U 16 AFC ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങൾക്കായി ചൈന മാത്രമല്ല തായ്‌ലൻഡും , മലേഷ്യയും ഇന്ത്യ U16 ടീം ഒരു മാസത്തോളം മൂന്ന് രാജ്യങ്ങളിൽ പര്യടനം നടത്തും .ഇന്ത്യൻ ചുണക്കുട്ടികൾ 10 മുതൽ 12 ഇന്റർനാഷണൽ സൗഹൃത മത്സരം കളിക്കും , ഇതിൽ 7എണ്ണം U16 നാഷണൽ ടീമിനോടായിരിക്കും . സെർബിയയിൽ നടന്ന പര്യടനത്തിന് ശെഷം 5 ആഴ്ചകളോളം കൊൽക്കത്തയിൽ പരിശീലനം നടത്തി വരുകയായിരുന്നു ബിബിയാനോ ഫെർണാണ്ടസും കുട്ടികളും . 7 സ്റ്റാഫുകൾ ഉൾപ്പടെ 25 അംഗ സ്‌ക്വാഡും നാളെ ജൂൺ 30ന് ചൈനയിലെ വെയ്‌നാൻ സിറ്റിയിലേക്ക് തിരിക്കും .
ഹോസ്റ്റ് രാജ്യം ചൈന ഉൾപ്പടെ തായ്‌ലൻഡ് ,ഡി പി ആർ കൊറിയ അടങ്ങുന്ന നാല് രാജ്യ ടൂർണമെന്റിൽ ഇന്ത്യ കളിക്കും . ജൂലൈ മൂന്നിന് ചൈനയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം . തുടർന്ന് ജൂലൈ 5ന് തായ്ലൻഡിനോടും , ജൂലൈ 7ന് ഡി പി ആർ കൊറിയയോടും ഏറ്റുമുട്ടും .അത് കഴിഞ്ഞ ഇന്ത്യൻ ടീം തായ്‌ലൻഡിലേക്ക് തിരിക്കും . അവിടെ തായ്‌ലൻഡ് u16 ടീമിനോടും രണ്ട് ലോക്കൽ ക്ലബ്ബ്കളുമായും മത്സരം നടത്തും .ജൂലൈ അവസാനത്തോട് കുലാ ലംപൂരിൽ മലേഷ്യൻ U16 ടീമുമായി മത്സരം നടത്തി ഒരു മാസത്തെ പര്യടനം അവസാനിപ്പിക്കും
ഈ പര്യടനങ്ങൾ ഒരു വെല്ലുവിളി ആയിരിക്കും അതോടൊപ്പം മലേഷ്യയിൽ നടക്കാനിരിക്കുന്ന AFC U-16 ചാമ്പ്യൻഷിപ്പിന്റെ തയ്യാറെടുപ്പിന് കൂടുതൽ സഹായകരമാകും . എ എഫ് സി ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് സിയിൽ ഇറാൻ, വിയറ്റ്നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ മത്സരിക്കുക . ഗ്രൂപ്പിലെ രണ്ട് ടീമുകൾ ക്വാർട്ടർഫൈനലിനായി യോഗ്യത നേടും. ഇന്ത്യ ആദ്യമായി സെമിഫൈനൽ വരെ കടന്നാൽ 2019 ഇൽ പെറുവിൽ നടക്കാനിരിക്കുന്ന ഫിഫ U-17 ലോകകപ്പിന് യോഗ്യതയും നേടാം .
0 comments:
Post a Comment