Monday, November 30, 2020
Sunday, July 26, 2020
“വെള്ളത്തിലെ കളി”|കഥ-11 | ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |
Sunday, July 5, 2020
"റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍" |കഥ-6| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |
Wednesday, June 24, 2020
കണ്‍മുന്നില്‍ സാക്ഷാല്‍ മെസി | ഫുട്ബോൾ രാജാവിനെ ഇന്റർവ്യൂ ചെയ്ത ചരിത്ര മുഹൂർത്തം ഓർത്തെടുത്തു | കമാൽ വരദൂർ
Monday, June 22, 2020
"ഒരു കളി, 178 ദിവസം" |കഥ-2| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |
Monday, June 15, 2020
സെക്കന്റ് ഡിവിഷൻ റീലോഡഡ്: എഫ് സി കേരളയും കളത്തിലിറങ്ങുന്നു.
Monday, April 13, 2020
നമ്പർ 03 | ഐ എം വിജയൻ | ഇന്ത്യൻ ഫുട്ബോൾ പത്തു ഇതിഹാസ താരങ്ങൾ
1989ലാണ് അദ്ദേഹം നീലക്കടുവകളുടെ കുപ്പായത്തിൽ അരങ്ങേറുന്നത്. നെഹ്‌റു കപ്പ്, സാഫ് കപ്പ്, സാഫ് ഗെയിംസ്, പ്രീ ഒളിമ്പിക്സ്, പ്രീ വേൾഡ് കപ്പ് എന്നിങ്ങനെ നിരവധി ടൂർണമെന്റുകളിൽ അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചു. ഇന്ത്യൻ ഫുട്ബോൾ കണ്ടിട്ടുള്ളതിൽ ഏറ്റവും മാരകമായ ഫോർവെർഡ് ലൈൻ കൂട്ടുകെട്ടായിരുന്നു ഐ എം വിജയനും ബൈച്ചുങ് ബൂട്ടിയയും. 1999ലെ സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12ആം സെക്കന്റിൽ നേടിയ ഗോളിൽ ഫിഫയുടെ റെക്കോർഡ് ബുക്കിലും ഈ കറുത്ത മുത്ത് ഇടംപിടിച്ചു. 2003ൽ ഇന്ത്യയിൽ വെച്ചു നടന്ന ആഫ്രോ - ഏഷ്യൻ ഗെയിംസിൽ ടോപ് സ്‌കോറർ ആയിത്തന്നെ അദ്ദേഹം അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിച്ചു.
ഇതിനിടയിൽ നാട്ടിലും മറുനാട്ടിലും നടന്ന എണ്ണമറ്റ ടൂർണമെന്റുകളും അതിലെ നേട്ടങ്ങളും എണ്ണിയാലൊടുങ്ങില്ല.1995ൽ കോഴിക്കോട് വെച്ചു നടന്ന സിസ്സേർസ് കപ്പ് ഫൈനലിൽ മലേഷ്യൻ ടീമായ പെർലിസിനെതിരെ ജെ സി ടിക്ക് വേണ്ടി നേടിയ സിസ്സർകിക്ക് എന്ന അക്രോബാറ്റിക് ഗോൾ മലയാളികളുടെ ഓർമ്മച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കുന്നതാണ്. മലേഷ്യയിൽ നിന്നും തായ്‌ലൻഡിൽ നിന്നും കളിക്കാനുള്ള ഓഫറുകൾ വന്നെങ്കിലും ഈ ഇതിഹാസതാരം തന്റെ കരിയർ ചിലവഴിച്ചത് മുഴുവൻ ഇന്ത്യയിൽ തന്നെയാണ്.
ഇതിനിടയിൽ ബിസിനസിലേക്ക് കടന്നെങ്കിലും ഫുട്‍ബോളും സ്പോർട്സും മറക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. 2004ൽ ബോക്‌സർ എന്ന ബ്രാൻഡിൽ കായിക ഉപകരണ നിർമ്മാണ കമ്പനി ആരംഭിച്ചു.ഇന്ത്യയിലെ വിവിധ ക്ലബുകളുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന അദ്ദേഹം കോച്ചിങ്ങിലും തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. 2017ൽ അദ്ദേഹത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിലുള്ള യുവജന കായിക മന്ത്രാലയം ദേശീയ ഫുട്ബോൾ നിരീക്ഷകനായി നിയമിച്ചു. മലയാളത്തിലും തമിഴിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 2018ൽ തന്റെ സുഹൃത്തുക്കളുമായി ബിഗ് ഡാഡി എന്റർടൈൻമെന്റ് എന്നൊരു സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചു. ആദ്യം നിർമ്മിക്കുന്ന സിനിമയും ഫുട്ബോൾ പ്രമേയമായുള്ളതാണ്.
ഇന്ത്യയിലെ ഈ ഫുട്ബോൾ ഇതിഹാസത്തിനു അർജ്ജുന അവാർഡ് ലഭിച്ചെങ്കിലും എന്നോ ലഭിക്കേണ്ടിയിരുന്ന പത്മ പുരസ്‌കാരം ലഭിക്കാത്തതിൽ ഫുട്ബോൾ പ്രേമികൾ ഇന്നും അസ്വസ്ഥരാണ്. കേരള പോലീസിന്റെ ഭാഗമായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഏതൊരു പുരസ്കാരത്തെക്കാൾ വലുതാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ തങ്ങളുടെ മനസ്സിൽ നൽകിയ സ്ഥാനം. ഇന്നും പല ചാരിറ്റി മാച്ചുകൾക്കും ബൂട്ട് കെട്ടുന്നഅമ്പത് വയസ്സുകാരനായ ഈ കാലാ ഹിരണിന്റെ കാലുകൾ നിന്നുള്ള സ്കില്ലുകളും ഷോട്ടുകളും ഏതൊരു ഫുട്ബോൾ ആരാധകനെയും ത്രസിപ്പിക്കുന്നതാണ്.ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഫുട്ബോൾ സംബന്ധമായ എന്തിനും ഒഴിവാക്കാനാകാത്തൊരു വിഭവമാണ് ഐ എം വിജയൻ എന്ന കാല്പന്തിന്റെ രാജാവ്.അദ്ദേഹത്തിന്റെ ചാരിറ്റി മാച്ചുകളിലെ പ്രകടനം കണ്ടാൽ ചിലപ്പോൾ തോന്നും വയസ്സ് എന്നതൊക്കെ വെറും അക്കങ്ങൾ മാത്രമാണെന്ന്. അല്ലെങ്കിലും പ്രായം കൂടുമ്പോൾ വീഞ്ഞിന് വീര്യം കൂടുകയേയുള്ളൂ..
