ചെകുത്താന്മാരെ തുരത്തിയ മാലാഖമാർ
France vs belgium 1-0
ലോകത്തിലെ ഏറ്റവും സുന്ദരമായ 90 നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ബെൽജിയം ഫുട്ബോൾ മാമാങ്കത്തിൽ നിന്നും പുറത്തായി. അവരുടെ തീവ്രാഭിലാഷത്തെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ട കെട്ടി ഫ്രഞ്ച് പട നിഷ്കരുണം നിരാശയുടെ ആഴക്കയത്തിലേക്കു തള്ളിയിട്ടു. ഫ്രാൻസിന്റെ സുവർണ നിര ലോകകിരീടം ചൂടിയപ്പോൾ ക്യാപ്റ്റൻ ആയിരുന്ന ദെഷാംപ്‌സ് പരിശീലക വേഷത്തിലും ചരിത്ര നേട്ടത്തിന്റെ പടിവാതിക്കൽ എത്തിനിൽക്കുന്നു. ആദ്യ സെമിയിൽ ഫ്രാൻസ് ബെൽജിയത്തെ 1-0 നു ഏകപക്ഷീയമായി തോൽപിച്ചു.
ആദ്യ പകുതിയിൽ അതി ധ്രുത നീക്കങ്ങൾ നടത്തി ഒരേപോലെ അവസരങ്ങൾ സൃഷ്ടിച്ചു ഇരു ടീമുകളും മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. ബെൽജിയം 3 പേരെ വെച്ചാണ് പ്രതിരോധ കോട്ട കെട്ടിയതു ഡിബ്രൂഇന് മധ്യ നിര കയ്യാളിയപ്പോൾ ലുക്കാക്കുവും ഹസാർഡും മുന്നേറ്റത്തിൽ പ്രധാന റോൾ വഹിച്ചു . കളി 1-0 നു ജയിച്ചതിനു ഫ്രഞ്ച് നിര അവരുടെ ഗോളിയോട് കടപ്പെട്ടിരിക്കുന്നു. വരാണെയുടെയും ഉംറ്റിട്യുയുടെയും പ്രധിരോധ മികവിൽ ലുക്ക് തീരെ നിറം മങ്ങിപ്പോയ്. പക്ഷെ ഹസാഡ് ആകട്ടെ തൊടുന്ന പന്തുകളെയെല്ലാം ഗോൾ ആക്കിമാറ്റുമെന്നുള്ള തോന്നലുകൾ ജനിപ്പിച്ചുകൊണ്ടു കാണികളെ ത്രസിപ്പിച്ചുകൊണ്ടിരുന്നു.
ഫ്രാൻസിന്റെ ഏക സ്ട്രക്കർ ആയ ജിറൗഡ് ഈ ടൂർണമെന്റിൽ ഒരു ഗോളും നേടാനാകാതെ നിരാശനാകേണ്ടി വന്നു. അയാൾക്ക് അവസരങ്ങൾ യഥേഷ്ടം ലഭിച്ചെങ്കിലും വലകുലുക്കാൻ കഴിഞ്ഞില്ല.ജിറോയ്ഡിന്റെ goal എന്നുറപ്പിച്ച shot കേമ്പനിയുടെ ഇടപെടലിൽ കോർണർ ആയിമാറി. ഗ്രെയ്‌സ്‌മെൻ ന്റെ കോർണർ കിക്കിൽ തല വെച്ച് ഉംറ്റിറ്റി അത് ഗോൾ ആക്കി മാറ്റി. എംബപ്പേ യുടെ ഡ്രിബ്ലിങ് മികവ് ഒരുപാടു ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. രണ്ടാം പകുതിയിൽ, ഗോൾ വഴങ്ങിയതിനു ശേഷം പന്ത് മുഴുവൻ സമയവയും ഫ്രഞ്ചുകാരുടെ പകുതിയിലായിരുന്നു ബെൽജിയം മൂസക്കു പകരം മാർട്ടിനെസിനെ ഇറക്കിയപ്പോൾ ആക്രമണത്തിന് ഒരു മൂർച്ച വന്നതുപോലെ തോന്നി. കളി സമനില ഗോൾ നേടി എക്സ്ട്രാ ടൈമിലേക്കു നീണ്ടു പോകാൻ സാധ്യതയുണ്ടെന്ന് തോന്നിയായിരിക്കും മാർട്ടിനെസിനെയും, കരസ്‌ക്കയെയും താമസിച്ചിറക്കിയത്. ആ തീരുമാനം വളരെ താമസിച്ചു പോയിരുന്നു. അപ്പോഴേക്കും ഫ്രാൻസ് വിജയത്തിലേക്കടുത്തിരുന്നു. ഹ്യൂഗോ ലോറിസ് ബെൽജിയത്തിന്റ സ്വപ്നങ്ങളെ തട്ടിയകറ്റിയപോലെ ബെൽജിയം ഗോളിയും ഫ്രാൻസിനെ മനോഹരമായി തടുത്തിട്ടു.
ആവശ്യമില്ലാതെ പന്ത് കൈവശം വെക്കേണ്ട കാര്യം ഫ്രാൻസിനില്ലായിരുന്നു എംബപ്പേ അവസാന നിമിഷങ്ങളിൽ നെയ്മർ നു പഠിക്കുന്നത് കണ്ടിട്ട് അല്പത്വം തോന്നിയെങ്കിലും അത് ഫ്രഞ്ച് നിരയെ സംബന്ധിച്ചു സമയം കൊല്ലിയായിരുന്നു. അത്യുത്സാഹിയായ ഹസാർഡും d bruinum തകർത്തു കളിച്ചെങ്കിലും മൂർച്ഛയില്ലാത്തതും സംഘടിതമായ ആസൂത്രണത്തിന്റെ അഭാവവും ബെൽജിയം നിരയിൽ കാണാനുണ്ടായിരുന്നു.
ഒരു ഗോൾ നേടുന്നത് പോലെ തന്നെ ആസൂത്രിതമാണ് ഒരു ഗോളിലേക്കുള്ള സംഘടിത ശ്രമങ്ങളെ തടയിടുന്നത്. ഉംറിറ്റി യുടെ പിഴവുകൾക്ക് കുറവ് തീർത്തത് വരനെയായിരുന്നു പ്രതിരോധത്തെ വിശുദ്ധകർമമായിക്കണ്ട ദെഷാംപ്‌സിനെ പോലെ ഡിഫെൻസ് എന്ന കല വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ varane ക്കു കഴിഞ്ഞു. അങ്ങനെ നോക്കുമ്പോൾ പ്രധിരോധകലയെ ഭംഗിയായി നടപ്പിൽ വരുത്തിയ ഫ്രഞ്ച് നിര തന്നെയാണ് വിജയത്തിനർഹർ.
ലേഖകൻ കോട്ടപ്പടി ഫുട്ബോൾ അക്കാഡമിയുടെ പരിശീലകൻ ബോബി തറയിൽ
0 comments:
Post a Comment