Sunday, July 8, 2018

1990 ന് ശേഷം ലോകകപ്പിൽ ഒരു ഇംഗ്ളീഷ് വസന്തം



സമാറയിൽ  സ്വീഡന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തി കൊണ്ട് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിൽ പ്രവേശിച്ചു. ഇറ്റാലിയക്ക്  ശേഷം  ഇംഗ്ലീഷുകാർ ആദ്യമായി elegant  four  ൽ സ്ഥാനം പിടിച്ചു. സെമിയിൽ ബുധനാഴ്ച ക്രോയേഷ്യ യുമായാണ് അങ്കം. ഈ ടൂര്ണ്ണമെന്റിൽ വളരെയധികം പുരോഗമിക്കുന്ന ഒരു ടീമാണ് ഇംഗ്ലീഷ് സിംഹങ്ങൾ . സാങ്കേതികത്വവും,  തന്ത്രജ്ഞതയും, സെറ്റപ്പീസ്  മികവും എല്ലാം സമന്വയിപ്പിച്ചു ഒരു കാർണിവൽ തന്നെ ഒരുക്കി. കളിക്കാരുടെ കാലിൽ നിന്നും കാണികളുടെ നെഞ്ചിലേക്ക് സന്നിവേശിക്കുന്ന ഒരു മാന്ത്രിക പിരിമുറുക്കം  ഇംഗ്ലീഷ് കുട്ടന്മാർ പകർന്നു തന്നു.
            പക്ഷെ ഇന്നലെ ഇംഗ്ലണ്ടിന്റെ പ്രകടനം അവരുടെ പേരിനും പെരുമക്കും ഒത്തതായിരുന്നില്ല. ആദ്യ പകുതിയിൽ ഒരു ടീമുകളും താളം കണ്ടെത്താൻ വളരെയധികം വിഷമിച്ചതായി തോന്നി. കളി  പുരോഗമിച്ചപ്പോൾ മാഗ്‌രെ ആദ്യവെടി പൊട്ടിച്ചു. യങിന്റ  കോർണർ  കിക്കിൽ തലവച്ചു മാഗ്‌രെ  നേടിയ ഗോൾ ഇംഗ്ലണ്ടിന്റെ 8തന്നെ സെറ്റ് പീസ്  ഗോൾ ആയിരുന്നു. മാഗ്‌രെ ഒരു പഴയ മൂശയിൽ വാർത്തെടുത്ത കളിക്കാരനാണെങ്കിലും പ്രതിരോധം അയാളുടെ കയ്യിൽ  ഭദ്രമായിരുന്നു.
       സിംഹങ്ങളുടെ ഗോൾ കീപ്പർ  പിക്‌ഫോർഡ് ആണെങ്കിൽ  അപാരഫോമിലും. കൊളംബിയയുമായുള്ള  മത്സരത്തിൽ കാർലോസ്  ബേക്കാ യുടെ ഗോൾ തടുത്തിട്ടൊടത് നിന്നാണ്  പിക്‌ഫോർ ദ് തുടങ്ങിയത്.
         കളി തുടങ്ങി 30 ആം മിനിറ്റിൽ സ്വീഡന്റെ കെട്ടുപൊട്ടിച്ചു മാഗ്‌രെ ആദ്യം ഗോൾ നേടി. രണ്ടാം ഗോൾ നേടിയത് ഡെല്ല  അലി ആണ്. പരിക്കിന്റെ പിടിയിൽ  അകപ്പെട്ടെങ്കിലും അലി ഇന്നലെ ഒരിക്കൽ കൂടി തന്റെ ക്ലാസ്സ്‌ വ്യക്തമാക്കുന്ന കളി  പുറത്തെടുത്തു. സൗത്ത്  ഗേറ്റ്  തന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ചു . കൊളംബിയ യുമായുള്ള കളിയിൽ അയാളുടെ വിതൗട്  ball  കൊണ്ടുള്ള അദൃശ്യ സാന്നിദ്യം എന്നെ അമ്പരപ്പിച്ചു.
              ആദ്യത്തെ 30 മിനിറ്റിൽ സ്വീഡന്റെ  കൈയിൽ  ആയിരുന്നു കളി. മാഗ്‌രെ ഗോൾ നേടുന്നതുവരെ ഇംഗ്ലീഷുകാർ പതർച്ചയിലായിരുന്നു ഗോൾ വഴങ്ങിയതിനു ശേഷം സ്വീഡൻ എതിർ  നിരയിൽ തുടരെ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. പ്രതീക്ഷിച്ചപോലെ ആഴത്തിലുള്ള പ്രതിരോധം തീർത്തു കൊണ്ട് ആക്രമണ  പ്രത്യാക്രമണങ്ങൾ നയിക്കുക എന്നതായിരുന്നു സ്വീഡന്റെ തന്ത്രം.  എല്ലാം പന്തുകളും മഹാമേരുവായ മർകസ് ബെർഗിനായിരുന്നു  ചെന്നത്.  ഇംഗ്ലണ്ടിന്റെ വലതു വിങ്ങിൽ ജീവൻ കൊടുത്തു കളിച്ചുകൊണ്ടിരുന്ന ട്രിപ്പ്യരെയും  സ്റ്റെർലിംഗിനെയും സ്വീഡൻ പ്രതിരോധിക്കാൻ കുറച്ചു ബുദ്ധിമുട്ടി. ഇംഗ്ലണ്ടിന്റെ കൗണ്ടർ അറ്റാക്കിങ്ങിൽ സ്വീഡൻ വിറച്ചെങ്കിലും അധ്വാനിച്ചു കളിച്ചു  തങ്ങൾ എങ്ങിനെ അവസാന എട്ടിൽ  സ്ഥാനം പിടിച്ചതിനെ ന്യായീകരിച്ചു.  ഫുട്ബോൾ അത് ജയിക്കുന്നവർക്കു മാത്രമുള്ളതല്ല. അത് ചിലർക്ക് സ്വയം തീർത്ത സിംഹാസനങ്ങളെ  തൃപ്തി  പെടുത്തുവാൻ കൂടിയുള്ളതാണ്. സ്വീഡന്, കാൽപ്പന്തു കളിയുടെ മഹാമാമാങ്കത്തിൽ അവരുടെ ടാർഗറ്റ് അചീവ്  ചെയതു  എന്ന് സ്വയം ആശ്വസിക്കാം.
           മഹത്വത്തിന്റെ വാതിലിൽ ഇംഗ്ലണ്ട് കാലിടറി വീഴാതെ, ലോകകപ്പ് അതിന്റെ തറവാട്ടിലേക്ക് ഒരിക്കൽ കൂടി തിരിച്ചെത്തട്ടെ എന്നാശംസിക്കുന്നു.

ലേഖകൻ: ബോബി കോട്ടപ്പടി (പരിശീലകൻ കോട്ടപ്പടി ഫുട്ബോൾ അക്കാഡമി)

0 comments:

Post a Comment

Blog Archive

Labels

Followers