(ഒരുപക്ഷെ യൂറോപ്പിലോ ലാറ്റിൻ അമേരിക്കയിലോ ജനിച്ചിരുന്നെങ്കിൽ ലോക ഫുട്ബോളർമാരുടെ നിരയിൽ വരുമായിരുന്ന ഒരൈറ്റം. പക്ഷെ ഒരു കണക്കിന് നന്നായി എന്ന് എനിക്ക് തോന്നും.. അഭിമാനിക്കാനും അഹങ്കരിക്കാനും ഞങ്ങൾക്കുമുണ്ടൊരു ഇതിഹാസം. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതുന്ന ഒരു ഫോട്ടോ അവിചാരിതമായി തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വിജയേട്ടൻ പരിശീലത്തിനെത്തിയപ്പോൾ എഫ് സി കേരളയുടെ ട്രയൽസ് കാണാനെത്തിയ എന്നെ ചേർന്ന് നിന്നെടുത്ത ഫോട്ടോ ആണ്.അഭിമാനിക്കുന്നു ആ നിമിഷത്തെയോർത്ത്..
ക്രിക്കറ്റ് താരങ്ങളെ ദൈവമായി ആരാധിക്കുന്ന യുവതലമുറയോട് ഒരു ഫുട്ബോൾ പ്രാന്തൻ എന്നുള്ള രീതിയിൽ പറയാനുള്ളത് ഇത്രമാത്രമാണ്. മണിമേടകളിലിരിക്കുന്ന ദൈവങ്ങളെക്കാൾ സാധാരണക്കാർക്കിടയിൽ നിൽക്കുന്ന ഐ എം വി തന്നെയാണ് എനിക്ക് പ്രിയം.. അയാൾ മെസ്സിയോ റൊണാൾഡോയോ ഒന്നുമല്ലായിരിക്കും.. എന്നാൽ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാറാടിച്ച ഞങ്ങളുടെ കറുത്ത മുത്ത് തന്നെയാണ് എന്നും വിലപ്പെട്ടത്.)
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
Friday, April 3, 2020
"അങ്ങിനെ ഞാനൊരു എഴുത്തുകാരനായി.." അബ്ദുൽ റസാഖ് സൗത്ത് സോക്കേഴ്സിന്റെ യുഗാരംഭം നോവൽ പുസ്തകമാകുന്നു
മൂന്നോ നാലോ വയസ്സുള്ളപ്പോൾ മുതലാണ് ഫുട്ബോൾ കളികൾ നേരിട്ട് കാണാൻ തുടങ്ങിയത്. ഉപ്പയും കുഞ്ഞിപ്പയും കളിച്ചിരുന്ന ബ്രദേഴ്‌സ് ചെറുതുരുത്തി, സോക്കർ ഷൊർണുർ എന്നീ ടീമുകളുടെ സെവൻസ് കളികൾ. പ്രായം കൂടുന്തോറും അതിനോടുള്ള മുഹബത്ത് കൂടിക്കൂടി വന്നു. പക്ഷെ ചെറുപ്പത്തിൽ തന്നെ പിടികൂടിയ കാഴ്ചയുടെ പ്രശ്നങ്ങൾ കണ്ണട ഇല്ലാതെ ഒന്നും കാണാനാകില്ലെന്ന അവസ്ഥ, പിന്നെ അധ്വാനിക്കാനുള്ള മടി.. ഇതെല്ലാം ഒരു കളിക്കാരൻ ആകുന്നതിൽ നിന്ന് പിറകോട്ടടിച്ചു.ഉപ്പയും കുഞ്ഞിപ്പയും അവരുടെ കൂട്ടുകാരും പിന്നെ രണ്ടാഴ്ചത്തെ ദിവസത്തെ ക്യാമ്പ് എടുക്കാൻ വന്ന സാക്ഷാൽ ചാത്തുണ്ണി സാറും എന്നെ ഒരു ഫുട്ബോൾ താരമാക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു..ഒരു പ്രൊഫഷണൽ കളിക്കാരനാകുന്നതിലെ ശ്രമം അവിടെ തീർന്നു.. എന്നാലും ഞാനും എന്റെ കുറച്ചു ശിഷ്യന്മാരും KVR സ്കൂളിലെ ഞങ്ങടെ അഞ്ചടി പോസ്റ്റ് ഗ്രൗണ്ട് മറ്റൊരു നൗകാമ്പും ഓൾഡ് ട്രാഫോഡുമൊക്കെയായി മാറ്റി..ബ്രസീൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്..ഇതൊക്കെയായിരുന്നു അന്നത്തെ ജീവിതം..
കാലങ്ങൾ നീങ്ങി.. പഠിത്തമൊക്കെ കഴിഞ്ഞ് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി പ്രവാസ ജീവിതത്തിലേക്ക് കടന്നപ്പോൾ ബ്രസീൽ ഫാൻസ് കേരള എന്ന ഫേസ്ബുക്ക് പേജിലും ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ മഞ്ഞപ്പട ഗ്രൂപ്പിലും മത്സരങ്ങളെകുറിച് എഴുതിതുടങ്ങി. ആ എഴുത്ത് കണ്ടാണ് ഒരു ജലീൽ എന്നെ മഞ്ഞപ്പട ജി സി സി യുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നത്.. അതായിരുന്നു എന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലായി ഞാൻ കരുതുന്നത്. പിന്നീട് ആ ഗ്രൂപ്പിൽ തന്നെയായി ഊണും ഉറക്കവും.. രക്ത ബന്ധത്തേക്കാൾ ശക്തമായ ഫുട്ബോൾ വികാരത്തിൽ അടിയുറച്ച ഒരുപാട് സഹോദരങ്ങളെയും ചങ്കുകളെയും ഞാൻ കണ്ടെത്തി. തമ്മിൽ കണ്ടിട്ടില്ലാത്ത എന്റെ ജ്യേഷ്ഠ സഹോദരങ്ങൾക്ക് നേരെ ചർച്ചെക്കെന്നും പറഞ്ഞ് കോർ കമ്മിറ്റി, അഡ്മിൻ എന്നൊക്കെ പറഞ്ഞ് വന്ന ചിലർ ചൊറിയുന്നത് കണ്ട് ആ ഗ്രൂപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു തെറിയഭിഷേകം ഞാൻ നടത്തി. പിന്നീട് അവർ ആ ഗ്രൂപ്പ് പിടിച്ചടക്കാൻ പാഴായ ഒരു ശ്രമം നടത്തി. അവിടെ നിന്ന് സൗത്ത് സോക്കേഴ്സ് ഉദയം കൊണ്ടു.
