ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിൽ ഹെഡ് കോച്ചിനെ നിയമിക്കുന്നതിന്റെ നിയമത്തിൽ മാറ്റം വരുത്തി എഫ് എസ് ഡി എൽ .ഒരു ആക്റ്റീവ് എ എഫ് സി പ്രൊ ലൈസൻസ് ഇല്ലെങ്കിൽ കൂടിയും പുതിയ നിയമ പ്രകാരം അസിസ്റ്റന്റ് കോച്ചിനെ ഹെഡ് കോച്ചായി സ്ഥാനക്കയറ്റം ചെയ്യാവുന്നതാണ് . ഈ നിയമം ബെംഗളൂരു എഫ് സി പോലുള്ള ടീമിന് വളരെ ഉപകാരപ്പെടും . ആൽബർട്ട് റോക്ക ടീം വിട്ടത് കൊണ്ട് അവർക്ക് അവരുടെ മുൻ അസിസ്റ്റന്റ് കോച്ച് കാർലെസ് ക്യൂഡ്രാടിനെ ഹെഡ് കോച്ചായി നിയമിക്കാം . അത് പോലെ കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചായ ഡേവിഡ് ജെയിംസും എ ടി കെ കോച്ച് ആയിരുന്ന ടെഡി ഷെറിൻഗാമിനെ പോലുള്ള ഇന്റർനാഷണൽ താരങ്ങൾക്ക് എങ്ങനെ കോച്ചായി തെരെഞ്ഞെടുക്കാം എന്നതും എല്ലാം നിയമത്തിൽ വ്യക്തമാകുന്നു .
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിലേക്ക് കോച്ചിനെ സൈൻ ചെയ്യേണ്ട അവസാന തിയതി ഓഗസ്റ്റ് ഒന്നാണ് .
0 comments:
Post a Comment