Saturday, July 7, 2018

ലാറ്റിനമേരിക്കൻ സംസ്കാരത്തിന്റെ അപചയം


ബ്രസിൽ  vs ബെൽജിയം  1-2
പാടിപുകഴ്ത്തിയ  തലമുറകളുടെ വീരേതിഹാസങ്ങളോ എടുത്തു പറയാൻ വമ്പൻ താരങ്ങളില്ലാതെ രാജ്യത്തിനു വ്വണ്ടി ജീവൻ വരെ കൊടുക്കാൻ  തയ്യാറായ ഒരുപറ്റം പോരാളികളിടെ വീരഗാഥയാണ് ബ്രസീലുമായുള്ള യുദ്ധത്തിൽ  ബെല്ജിയത്തിന്  പറയാനുള്ളത്. ജയത്തിനു വേണ്ടത് പ്രതിഭ സ്പർശം മാത്രമല്ല മനോധൈര്യത്തിനും സ്ഥാനമുണ്ടെന്ന് ബെൽജിയം  ബ്രസീലിനെ പഠിപ്പിച്ചു.
 കളിയാരംഭിച്ച ഉടനെ തന്നെ ചുവന്ന  ചെകുത്താന്മാർ  വരാൻപോകുന്ന ഭീകരാന്തരീക്ഷത്തിനു  സൂചനകൾ നൽകി.  ഒരു വലിയ മത്സരത്തിന് മാനസിക ശക്തി എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയും എന്നതിന് ഉദാഹരണമായി കാണാം ആദ്യ  ഗോൾ വഴങ്ങിയ രീതി. ഒരു ഗോൾ വഴങ്ങിയതിനു ശേഷം ബ്രസിൽ ഇരമ്പിയാർത്തു. ബെല്ജിയത്തിന്റെ പ്രതിരോധ ഭടന്മാർക്ക് മധ്യ നിര പിന്തുണ കൂടി കൊടുത്തപ്പോൾ കാര്യങ്ങൾ ബ്രസീലിനു പ്രതികൂലമായി.  ബോക്സിനു മുമ്പിൽ വെച്ചു ബ്രസീലിന്റെ ആക്രമണങ്ങളുടെ മുനയൊടിച്ചു കളഞ്ഞു.
         ബ്രസീലിന്റെ സ്ഥിരം ഫോർമേഷനായ 4-2-3-1 എന്ന രീതിയിലാണ് കളി തുടങ്ങിയത്.  മർസെല്ലോയും കുടിഞ്ഞോയും നെയ്മറും ഫെല്ലിനിയുമെല്ലാം കളം nനിറഞ്ഞാടി എന്നല്ലാതെ ഗോൾ അടിക്കാൻ ബ്രസീലിനു കഴിഞ്ഞില്ല. വലിയ മത്സരങ്ങളിൽ ഏതൊരു ടീമിനും ഭാഗ്യത്തിന്റെ കടാക്ഷമുണ്ടാകും. പക്ഷെ ഇന്നലെ ഭാഗ്യദേവത  ബ്രസീലിനായി കണ്ണ് തുറന്നില്ലായിരുന്നു. ആദ്യം ഗോൾ തന്നെ അവർക്കു വരാനിരിക്കുന്ന ദൗർഭാഗ്യത്തിന്റെ ദുസൂചന നൽകി.  ഫൈനൽ ഇലവനിൽ എന്ത് കൊണ്ട് ഡി  കോസ്റ്റയെയും  ഫെര്മിനയെയും  ആദ്യം മുതലേ കളിപ്പിച്ചില്ല  എന്നത് ചോദ്യചിഹ്നമാകുന്നു. കോസ്റ്റയെപോലെ ഒരു ചങ്കൻ ആദ്യം മുതലേ ഉണ്ടായിരുന്നു എന്നാശിച്ചു പോയി. നെയ്മറുടെ അഭിനയം തികവ് കാരണം ലഭിക്കാമായിരുന്ന പെനാൽറ്റി നഷ്ടമായി  അതേപോലെ തന്നെ കാസിമിറാ യെപോലെ  സംഘടിത ഫുട്ബോളിന്റെ വക്താവിനെ നഷ്ടായത് അവരുടെ ടീം ബാലൻസിനെ ബാധിച്ചു.രണ്ടു ഗോളിന് പിന്നിലായശേഷവും ബ്രസിൽ പതറിയില്ല  ഈ ടൂർണമെന്റിലെ മറ്റു ലാറ്റിനമേരിക്കൻ ടീമുകളുടെ ധൗർബല്യം  ബ്രസിൽ കാണിച്ചില്ല. കളത്തിൽ അവർ ആഞ്ഞു പൊരുതി.  സുബ്സ്റ്റിട്യൂഷന്‌  ശേഷം അവർ അർഹിച്ച ഗോൾ നേടുകയും ചെയ്തു.