ഞങ്ങൾക്ക് ഒരു മീഡിയ വിങ്ങും ഫേസ്ബുക് പേജും വന്നു. ഞാൻ അവിടുത്തെ അഡ്മിനും എഴുത്തുകാരനും ട്രോളനുമൊക്കെയായി മാറി..ജിംനാസ് ഇക്കാനെയും കൂട്ടുപിടിച്ച് ഫുട്‍ബോളിലെ വിവിധ പൊസിഷനുകളിൽ കളിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് ആദ്യ ആർട്ടിക്കിൾ എഴുതി. അങ്ങിനെ അബ്ദുൾ റസാഖ് സൗത്ത് സോക്കേഴ്സ് എന്നൊരു എഴുത്തുകാരനും ജനനം കൊണ്ടു.
പിന്നീട് ഫുട്‍ബോൾ സംബന്ധിയായ പല പല കൂട്ടായ്മകളിൽ അംഗമായി..അതിനിടക്ക് എഫ് സി കേരളയുടെ അണിയറ പ്രവർത്തകരെ പരിചയപ്പെട്ടു.റെഡ് വാരിയേഴ്‌സ് എന്നൊരു ഔദ്യോഗിക ആരാധക കൂട്ടായ്മയും ഉണ്ടാക്കി.
അവിടെനിന്നും എഴുത്തുകൾക്കുള്ള പല എലമെന്റുകളും കിട്ടിത്തുടങ്ങി.. എന്നാൽ ഇന്ത്യൻ ജൂനിയർ ടീം ഖത്തറിൽ പര്യടനത്തിന് വന്നതാണ് എന്നിലെ ഫുട്ബോൾ പ്രേമിയെ മറ്റൊരു തലത്തിലേക്ക് തിരിച്ചു വിട്ടത്.
അന്ന് ഷാനുവും രവിയും ഹാപ്പിയുമൊക്കെ അടങ്ങുന്ന ബിബിയാനോ ഫെർണാണ്ടസിന്റെ പുലികുട്ടികൾ ഖത്തറിലെ യുവരക്തങ്ങളെ എടുത്ത് അമ്മാനമാടുന്നത് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളെ സൗത്ത് സോക്കേഴ്സ് പേജിലൂടെ ആദ്യമായി ലൈവിൽ കാണിക്കാൻ സാധിച്ചു എന്നതിൽ ഞാൻ കൃതാർത്ഥനാണ്..
അവിടെ നിന്ന് ബ്രസീലും മാഞ്ചെസ്റ്ററുമൊക്കെ ഉപേക്ഷിച്ച ഞാൻ തീരുമാനിച്ചു.. ഇനി ഇന്ത്യയുടെ നീലക്കടുവകളും എഫ് സി കേരളയുടെ ചെമ്പടയും മാത്രം..
നാട്ടിൽ വരുമ്പോൾ എഫ് സി കേരളയുടെ കൂടെ കേരള പ്രീമിയർ ലീഗ്, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ഒക്കെ കണ്ടു നടന്നു, ലൈവും കൊടുത്തു കൊണ്ടിരുന്നു. അതിനിടയിൽ പരിചയപ്പെട്ട ഉനൈസിന്റെ നിർബന്ധത്തിന് വഴങ്ങി അവന്റെ എക്സ്ട്രാ ടൈം ഇ മാഗസിനിൽ ലേഖനങ്ങൾ എഴുതി തുടങ്ങി. അവന്റെയും എഡിറ്റോറിയൽ ബോർഡിലെ സൂഫിയാൻ, ധനഞ്ജയൻ എന്നിവരുടെ പ്രേരണ കൊണ്ട് കഴിഞ്ഞ ജൂൺ - ജൂലൈ മാസങ്ങളിൽ ഒരു നോവൽ എഴുതാൻ ആരംഭിച്ചു. ഞാൻ എന്താകണം അല്ലെങ്കിൽ ഇന്ത്യൻ ഫുട്ബോൾ എങ്ങിനെ ആകണം എന്നൊക്കെയുള്ള അടക്കിയ സ്വപ്നങ്ങൾ എനിക്കറിയാവുന്നതും സങ്കല്പികവുമായ കഥാപാത്രങ്ങളിലൂടെ പിറവിയെടുത്തു.. അതിപ്പോൾ പുസ്തക രൂപത്തിലും ആകാൻ പോകുന്നു.. ജോലികൾ നഷ്ടപ്പെട്ടു ജീവിതത്തിൽ പല പല വേഷം കെട്ടുമ്പോളും നിന്റെ ഫുട്ബോൾ ഭ്രാന്താണ് നിന്റെ ജോലികൾ പോകാൻ കാരണമെന്ന് പലരും കുറ്റപ്പെടുത്തുമ്പോളും ഞാൻ തളരാതിരുന്നത് കാല്പന്തിനോടുള്ള മൊഹബത്ത് ജന്മനാ എന്നിൽ ഉള്ളത് കൊണ്ടായിരിക്കണം.അല്ലെങ്കിൽ ജീവിതത്തിൽ ഇന്നേവരെ ഒരു ടൂർണമെന്റിൽ പോലും ബൂട്ടണിയാൻ അവസരം ലഭിക്കാത്ത സ്കൂൾ കോളേജ് ടീമുകളിലെയോ നാട്ടിലെ ലോക്കൽ ക്ലബുകളിലെയോ ഭാഗമാകാത്ത അല്ലെങ്കിൽ അതിനുള്ള കഴിവില്ലാത്ത ഞാൻ എങ്ങിനെ ഒരു ഫുട്ബോൾ എഴുത്തുകാരനായി മാറും.?
