ലാലീഗ വേൾഡ് ഫുട്‍ബോൾ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ മെൽബൺ സിറ്റിയെ നേരിടാൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് ടീമിന്റെ നായകൻ ജിങ്കാൻ ഇന്നലെ പത്ര സമ്മേളനത്തിൽ പങ്കെടുത്തു. ഐ എസ് ൽ അഞ്ചാം സീസണിന്റെ മുന്നൊരുക്കം കൂടിയാണ് ഈ ടൂർണമെന്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി അഹമ്മദബാദിലെ ട്രാൻസ് സ്റ്റേഡിയയിൽ ആയിരുന്നു പരിശീലനം. ഈ സീസണിൽ മാർക്വി താരം ടീമിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ജിങ്കാൻ മറുപടി പറഞ്ഞു മാർക്വി താരം ടീമിന് ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ അനുഭവം അതാണ് പഠിപ്പിക്കുന്നത് എന്ന് ജിങ്കാൻ പറഞ്ഞു. ഈ കാര്യത്തിൽ പരിശീലകൻ ജെയിംസിനും ഇതേ അഭിപ്രായം ആണ്. ഒരു താരത്തിൽ മാത്രം ആശ്രയിച്ചു കളിക്കുന്നതിലും നല്ലത് കൂട്ടായി പരിശ്രമിച്ചു കളിക്കുന്നതാണ് ടീമിന് ഗുണം ചെയ്യുക എന്ന് ജിങ്കാൻ അഭിപ്രായപെട്ടു. ടീമിലെ പ്രശ്നങ്ങൾ കോച്ചിനോട് പറയുന്നതിന് പകരം സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞാണ് ബെർബെറ്റോവ് ടീം വിട്ടത് എന്ന് ജിങ്കാൻ പറഞ്ഞു. മാർക്വി താരങ്ങളെ എടുക്കുന്നതിലും നല്ലത് മികച്ച താരങ്ങളെ ടീമിൽ എത്തിക്കുക യാണ് നല്ലത്. ജിറോന എഫ് സി, mമെൽബൺ സിറ്റി തുടങ്ങിയ ടീമുകളോട് മത്സരിക്കുന്നത് ഐ എസ് ലിൽ കളിക്കുമ്പോൾ ഗുണം ചെയ്യും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
മാർക്വി താരങ്ങൾ ടീമിന് ആവശ്യം ഇല്ല :ജിങ്കാൻ

0 comments:
Post a Comment