Monday, July 23, 2018

ലിം ടിയോം കിം ...നിങ്ങ മുത്താണ്.....



ഇന്ന് നടന്ന ഇന്ത്യ / മലേഷ്യ  അണ്ടര്‍ 16 മത്സരം നിങ്ങള്‍ കണ്ടിരുന്നു എന്ന് വിശ്വസിക്കട്ടെ. കുറച്ചു നാളുകള്‍ക്ക് ശേഷമാണ് മികച്ച ഒരു യുവ നിരയെ കാണുന്നത്. സംശയം വേണ്ട മലേഷ്യന്‍ ടീമിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.ഇന്ത്യന്‍ കുട്ടികള്‍ മോശമെന്നല്ല ഈ പറഞ്ഞു വരുന്നത്. ടീം എന്ന നിലയില്‍ ഇന്ത്യന്‍ കുട്ടികള്‍ ഇപ്പോഴും സെറ്റ് ആയിട്ടില്ല എന്ന് തന്നെ പറയാം. വ്യക്തികത മികവില്‍ ഇന്ത്യന്‍ കുട്ടികള്‍ മികച്ചത് എന്ന് തന്നെ പറയാം. പക്ഷെ ആ മികവ് ടീമിന് കിട്ടുന്നില്ല എന്നുള്ളത് ദുഖമുണ്ടാക്കുന്ന സത്യം തന്നെയാണ്. സ്പെയിനില്‍ COTIF കളിക്കാന്‍ പോയിരിക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 20 പരിശീലകന്‍ ഫ്ലോയിഡ് പിന്റോ പറഞ്ഞത് ഓര്‍ക്കുന്നു." കുടികള്‍ക്ക് ഞാന്‍ എല്ലാ രീതിയിലുമുള്ള സ്വാതന്ത്ര്യം കൊടുക്കുന്നു.അത് കൊണ്ട് തന്നെ അവര്‍ ഫുട്ബോള്‍ ആസ്വദിക്കുന്നു " എന്നും. ആ ഒരു പാത തന്നെയാണ് ഇന്ത്യന്‍ സീനിയര്‍ ഒഴികെ എല്ലാ ജൂനിയര്‍ സബ് ജൂനിയര്‍ ടീമുകള്‍ നടപ്പിലാക്കുന്നത്. കളി ആസ്വദിക്കുക തന്നെ വേണം. ആ ആസ്വാദനത്തിന്റെ ഒപ്പം ടീമിന് ഗുണം ഉണ്ടാകുന്ന രീതിയില്‍ സ്വാതന്ത്ര്യം അല്ലെങ്കില്‍ ആസ്വാദനം ഉപയോഗപെടുതിയാല്‍ നല്ലത് കൂടിയായിരിക്കും എന്ന് കൂടി ഇവരെ ഓര്‍മിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.എല്ലാ കളിയിലും  വിജയം വേണമെന്നുള്ള വാശിയൊന്നുമില്ല. പക്ഷെ ഭാവിയിലേക്ക് ഉതകുന്ന രീതിയിലുള്ള ചെറുതെങ്കില്‍ ചെറിയ മാറ്റങ്ങള്‍ കൂടിയേ തീരൂ. വ്യക്തികത മികവ് കൂട്ടുന്നതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല. പക്ഷെ ആ മികവ് കൂട്ടാന്‍ സ്വന്തം ടീമിനെ നശിപ്പിച്ചു കൊണ്ടാകരുതെന്ന് മാത്രം. Jaliയുമായി സംസാരിക്കുമ്പോള്‍ പലപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. എന്‍റെ ടീമില്‍ അല്ലെങ്കില്‍ എന്‍റെ കുട്ടികള്‍ക്ക് കളിക്കളത്തില്‍ വ്യക്തികത മികവിനല്ല ഞാന്‍ പ്രാധാന്യം കൊടുക്കുന്നതെന്ന്. ആ വ്യക്തികത മികവിനെ അവര്‍ ടീമിന് വേണ്ടി ഉപയോഗപെടുത്തുമ്പോഴാണ്‌ അവന്‍ കളിക്കാരനകുന്നതെന്ന് പറയാറുണ്ട്‌.അതാണ്‌ സത്യം .അത് തന്നെയാണ് ഓരോ കളിക്കാരനും പിന്തുടരേണ്ടത്. അല്ലാതെ അവരവരുടെ സ്ക്കില്ലും, ഡ്രിബിളിംഗ് കപ്പാസിറ്റിയും കാണിച്ച് ടീമിന് ഒരു ബാധ്യതയാവുകയല്ല വേണ്ടത്.