നന്ദി ഒരുപാടു പേരോടുണ്ട്.. ഫുട്‍ബോളിന്റെ വിത്തുകൾ എന്നിൽ വിതറിയ ഉപ്പയും കുഞ്ഞിപ്പയും അവരുടെ കൂട്ടുകാരും.. പന്തുതട്ടാൻ ആദ്യമായി പഠിപ്പിച്ച ഷൊർണൂർ സോക്കർ സ്പോർട്ടിങ്ങിലെ ഗുരുക്കന്മാർ, എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയ സൗത്ത് സോക്കേഴ്സിലെ നിരവധി ചങ്കുകൾ,അഡ്മിൻ പാനലിലെ ജലീൽക്ക, അനൂപേട്ടൻ, ലിബിൻ അച്ചായൻ, ഫാസിൽക്ക, ഷെമീർക്ക, ജസീംക്ക, ദീപേഷ്.. മീഡിയ വിങ്ങിലെ ഷാഫി, സുബൈർ, മോൾബിൻ,എന്നിലെ ഇന്ത്യൻ ഫുട്ബോൾ പ്രേമം നിറക്കാൻ കാരണക്കാരായ റിയാസ് ഭായ്, ജോജോ ഭായ്, ബോംബെ സ്വദേശി അസ്‌ലം ഭായ്..
പിന്നെ ബിബിയാനോ ഫെർണാണ്ടസിന്റെ അന്നത്തെ ഇന്ത്യൻ ജൂനിയർ ടീമും സ്റ്റാഫും.. എന്റെ എഴുത്തുകളെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന എഫ് സി കേരളയിലെ ഉത്തമേട്ടൻ നവാസ് ഇക്ക, ജിംനാസ് ഇക്ക, ഷാജിക്ക, പരമേശ്വരേട്ടൻ, അനസ് എന്നിവർ, എന്നിലെ എഴുത്തുകാരനെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിട്ട ഉനൈസും ധനഞ്ജയനും സൂഫിയാനും.എന്റെ ചിന്തകൾക്ക് വരയിലൂടെ പൂർണ്ണത നല്കാൻ ശ്രമിക്കുന്ന വിഷ്ണു..കേരള ഫുട്‍ബോൾ പേജിലെ ഹാരിസ്.. പിന്നെ ഫേസ്ബുക്കിലും വാട്സാപ്പിലും എന്നെ പ്രോത്സാഹിപ്പിക്കുന്ന നേരിട്ട് കണ്ടവരും കാണാത്തവരുമായ ഒരുപാട് സുഹൃത്തുക്കൾ...എന്നിലെ എഴുത്തുകാരനെ തിരിച്ചറിഞ്ഞു സപ്പോർട്ട് ചെയ്ത എന്റെ സുഹൃത്തുക്കളായ കോഴിക്കോട് ഒയാസിസ് ഗ്രാൻഡ് മാർട്ടിലെ സഹപ്രവർത്തകർ റംഷാദ്, ഹബീൽ, ശ്യാം സുന്ദർ, വിമേഷ്, മനീഷ്,മൻസൂർ ബാക്കി സ്റ്റാഫ്.. ജസ്റ്റ് ഫുട്ബാൾ കൂട്ടയ്മയിലെസുഹൃത്തുക്കൾ, അഡ്മിൻ നിർമൽ ഖാൻ, ഫുട്ബോൾ സഹയാത്രികൻ അമീർബാബു, അവതാരിക എഴുതി അനുഗ്രഹിച്ച ഫൈസൽ കൈപ്പത്തൊടി, കാല്പന്തിന്റെ ഖിസ്സ പറഞ്ഞു തന്ന ജാഫർ ഭായ്, വാട്സാപ്പിൽ ഓരോ അദ്ധ്യായവും ചോദിച്ചു വാങ്ങി വായിക്കുന്ന ഫൈസൽ ഒതായി.. ബ്ലൂ ബറ്റാലിയൻസ്, സോക്കർ ബ്ലൂസ്, റെഡ് വാരിയേഴ്‌സ് എന്നീ കൂട്ടായ്മകളിലെ അംഗങ്ങൾ..പിന്നെ ജീവിതവും ഭാവിയുമൊക്കെ ഒരു ചോദ്യചിഹ്നമായപ്പോൾ ജീവിക്കാൻ ഒരു ജോലിയും തന്ന് ചിന്തകൾ ഫുട്ബോളിൽ നിന്ന് മാറ്റി സ്വന്തം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എന്നെ ഒന്ന് നന്നാക്കിയെടുക്കാനും വേണ്ടി കഷ്ടപ്പെടുന്ന അമ്മാവനും അദ്ദേഹത്തിന്റെ കൂട്ടായ്മയായ കേരള ഹോം ഡിസൈനിലെ ചങ്കുകളും..
മറ്റൊരു കൂട്ടരുണ്ട്.. പിന്നെ എഴുതാൻ തുടങ്ങിയ കാലം മുതൽ എന്നെ പരിഹസിക്കുകയും തളർത്തുകയും ചെയ്യാൻ വൃഥാ ശ്രമിക്കുന്ന ഭാര്യയും വീട്ടുകാരും കുടുംബക്കാരും.... അവർ ചോദിക്കുന്നത് നിനക്കിതിൽ നിന്ന് എന്താണ് ലാഭം, എന്താണ് കിട്ടുക.. എന്നേക്കാൾ ഭ്രാന്തന്മാരായ നൂറുകണക്കിന് കാൽപ്പന്ത് പ്രേമികളായ എഴുത്തുകാർ പറയുന്ന ഒരേ ഉത്തരം.. ആത്മ സംതൃപ്തി.. ഇതും ഒരു ലഹരിയാണ്.. കാല്പന്തിനെ പ്രേമിക്കുന്നവർക്ക് മാത്രം അനുഭൂതി നൽകുന്ന ലഹരി.. അത് എങ്ങിനെ മനസ്സിലാക്കി തരണം എന്നെനിക്കറിയില്ല.. ഇപ്പോൾ അവരും
തിരിച്ചറിഞ്ഞു.. ഇവനെ പറഞ്ഞിട്ട് കാര്യമില്ല, നന്നാവാവില്ല... സോറി.. ഞാൻ ഇങ്ങനെആയിപ്പോയി..ഇതെന്റെ ഒരു പാഷനാണ്.. ഇതും ജീവിതത്തിന്റെ ഒരു ഭാഗമായിപ്പോയി.. (എക്സ്ട്രാ ടൈം മാഗസിന്റെ പ്രിന്റഡ് കോപ്പി കിട്ടിയപ്പോൾ മുതൽ അവരും ചെറുതായി അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്, എന്നാലും എന്റെ മുൻപിൽ സമ്മതിച്ചു തരില്ല.. വിമർശനം മാത്രമേ ഉണ്ടാകൂ )
ഇനി ഇങ്ങനെ ഒരു നോവൽ എഴുതാൻ സാധിക്കുമോ, സാഹചര്യം ലഭിക്കുമോ എന്നറിയില്ല.. എന്നിരുന്നാലും എന്റെ തൂലികയിൽ വിരിഞ്ഞ ഈ സ്വപ്നങ്ങളെ സ്വീകരിക്കുക.. അനുഗ്രഹിക്കുക..
