ഇന്ത്യയിലെ ആദ്യ ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീമായ എഫ് സി കേരള ഇത്തവണയും ഓപ്പൺ ട്രയൽസിന് തയ്യാറെടുക്കുന്നു.
ഒരു ക്ലബിന്റെയോ, ജില്ലാ ടീമിന്റെയോ, കോളേജ്, യൂണിവേഴ്സിറ്റി ടീമുകളുടെയോ സർട്ടിഫിക്കറ്റ് ആവശ്യമില്ല..
ഒരു പ്രൊഫഷണൽ ഫുട്ബോളർ ആകാനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും പങ്കെടുക്കുക.. നാടൻ ശൈലിയിൽ പറഞ്ഞാൽ കാലിമേൽ കളിയുണ്ടേൽ നിങ്ങൾക്കും എഫ് സി കേരളയുടെ (ചെമ്പടയുടെ) ഭാഗമാകാം..
എഫ് സി കേരളയുടെ ഹോം ഗ്രൗണ്ടായ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഈ വരുന്ന 24-06-2018 ഞായറാഴ്ച രാവിലെ 7.30 നു കേരളത്തിലെ കളിക്കാർക്കും, 25-06-2018 തിങ്കളാഴ്ച രാവിലെ 7.30 നു വിദേശ കളിക്കാരുടെയും, അന്യ സംസ്ഥാന കളിക്കാരുടെയും ട്രയൽസും നടക്കും.
വരുന്ന സീസണിലെ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ, കേരള പ്രീമിയർ ലീഗ്, അഖിലേന്ത്യ ടൂർണമെന്റുകൾ മുതലായ ടൂർണമെന്റുകൾക്ക് തയ്യാറാക്കാനുള്ള സീനിയർ ടീമിന്റെ സെലക്ഷൻ ട്രയൽസ് ആണ് നടക്കുന്നത്.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/
0 comments:
Post a Comment