് ഫുട്ബോൾ  ഫെസ്റ്റിവലിൽ ഒരിക്കൽ കൂടി ഒരു ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ബഹ്‌റൈനിലെ പ്രവാസികൾ . ഒരു യഥാർത്ഥ ലോകകപ്പ് ഫുട്ബോൾ മത്സരത്തെ വീണ്ടും ആവേശം ജനിപ്പിക്കാൻ അവസരമൊരുക്കിയാണ് ഈ മത്സരം ഒരുക്കുന്നത് .



അർജന്റീന, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ  എന്നീ രാജ്യങ്ങളെ  പ്രതിനിധീകരിച്ചിറക്കുന്ന ടീമിൽ ബഹ്‌റൈൻ നാഷണൽ ടീം താരങ്ങൾ,സന്തോഷ് ട്രോഫി, ഐ ലീഗ്, ഐ എസ് ൽ താരങ്ങൾ  ഉൾപ്പടെ 32 പ്രവാസികൾ കൂടി മത്സരിക്കും  . 2 സെമി ഫൈനൽസും ഒരു ലോകകപ്പ് ഫൈനലും ബഹ്റൈൻ ലോകകപ്പ് ചാമ്പ്യൻമാരെ നിർണയിക്കും . ബി.എഫ്.എ. സർട്ടിഫൈഡ് റഫറികളുടെ മേൽനോട്ടത്തിൽ  20 മിനിറ്റാണ് ഓരോ മത്സരവും .

ലോകകപ്പ് ഫുട്ബാൾ സ്റ്റേഡിയം 32 രാജ്യങ്ങളുടെ പതാകകൾ, മുദ്രാവാക്യങ്ങൾ, പങ്കെടുത്ത രാജ്യങ്ങളിലെ ദേശീയഗാനങ്ങൾ എന്നിവയാണ് അലങ്കരിച്ചിരിക്കുന്നത്. രസകരമായ പൂരിപ്പിച്ച സ്പോട്ട് ക്വിസുകൾ, നൃത്തം, സംഗീത വിനോദം, ഫുട്ബോൾ വെല്ലുവിളികൾ, ഫൈൻഡർ, കളിക്കാർ എന്നിവയ്ക്കൊപ്പം Yuppy, ഡിസീസ് പെനാൽറ്റി ചലഞ്ച്, ഫ്രീ കിക്ക് മാസ്റ്റർ, ടാർജന്റ് ഷൂട്ടർ തുടങ്ങിയവയും ഈ ടൂർണമെന്റിന്റെ പ്രേത്യേകതകൾ ആണ്. 

റഷ്യയിൽ നടക്കുന്ന ലോകകപ്പിന് ഉപയോഗിക്കുന്ന അതെ ബോൾ ആണ് ഈ മത്സരത്തിനും ഉപയോഗിക്കുന്നത്. അതുപോലെ റഷ്യയിൽ നിന്ന് കൊണ്ടുവന്ന മത്സര ഉപകരണങ്ങൾ ആണ് ഈ ടൂർണമെന്റിന് ഉപയോഗിക്കുന്നത് എന്നതും ഈ ടൂർണമെന്റിന്റെ പ്രത്യേകത ആണ്. 

റഷ്യയിൽ പോയി കളി കാണാൻ സാധിക്കാത്ത പ്രവാസികൾക്ക് അതെ അനുഭവം പകരാൻ വേണ്ടി ആണ് അതെ രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ബഹറിനിലെ ഫുട്‍ബോൾ പ്രേമികൾക്ക് ഇതൊരു വിത്യസ്ത അനുഭവം ആയിരിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. എല്ലാം ഫുട്‍ബോൾ പ്രേമികളെയും നാളെ സിൻജു അൽ അഹ്‍ലി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് സാദരം ക്ഷണിക്കുന്നു.

A mini football worldcup in Bahrain on 13th July. Is it the much anticipated tournament of this season in Bahrain ?

On 13 July at Al Ahli Club, ZInj will witness a mini football world cup for the first time in the history of Bahrain. CIRO WORLD CUP REPLICA 2018 organizers are very excited to see the responses from the public in the past days when they announced the much anticipated tournament. As in a world cup the players will enter the stadium with mascots, national anthem, flags, fancy fans etc. The organizers are planning for an exciting yet a beautiful tournament keeping in mind that the world cup finals are taking place in coming days.
The tournament will take place as four well known world cup teams in Kerala - Brazil, Argentina, Spain and France. Representing these teams the best players in Bahrain will tie there boot to showcase a massive showdown. While it is taking place on the gprid on 13th 

FC Kerala and SS will represent Brazil, where Argentina will be represented by Yuva & Salcete. Spain and France will be represented by ISF-Sporting and Riffa Baloch respectively. 
This family fun mini world cup invites everyone to witness. Also everyone can get involved in Football quiz, Predictions, ball games etc and win exciting prizes. This 5s tournament will start from 7.30pm on 13th July, Friday. 
Organizers has arranged special arrangements for families to watch and enjoy the event.