അബ്ദുൽ റസാഖ്
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
Saturday, March 23, 2019
കെപിൽ; എഫ് സി കേരളക്കും ഗോകുലത്തിനും വിജയം
കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ എഫ് സി കേരളക്കും ഗോകുലം കേരള എഫ്സിക്കും വിജയം. എഫ് സി കേരള ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഷൂട്ടേഴ്സ് പടന്നയെ കീഴടക്കിയത്. ഹാരി മോറിസിന്റെ ഇരട്ടഗോളുകളാണ് ഷൂട്ടേഴ്സ് പടന്നക്ക് ലീഗിലെ ആദ്യ തോൽവി സമ്മാനിച്ചത്.വിഷ്ണുവാണ് പടന്നയുടെ ആശ്വാസഗോൾ നേടിയത്
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്സി പുതുമുഖങ്ങളായ കോവളം എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. 80ആം യുവതാരം ക്രിസ്റ്റ്യൻ സമ്പയാണ് ഗോകുലത്തിന്റെ വിജയഗോൾ നേടിയത്.
ഗ്രൂപ്പിൽ നാല് മത്സരങ്ങളിൽ 12 പോയിന്റുമായി ഗോകുലം കേരള എഫ്സിയാണ് ഒന്നാമത്. മൂന്ന് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുമായി എഫ് സി കേരളയും ഷൂട്ടേഴ്സ് പടന്നയുമാണ് തൊട്ടു പിറകിൽ.
Monday, March 11, 2019
പരാജയം അറിയാതെ എഫ്.സി കേരള.. വ്യാസയെ ചെമ്പട കീഴടക്കിയത് ഒന്നിനെതിരെ അഞ്ച് ഗോളിന്....
തൃശൂർ ജില്ലാ സൂപ്പർ ലീഗിൽ എഫ്.സി കേരള തങ്ങളുടെ തേരോട്ടം തുടരുന്നു.. മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ ഒൻപത് പോയിന്റുമായി അപരാജിതരായി പോയിന്റ് ടേബിളിൽ ഒന്നാമതാണ് മലയാളത്തിന്റെ ചെമ്പട.. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചുനടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് എഫ്.സി കേരള വ്യാസയെ പരാജയപ്പെടുത്തിയത്.. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന എഫ്.സി കേരള രണ്ടാം പകുതിയിൽ അഞ്ച് ഗോളുകൾ മടക്കി വീരോചിതമായി കളി തിരിച്ചു പിടിക്കുകയായിരുന്നു.. മൂന്ന് മത്സരങ്ങളിൽനിന്നായി എഫ്.സി കേരള അടിച്ചു കൂട്ടിയത് 23 ഗോളുകളും വഴങ്ങിയത് ഒരേയൊരു ഗോളും ആണ്... എഫ് സി കേരളക്കായി ഹാരി മോറിസ് രണ്ടും ക്രിസ്റ്റി ഡേവിസ്, എകോമൊബോങ് വിക്ടർ ഫിലിപ്പ്, ബേബിൾ എസ് ഗിരീഷ് എന്നിവർ ഓരോ ഗോൾ വീതവും നേടി.
Wednesday, March 6, 2019
സൂപ്പർ ലീഗിൽ ചെമ്പടയോട്ടം...
തൃശൂർ ജില്ലാ സൂപ്പർ ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ സേക്രഡ് ഹാർഡ് തൃശൂരിനെതിരെ എഫ്.സി കേരളയ്ക്ക് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം.
എഫ്.സി കേരളക്കായി എകോമൊബോങ് വിക്ടർ ഫിലിപ്പ് രണ്ടും, ബേബിൾ എസ് ഗിരീഷ് ഒരു ഗോളും നേടി...
ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജില്ലാ പോലീസ് ടീമിനെ എതിരില്ലാത്ത 15 ഗോളുകൾക്ക് എഫ്.സി കേരള പരാജയപ്പെടുത്തിയിരുന്നു...
Tuesday, March 5, 2019
ജില്ലാ പോലീസിന്റെ വലനിറച്ച് എഫ്.സി കേരള.. അടിച്ചുകൂട്ടിയത് 15 ഗോളുകൾ
എഫ് സി കേരളക്ക് വേണ്ടി
◆ ഫിലിപ്പ് വിക്ടർ-5 ,
◆ ഹാരി-3 ,
◆ ഷാബിൻ-1 ,
◆ നിഖിൽ രാജ്-1 ,
◆ ജോനസ് -1,
◆ കെ ലാസിൻ-2 ,
◆ ആശിഷ്-1
എന്നിവർ ഗോളുകൾ നേടി..
Monday, March 4, 2019
കേരളത്തിൽ ഊർദ്ധശ്വാസം വലിക്കുന്ന പ്രൊഫഷണൽ ടൂർണമെൻറുകൾ..
