Tuesday, June 12, 2018

പുതിയ ഫിഫ റാങ്കിങ് രീതി (ELO) വരുമ്പോൾ സൗഹൃദ മത്സരങ്ങൾക്ക് പകരം ഇന്ത്യൻ ഫുട്‍ബോൾ ടീം കൂടുതൽ ഒഫിഷ്യൽ മത്സങ്ങൾ കളിക്കണം : ക്യാപ്റ്റൻ സുനിൽ ഛേത്രി





           2016 മുതൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ അത്ഭുതകരമായ കുതിച്ചുചാട്ടം ആണ് നടത്തിയത്. 173 ൽ നിന്നും 97 ൽ എത്തി നിൽക്കുന്നു ആ പ്രയാണം.എ എഫ് സി കപ്പ് യോഗ്യത മത്സരത്തിലെ പ്രകടനവും  റാങ്കിങ്ങിൽ നമ്മളെക്കാൾ മുന്നിൽ ഉള്ള ടീമുകളോട് ഫ്രണ്ട്ലി മത്സരങ്ങൾ കളിച്ചതും എല്ലാം റാങ്കിങ്ങിൽ കുതിച്ചുചാട്ടത്തിനു കാരണം ആയി. ഇപ്പോൾ ഫിഫ റാങ്കിങ് രീതി പരിഷ്കരിക്കാൻ പോകുന്നു. ഈ പുതിയ രീതി ഫ്രണ്ട്ലി മത്സരങ്ങളെക്കാൾ  ഒഫിഷ്യൽ മത്സരങ്ങൾക്ക് കൂടുതൽ പ്രാധാന്യം വരും എന്ന് ഉറപ്പ്. 
                      കഴിഞ്ഞ രണ്ട് വർഷങ്ങൾ ആയി ഇന്ത്യ നിരവധി സൗഹ്രദ മത്സരങ്ങൾ കളിച്ചു. ത്രീ രാഷ്ട്ര ടൂർണമെന്റ്, ഇപ്പോൾ കഴിഞ്ഞ ഇന്റർ കോണ്ടിനെന്റൽ കപ്പ് തുടങ്ങിയ അതിൽ ഉൾപ്പെടുന്നു. രണ്ടിലും ഇന്ത്യ കപ്പ് നേടി. എന്നാൽ പുതിയ രീതി വരുമ്പോൾ ഇന്ത്യ റാങ്കിങ്ങിൽ നിലവിലെ 97 ൽ നിന്നും  താഴെ പോകാൻ സാധ്യത ഉണ്ട്. 
                 ഛേത്രിയുടെ അഭിപ്രായത്തിൽ ഇന്ത്യൻ ടീമിന് ഇത് വളരെ ഏറെ മാറ്റങ്ങൾ ഉണ്ടാക്കും എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഫ്രണ്ട്ലി മാച്ച്കൾക്ക് പകരം കൂടുതൽ ഒഫിഷ്യൽ മത്സരങ്ങൾ കളിക്കാൻ നമുക്ക് അവസരം കിട്ടും.റാങ്കിങ്ങിനെകുറിച്ച് ഓർത്ത് നമ്മൾ അധികം വേവലാതി പെടേണ്ട കാര്യം ഇല്ല  എന്ന് അദ്ദേഹം അഭിപ്രായപെട്ടു.നിലവിലെ ഇന്ത്യയുടെ റാങ്കിങ്ങിനെ പുതിയ നിയമം യാതൊരു തരത്തിലും ബാധിക്കുകയില്ല. പുതിയ രീതി നിലവിൽ വന്നതിനു ശേഷം നടക്കുന്ന കളികൾ മുതൽ ആണ് പുതിയ രീതി നടപ്പിൽ വരിക. 

   ഇന്റർ കോണ്ടിനെന്റൽ കപ്പ് കഴിഞ്ഞു. ഇനി ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഏഷ്യൻ ഗെയിംസിൽ ടീമിനെ കളിപ്പിക്കാൻ ആണ്. എന്നാൽ പങ്കെടുക്കാൻ ചില തടസങ്ങൾ ഉണ്ട്. ഏഷ്യയിലെ  ഏറ്റവും മികച്ച എട്ടു ടീമുകൾക്ക് ആണ് ഏഷ്യൻ ഗെയിംസിൽ കളിക്കാൻ സാധിക്കു എന്നതാണ് മുന്നിൽ ഉള്ള പ്രശ്നം. എന്തായാലും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ടീമിനെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ നമ്മളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ചിലപ്പോൾ നമ്മൾക്ക് കളിക്കാൻ അവസരം കിട്ടാൻ സാധ്യത ഉണ്ട്. 
             "നമുക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യു -23 സംഘം അവിടെ പോയി മത്സരിക്കുമെന്ന പ്രതീക്ഷയിലാണ്, "ഛെത്രി പറഞ്ഞു," അവർ മികച്ച കളി കാഴ്ച വെക്കും എന്ന്  ഞാൻ ആഗ്രഹിക്കുന്നു. തീർച്ചയായും, ഏഷ്യൻ ഗെയിമുകളിൽ നമ്മൾ വലിയ പ്രകടനം കാഴ്ചവച്ചിട്ടില്ല, അതിനാൽ കുട്ടികൾ അവിടെ പോയി കളിക്കണമെന്നുള്ളത്  വളരെ പ്രധാനമാണ്. ഒരു അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. "
                  ഇന്ത്യൻ ടീമിൽ ഭൂരിഭാഗവും 23 വയസിന് താഴെയാണെങ്കിലും ടൂർണമെൻറ് അധികൃതർ മൂന്നു സീനിയർ താരങ്ങളെ അനുവദിക്കും. എന്നാൽ, ഞാൻ കളിക്കണോ എന്ന കാര്യത്തിൽ ചർച്ച നടക്കുന്നുണ്ട്. 
എന്നാൽ ഞാൻ കളിക്കുന്നുണ്ടോ എന്നതല്ല പ്രാധാന്യം.മൂന്ന് സീനിയർ താരങ്ങൾ കളിക്കുന്നതിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത്  u23 താരങ്ങളുടെ പ്രകടനത്തിനാണ്. 
            ജനുവരിയിൽ നടക്കുന്ന ഏഷ്യാകപ്പാണ് ഏറ്റവും പ്രാധാന്യം. ഇന്റർ കോണ്ടിനെന്റൽ കപ്പിലെ മികച്ച പ്രകടനം ഏഷ്യകപ്പിൽ മികച്ച പ്രകടനം നടത്താൻ സഹായിക്കും.ഗ്രൂപ്പ് എ യിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, തായ്ലൻഡ് തുടങ്ങിയ ടീമുകളെ ആണ് ഇന്ത്യ നേരിടുന്നത്. 
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers