Sunday, June 3, 2018

കേരള പ്രീമിയർ ലീഗ് കിരീടം ചൂടി ഗോകുലം എഫ് സി




കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി ഗോകുലം കേരള എഫ് സി . ഇന്ന് നടന്ന കേരള പ്രീമിയർ ലീഗ് ഫൈനലിൽ ക്വാർട്സ് എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്  

പരാജയപ്പെടുത്തിയാണ് ഗോകുലം ചാമ്പ്യന്മാരായത് .


ഗോകുലത്തിന്റെ ആദ്യത്തെ കേരള പ്രീമിയർ ലീഗ് കിരീടമാണിത്. കഴിഞ്ഞ തവണ സെമി ഫൈനലിൽ ഗോകുലത്തിന്റെ യാത്ര അവസാനിച്ചിരുന്നു.

കളിയുടെ രണ്ടാം പകുതിയിൽ 

സബ്സ്റ്റിട്യൂട്ടായി എത്തിയ ബ്രയാൻ ഉമ്നോയ് ആണ് ഗോകുലത്തിന്റെ ആദ്യ ഗോൾ നേടിയത് . 

87ആം മിനുട്ടിൽ അർജുൻ ജയരാജിലൂടെ രണ്ടാം ഗോൾ നേടിയതോടെ ഗോകുലം കേരള എഫ് സി കിരീടം ഉറപ്പിക്കുകയായിരുന്നു .

0 comments:

Post a Comment

Blog Archive

Labels

Followers