ഒരുകാലത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തമായ ലവൻസ് ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ചിരുന്ന മണ്ണായിരുന്നു കേരളത്തിന്റേത്. ക്ലബുകളുടെയും ഫണ്ടിങ്ങിന്റെയും അപര്യാപ്തതയോ അധികാരികളുടെ 'ശ്രദ്ധക്കൂടുതലോ' ഫുട്ബോൾ പ്രേമികളുടെ കഷ്ടകാലമോ എന്തോ.. അതെല്ലാം നിർജ്ജീവമായി മാറി.. അങ്ങിനെ കളിക്കളങ്ങൾ സെവൻസിന് മാത്രമായി ഒതുങ്ങി. പിന്നീട് ഫൈവ്‌സും പെനാൽറ്റി ഷൂട്ടൗട്ട്,ഫ്രീകിക്ക് മത്സരങ്ങൾ എന്നൊക്കെ പറഞ്ഞു പലതും പ്രാദേശികമായി നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫുട്ബോൾ കേരളത്തിന് വലിയ സംഭാവനകൾ നൽകാൻ പര്യാപ്തമായിരുന്നില്ല. ഇടക്ക് കേരള പ്രീമിയർ ലീഗ് എന്നൊക്കെ പറഞ്ഞു കേരള ഫുട്ബോൾ അസോസിയേഷൻ ഒരു ടൂർണമെന്റ് സംഘടിപ്പിച്ചു എങ്കിലും 'കാര്യപ്രാപ്തിയുടെയും ദീര്ഘവീക്ഷണത്തിന്റെയും' അപ്പോസ്തലന്മാരായ കെ എഫ് എയുടെ വളരെ ക്രിയാത്മകമായ നിലപാടുകൾ മൂലം ഈ വർഷം എപ്പോ നടക്കുമെന്നോ എങ്ങിനെ നടക്കുമെന്നോ അറിയാൻ പറ്റാത്ത അവസ്ഥയിലാണ് .
ഈ അവസ്ഥയിലാണ് കൊച്ചിയിലെ വേളി ലയൺസ് സംഘടിപ്പിച്ച 'ഒന്നപ്പിള്ളി അന്തപ്പൻ മെമ്മോറിയൽ ഇലവൻസ് ടൂർണമെന്റ്' ഒരു മാതൃകയാവുന്നത്.
എഫ് സി കേരള, ഗോകുലം കേരള (റിസർവ് ), എഫ് സി തൃശൂർ, സാറ്റ് തിരൂർ തുടങ്ങിയ പ്രൊഫഷണൽ ടീമുകളും കെ എസ് ഇ ബി, കേരള പോലീസ്, പോർട്ട് ട്രസ്റ്റ്,സെൻട്രൽ എക്‌സൈസ് എന്നിവരെയും ഉൾപ്പെടുത്തി നടത്തിയ ടൂർണമെന്റ് വൻ വിജയവും പ്രതീക്ഷയുമാണ്.ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ സാറ്റ് തിരൂരിനെ തോൽപ്പിച്ചു കൊണ്ട് കെ എസ് ഇ ബി വിജയകിരീടം ചൂടി.
ഇതുപോലെ ഉള്ള പ്രൊഫഷണൽ ടൂർണമെന്റുകൾ വന്നാലേ കേരളത്തിലെ ഫുട്ബോൾ ശരിക്കും രക്ഷപെടുകയുള്ളു. വിസ്മൃതിയിലായ നാഗ്‌ജി, ചാക്കോള, നായനാർ മെമ്മോറിയൽ പോലുള്ള ടൂർണമെന്റുകൾ ഇനിയും വരണം. പ്രൊഫഷണൽ ടീമുകൾക്ക് മത്സരിക്കാൻ ഗ്രൗണ്ടുകൾ ഉണ്ടാകണം. ഒപ്പം ഡിപ്പാർട്ടമെന്റ് ടീമുകൾക്കും അവസരം ലഭിക്കണം. നല്ല ടീമുകളും കളികളും കാണികളും സ്പോൺസർഷിപ്പും തനിയെ വന്നോളും.. മറ്റുള്ളവർക്ക് മാതൃക കാണിച്ച വേളി ലയൺസിനെയും ടൂർണമെന്റിനോട് സഹകരിച്ചവരോടും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. ഇത് എല്ലാ വർഷവും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
വിരാമതിലകം : കേരള പ്രീമിയർ ലീഗിനെ കുറിച്ചോ നടത്തിപ്പുകാരായ കെ എഫ് എ യെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ കമെന്റ് ബോക്സിൽ അറിയിക്കണേ എന്ന് അഭ്യർത്ഥിക്കുന്നു.
Saturday, November 17, 2018
എഫ് സി കേരള : മലയാളി പ്രതിഭകളുടെ ഫാക്ടറി..
2014ൽ ഒരു ക്ലബ് തുടങ്ങുമ്പോൾ അത് ഒരു ഫാക്ടറി ആയി മാറുമെന്ന് പിന്നണിയിൽ ഉള്ളവർ ചിന്തിച്ചിട്ടുണ്ടാകില്ല. ഇപ്പോൾ എഫ് സി കേരള ഒരു ഫാക്ടറിയാണ് കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കുന്ന ഫാക്ടറി.. കാലിൽ കളിയുള്ള ആർക്കും അവിടെ കയറിച്ചെല്ലാം മികച്ച പരിശീലനവും മത്സരപരിചയവും നൽകി അവരെ ഇന്ത്യൻ ഫുട്ബോൾ ലോകത്തിലേക്ക് തുറന്നു വിടുകയാണ് മലയാളത്തിന്റെ ചെമ്പട.ടെക്‌നികൽ ഡയറക്ടർ, മുൻ ഇന്ത്യൻ പരിശീലകൻ നാരായണ മേനോനും ചീഫ് കോച്ച്, മുൻ സന്തോഷ് ട്രോഫി ജേതാവ് പുരുഷോത്തമനും മാനേജർ നവാസും ചുക്കാൻ പിടിക്കുന്ന എഫ് സി കേരള ടീമും സോക്കർ സ്‌കൂളും കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ സമതകളില്ലാതെ മുന്നേറ്റം സൃഷ്ടിക്കുകയാണ്..
ഒരു ക്ലബിന്റെയോ യൂണിവേഴ്സിറ്റിയുടെയോ കോളേജിന്റെയോ മേൽവിലാസം ഇല്ലാത്തവരെ പോലും എഫ് സി കേരള സീനിയർ ജൂനിയർ ടീമിൽ എത്തിക്കുമ്പോൾ സോക്കർ സ്കൂളിൽ നിരവധി പ്രതിഭകളെ വാർത്തെടുക്കുന്നതിൽ പ്രതിജ്ഞാബദ്ധരായ ഒരു പിടി യുവ പരിശീലകരും ഉണ്ട്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അക്കാദമികളിൽ ഒന്നായ എഫ് സി കേരള സോക്കർ സ്കൂൾ അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷൻ ടു സ്റ്റാർ അക്രീഡിറ്റേഷൻ നൽകിയത് അവരുടെ പ്രവത്തനമികവായി വിലയിരുത്തപ്പെടുന്നു.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിലും എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്ക്കൂളിലെ റെസിഡൻഷ്യൽ അക്കാദമിയിലുമാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ചെറുപ്പത്തിൽ തന്നെ മികച്ച പരിശീലനം നൽകുമ്പോൾ മികച്ച താരങ്ങളെ ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന് ലഭ്യമാകും എന്നാണ് നാരായണ മേനോൻ സാറിന്റെ പക്ഷം..
