ഷൊർണ്ണൂർ ടൗണിൽ ഇരുപത്തഞ്ച് വർഷം മുൻപ് ഒരു ക്ലബ് രൂപീകരിക്കുമ്പോൾ കായികപ്രേമികളുടെ ഒരു ശരാശരി യുവജനകൂട്ടായ്മ എന്നതിനപ്പുറം ആരും സെവൻസ്റ്റാർ എന്ന ക്ലബ്ബിനെ കണ്ടിരുന്നില്ല. എന്നാൽ കാൽ നൂറ്റാണ്ടിനിപ്പുറം അസൂയാവഹമായ പ്രവർത്തനത്തിലൂടെ നാടിന്റെ തന്നെ അഭിമാനമായും സമീപ പ്രദേശങ്ങളിലെ കൂട്ടായ്മകൾക്ക് മാതൃകയായും ഉയർന്നു നിൽക്കുകയാണ് സെവൻ സ്റ്റാർ ക്ലബ്.
സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ചുണക്കുട്ടികൾ ഒരുമനസ്സോടെ ഒരേ ലക്ഷ്യത്തിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കലാകായിക രംഗത്തിലെ സ്ഥിര സാന്നിധ്യമായ സെവൻ സ്റ്റാറിലെ യുവകേസരികൾ ജീവകാരുണ്യത്തിലും സാമൂഹിക ബോധവത്കരണ പരിപാടികളിലും മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത്.
സംസ്ഥാന എക്സൈസ് വകുപ്പിനോട് സഹകരിച്ച് സെവൻ സ്റ്റാർ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനായ "ലഹരിയില്ലാത്ത ജീവിതമാണ് യഥാർത്ഥ ലഹരി " ഒരുപാട് സ്കൂൾ - കോളജ് കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശമായി..ഏറെ ജനശ്രദ്ധ നേടുകയും ഒരുപാട് വേദികളിൽ അവതരിപ്പിക്കുകയും ചെയ്യപ്പെട്ട ഈ ക്യാമ്പയിൻ ഏറെ മാതൃകാപരമായി അംഗീകരിക്കപ്പെട്ട പ്രവർത്തനമായിരുന്നു. അപകടങ്ങളുടെ വേലിയേറ്റങ്ങളിൽ നിന്നും യുവാക്കളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാൻ കേരള പോലീസിനോട് സഹകരിച്ച് ഹെൽമെറ്റ് ബോധവത്കരണ യാത്രകളും സംഘടിപ്പിച്ചിരുന്നു..ഈദ്, ഓണം പോലെയുള്ള ആഘോഷവേളകളിൽ ഈ കൂട്ടുകാർ സന്തോഷം പങ്കുവെച്ചിരുന്നത് ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമായിരുന്നു. നാട്ടിലെ ഒരു ബേക്കറി അവരുടെ പ്രിയപ്പെട്ട ഒരു ജ്യുസിന് സെവൻസ്റ്റാറിന്റെ പേരു നൽകി ആദരിക്കുക വരെ ഉണ്ടായി.. ഇത്തവണ ലോകകപ്പ് ആഘോഷിക്കാൻ ഈ കൂട്ടുകാർ ലോകകപ്പിന്റെ ഭീമൻ മാതൃക നിർമിക്കുകയും ബിഗ് സ്‌ക്രീനിൽ കളി കാണിക്കുകയുമാണ് ചെയ്യുന്നത്.
കളിയെയും ജീവിതത്തെയും ഒരുപോലെ സ്നേഹിക്കുകയും സഹജീവികളുടെ ജീവിതത്തോട് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യുന്ന ഈ ചുണക്കുട്ടികൾക്ക് സൗത്ത് സോക്കേഴ്സ് കുടുംബത്തിന്റെ ഒരായിരം അഭിവാദ്യങ്ങൾ..
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
0 comments:
Post a Comment