ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫ്രാഞ്ചൈസിയായ എടികെ ഐ എസ് എല്ലിന്റെ വരാനിരിക്കുന്ന സീസണിലേക്ക് ഡിഫൻഡർ ജോൺ ജോൺസൺ, മാനുവൽ ലാൻസറോട്ട് ബ്രൂണോ എന്നിവരുമായി കരാറിൽ ഒപ്പുവെച്ചു.
നൈജീരിയൻ മുന്നേറ്റ താരം കാലു ഉച്ചയും ടീമിൽ എത്തിച്ചിട്ടുണ്ട് . കഴിഞ്ഞ സീസണിൽ എ ടി കെ ക്ക് വേണ്ടി കളിച്ച ഡെബ്ജിത് മജൂംദാർ, പ്രബിർ ദാസ്, യൂജിനേസൻ ലിങ്ദോ, ഹീതേഷ് ശർമ്മ, ജയേഷ് റാണ , കോമൽ തതൽൽ, കൂടാതെ നിരവധി പുതിയ ഇന്ത്യൻ താരങ്ങളെ കൂടി ഒപ്പുവച്ചിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം സീസണിലേക്ക് ഡിഫൻഡർ അർനബ് മണ്ഡൽ, ദേശീയ ടീം മിഡ്ഫീൽഡർ പ്രൊനേ ഹാൽഡർ, സ്ട്രൈക്കെർ ബൽവന്ത് സിംഗ്, കാവിൻ ലോബോ, ഷെയ്ഖ് ഫിയാസ് എന്നിവരുമാണ് പുതിയ സൈനിങ്ങുകൾ .
0 comments:
Post a Comment