രണ്ടാം സ്ഥാനം- ലോക ഫുട്‌ബോളിലെ ആക്റ്റീവ് ഗോൾ സ്കോറേഴ്‌സിൽ സുനിൽ ഛേത്രി ലയണൽ മെസ്സിക്കൊപ്പം 64 ഗോളുകളോടെ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു.
ലോക ഫുട്‌ബോളിലെ ആക്റ്റീവ് ഗോൾ സ്‌കോറേഴ്‌സിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി രണ്ടാമതെത്തി ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തിയത് ലോകം ആശ്ചര്യത്തോടെയും അതിലുപരി അവിശ്വസനീയതയോടെയുമാണ് നോക്കി കണ്ടത്. സാക്ഷാൽ ലയണൽ മെസ്സിക്ക് ഒപ്പം ആണ് ഇന്ന് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ആയ ക്യാപ്റ്റൻ സുനിൽ ഛേത്രി രണ്ടാം സ്ഥാനം 64 ഗോളുകളോടെ അലങ്കരിക്കുന്നത്. ഫുട്‌ബോൾ മിശിഹായായ ലയണൽ മെസ്സി പോലും 124 മത്സരങ്ങളിൽ നിന്നാണ് 64 ഗോളുകൾ കണ്ടെത്തിയത് എങ്കിൽ വെറും 102 മത്സരങ്ങളിൽ നിന്നും ആണ് ഇന്ത്യൻ ക്യാപ്റ്റൻ ഈ നേട്ടം കൈവരിച്ചതെന്നുള്ളത് അദ്ദേഹത്തിന്റെ മികവിന്റെ മാറ്റു കൂട്ടുന്നു. 150 മത്സരങ്ങളിൽ നിന്നു 81 ഗോൾ നേടിയ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ മാത്രം ആണ് ഇനി മെസ്സിക്കും ഛേത്രിക്കും മുന്നിൽ ഉള്ള ഏക താരം.
മൂന്നാം സ്ഥാനം - റഷ്യൻ ലോകകപ്പിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങിയ രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഇന്ത്യ എന്ന മഹാ രാജ്യമാണ്.
റഷ്യൻ ലോകകപ്പിലെ ടിക്കറ്റ് വിൽപന കണക്കിൽ മൂന്നാം സ്ഥാനത്തു ഇന്ത്യൻ എത്തിയത് വെറും യാദൃശ്ചികമായി കാണാൻ സാധിക്കില്ല. ഇന്ത്യയിൽ ക്രമാനുഗതമായി വളരുന്ന ഫുട്‌ബോളിന്റെ സ്വാഭാവിക ഫലം മാത്രമാണിത്. കാരണം കഴിഞ്ഞ ലോകകപ്പിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയ 10 രാജ്യങ്ങൾക്ക് ഉള്ളിൽ ഇന്ത്യ വന്നിരുന്നു. ഇന്ത്യയുടെ വളരുന്ന ഫുട്‌ബോൾ പ്രണയത്തിന്റെ തെളിവുകൾ ആയി തന്നെയാണ് ലോക മാധ്യമങ്ങൾ ഇതിനെ നോക്കി കാണുന്നത്. സ്വന്തം രാജ്യം കളിക്കുന്നില്ലങ്കിൽ പോലും അനേകം കാതം അകലെ അങ്ങു റഷ്യൻ മണ്ണിൽ ലോകം ഏറ്റവുമധികം ശ്രദ്ധിക്കുന്ന ജനപ്രിയ കായിക മാമാങ്കത്തിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ച്കൊണ്ടു പതിനായിരകണക്കിന് ടിക്കറ്റുകൾ വാങ്ങികൂട്ടി ഇന്ത്യൻ ഫുട്‌ബോൾ ആരാധകർ തങ്ങളുടെ വരവറിയിച്ച് ലോകത്തെ ഞെട്ടിച്ചിക്കുകയാണ്.
കളി മികവിന്റെ കൊടുമുടി താണ്ടാൻ ഉള്ള വലിയ യാത്രക്ക് ഇന്ത്യ മഹാരാജ്യം തുടക്കം കുറിച്ചിട്ടെ ഉള്ളുവെങ്കിലും ലോക ഫുട്‌ബോളിലെ മറ്റു മേഖലകളിലെ പ്രധാന സ്ഥാനങ്ങളിൽ എത്തി ഇന്ത്യ ലോക ശ്രദ്ധ ആകർഷിക്കുന്നത് വളരുന്ന ഇന്ത്യൻ ഫുട്‌ബോളിന് ഒരു ഉത്തേജനം നൽകും എന്നതിൽ യാതൊരു സംശയവും ഇല്ല. ഇന്ത്യ എന്ന രാജ്യം ഫുട്‌ബോളിന് വളകൂറ് ഉള്ള മണ്ണാണ് എന്ന ലോകത്തിനു മുന്നിൽ തെളിയിക്കുന്ന ഇത്തരം വസ്തുതകൾ ഇന്ത്യൻ ഫുട്‌ബോൾ ലോകത്ത് പുതിയ നിക്ഷേപകരെ കൊണ്ടുവരുകയും അത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് കാരണമാകുകയും ചെയ്യും എന്നാണ് ഫുട്‌ബോൾ വിദഗ്ധരുടെ നിഗമനം.
0 comments:
Post a Comment