ബാഴ്സലോണയുടെ പ്രതിരോധ താരം യാരി മിന ക്ലബ്ബ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എവേർട്ടൻ, വോൾസ്, ഒളിമ്പിക് ലിയോൻ തുടങ്ങിയ വമ്പൻ ടീമുകൾ ആയിരുന്നു കൊളംബിയൻ താരത്തിന് വേണ്ടി ആദ്യം നീക്കങ്ങൾ നടത്തിയിരുന്നത് എങ്കിലും വമ്പൻ ഓഫറുമായി മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഇപ്പോൾ മുൻപന്തിയിൽ. ഒപ്പം ലിവർപൂളും ടോട്ടൻഹാമും ഉണ്ടത്രേ. റഷ്യൻ ലോക കപ്പിൽ കൊളംബിയക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് മിനയെ ഹോട്ട് ഫെവറിറ്റാക്കി മാറ്റിയത്.താരത്തിന്റെ ലോകകപ്പിലെ പ്രകടനം കണ്ട് യുണൈറ്റഡിന്റെ പ്രതിരോധനിരയിൽ മിനയെപ്പോലെ ഒരു വിശ്വസ്തൻ വേണമെന്ന് ഹോസെ മൗറിഞ്ഞോ അഭിപ്രായപ്പെട്ടിരുന്നു
ജറാഡ് പിക്ക്വേ, ഉംറ്റിറ്റി, ജോർഡി ആൽബ, സെർജി റോബർട്ടോ തുടങ്ങിയ മിനും താരങ്ങൾ വാഴുന്ന കറ്റാലൻ പ്രതിരോധത്തിൽ തനിക്ക് വേണ്ട പ്രാധിനിത്യം ലഭിച്ചേക്കില്ല എന്ന തോന്നൽ ഒരുപക്ഷേ മിനയെയും മാറ്റത്തിന് പ്രേരിപ്പിച്ചേക്കാം.
കഴിഞ്ഞ ജനുവരിയിലെ ട്രാൻഫർ വിൻഡോയിലാണ് 23കാരനായ മിനയെ ബാഴ്സ നൗകാമ്പിൽ എത്തിച്ചത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ ആവശ്യത്തോട് ക്ലബ്ബ് അധികൃതരുടെ ഭാഗത്തുനിന്നും പോസിറ്റീവായ മറുപടിയാണ് ഉണ്ടായിട്ടുളളത്.സീസൺ തുടങ്ങുന്നതിനു മുൻപ് മിനയെ ആര് സ്വന്തമാക്കുമെന്നാണ് ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
0 comments:
Post a Comment