ഇന്ത്യൻ ഫുടബോൾ കുതിക്കുന്നു അതോടൊപ്പം ഇന്ത്യയിൽ ഫുട്ബോൾ പിന്തുടരുന്നവരുടെ എണ്ണവും .റിപ്പോർട്ടുകൾ അനിസരിച്ച് ബ്രിട്ടന് 6 ശതമാനം തോട്ട് പിന്നിലായി 15 ശതമാനമാണ് ഫുട്ബോൾ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നത് . ഒരു കാര്യം കൂടി ഈ കണക്കുകൾ സുനിൽ ഛേത്രിയുടെ വീഡിയോ വൈറൽ ആകുന്നതിന് മുമ്പ് ഉള്ളതാണ് , അത് കഴിഞ്ഞായിരുന്നു വിലയിരിത്തിരുന്നുവെങ്കിൽ കണക്കുകൾ ഇനിയും കൂടും . അതെ തന്റെ 100 മത്സരം പൂർത്തിയാക്കിയതോടെ ഒരു പ്രൊമോഷൻ കൂടാതെ സുനിൽ ഛേത്രി ഇഫക്ക്റ്റ് ഇന്ത്യയിൽ ഫുട്ബാളിനെ ഇതിലും ഉയരത്തിൽ എത്തിച്ചുവെന്ന് തീർച്ച .
വിവിധ രാജ്യങ്ങളുടെ ജനസംഖ്യ അനുസരിച്ച് അവിടെ പിന്തുടരുന്ന കായികത്തിന്റ കണക്കുകൾ പുറത്ത് വിട്ടത് ഡാറ്റ മെഷർമെന്റ കമ്പനിയായ നെൽസൺ സ്പോർട്സ് ആണ് .ഇവരുടെ കണക്ക് പ്രകാരം ഇന്ത്യ 30 ശതമാനത്തിൽ നിന്ന് 45 ഇലേക്ക് 15 ശതമാനമാണ് വർധനവ് ഉണ്ടായത് .
രാജ്യത്തെ 80% പേരും ഫുട്ബോൾ പിന്തുടരുന്നതോടെ യൂ എ ഇ യാണ് ലിസ്റ്റിൽ മുന്നിൽ . ഫുട്ബോളിന് അറിയപ്പെടുന്ന രാജ്യമായ ബ്രസീലിൽ വൻ ഇടിവാണ് കണക്കുകൾ കാണിക്കുന്നത് , ഇത് 72% ഇൽ നിന്ന് 60 % ഇലേക്ക് കുറഞ്ഞു .ഈ റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത് നടന്ന ബ്രസീലിയൻ ചാമ്പ്യൻഷിപ്പിൽ ആവറേജ് കാണികളുടെ എണ്ണം 16418 മാത്രമായിരുന്നു .
യൂ എ ഇ യുടെ പിന്നിലായി തായ്‌ലൻഡ് ചിലിയും 78% ,പോർച്ചുഗൽ തുർക്കി 75% , ചൈന 27 ഇൽ നിന്ന് 32 ശതമാനവും ,യൂ എസ് 28 ഇൽ നിന്ന് 32 ശതമാനവും ചെറിയ തോതിൽ വർധനവ് കാണപ്പെട്ടു . യുണൈറ്റഡ് കിങ്ഡം (ബ്രിട്ടൻ ) ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉണ്ടായിട്ടിയും 51 % ത്തിലാണ് നിൽക്കുന്നത് .
0 comments:
Post a Comment