ഫ്രാൻസ് vs ക്രോയേഷ്യ പ്രിവ്യു
ഫുട്ബോളിനെ ഒരു ജനതയുടെ ആത്മാവിഷ്കാരത്തിന്റെ പ്രതീകമായി നെഞ്ചിലേറ്റുന്ന ഒരു ടീമായി മാറി ക്രോയേഷ്യ. ഫ്രാൻസ് നാളെ ജയിച്ചാൽ തൊപ്പിയിൽ ഒരു തൂവൽ മാത്രം ക്രോയേഷ്യ ജയിച്ചാൽ ലോകത്തിന്റെ നെറുകയിൽ. കൈ മെയ് മറന്നടിയാൽ മാത്രമേ നാളെ ഉന്നതകുലജാതരുടെ ശ്രേണിയിൽ വിരാജിക്കുകയുള്ളു എന്നറിയാവുന്നതുകൊണ്ടു ക്രൊയേഷ്യ ചോര മണത്ത വ്യാഘ്രത്തെ പോലെയായിരിക്കും പക്ഷെ എടുത്തു ചാടി മണ്ടത്തരം കാണിക്കാൻ അവരുടെ പരിശീലകൻ ഒരു മണ്ടനല്ല.
ഫ്രാൻസ് 4 2 3 1 എന്ന ഫോർമേഷനിൽ ആയിരിക്കും കളിക്കാനിറങ്ങുക . ഡിഫെൻസ് ൽ 4 3 3 എന്ന രീതിയിലാകും അവർ വിന്യസിക്കപ്പെടുക. ഇതേ രീതി തന്നെയായിരിക്കും ക്രോയേഷ്യയും പിന്തുടരുക. ഡിഫെൻസ് ഏറെക്കുറെ തുല്യമാണെങ്കിലും മധ്യനിര ഫ്രാൻസിന്റെ മികച്ചു നില്കുന്നു. റാക്കിറ്റിച്ചും മോഡ്രിച്ചും മോശമാണ് എന്നല്ല അതിനർത്ഥം. ക്രീയേറ്റീവ് ഫുട്ബോളിൽ പോഗ്ബയും കാൻറെയും നാളിതുവരെ നടത്തിയ ഇടപെടലുകൾ മികച്ചു നിൽക്കുന്നു.
ഇംഗ്ലണ്ടുമായി കളിച്ചപ്പോൾ ക്രോയേഷ്യ അവരെ പ്ലേ ഡെവലപ്പ് ചെയ്യാൻ പോലും അനുവദിച്ചില്ല. ക്രോയേഷ്യയുടെ പ്രെസ്സിങ് ഹൈ ഇന്റെൻസിറ്റിയിൽ ആയിരുന്നു. ഗോൾ അടിച്ചപ്പോൾ ക്രോയേഷ്യ ഫ്രണ്ട് ലൈനിൽ 5 പേരെ വെച്ചാണ് കളിച്ചതു. ഒരുതരത്തിൽ പറഞ്ഞാൽ ഇംഗ്ലണ്ടിന്റെ വിത്ത് ഇംഗ്ലണ്ടിന്റെ വയലിൽ തന്നെ എറിഞ്ഞു. ഗതികെട്ട് ഇംഗ്ലണ്ട് അവസാനം ലോങ്ങ് ബോൾ കളിക്കെണ്ടി വന്നു. ക്രോയേഷ്യയുടെ മിഡ്ഫീൽഡിൽ ആരുമുണ്ടായില്ല. ഇംഗ്ലണ്ടിനാണെങ്കിൽ അത് മുതലെടുക്കാനും കഴിഞ്ഞില്ല. ഈ തന്ത്രം ഫ്രാൻസിന്റെ അടുത്ത് വിലപ്പോവില്ല കൊണ്ടേ യും പോഗ്ബയും മേയുന്ന സ്ഥലമാണത്.
