Friday, July 6, 2018

മെഡൽ പ്രതീക്ഷ ഇല്ല അതിനാൽ ഇന്ത്യൻ ഫുട്‍ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിനെ അയക്കുന്നില്ല ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്‌ നരേന്ദർ ബദ്ര




                     ഇന്ത്യൻ ഫുട്‍ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കാത്തതിൽ വലിയ പ്രധിഷേധം ആണ് ഇന്ത്യൻ ഫുട്‍ബോൾ ആരാധകരിൽ ഭാഗത്തുനിന്നും ഇപ്പോൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. ഏഷ്യ കപ്പിൽ ജനുവരിയിൽ പങ്കെടുക്കാൻ ഇരിക്കുന്ന ഇന്ത്യൻ ടീമിന് മുന്നൊരുക്കം നടത്താൻ കിട്ടിയ ഏറ്റവും നല്ല അവസരം ആയിരുന്നു ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ കിട്ടിയ അവസരം എന്നാൽ മെഡൽ പ്രതീക്ഷ ഇല്ല എന്ന മുടന്തൻ ന്യായം പറഞ്ഞ് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ മുടക്കിയത്.  . ഇന്ത്യയിൽ അധികം കേട്ടിട്ടില്ലാത്ത മത്സര ഇനം ആയ പെനാത്ത്‌ സിലത്(ഇൻഡോനേഷ്യൻ മാർഷൽ ആർട്സ് ) പോലും ഏഷ്യൻ ഗെയിംസിന് പോകുമ്പോൾ ആണ് ഫുട്‍ബോൾ തഴയപ്പെട്ടത്.22 അംഗ സംഘം  ആണ് ഈ ഇനത്തിൽ മത്സരിക്കുന്നത്. അത് പോലെ തന്നെ അധികം കേൾക്കാത്ത മത്സര ഇനങ്ങൾ ആയ സംബോ (6 പേര്)സോഫ്റ്റ്‌ ടെന്നീസ് (10 പേർ )കുറാഷ്‌(14 പേർ )തുടങ്ങിയ ഇനങ്ങളിലും ഇന്ത്യ പങ്കെടുക്കുന്നുണ്ട്.    ഇതിന് മറുപടിയും ആയി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്‌ നരേന്ദർ ബദ്ര  രംഗത്ത് വന്നു. "അവർക്കു മെഡൽ പ്രതീക്ഷ ഉണ്ട്. ഏഷ്യയിലെ ആദ്യം എട്ടു സ്ഥാനക്കാർക്കാണ് ഫുട്‍ബോൾ യോഗ്യത ഉള്ളത്. ഇന്ത്യൻ ഫുട്‍ബോൾ ടീം മത്സരിച്ചാൽ അവസാന സ്ഥാനം ആകും ലഭിക്കുക.  ഇപ്പോൾ ഉണ്ടാകുന്ന വിവാദങ്ങൾ ഞങ്ങൾ കാര്യം ആക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

0 comments:

Post a Comment

Blog Archive

Labels

Followers