Saturday, June 2, 2018

ഹീറോ ഐ എസ്‌ എൽ ; 8 താരങ്ങളെ റിലീസ് ചെയ്‌ത് ചെന്നൈയിൻ എഫ് സി




ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയിൽ നിന്ന് 8 താരങ്ങളെ റിലീസ് ചെയ്തതായി ക്ലബ്ബ് അറിയിച്ചു . കഴിഞ്ഞ വർഷത്തെ കിരീടം നേടിക്കൊടുത്ത ധനചന്ദ്ര സിങ്ങും , ഏഴ് മറ്റ് താരങ്ങളും അടുത്ത സീസണിൽ തുടരില്ല . ബിക്രംജിത് സിംഗ്, കീനൻ അൽമേട , ജുദു നവോറോ, ഫുംഗാൻകോ കാർഡോസോ, സഞ്ജയ് ബൽമുച്ച്, പവൻ കുമാർ, ഷഹീൻ ലാൽ എന്നിവരും വ്യാഴാഴ്ച്ച കോൺട്രാക്ട് അവസാനിച്ചതോടെ ക്ലബ്ബ് റിലീസ് ചെയ്യുകയായിരുന്നു .


ഹെഡ് കോച്ച് ജോൺ ഗ്രിഗറിയും സ്പോർട്സ് സയന്റിസ്റ്റ് ഡോ. നിയാൽ ക്ലാർക്കിനും ഒരു വർഷത്തെക്ക്  കരാർ നീട്ടിയതോടൊപ്പം കഴിഞ്ഞ സീസണിൽ നിന്ന്  13 കളിക്കാരെ കൂടി നിലനിർത്തി. 2019 ലെ AFC കപ്പിലെ മത്സരങ്ങളിൽ ക്ലബ്ബിന്റെ  ചരിത്രത്തിൽ ആദ്യമായി പങ്കെടുക്കുമ്പോൾ മികച്ച തയ്യാറെടുപ്പുകൾ നടത്തുകയാണ്  ചെന്നൈയിൻ എഫ് സി .

0 comments:

Post a Comment

Blog Archive

Labels

Followers