Tuesday, July 10, 2018

ഹ്യുമിനെ മറക്കില്ല..പുതുതലമുറ വരട്ടെ.. ആരാധകർ പറയുന്നു




ഇയാൻ എഡ്‌വേഡ്‌ ഹ്യൂം എന്ന മൊട്ടത്തലയനെ മലയാളികൾ മനസ്സിൽ പ്രതിഷ്ഠിച്ചത് തങ്ങളുടെ ഇതിഹാസമായിട്ടാണ്.. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഹ്യുമേട്ടന്റെ ഇഷ്ടക്കാരായി.ജന്മം കൊണ്ട് കനേഡിയനെങ്കിലും കർമ്മം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഏട്ടനായി മാറി ഇയാൻ ഹ്യൂമെന്ന പ്രതിഭ.ബ്ലാസ്റ്റസിന് വേണ്ടി  മരിച്ചു കളിക്കുന്ന ഹ്യൂം  ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചുവന്നപ്പോൾ ഏറെ ആവേശത്തോടെയാണ് മലയാളികൾ വരവേറ്റത്.. എന്നാൽ പ്രായത്തെ വകവെക്കാതെ കടുത്ത ടാക്ലിങ്ങുകളെ ഭയക്കാതെ കളിക്കുന്ന ഹ്യൂം ഇപ്പോൾ പരിക്കിന്റെ പിടിയിലാണെന്നുള്ളത് ആരാധകരെയും മാനേജ്മെന്റിനെയും ഒരുപോലെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ അനിവാര്യമായ ആ തീരുമാനവും വന്നു.. ഹ്യൂമിനു വിട...ആരാധകർക്ക് ഏറെ ഞെട്ടലുണ്ടാക്കുന്ന ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സൗത്ത് സോക്കേഴ്സ് നടത്തിയ അഭിപ്രായ സർവ്വേയിൽ മറുപടി നൽകിയത്..ഭൂരിപക്ഷം ആരാധകരും  മാനേജ്മെന്റ് എടുത്ത തീരുമാനത്തോട് യോജിക്കുന്നവരാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ വേദനിക്കുന്ന തീരുമാനമാണെങ്കിലും അവർ അതിനോട് പൊരുത്തപ്പെട്ടു..  പ്രായവും പരിക്കും ഒരുപോലെ വേട്ടയാടുന്ന ഹ്യൂമിനു പകരം യുവത്വത്തിന് പ്രാധാന്യം നൽകട്ടെ എന്നാണ് ആരാധകരുടെ പക്ഷം.ഇത്രയും കടുത്ത മത്സരം നടക്കുന്ന ഐ എസ് എല്ലിൽ സെന്റിമെൻസിനേക്കാൾ കൂടുതൽ ടാലെന്റിനു പ്രാധാന്യം നല്കണമെന്നാണ് ആരാധകർക്ക് പറയാനുള്ളത്.ടൂര്ണമെന്റിനിടെ പരിക്കിന്റെ പിടിയിൽ ആയാൽ ഒരു പക്ഷെ ടീമിന്റെ മുന്നേറ്റ നിരയിൽ ഒരു വിദേശതാരത്തിന്റെ സേവനം നഷ്ടമാകുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന് ആരാധകർ ഭയപ്പെടുന്നു.. ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇല്ലെങ്കിലും ഹ്യൂമേട്ടനെ മറക്കാനാകില്ല എന്ന് മുഴുവൻ ആരാധകരുടെയും അഭിപ്രായം.തങ്ങളുടെ പ്രഥമ ഇതിഹാസതാരത്തിന് എല്ലാവിധ മംഗളങ്ങളും നേർന്നു യാത്രയയക്കുകയാണ്  ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

0 comments:

Post a Comment

Blog Archive

Labels

Followers