അവിടെയാണ് അത്ഭുതപെടുത്തി കൊണ്ട് മലേഷ്യയുടെ പ്രകടനം കണ്ടത്. ഒന്നും പറയാനില്ല എന്ന് ഒറ്റ വാക്കില്‍ പറയാം. വ്യക്തികത മികവില്‍ ഇന്ത്യന്‍ കുട്ടികളെക്കാള്‍ ഒരു പാട് മുന്നില്‍. പന്തടക്കം മുതല്‍ ഓരോ കാര്യത്തിലും നീളും അവരുടെ മികവ്. അനാവശ്യ ഡ്രിബിളിങ്ങിനു ഒരു സ്ഥലത്ത് പോലും അവര്‍ നിന്നിട്ടില്ല എന്നുള്ളതാണ് ഇന്ന് കണ്ട കളിയുടെ പ്രത്യേകത. അനാവശ്യമായ ഒരു ഓട്ടം പോലും കളത്തില്‍ കണ്ടില്ല. വലതു ഫ്ലാങ്ക് കേന്ദ്രീകരിച്ചാണ് അവരുടെ ആക്രമണം തുടങ്ങുന്നത്.അവിടെ തടസം സ്റ്റോപ്പര്‍ ബാക്കില്‍ നിന്നും അല്ലെങ്കില്‍ ഇടതു ഫ്ലാങ്ക്. ഗോള്‍ കീപ്പര്‍ കിക്കെടുക്കുന്ന കാഴ്ചയൊന്നും ഓര്‍മയിലില്ല. സോളിഡ് മദ്ധ്യനിര.ബുദ്ധി കൊണ്ട് പന്ത് കളിക്കുന്ന കുട്ടികള്‍.സ്റ്റോപ്പര്‍ ബാക്കുകള്‍ കളിക്കുന്നത് കാണുമ്പോള്‍ തന്നെ ആ ടീമിന്‍റെ കെട്ടുറപ്പ് കാണാന്‍ സാധിക്കും. ആക്രമണത്തിന് ചുക്കാന്‍ പിടിച്ചും,അത് പോലെ ശക്തമായി പ്രതിരോധിച്ചും അവര്‍ പതിയെ മനസ് കീഴടക്കുകയായിരുന്നു. ബോക്ക്സിനുള്ളില്‍ പോലും പതര്‍ച്ച കാണിക്കാതെ അനാവശ്യമായി പന്ത് അടിച്ചു കളയാതെ അത് പോലും മനോഹരമായി പാസുകള്‍ ആക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു എന്ന് തന്നെ പറയാം.

ഇതിന്‍റെ പിന്നിലുള്ള ആ വ്യക്തിയെ നമ്മള്‍ അറിയാതെ പോകരുത്.ലിം ടിയോം കിം എന്ന അന്‍പത്തിനാലുക്കാരനാണ് ഇതിനു പിന്നില്‍. മലേഷ്യന്‍ ഫുട്ബോള്‍ ഡവലപ്പുമെണ്ട് പദ്ധതിയുടെ പ്രൊജക്റ്റ്‌ ഡയറക്ക്ട്ടറാണ് ലിം.മലേഷ്യയുടെ മുന്‍ മദ്ധ്യനിര താരമായിരുന്നു ഇദേഹം. മലേഷ്യന്‍ സൂപ്പര്‍ ലീഗിലെ മലാക്ക എന്ന ക്ലബിലൂടെയാണ് ഇദേഹം തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. അവിടത്തെ തന്നെ കുലാലംപൂറില്‍ കുറെ നാള്‍ കളിച്ച ഇദേഹം പിന്നീട് പോയത് ജര്‍മനിയിലെ  ഹെര്‍ത്ത BSCയിലെക്കായിരുന്നു. ആദ്യമായി യൂറോപ്പില്‍ ലീഗ് കളിക്കുന്ന മലേഷ്യക്കാരന്‍ എന്ന ബഹുമതിയും അതോടെ ഇദേഹത്തിനു സ്വന്തമായി. ജര്‍മനിയില്‍ നിന്നും തിരിച്ചു വമം ലിം പിന്നീട് മലേഷ്യ വിട്ടു പോയിട്ടില്ല. അവിടെ തന്നെ പല ക്ലബുകളിലായി കാലം ചിലവിട്ടു.1995ല്‍ കളിയില്‍ നിന്നും വിരമിച്ച ഇദേഹം പിന്നീട് പരിശീലകന്‍ എന്ന റോളിലേക്ക് പതിയെ മാറുകയായിരുന്നു. അങ്ങിനെയാണ് ബയേണ്‍ മ്യൂണിക്ക്‌ ഇദേഹത്തെ കണ്ടെത്തുന്നത്.നീണ്ട പന്ത്രണ്ടു വര്‍ഷ കാലം ലിം ബയേണ്‍ അണ്ടര്‍ 19 ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു. ഇന്ന് കാണുന്ന പല ജര്‍മന്‍ പ്രതിഭകളെയും വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ലിം മലേഷ്യന്‍ കുട്ടികളെയും അതെ നിരയിലേക്ക് തന്നെയാണ് ഉയര്‍ത്തി കൊണ്ട് വരുന്നത് എന്ന് നമ്മുക്ക് നിസംശയം പറയാം.

ഏഷ്യന്‍ ഫുട്ബോളില്‍ ഒരു പാട് മാറ്റങ്ങള്‍ വരുന്നുണ്ട്. ആ പാതയിലേക്ക് പതിയെ ആണെങ്കിലും നമ്മളും പിന്നാലെയുണ്ട് എന്നുള്ളതിന് തെളിവാണ് ഈ ഇന്ത്യന്‍ കുട്ടികളുടെ ലോക പര്യടനങ്ങള്‍. ഇതിലൂടെ നമ്മുടെ കുട്ടികളും നല്ല രീതിയില്‍ മുന്നേറുമെന്നു പ്രതീക്ഷിക്കാം. ഒരു കളിക്കാരനെ വളര്‍ത്തുന്നതില്‍ മത്സര പരിചയത്തിനു വലിയ പങ്ക് തന്നെയാണ് ഉള്ളത്.നല്ല ഒരു നാളെക്കായി നിങ്ങളെ പോലും ഞാനും കാത്തിരിക്കുന്നു...

കടപ്പാട് ;
: നിർമൽ ഖാൻ

0 comments:

Post a Comment

Blog Archive

Labels

Followers