ലോകകപ്പ് താരങ്ങളെ റാഞ്ചാൻ ഒരുങ്ങി ഇന്ത്യൻ ക്ലബ്ബ്കൾ



കഴിഞ്ഞ ആഴ്ച്ച വരെ ഫിഫ ലോകകപ്പിൽ  കളിച്ച - ഉറുഗ്യ , ഇറാൻ , കോസ്റ്റ റിക , പനാമാ , ഐസ്ലാൻഡ് എന്നീ ടീമുകളുടെ സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗും - ലീഗ് ക്ലബ്ബ്കളും . ആദ്യമായി തന്നെ ഈസ്റ്റ് ബംഗാൾ  കോസ്റ്റാറിക്കൻ താരമായ ജോണ്ണി അക്കോസ്റ്റയെ ഇതിനകം സൈൻ ചെയ്തു കഴിഞ്ഞു . ഈസ്റ്റ് ബംഗാളിനെ പുതിയ പാർട്നെർസായ ക്വസ്സ് കോർപിന്റെ പിന്തുണയോടെ 1.36  കോടി രൂപ നൽകിയാണ് താരത്തെ ടീമിലെത്തിച്ചത് .


ബാർസിലോണ സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ടീം അംഗമായ ക്രിസ്റ്റിയൻ റോഡ്രിഗസാണ് കേൾക്കുന്ന അടുത്ത പേര് .കേരള ബ്ലാസ്റ്റേഴ്‌സ്‌ താരത്തിനായി പിന്നിലുള്ളതെന്ന് റൂമറുകൾ ഉണ്ടെങ്കിലും താരത്തെ സ്വന്തമാക്കാൻ 13 കോടി രൂപയോളം നൽകേണ്ടി വരും . മനുവേൽ ലാൻസറൊട്ടേയുടെ പകരക്കാരനായി എഫ് സി ഗോവ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത് ഇറാനറിയൻ ലോകകപ്പ് താരം മസൂദ് ഷാജോയി യാണ് . പനാമ മിഡ്‌ഫീൽഡർ ആയ ഗബ്രിയൽ ഗോമസും ഇന്ത്യൻ ക്ലബ്ബ്കൾ സൈൻ ചെയ്തേക്കാവുന്ന മറ്റൊരു താരം .ഐസ്ലാൻഡ് ഡിഫൻഡർ കാരി അർണാസെനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് എഫ് സി പൂനെ സിറ്റി .