         ബെൽജിയം 3-2-2-3 എന്ന രീതിയിലാണ് കളി തുടങ്ങിയത് അവർ അവരുടെ പ്രതിരോധക്കാരെ കണ്ണടച്ച് വിശ്വസിച്ചിരുന്നു.  ബ്രസിൽ ആക്രമണം ത്വരിതപ്പെടുത്തിയപ്പോൾ അവർ ഡിഫെൻസിൽ 5 ആളെ വിന്യസിച്ചു.  എന്നെ അത്ഭുതപ്പെടുത്തിയ നീക്കം എന്ന് പറയുന്നത്  കെവിൻ ഡിബ്രൂൻ  നെ attacker  ടെ  റോളിൽ കളിപ്പിച്ചതാണ്. അത്യുത്സാഹിയായ ഹസാർഡും  ഭീമനായ ലുക്കാക്കുവും  ബ്രസിൽ ഡിഫെൻസിൽ തുടരെ  ഭീതി വിതച്ചു കൊണ്ടിരുന്നു. കെമ്പനി യിടെ നേതൃത്വത്തിൽ  പ്രതിരോധം മികച്ചു നിന്നു.  കീപ്പർ കിർട്ടോയിസ് ന്റെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.  കപ്പിനോടടുക്കുന്തോറും കുർട്ടോയിസിന്റെ സാന്നിദ്യം അവരെ അത്രമേൽ ഉത്തേജിപ്പിച്ചിരിക്കും. Difence- മിഡ്‌ഫീൽഡ് ചാലകമായി  വർത്തിച്ച മിറ്റബിൾ ആധിയായവർ അവരുടെ അദൃശ്യ റോളും  ഭംഗിയാക്കി. ലോക്കക്കുവും ഹസാർഡും രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങൾ എതിർഹാഫിൽ  ചെലവഴിച്ചത്  ബ്രസിൽ ഡിഫെൻഡേഴ്സിനെ ചെറുതായിട്ടയല്ല കുഴപ്പിച്ചത്.
       ലോകം ഫുട്ബാളിൽ ഒന്നാം സ്ഥാനത്തിന് മത്സരിക്കുന്നവരിൽ ഒരു ടീം എക്കാലവും ബ്രസിൽ ആയിരുന്നു. മറുപടി വശത്തു എതിരാളികൾ മാറി മാറി വന്നു കൊണ്ടിരുന്നു.. കാലം  പോയി. യൂറോപ്യൻസ്  കളിയെ  ശാസ്ത്രീയ വത്കരിച്ചപ്പോൾ  അതിനെ അന്ധമായി അനുകരിച്ച ലാറ്റിനമേരിക്കൻസ്  തങ്ങളുടെ സംസ്കാരത്തിനെ  തന്നെയാണ് ബലി കഴിച്ചത്. ഈ പടിയിറക്കം അവരെ ഇരുത്തി  ചിന്തിപ്പിക്കുമെന്നും  മനോഹരമായ ആ കാലം  തിരിച്ചു കൊണ്ടുവരുമെന്നും  വിശ്വസിച്ചു  കാത്തിരിക്കാം.

ലേഖകൻ: ബോബി കോട്ടപ്പടി (പരിശീലകൻ കോട്ടപ്പടി ഫുട്ബോൾ അക്കാഡമി)

0 comments:

Post a Comment

Blog Archive

Labels

Followers