ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി, മെൽബൺ സിറ്റി എഫ്സി ഉടമസ്ഥതരായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് കേരള ബ്ലാസ്റ്റേർസ് ഓഹരികൾ വാങ്ങുമോ എന്ന വാർത്തകൾ ഈയിടെ പ്രചരിക്കുന്നതാണ് . എന്നാൽ ന്യൂയോർക്ക് സിറ്റി, ജപ്പാനിലെ യോക്കോഹാമ എഫ്.എ. മാരിനോസ്, ലാ ലിഗാ ക്ലബ്ബ് ജിരോണ തുടങ്ങിയ വലിയ ക്ലബ്ബുകളിൽ അബുദാബി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള സിറ്റി ഫുട്ബോൾ ഗ്രൂപ്പ് (സിഎഫ്ജി) ഇന്ത്യയിലും ചൈനയിലുമുള്ള ക്ലബ്ബുകളിൽ ഓഹരി വാങ്ങാൻ ശ്രമങ്ങൾ നടത്തിയിരുന്നു .
എന്നിരുന്നാലും ബ്ലാസ്റ്റേഴ്സ് സിഇഒ വരുൺ ത്രിപുരനേനി സിറ്റി ഗ്രൂപ്പ് അത്തരമൊരു ഓഫറുമായി തങ്ങളെ സമീപിച്ചിട്ടില്ലന്ന് വ്യക്തമാക്കി .കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂരിൽ അവരുടെ സിഇഒ ഉണ്ടായിരുന്നു , അവർ ഇന്ത്യയിലെ ഒന്നോ രണ്ടോ ക്ലബ്ബുകളുമായി സംസാരിച്ചതായും ഐ എസ് എലിനെ കുറിച്ചുള്ള കുറച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ വേണ്ടിയായിരുന്നുവന്നും വരുൺ കൂട്ടി ചേർത്തു . "
ബ്ലാസ്റ്റേഴ്‌സ് വിദേശ ക്ലബ്ബിന് ഓഹരി നൽകുന്നതിനെ കുറിച്ച് ഇത് വരെ ആലോച്ചിട്ടില്ലെന്നും , അങ്ങനെ ഒരു ഓഫർ വന്നാൽ സാധ്യതകൾ കണക്കിലെടുത്ത് തീരുമാനിക്കുമെന്നും ബ്ലാസ്റ്റേഴ്സ് സി ഇ ഒ വ്യക്തമാക്കി. നിലവിൽ വരും സീസണിലേക്ക് പൂർണമായി തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും മറ്റൊന്നും പദ്ധതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
0 comments:
Post a Comment