മികച്ച അനുഭവസമ്പത്തും പരിശീലക പരിജ്ഞാനവുമുള്ള അദ്ദേഹത്തിന്റെ കീഴിൽ എ എഫ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഒരു കൂട്ടം യുവ പരിശീലകർ കുട്ടികളെ കാല്പന്തിന്റെ വിവിധ അടവുകൾ പഠിപ്പിക്കുന്നത്..കേരള ജൂനിയർ സീനിയർ ടീമുകൾ മുതൽ ഇന്ത്യൻ ജൂനിയർ ടീം വരെ എത്തിനിൽക്കുന്ന എഫ് കേരള താരങ്ങൾ നാളെ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ കൊയ്യുമെന്നാണ് എഫ് സി കേരള മുഖ്യ പരിശീലകൻ ടിജി പുരുഷോത്തമൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്..അതിന്റെതായ പരിശീലന രീതികളാണ് എഫ് സി കേരള പിന്തുടരുന്നത്..ഭാവിയിൽ പൂർണ്ണമായും സോക്കർ സ്‌കൂളിലെ സ്വന്തം അക്കാദമിയിൽ നിന്നും വാർത്തെടുത്ത താരങ്ങളെ മാത്രം കളത്തിലിറക്കി വിജയം കൊയ്യാൻ തക്കവണ്ണം ശക്തിയാർജ്ജിക്കുന്ന പ്രസ്ഥാനമാകും എഫ് സി കേരളയെന്നു മാനേജറും കോച്ചുമായ നവാസ് അഭിപ്രായപ്പെട്ടത്..
Wednesday, June 20, 2018
ജനങ്ങളുടെ സ്വന്തം ടീമായ എഫ് സി കേരളയുടെ സീനിയർ ടീമിലേക്കുള്ള ഓപ്പൺ സെലക്ഷൻ ട്രയൽസ്'
ഇന്ത്യയിലെ ആദ്യ ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീമായ എഫ് സി കേരള ഇത്തവണയും ഓപ്പൺ ട്രയൽസിന് തയ്യാറെടുക്കുന്നു.
ഒരു ക്ലബിന്റെയോ, ജില്ലാ ടീമിന്റെയോ, കോളേജ്, യൂണിവേഴ്സിറ്റി ടീമുകളുടെയോ സർട്ടിഫിക്കറ്റ് ആവശ്യമില്ല..
ഒരു പ്രൊഫഷണൽ ഫുട്ബോളർ ആകാനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും പങ്കെടുക്കുക.. നാടൻ ശൈലിയിൽ പറഞ്ഞാൽ കാലിമേൽ കളിയുണ്ടേൽ നിങ്ങൾക്കും എഫ് സി കേരളയുടെ (ചെമ്പടയുടെ) ഭാഗമാകാം..
എഫ് സി കേരളയുടെ ഹോം ഗ്രൗണ്ടായ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഈ വരുന്ന 24-06-2018 ഞായറാഴ്ച രാവിലെ 7.30 നു കേരളത്തിലെ കളിക്കാർക്കും, 25-06-2018 തിങ്കളാഴ്ച രാവിലെ 7.30 നു വിദേശ കളിക്കാരുടെയും, അന്യ സംസ്ഥാന കളിക്കാരുടെയും ട്രയൽസും നടക്കും.
വരുന്ന സീസണിലെ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ, കേരള പ്രീമിയർ ലീഗ്, അഖിലേന്ത്യ ടൂർണമെന്റുകൾ മുതലായ ടൂർണമെന്റുകൾക്ക് തയ്യാറാക്കാനുള്ള സീനിയർ ടീമിന്റെ സെലക്ഷൻ ട്രയൽസ് ആണ് നടക്കുന്നത്.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
Friday, June 8, 2018
പിറന്നാൾ ആഘോഷം വർണ്ണ വിസ്മയമാക്കാൻ ചെമ്പടയൊരുങ്ങുന്നു
Saturday, April 21, 2018
കേരള പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടം നാളെ..
ഈ വർഷത്തെ കേരള പ്രീമിയർ ലീഗിന്റെ ആവേശം ഉയർത്തുന്ന പോരാട്ടമാണ് നാളെ നടക്കുന്നത്. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഐ ലീഗിന്റെ തിളക്കവുമായി സാക്ഷാൽ 'ജയന്റ് കില്ലേഴ്സ്' ഗോകുലം കേരള എഫ് സി അണി നിറക്കുമ്പോൾ മറുപുറത്ത് സെക്കന്റ് ഡിവിഷൻ ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന എഫ് സി കേരളയാണ് കച്ചമുറുക്കുന്നത്.. കഴിഞ്ഞ സീസണിൽ കോട്ടപ്പടിയിൽ നടന്ന ഹോം മത്സരത്തിൽ ഗോകുലം എഫ് സി കേരളയെ പരാജയപ്പെടുത്തിയപ്പോൾ തൃശ്ശൂരിലെ സ്വന്തം തട്ടകത്തിൽ ഗോകുലത്തെ തകർത്തെറിഞ്ഞാണ് എഫ് സി കേരള മധുര പ്രതികാരം ചെയ്തത്..ഈ സീസണിൽ ഇരു ടീമുകളും കരുത്തരാണ്.ഐ ലീഗിൽ വമ്പന്മാരെ പരാജയപ്പെടുത്തിയ ഗോകുലം പ്രീമിയർ ലീഗിൽ സെൻട്രൽ എക്സൈസിനെ തറ പറ്റിച്ച കരുത്തിലാണ്.എഫ് സി കേരളയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിനെ പിറകിൽ നിന്നും കയറി വന്നു തോല്പ്പിച്ചു കൊണ്ട് ആരാധക പ്രശംസയും നേടിയിട്ടുണ്ട്. സെക്കന്റ് ഡിവിഷനിൽ ആകെ ഓസോണിനു മുന്നിൽ മാത്രം പതറിയെങ്കിലും ഇപ്പോളും എഫ് സി കേരള സെക്കന്റ് ഡിവിഷൻ ഐ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിലാണ് നാളെ ചെമ്പട ഗോകുലത്തെ നേരിടുന്നത്. ഇമ്മാനുവൽ,ഡെൻകോവിസ്കി, മൂസ, സുശാന്ത്, സുഹൈർ എന്നിവർ ഗോകുലത്തിന് വേണ്ടി ബൂട്ടണിയുമ്പോൾ സില, ബാല,മൈക്, എം എസ് ജിതിൻ, ശുബാങ്കർ എന്നിവർ ചെമ്പടക്ക് വേണ്ടി അണി നിരക്കുന്നു. അജ്മലും അസ്ഫറും ഇരു ഗോകുലത്തിനും എഫ് സി കേരളക്കും വേണ്ടി ഗോൾ വല കാക്കുന്നു.ബിനോ ജോർജും ടിജി പുരുഷോത്തമനും നേർക്ക് നേർ വരുന്ന പോരാട്ടത്തിൽ രണ്ടു പ്രതിഭാശാലികളായ പരിശീലകരുടെ തന്ത്രങ്ങൾ കളിയെ എങ്ങിനെ മാറ്റി മറിക്കുമെന്നത് പ്രവചനാതീതം ആണ്..
