റയൽ മാഡ്രിഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്ന സീസണണിൽ ഇനി ഇറ്റാലിയൻ ക്ളബ് യുവന്റസിനുവേണ്ടി ബൂട്ട്കെട്ടും. നീണ്ട ഒൻപത് വർഷങ്ങൾ ലാലീഗയിൽ തന്റെ മാന്ത്രികസ്പർശം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച പോരാളി ഇനി സീരി എ യിൽ പുതിയ വിജയഗാഥ രചിക്കും.
ക്രിസ്റ്റ്യാനോ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് കിരീട വിജയത്തിന് തൊട്ടുപിന്നാലെ ക്ളബ് വിടുമെന്ന സൂചനകൾ നൽകിയിരുന്നു. റയലിന്റെ നാല് ചാമ്പ്യൻസ് ലീഗ് കിരീട നേട്ടങ്ങളിലും രണ്ട് ലാലിഗ കിരീട നേട്ടങ്ങളിലും പ്രധാന പങ്കുവഹിച്ച ക്രിസ്റ്റ്യാനോ 451 ഗോളുകളും സ്പാനിഷ് ക്ളബിനുവേണ്ടി നേടിയിട്ടുണ്ട്. റയലിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഗോൾ വേട്ടകാരനാണ് പറങ്കപ്പടയുടെ കപ്പിത്താൻ.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
https://www.facebook.com/SouthSoccers/
0 comments:
Post a Comment