കഴിഞ്ഞ ആഴ്ച്ച വരെ ഫിഫ ലോകകപ്പിൽ കളിച്ച - ഉറുഗ്യ , ഇറാൻ , കോസ്റ്റ റിക , പനാമാ , ഐസ്ലാൻഡ് എന്നീ ടീമുകളുടെ സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സൂപ്പർ ലീഗും - ഐ ലീഗ് ക്ലബ്ബ്കളും . ആദ്യമായി തന്നെ ഈസ്റ്റ് ബംഗാൾ കോസ്റ്റാറിക്കൻ താരമായ ജോണ്ണി അക്കോസ്റ്റയെ ഇതിനകം സൈൻ ചെയ്തു കഴിഞ്ഞു . ഈസ്റ്റ് ബംഗാളിനെ പുതിയ പാർട്നെർസായ ക്വസ്സ് കോർപിന്റെ പിന്തുണയോടെ 1.36 കോടി രൂപ നൽകിയാണ് ഈ താരത്തെ ടീമിലെത്തിച്ചത് .
ബാർസിലോണ സൂപ്പർ താരം ലൂയിസ് സുവാരസിന്റെ ടീം അംഗമായ ക്രിസ്റ്റിയൻ റോഡ്രിഗസാണ് കേൾക്കുന്ന അടുത്ത പേര് .കേരള ബ്ലാസ്റ്റേഴ്‌സ് ഈ താരത്തിനായി പിന്നിലുള്ളതെന്ന് റൂമറുകൾ ഉണ്ടെങ്കിലും ഈ താരത്തെ സ്വന്തമാക്കാൻ 13 കോടി രൂപയോളം നൽകേണ്ടി വരും . മനുവേൽ ലാൻസറൊട്ടേയുടെ പകരക്കാരനായി എഫ് സി ഗോവ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത് ഇറാനറിയൻ ലോകകപ്പ് താരം മസൂദ് ഷാജോയി യാണ് . പനാമ മിഡ്‌ഫീൽഡർ ആയ ഗബ്രിയൽ ഗോമസും ഇന്ത്യൻ ക്ലബ്ബ്കൾ സൈൻ ചെയ്തേക്കാവുന്ന മറ്റൊരു താരം .ഐസ്ലാൻഡ് ഡിഫൻഡർ കാരി അർണാസെനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് എഫ് സി പൂനെ സിറ്റി .
0 comments:
Post a Comment