നാളെ വൈകീട്ട് നാലു മണിക്ക് നടക്കുന്ന ഈ ഗ്ലാമർ പോരാട്ടത്തിനെ ആവേശത്തോടെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇരു ടീമുകളുടെയും ആരാധകരായ ബറ്റാലിയയും റെഡ് വാരിയേഴ്സും..
അബ്ദുൾ റസാക്ക്
®SouthSoccers Media wing
For more football updates follow us on Facebook
https://www.facebook.com/SouthSoccers/
Blog Archive
-
▼
2022
(8)
-
▼
September
(8)
- 🥁𝐅𝐢𝐧𝐚𝐥 𝐒𝐡𝐨𝐰𝐝𝐨𝐰𝐧! 🇮🇳🇳🇵 SAFF U 17 ...
- 🥁𝐅𝐢𝐧𝐚𝐥 𝐒𝐡𝐨𝐰𝐝𝐨𝐰𝐧! 🇮🇳🇳🇵 SAFF U 17 ...
- Mumbai City FC are in the Durand Cup Final courtes...
- 🏆𝐂 𝐇 𝐀 𝐌 𝐏 𝐈 𝐎 𝐍 𝐒 🇮🇳 India crowned th...
- Indian🇮🇳 boys were on a role in this edition of ...
- Nikum Gyamar’s was exceptional for Rajasthan unite...
- BENGALURU FC ARE INTO FINAL!Bengaluru FC beat Hyde...
- SAFF Women’s Championship semifinal is here💥 Indi...
-
▼
September
(8)
Labels
- 12th man (5)
- AANAPPARAMBILE WORLD CUP (8)
- AFC (19)
- AFC Asian Cup 2019 (9)
- AFC CUP (26)
- AFC CUP 2017 (2)
- AIFF (5)
- ANAPPARAMBILE WORLD CUP (5)
- anas edathodika (5)
- antonio german (1)
- arjun jayaraj (1)
- arsenal (1)
- ARTICLE (33)
- ASIA CUP (6)
- AsiaCup2019 (3)
- AsianCup2019 (21)
- Award (1)
- BFC (8)
- BINO GORGE (1)
- Bundesliga (2)
- champions league (2)
- chennian fc (4)
- chetri (2)
- china cup 2019 (1)
- ck vineet (3)
- club football (5)
- coach (1)
- ConfederationCup (3)
- Copa Del Rey (2)
- ddfc (1)
- durand cup (6)
- DurandCup IndianFootball (1)
- EAST BANGAL (2)
- EPL (9)
- europa league (1)
- FC Kerala (25)
- FCBarcelona (1)
- FIFA WORLD CUP 2018 (7)
- FIFA WORLDCUP (7)
- FIFAU17WC (51)
- FIFAWC (2)
- FIFAWC2018 (2)
- FOOTBALL (156)
- football Movie (1)
- gkfc (11)
- Gokulam Kerala FC (26)
- GokulamKeralaFC (1)
- gold cup (2)
- GURPEET (2)
- herointercontinentalcup2019 (1)
- i leage (3)
- I League (109)
- I-league (25)
- ILeague (17)
- IM VIJAYAN (11)
- india vs oman (2)
- indian arrows (5)
- indian football (408)
- Indian Super League (47)
- indian team (23)
- IndianFootball (68)
- international football (20)
- Interview (2)
- ISL (342)
- ISL 2018/2019 (32)
- ISL 2019/2020 (8)
- isl 2020 (1)
- ISL SEASON 2017 (11)
- jamshedpur (1)
- jithin M.S (5)
- k (1)
- KBFC (27)
- KERALA (24)
- Kerala Blasters (187)
- kerala football (147)
- kerala premier league (5)
- KeralaFootball (18)
- kfa (2)
- Kovalam FC (5)
- KPL (14)
- ksa (1)
- laliga (4)
- Legends (8)
- LIVE (2)
- malayalam (6)
- manjappada (2)
- maradona (1)
- MEYOR'S CUP (1)
- miku (1)
- MOHANBAGAN (2)
- nazon (1)
- nerom (1)
- NEWS (81)
- novel (1)
- poll (1)
- Premier League (5)
- psg (1)
- pune (1)
- real kashmir fc (3)
- recruitment (4)
- riyadh football (1)
- RUMORS (11)
- SACHIN (1)
- Santhosh Trophy (18)
- sevens football (3)
- SOCCER (112)
- South Soccers (12)
- SOUTHSOCCERS (132)
- SPORTS (4)
- SS FANTASY LEAGUE (1)
- subroto cup (1)
- Sunday Star (2)
- sunil chhtri (5)
- SUPER CUP (19)
- Tournament (2)
- Transfer Rumour (2)
- u16 (6)
- U17 WOMEN WORLD CUP (2)
- U17 world cup 2017 (34)
- ubaid ck (2)
- Uruguay (1)
- video (3)
- vp sathyan (2)
- Women League (2)
- Women’s League (3)
- World Cup (3)
- World Cup 2018 (3)
- yellow army (2)
- YOUNG TALENTS (8)