Sunday, July 8, 2018

വിഷമത്തോടെ ഹ്യുമേട്ടൻ യാത്ര പറയുന്നു


 ഐ എസ് ൽ അഞ്ചാം സീസണിൽ ഹ്യുമേട്ടൻ ബ്ലാസ്റ്റർസിന് ഒപ്പം ഉണ്ടാകില്ല എന്ന വാർത്ത കഴിഞ്ഞ ദിവസം ആണ് ക്ലബ് സ്ഥിതീകരിച്ചത്. ഇന്ന് ഫേസ് ബുക്കിൽ ആരാധകരോട് വിശദീകരണവും ആയി ഹ്യുമേട്ടൻ വന്നു ഹ്യുമേട്ടന്റെ വാക്കുകളിലൂടെ
               "   എന്റെ അഭാവത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു എന്ന വാക്കിൽ ആണ് ഹ്യുമേട്ടൻ തുടങ്ങിയത്. നിർഭാഗ്യവശാൽ ഞാൻ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഞാൻ ഉണ്ടാകില്ല എന്ന കാര്യം എല്ലാവർക്കും അറിയാം എന്ന് ഞാൻ വിചാരിക്കുന്നു. ഈ സീസണിൽ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിൽ ആയിരുന്നു ഞാൻ. പരിക്കിൽ നിന്ന് തിരിച്ചുവരാൻ ഞാൻ കഠിനമായി ശ്രമിച്ചു.പരിക്കിൽ നിന്ന് തിരിച്ചു വന്നു  ഇതിനിടയിൽ ക്ലബ് വേറൊരു രീതിയിൽ ആയിരുന്നു തീരുമാനം എടുത്തത്. ഇത് ഫുട്‍ബോൾ ആണ് ചില സമയങ്ങളിൽ പല കാര്യങ്ങളും ക്രൂരമായി നമ്മളെ വേദനിപ്പിക്കും. എന്നാൽ ക്ലബിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ സപ്പോർട്ട് എന്നും  ഉണ്ടാകും. ഭാവിയിലും ഉണ്ടാകും". ഫാൻസിനെ  പുകഴ്ത്തി സംസാരിക്കാനും ഹ്യുമ് മറന്നില്ല." വളരെ അധികം  ആവേശം തരുന്ന ഫാൻസ്‌ ആണ്. എന്റെ എല്ലാ വിജയങ്ങളും  ഈ ഫാൻസിന് കൂടി അവകാശപെട്ടതാണ്. അതിൽ ഒരു ഭാഗം ആകാൻ ഞാൻ ഇനിയും ആഗ്രഹിക്കുന്നു. പക്ഷെ ഇത് ഫുട്‍ബോൾ ആണ്. ഇനിയും മുന്നോട്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യ സീസൺ മുതൽ ഇവിടം വരയും എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. നിങ്ങൾ വളരെ പ്രത്യേകതകൾ ഉള്ളവർ ആണ്. ഞാൻ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.
                  " ഞാൻ ഇത് വരെയും വേറെ ഒരു ക്ലബും ആയി കരാറിൽ എത്തിയിട്ടില്ല. ഇനി എന്റെ അടുത്ത ലക്ഷ്യം വ്യക്തമായ പ്ലാനിങ്ങോടെ പുതിയ ഒരു ക്ലബ് തേടുക എന്നതാണ്. ഞാൻ ഇപ്പോൾ 100 ശതമാനം ആരോഗ്യവാൻ ആണ്. വളരെ ശക്തിയോടെ ഗ്രൗണ്ടിൽ ഇറങ്ങാൻ എനിക്ക് സാധിക്കും''. ബ്ലാസ്റ്റേഴ്സിന്റെ മെഡിക്കൽ സ്റ്റാഫിനോട് നന്ദി പറയാനും ഹ്യുമ് തയാറായി. എല്ലവരും ആയി ഭാവിയിലും നല്ല ബന്ധം തുടരാൻ സാധിക്കട്ടെ എന്ന് ഹ്യുമ് പ്രത്യാശ പ്രകടിപ്പിച്ചു

0 comments:

Post a Comment

Blog Archive

Labels

Followers