സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യ (എസ്പിഎൻ) യുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം സോണി ടെൻ 2, സോണി ടെൻ 3, സോണി ഇഎസ്എസ്എൻ ചാനലുകൾ എന്നിവയിൽ ആദ്യ 26 മത്സരങ്ങൾ കണ്ടത് 69.3 മില്യൺ ആരാധകരാണ് .
മൊത്തത്തിൽ 117.3 മില്യൺ ആരാധകർ ഈ ടൂർണമെന്റ് വീക്ഷിച്ചിട്ടുണ്ട് . SPN സ്പോർട്സ് നെറ്റ് വർക്കിലൂടെയും വീഡിയോ സ്ട്രീമിംഗ് സേവനമായ SonyLIV ലും ഫിഫ ലോകകപ്പിന്റെ തൽസമയ മത്സരങ്ങൾ, മത്സരത്തിന് ശേഷമുള്ള ഷോകൾ, ഹൈലൈറ്റുകൾ, ആവർത്തനങ്ങളും പരിപാടികളും ഉൾപ്പെടുന്നതാണ് ഈ കണക്ക് .
SPN അനുസരിച്ച് പ്രാദേശിക ഭാഷാ ഫീഡ്സ് - 46 ശതമാനം വ്യൂവേർഷിപ്പും ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ലൈവ് മാച്ചുകളിൽ നിന്നാണ് .
കേരളത്തിൽ 6.8 മില്യൺ കാഴ്ചക്കാർ മലയാളം കോമെന്ററി ട്യൂൺ ചെയ്തപ്പോൾ , ബംഗാളിൽ 5.4 മില്യൺ ജനങ്ങൾ ബംഗാളി കോമെന്ററി ട്യൂൺ ചെയ്തിട്ടുണ്ട് .
സോണിലൈവ് സ്ട്രീമിങ്ങിലൂടെ മത്സരങ്ങൾ വീക്ഷിച്ചത് 18 മില്യൺ പേരാണ് .
ലൈവ് മച്ചിന്റെ ഉയർന്ന മാർക്കറ്റ് നോക്കിയാൽ പശ്ചിമ ബംഗാളിൽ 14.8 മില്യൺ പേരും, തൊട്ടു പിന്നിൽ കേരളം (14.5 മില്യൺ ), നോർത്ത് ഈസ്റ്റ് (8.4 മില്യൺ ), മഹാരാഷ്ട്ര (7.1 മില്യൺ ) എന്നിങ്ങനെയാണ് വ്യൂവേർഷിപ്പ് കണക്കുകൾ .
0 comments:
Post a Comment