സുനിൽ ഛേത്രിയുടെ 100ആം മത്സരത്തിന് ശെഷം പ്രെസ്സ് കോൺഫെറെൻസിൽ 2018 ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ ടീമിനെ അയക്കാൻ സർക്കാരിനോടും ഇന്ത്യൻ ഒലോമ്പിക്ക് അസ്സോസിയേഷനോടും അപേക്ഷിച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ . "സർക്കാർ എന്റെ വാക്കുകൾ കേൾക്കുകയാണെങ്കിൽ ഞങ്ങളെ ഏഷ്യൻ ഗെയിംസിന് അയക്കാൻ ഞാൻ അപേക്ഷിക്കുന്നു . അതൊരു അണ്ടർ 23 ഇവന്റ് ആണ് , നിലവിലെ സ്‌ക്വാഡിൽ 11 അണ്ടർ 23 കളിക്കാരുണ്ട് . ഏഷ്യൻ ഗെയിംസിൽ നിന്ന് ലഭിക്കുന്ന ഗുണം വളരെ വലുതാണ് " കോൺസ്റ്റന്റൈൻ പറഞ്ഞു .
"ഏഷ്യൻ കപ്പിന് ഞങ്ങൾ കളിക്കുന്ന ഓരോ മത്സരവും വിലപ്പെട്ടതാണ് ,കൂടുതൽ മത്സരങ്ങൾ ലഭിച്ചാലേ പുതിയ താരങ്ങളെ പരീക്ഷിക്കാൻ കഴിയൂ , അത് പോലെ യൂ എ യിൽ നടക്കുന്ന ഏഷ്യൻ കപ്പിന് തയ്യാറെടുക്കാനും " അദ്ദേഹം പറഞ്ഞു .
"ജനുവരിയിൽ ഏഷ്യൻ കപ്പിന് മുന്പായി സാഫ് കപ്പും പിന്നെ നവംബറിലും ഒക്ടോബറിലും ഒന്നോ രണ്ടോ മത്സരങ്ങൾ മാത്രമേ ഉളളൂ , അത് കൊണ്ട് ഏഷ്യ കപ്പിന് തയ്യാറെടുക്കാൻ കൂടുതൽ മത്സരങ്ങൾ ആവശ്യമാണ് "കോൺസ്റ്റന്റൈൻ കൂട്ടി ചേർത്തു
0 comments:
Post a Comment