കേരള ബ്ലാസ്റ്റേഴ്‌സ്, ജിറോണ എഫ് സി, മെൽബൺ സിറ്റി എഫ് സി ടീമുകൾ പങ്കെടുക്കുന്ന അഞ്ചുദിന ഫുട്ബോൾ ടൂർണമെന്റ് കൊച്ചിയിൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ ഐ എസ് ല ടൂർണമെന്റ്ന്റെ മുന്നൊരുക്കങ്ങളുടെ ഭാഗം ആയി ആണ് ഇങ്ങനെ ഒരു ടൂർണമെന്റ് നടത്തുന്നത്. ഇന്ത്യയിൽ ആദ്യമായി ആണ് ഒരു ഫുട്‍ബോൾ ക്ലബ് ഈ രീതിയിൽ ഒരു പ്രീസീസൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ലാ ലീഗയിൽ കഴിഞ്ഞ സീസണിൽ കളിച്ച ജെറോണ എഫ് സി പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തായിരുന്നു. ലീഗിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കാനും അവർക്കു കഴിഞ്ഞു. ആസ്ട്രേലിയൻ ലീഗിലെ മൂന്നാം സ്ഥാനക്കാർ ആണ് മെൽബൺ സിറ്റി എഫ് സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർ ആയ മാഞ്ചസ്റ്റർ സിറ്റി യുടെ ഉടമസ്ഥതയിൽ ഉള്ള ക്ലബാണ് മെൽബൺ സിറ്റി എഫ് സി. എന്തായാലും മികച്ച ടീമുകളുടെ പ്രകടങ്ങൾ കാണാൻ ഉള്ള അവസരം ആണ് കേരളത്തിലെ ഫുട്‍ബോൾ പ്രേമികൾക്ക് കിട്ടിയിരിക്കുന്നത്.
ജൂലൈ 24-28 വരെ ആയിരിക്കും കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മത്സരം അരങ്ങേറുക .ടൂര്ണമെന്റിനായുള്ള ടിക്കറ്റ് നിരക്കുകൾ 275 രൂപ മുതൽ തുടങ്ങും . PayTM ആയിരിക്കും ടൂർണമെന്റ് ടിക്കറ്റിങ് പാർട്നെർസ് .ലാലിഗ അംബാസിഡറും സ്പാനിഷ് ഫുട്ബോൾ ലെജൻഡ് കൂടിയായ ഫെർണണ്ടോ മോരിന്റ്‌സ് ടൂർണമെന്റ് അതിഥിയായി എത്തും .
ഡേവിഡ് ജെയിംസിന്റെ കീഴിൽ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായ കേരള ബ്ലാസ്റ്റേർസ് 2018/19 സീസണിൽ മികച്ച താരങ്ങളെ ടീമിൽ എത്തിച്ച് മുന്നൊരുക്കം തുടങ്ങിരിക്കുകയാണ് .
ഇതിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ ടീം ഡിഫൻഡർ അനസ് എടത്തൊടിക , മലയാളി യുവ താരം അബ്ദുൽ ഹക്കു , U-17 ലോകകപ്പ് താരം ധീരജ് സിങ് ,ഹാലിച്ചരൻ നഴ്‌സറി , ടൗങ്ങേൽ ഇത് വരെ പുതുതായി സൈൻ ചെയ്ത താരങ്ങളെ . മികച്ച വിദേശ താരങ്ങളെയും ടീമിലെത്തിക്കാൻ കൂടിയാണ് ഇനി ബ്ലാസ്റ്റേർസ് ശ്രമിക്കുക .കൂടാതെ എഫ് കേരള സന്തോഷ് ട്രോഫി താരവും നിലവിലെ എഫ് സി കേരളയുടെ താരവും ആയ ജിതിൻ എം സ് ബ്ലാസ്റ്റേഴ്സിൽ എത്തിച്ചിരിക്കുകയാണ് .
2016-17 സീസണിൽ ആദ്യമായിട്ടാണ് ജിറോണ എഫ് സി ലാ ലീഗയിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ലാലിഗയിൽ 10 ആം സ്ഥാനത്തെത്തിയ ജിറോണയുടെ ഏറ്റവും വലിയ നേട്ടം ചാമ്പ്യൻസ് ലീഗ് ജേതാക്കൾ റയൽ മാഡ്രിഡിനെ 2-1ന് പരാജയപ്പെടുത്തിയതാണ് .
Tournament Schedule
Match 1 - 24th July, 7 PM - Kerala Blasters FC vs Melbourne City FC
Match 2 - 27th July, 7 PM - Girona FC vs Melbourne City FC
Match 3 - 28th July, 7 PM - Kerala Blasters FC vs Girona FC
0 comments:
Post a Comment