ജിറൗഡ് ഇതു വരെ ഗോൾ അടിച്ചിട്ടില്ല. പക്ഷെ നാളെ ഗിറൗഡ് ലാസ്റ്റ് ഇലവനിൽ കളിച്ചിരിക്കും. വിതൗട് ബോളിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ ദെഷാംസ് ഒരിക്കലും അവഗണിക്കില്ല. ഗോൾ അടിക്കുന്ന രാജാക്കന്മാരേക്കാൾ ഗോൾ അടിക്കാത്ത സേവകരെയാണ് പരിശീലകന് ആ റോളിൽ ആവിശ്യം. അദ്ദേഹത്തിന്റെ Link- up play ടീമിന് മുതൽക്കൂട്ടാണ്. ബെൽജിയമായിട്ടുള്ള കളിയിൽ ഗിറൗഡ്, മറ്റുദിയെയും ഗ്രീസ്മാനെയും Link -up ചെയ്യുന്നതിനോടൊപ്പം എംബപ്പേക്കു ആവിശ്യത്തിന്ന് സ്പേസ് ഒരുക്കുകയും ചെയ്തു.
ഫ്രഞ്ച് സൈഡ് പ്രതിരോധത്തിന്റെ കൂടാരമാണ്. ക്രോയേഷ്യയെ അപേക്ഷിച്ചു ഫ്രാൻസിന്റെ കൌണ്ടർ അറ്റാക്ക് മികച്ചതാണ്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം ഒഫൻസിവ് സ്വഭാവമുള്ള ടീമുകളുടെ അടുത്താണ് ഫ്രാൻസിന്റെ കൌണ്ടർ അറ്റാക്ക് ഫലവത്തായിട്ടൊള്ളു. അതുകൊണ്ടാണ് പ്രധിരോധത് മകമായി ഫുട്ബാൾ കളിച്ച ഓസ്‌ട്രേലിയയോടും ഡെന്മാർക്കിനോടും ഫ്രാൻസ് വിയർത്തു നേടിയത്. നേരെ മറിച്ചു കടുത്ത ആക്രമണം അഴിച്ചു വിട്ട അർജന്റീനയെ കൌണ്ടർ അറ്റാക്കുകൊണ്ടു പറപറപ്പിച്ചു. ഇതറിയാവുന്ന ക്രോയേഷ്യ പ്രതിരോധാത്മക കളിയെപ്പറ്റി ആലോചിക്കുവാനാണ് സാധ്യത അതുകൊണ്ട് 4-1-4-1 എന്ന ഫോർമേഷനിൽ ആയിരിക്കും ക്രോയേഷ്യ ഇറങ്ങുക. ക്രോയേഷ്യ പ്രതിരോധം കടുപ്പിച്ചു ഫ്രാൻസിന്റെ കൌണ്ടർ അറ്റാക്കിനെ തടയിടാനായിരിക്കും ആദ്യം ശ്രമിക്കുക. ക്രോയേഷ്യയുടെ ബാക്ക്ഫോർ നു കടുത്ത പരീക്ഷണമായിരിക്കും വരാനിരിക്കുന്നത്. ക്രോയേഷ്യയുടെ വിങ്ങർ മാരായ perisic ഉം Rebic ഉം വേഗമേറിയ നീക്കങ്ങൾ നടത്തുവാൻ ശേഷിയുള്ളവരാണ്.
ക്രോയേഷ്യക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എംബപ്പേ ആയിരിക്കും അയാളെ വെറുതെ വിട്ടാൽ അയാളുടെ വേഗത കൊണ്ടും ട്രൈബ്ബ്ലിങ് പാടവം കൊണ്ടുംക്രോയേഷ്യൻ ഡിഫെൻസിൽ വിള്ളലുണ്ടാക്കും. മാർക്ക് ചെയ്യപ്പെട്ടാൽ അയാൾ മറ്റൊരാൾക്ക് സ്പേസ് ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് മാന് മാർക്കിങ്ങിനു പകരം സോണൽ മാർക്കിങ് ആയിരിക്കും എംബപ്പേക്കായി ഒരുക്കിയിരിക്കുന്നത്. ഏത് എരിയിലാണോ കളിക്കുന്നത് അവിടുത്തെയാൾ എംബാപ്പയെ മാർക്ക് ചെയ്യും. അര്ജന്റീനയുമായുള്ള കളിയിൽ ക്രോയേഷ്യ മെസ്സിയെ പൂട്ടിയത് അങ്ങനെയാണ്. ചുരുക്കത്തിൽ ക്രോയേഷ്യ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചാൽ ഫ്രാൻസിന്റെ കൌണ്ടർ അറ്റാക്ക് ഉണ്ടാകുമെന്നുള്ളതുകൊണ്ടു പ്രധിരോധത്തിലൂന്നിയായിരിക്കും കളിക്കുക. ഇതു തന്നെയായിരിക്കും ഫ്രഞ്ച് നിലപാടും
0 comments:
Post a Comment