നിലവിൽ നാല് താരങ്ങളെയാണ് ചെന്നൈ സിറ്റി എഫ്.സി സ്പെയിനില്‍ നിന്നും കരാര്‍ ചെയ്തിരിക്കുന്നത്. മുന്നേറ്റ നിരയില്‍ കളിക്കുന്ന പെഡ്രോ മാന്‍സി ജാവിയര്‍,മദ്ധ്യനിര താരമായ സാണ്ട്രോ റോഡ്രിഗസ് ഫിലിപ്പെ,പ്രതിരോധ നിര താരമായ റോബര്‍ട്ടോ എസ്ലാവ സുവാരെസ് എന്നിവരാണ് ആ നാല് പേര്‍. ഇരുപ്പത്തി ഒന്‍പതു വയസാണ് ഇവരുടെ പരമാവധി പ്രായം. പ്രഗല്‍ഭ ഗോള്‍ കീപ്പിംഗ് പരിശീലകനായ ഹിച് കോക്കിനെയും ഇവര്‍ കൂടെ കൂട്ടിയിട്ടുണ്ട്. മുന്‍ സിറ്റി, QPR,ബ്ലാക്ക് ബേണ്‍ എന്നീ ടീമുകളുടെ പരിശീലകനായിരുന്നു ഇദേഹം. കഴിഞ്ഞ സീസണില്‍ ബിര്‍മിംഗ് ഹാമിന്‍റെ ഗോള്‍കീപ്പിംഗ് പരിശീലകനായിരുന്നു ഹിച്കോക്ക്.
എന്തായാലും നല്ല വാര്‍ത്തകളാണ് ഐ ലീഗ് ടീമുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച വിദേശ താരങ്ങളെ തന്നെ ഇറക്കി വിജയം കൊയ്യാനായി ഇവര്‍ തയ്യാറായി കഴിഞ്ഞു.
ചിത്രത്തിൽ ...മദ്ധ്യത്തില്‍ നില്‍ക്കുന്നത് ചെന്നൈ സിറ്റി എഫ് സിയുടെ പരിശീലകനായ മുഹമ്മദ് അക്ക്ബര്‍ ബിന്‍ അബ്ദുല്‍ നവാസ്. സിംഗപ്പൂരില്‍ നിന്നുള്ള പരിശീലകനാണ് ഇദേഹം.
കടപ്പാട് : നിർമൽ ഖാൻ ജസ്റ്റ് ഫുട്ബോൾ
0 comments:
Post a Comment