Wednesday, July 11, 2018

ചെകുത്താന്മാരെ തുരത്തിയ മാലാഖമാർ



     France vs belgium       1-0
     ലോകത്തിലെ  ഏറ്റവും സുന്ദരമായ 90 നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ബെൽജിയം ഫുട്ബോൾ മാമാങ്കത്തിൽ നിന്നും പുറത്തായി. അവരുടെ തീവ്രാഭിലാഷത്തെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ട കെട്ടി ഫ്രഞ്ച് പട നിഷ്കരുണം നിരാശയുടെ ആഴക്കയത്തിലേക്കു തള്ളിയിട്ടു. ഫ്രാൻസിന്റെ  സുവർണ നിര ലോകകിരീടം ചൂടിയപ്പോൾ  ക്യാപ്റ്റൻ  ആയിരുന്ന  ദെഷാംപ്‌സ്  പരിശീലക വേഷത്തിലും ചരിത്ര  നേട്ടത്തിന്റെ പടിവാതിക്കൽ എത്തിനിൽക്കുന്നു. ആദ്യ സെമിയിൽ ഫ്രാൻസ് ബെൽജിയത്തെ 1-0 നു ഏകപക്ഷീയമായി തോൽപിച്ചു.
            ആദ്യ പകുതിയിൽ  അതി ധ്രുത നീക്കങ്ങൾ  നടത്തി ഒരേപോലെ അവസരങ്ങൾ സൃഷ്ടിച്ചു ഇരു  ടീമുകളും മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. ബെൽജിയം 3 പേരെ  വെച്ചാണ് പ്രതിരോധ  കോട്ട കെട്ടിയതു  ഡിബ്രൂഇന് മധ്യ നിര കയ്യാളിയപ്പോൾ ലുക്കാക്കുവും ഹസാർഡും മുന്നേറ്റത്തിൽ പ്രധാന റോൾ വഹിച്ചു . കളി 1-0 നു ജയിച്ചതിനു ഫ്രഞ്ച് നിര അവരുടെ ഗോളിയോട്  കടപ്പെട്ടിരിക്കുന്നു. വരാണെയുടെയും ഉംറ്റിട്യുയുടെയും  പ്രധിരോധ മികവിൽ ലുക്ക് തീരെ നിറം മങ്ങിപ്പോയ്. പക്ഷെ ഹസാഡ്  ആകട്ടെ  തൊടുന്ന  പന്തുകളെയെല്ലാം ഗോൾ ആക്കിമാറ്റുമെന്നുള്ള തോന്നലുകൾ ജനിപ്പിച്ചുകൊണ്ടു കാണികളെ ത്രസിപ്പിച്ചുകൊണ്ടിരുന്നു.
      ഫ്രാൻസിന്റെ ഏക സ്ട്രക്കർ ആയ ജിറൗഡ്  ഈ ടൂർണമെന്റിൽ ഒരു ഗോളും നേടാനാകാതെ നിരാശനാകേണ്ടി വന്നു. അയാൾക്ക്‌ അവസരങ്ങൾ യഥേഷ്ടം ലഭിച്ചെങ്കിലും വലകുലുക്കാൻ കഴിഞ്ഞില്ല.ജിറോയ്ഡിന്റെ  goal  എന്നുറപ്പിച്ച  shot കേമ്പനിയുടെ ഇടപെടലിൽ കോർണർ ആയിമാറി.  ഗ്രെയ്‌സ്‌മെൻ  ന്റെ കോർണർ കിക്കിൽ തല വെച്ച് ഉംറ്റിറ്റി  അത് ഗോൾ ആക്കി മാറ്റി. എംബപ്പേ യുടെ ഡ്രിബ്ലിങ് മികവ്  ഒരുപാടു ഗോൾ  അവസരങ്ങൾ  ലഭിച്ചെങ്കിലും ഒന്നും ഫലവത്തായില്ല.   രണ്ടാം പകുതിയിൽ, ഗോൾ വഴങ്ങിയതിനു ശേഷം പന്ത് മുഴുവൻ സമയവയും ഫ്രഞ്ചുകാരുടെ പകുതിയിലായിരുന്നു ബെൽജിയം മൂസക്കു പകരം മാർട്ടിനെസിനെ  ഇറക്കിയപ്പോൾ ആക്രമണത്തിന് ഒരു മൂർച്ച വന്നതുപോലെ തോന്നി. കളി സമനില ഗോൾ നേടി എക്സ്ട്രാ ടൈമിലേക്കു നീണ്ടു പോകാൻ  സാധ്യതയുണ്ടെന്ന് തോന്നിയായിരിക്കും മാർട്ടിനെസിനെയും,  കരസ്‌ക്കയെയും   താമസിച്ചിറക്കിയത്. ആ തീരുമാനം വളരെ താമസിച്ചു പോയിരുന്നു. അപ്പോഴേക്കും ഫ്രാൻസ് വിജയത്തിലേക്കടുത്തിരുന്നു. ഹ്യൂഗോ ലോറിസ് ബെൽജിയത്തിന്റ  സ്വപ്നങ്ങളെ തട്ടിയകറ്റിയപോലെ ബെൽജിയം ഗോളിയും ഫ്രാൻസിനെ മനോഹരമായി തടുത്തിട്ടു.
       ആവശ്യമില്ലാതെ പന്ത് കൈവശം വെക്കേണ്ട കാര്യം ഫ്രാൻസിനില്ലായിരുന്നു  എംബപ്പേ അവസാന നിമിഷങ്ങളിൽ നെയ്മർ നു  പഠിക്കുന്നത് കണ്ടിട്ട് അല്പത്വം തോന്നിയെങ്കിലും അത് ഫ്രഞ്ച് നിരയെ സംബന്ധിച്ചു സമയം കൊല്ലിയായിരുന്നു. അത്യുത്സാഹിയായ ഹസാർഡും  d bruinum  തകർത്തു  കളിച്ചെങ്കിലും മൂർച്ഛയില്ലാത്തതും സംഘടിതമായ ആസൂത്രണത്തിന്റെ അഭാവവും  ബെൽജിയം നിരയിൽ കാണാനുണ്ടായിരുന്നു.
 ഒരു ഗോൾ നേടുന്നത് പോലെ തന്നെ ആസൂത്രിതമാണ്   ഒരു  ഗോളിലേക്കുള്ള  സംഘടിത ശ്രമങ്ങളെ തടയിടുന്നത്. ഉംറിറ്റി യുടെ  പിഴവുകൾക്ക്  കുറവ്  തീർത്തത്  വരനെയായിരുന്നു  പ്രതിരോധത്തെ വിശുദ്ധകർമമായിക്കണ്ട ദെഷാംപ്‌സിനെ പോലെ  ഡിഫെൻസ്  എന്ന കല  വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ varane  ക്കു  കഴിഞ്ഞു. അങ്ങനെ നോക്കുമ്പോൾ  പ്രധിരോധകലയെ ഭംഗിയായി നടപ്പിൽ വരുത്തിയ ഫ്രഞ്ച്  നിര  തന്നെയാണ്  വിജയത്തിനർഹർ.

ലേഖകൻ  കോട്ടപ്പടി ഫുട്ബോൾ അക്കാഡമിയുടെ പരിശീലകൻ  ബോബി തറയിൽ

Blog Archive

Labels

Followers