Wednesday, June 6, 2018

ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പ് ; ഇന്ത്യ - ന്യൂസിലാൻഡ് മാച്ച് പ്രീവ്യൂ





ടീം                    : ഇന്ത്യ - ന്യൂസിലാൻഡ്  തിയതി             : വ്യാഴാഴ്ച്ച   , ജൂൺ 7

സമയം.             : ഇന്ത്യൻ സമയം രാത്രി 8                        

                           മണിക്ക് 

സ്റ്റേഡിയം         : മുംബൈ ഫുട്ബാൾ അരേന 

സംപ്രേക്ഷണം   : സ്റ്റാർ സ്പോർട്സ് 2/2 എച് 

                           ഡി 

ഓൺലൈൻ      : ഹോട്സ്റ്റാർ 




രണ്ട്‌ തകർപ്പൻ ജയങ്ങൾ , ഒരു ഗോളും വഴങ്ങാതെ ചൈനീസ് തായ്‌പേക്കെതിരെയും കേന്യക്കെതിരെയും മൊത്തത്തിൽ 8 ഗോളുകൾ നേടി ന്യൂസിലാൻഡിനെ നേരിടുന്നതിന് മുമ്പ് തന്നെ ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ .നിറഞ്ഞ സ്റ്റേഡിയത്തിൽ സുനിൽ ഛേത്രി തന്റെ 100 ആം മത്സരം ഇരട്ട ഗോളുകൾ നേടി ഗംഭീരമാക്കിയത് നമ്മൾ കണ്ടതാണ് . വീണ്ടും അത് പോലൊരു പ്രകടനം നമുക്ക് ഛേത്രിയും സംഘത്തിൽ നിന്നും പ്രതീക്ഷിക്കാം .



സാധ്യത ലൈൻ അപ്പ്  ഇന്ത്യ (XI) :

ജെജെ ,നഴ്സറി , സുനിൽ ഛേത്രി , ഉദാന്ത 

സിങ്  , ഹാൽഡർ  , അനിരുധ് താപ്പ  , സുഭാശിഷ് ബോസ് , കോട്ടൽ , രഞ്ജൻ  , ദാസ്  , ഗുർപീത് 


രണ്ട്‌ മത്സരങ്ങളിൽ ഒരു മാറ്റവും വരുത്താതെയാണ് കോൺസ്റ്റന്റൈൻ കളിപ്പിച്ചത് . പക്ഷെ കഴിഞ്ഞ മത്സരത്തിൽ ജിങ്കാൻ ചെറിയ പരുക്ക് അനുഭവപ്പെട്ടിരുന്നു . ബുധനാഴ്ച്ച നടന്ന ട്രൈനിങ്ങിലും ജിങ്കാൻ കൂടുതലായി പങ്കെടുത്തിരുന്നില്ല . അത് കൊണ്ട് തന്നെ ഒരു റിസ്ക് ഒഴിവാക്കാൻ കളിച്ചേക്കില്ല .അത് പോലെ അനസും ന്യൂസിലാൻഡിനെതിരെ ഇറങ്ങുന്ന കാര്യം സംശയമാണ് .എന്ത് മാറ്റം തന്നെ വരുത്തിയാലും കോൺസ്റ്റന്റൈൻ 4-4-2 ഫോർമേഷൻ തന്നെയായിരിക്കും കളിപ്പിക്കുക .


കേന്യ ചൈനീസ് തായ്‌പേ മത്സരത്തിൽ കേന്യക്ക് കൂടുതൽ വിജയ സാധ്യത ഉള്ളതിനാൽ ഇന്ത്യക്കെതിരെ ജയത്തിൽ കുറഞ്ഞതൊന്നും ന്യൂസിലാൻഡിന് ഫൈനൽ ഉറപ്പിക്കാൻ സാധിക്കില്ല .അത് കൊണ്ട് തന്നെ ന്യൂസിലാൻഡ് ഇന്ത്യക്ക് കടുത്ത വെല്ലുവിളി തന്നെ ഉയർത്തിയേക്കും .

0 comments:

Post a Comment

Blog Archive

Labels

Followers