കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിയണിഞ്ഞ് കലൂരിലെ ഗാലറിയെ ആവേശത്തിലാഴ്ത്താന്‍ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ ഇനി ഉണ്ടാവാനുള്ള സാധ്യതകൾ മങ്ങുന്നു. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ടീം വിടുന്ന കാര്യം ഹ്യൂമ് തനെയാണ് ആരാധകരെ അറിയിച്ചത് എങ്കിലും അൽപസമയം കഴിഞ്ഞ് പോസ്റ്റ് അപ്രത്യക്ഷമായി.
ഐ.എസ്.എല്‍ മൂന്നു സീസണ്‍ പിന്നിടുമ്പോള്‍ മുപ്പത്തിമൂന്നുകാരനായ ഹ്യൂമാണ് ടോപ്പ്‌സ്‌കോര്‍. നാല് സീസണുകളിലായി 28 ഗോളാണ് ഇയാന്‍ ഹ്യൂം ഇതുവരെ ഐ എസ് എല്ലില്‍ അടിച്ചു കൂട്ടിയത്. ആദ്യ സീസണിലും നാലാമതെ സീസണിലുമായി കേരളത്തിനു വേണ്ടി നേടിയ 10 ഗോളുകളും ഇതില്‍ ഉള്‍പ്പെടുന്നു. 2015/2016 സീസണുകളിലായി അത്‌ലറ്റിക്കോ കൊല്‍ക്കത്തയില്‍ ഉള്ള ഹ്യൂം കൊല്‍ക്കത്തയ്ക്കായി 18 ഗോള്‍ നേടുകയും അവരുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.
ആദ്യ സീസണില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ഹ്യൂം രണ്ടാം സീസണില്‍ ഫിറ്റെസ്റ്റ് പ്ലെയര്‍, ഗോള്‍ഡന്‍ ബൂട്ട് റണ്ണറപ്പ് എന്നീ നേട്ടവും സ്വന്തമാക്കി. മൂന്നാമത്തെ സീസണിൽ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമെന്ന ബഹുമതിയും ഹ്യൂം നേടി.
ആദ്യ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും കനേഡിയന്‍ താരത്തെ നിലനിര്‍ത്താത്തതില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല. ഹ്യൂമിനെ വിട്ടുകൊടുത്ത ബ്ലാസ്റ്റേഴ്‌സിന്റെ നടപടിക്കെതിരെ ആരാധകര്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിന് പരിഹാരമെന്നോണം രണ്ടു സീസണുകള്‍ക്ക് ശേഷം നാലാം സീസണിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഹ്യൂമിനെ ടീമിൽ തിരിച്ചെത്തിചെങ്കിലും മികച്ച ഫോമിൽ കളിക്കുന്നതിനിടയിൽ പരിക്കിന്റെ പിടിയിലായ ഹ്യൂമിന് സീസണിൽ അവസാനത്തെ പ്രധാന മത്സരങ്ങൾ എല്ലാം നഷ്ടമായി.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
https://www.facebook.com/SouthSoccers/
0 comments:
Post a Comment