Thursday, June 14, 2018

റഷ്യൻ ലോകകപ്പിന്റെ ചൂടും ചൂരും സിരകളിൽ ആവാഹിച്ചു കോരി ചൊരിയുന്ന മഴയിലും മലയാളക്കരയെ ഫുട്‌ബോൾ ആവേശത്തിലാക്കി സൗത്ത് സോക്കേഴ്‌സ് ഫുട്‌ബോൾ കാർണിവൽ.

2018 ഫിഫ ലോക കപ്പിൽ ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ പതിനൊന്നു നഗരങ്ങളിലായി സ്‌ഥിതി ചെയ്യുന്ന പന്ത്രണ്ടു വേദികളിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രമിരിക്കെ സൗത്ത് സോക്കേഴ്‌സ് ലോകകപ്പ് ആഘോഷങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലേക്ക്. ചുരുങ്ങിയ കാലംകൊണ്ട് കേരള ഫുട്‌ബോളിന്റെ ഹൃദയ തുടിപ്പായി മാറി കാൽപന്തു കളിയെ ഭ്രാന്തമായി പ്രണയിക്കുന്ന സൗത്ത് സോക്കേഴ്‌സ് കുടുംബം കേരളത്തിന്റെ കായിക ചരിത്രത്തിൽ ഒരു പുത്തൻ വിപ്ലവത്തിന്റെ മാറ്റൊലി മുഴക്കിയിരിക്കുന്നു. 
കാല്‍പ്പന്ത് കളി എന്ന വികാരത്തിന് മുന്നില്‍ ജാതിമത കക്ഷി രാഷ്ട്രീയ ഭേദങ്ങളില്ലാതെ, വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ ഇല്ലാതെ, വലിപ്പച്ചെറുപ്പങ്ങളില്ലാതെ സൗത്ത് സോക്കേഴ്സിലൂടെ ഒരുമിക്കുകയാണ് ഓരോ മലയാളി കളിയാരാധകനും. 

ഈ ലോകകപ്പിന്റെ ലഹരി ആവോളം നുണയാൻ ലോകകപ്പിന്റെ ആവേശം പതിമടങ്ങാക്കാൻ സൗത്ത് സോക്കേഴ്സിന്റെ ഫുട്‌ബോൾ വിപ്ലവകാരികൾ നിരവധി പരിപാടികൾ ആണ് അണിയിച്ചൊരുക്കിരിക്കുന്നത്.

കേരളത്തിലെ പ്രശസ്തരായ ഫുട്‌ബോൾ താരങ്ങളും പരിശീലകരും അവരുടെ ലോകകപ്പ് പ്രതീക്ഷകളും വീക്ഷണങ്ങളും സൗത്ത് സോക്കേഴ്സിലൂടെ ഓരോ ഫുട്‌ബോൾ പ്രേമികൾക്കുമായി പങ്കുവെക്കുന്നു.

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ആവേശോജ്വലമായ ലോകകപ്പ് ക്വിസ്സ് മത്സരങ്ങൾ, വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ എല്ലാം മുതലെടുത്തുകൊണ്ട് സൗത്ത് സോക്കേഴ്‌സ് മീഡിയ വിങ്ങിന്റെ അത്യദ്ധ്വാനത്താൽ സാധ്യമായ ഡിജിറ്റൽ വിർച്വൽ ലോകകപ്പ് പെസ്സ് 2018. പെസ് വിർച്വൽ ലോകകപ്പിന്റെ മലയാളം കമന്ററി മലയാളികൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഷൈജു ദാമോദരൻ എന്ന പ്രശസ്ത കളി വിവരണക്കാരനെ പോലും വെല്ലുന്ന രീതിയിൽ ആണ് സൂപ്പർ ഡ്യൂപ്പർ ഡയലോഗുകളും ആയി പെസ് ടൂർണമെന്റിന്റെ ആവേശം വാനോളം ഉയർത്തിയ സൗത്ത് സോക്കേഴ്‌സ് കമന്റേറ്റർ ജസീം സലാമിന്റെ അത്യഗ്രൻ കളി വിവരണം. ജസീം സലാമിന്റെ ആവേശം വാരി വിതച്ച കമന്ററി ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആയി കഴിഞ്ഞിരിക്കുന്നു.
വന്‍കരകളിലെ ജീവ മരണ പോരാട്ടങ്ങൾ ജയിച്ചു കേറി അവസാന കടമ്പയും കടന്നു അവസാന യുദ്ധത്തിനായി എത്തിയ  31 രാജ്യങ്ങളിലെ പോരാളികളെയും ആതിഥേയരായ റഷ്യൻ ചുണകുട്ടികളെയും അടക്കം 32 ടീമിലെ മിന്നും താരങ്ങളെ ഉൾപ്പെടുത്തി കളിയാരാധകരുടെ വിരൽത്തുമ്പ്കൊണ്ടു വിസ്മയം തീർക്കുന്ന ചാണക്യ തന്ത്രങ്ങൾ ആവിഷ്കരിച്ചു സൗത്ത് സോക്കേഴ്‌സ് മെംബേഴ്സിനു തമ്മിൽ തമ്മിൽ പോരാടാൻ ഇത് സൗത്ത് സോക്കേഴ്സ് ഫാന്റസി ലീഗ്.
ഒപ്പം സമ്മാന പെരുമഴ തീർക്കാൻ നിരവധി പ്രവചന മത്സരങ്ങളും.
സൗത്ത് സോക്കേഴ്‌സ് ഒരുക്കുന്ന ഫുട്‌ബോൾ കാർണിവലിൽ പങ്കുചേരാനായി എല്ലാ കളിയാരാധകരെയും ക്ഷണിക്കുന്നു. കാൽ പന്തുകളിയുടെ ലഹരി ആവോളം നിങ്ങൾക്ക് ഇവിടെ നുണയാം. ടീമുകൾക്ക് അതീതമായി ഫൂട്ബോളിനെ സ്നേഹിക്കുന്ന സൗത്ത് സോക്കേഴ്‌സ് ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചക്കായി പ്രവർത്തിക്കാൻ നിങ്ങൾക്കും അവസരം ഒരുക്കുന്നു. വരു. ഫുട്‌ബോൾ പ്രണയത്താൽ തീർത്ത ഈ കുടുംബത്തിലെ ഒരംഗമായി കാൽപന്തു കളിയെ മതിവരുവോളം സ്നേഹിക്കാൻ.. സൗത്ത് സോക്കേഴ്‌സ് ആരംഭിച്ചിരിക്കുന്ന ഈ ഫുട്‌ബോൾ വിപ്ലവം നാടെങ്ങും കാട്ടു തീയെന്ന പോലെ കത്തി പടരട്ടെ. ഒരിക്കൽ ഇന്ത്യ എന്ന മഹാരാജ്യവും ലോകകപ്പിൽ പന്ത് തട്ടുമ്പോൾ സംതൃപ്തിയോടെ നമുക്കും പറയാം. ഞാനും എന്റെ സൗത്ത് സോക്കേഴ്‌സ് കുടുംബവും ഈ വലിയ സ്വപ്നം യദാർഥ്യമാക്കാൻ പങ്കു വഹിച്ചിട്ടുണ്ടന്നു. അതേ കാൽപന്തു കളിയുടെ ഈ വിപ്ലവത്തെ നമുക്ക് ആളി കത്തിക്കാം. സൗത്ത് സോക്കേഴ്‌സിൽ അണിചേരാം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

0 comments:

Post a Comment

Blog Archive

Labels

Followers