അതേ ഒരു ടീമിൽ തന്നെ ഐ എം വിജയനും സുനിൽ ഛെത്രിയും ഉണ്ടായിരുന്നുവെങ്കിൽ ഗോൾ കീപ്പർമാർക്ക് ഒരു പേടിസ്വപ്നമായിരുന്നിരിക്കാം. രണ്ടു വിദഗ്ധരായ സ്ട്രൈക്കർമാർ, ഒരാൾ ഇതിഹാസമായിരുന്നു, മറ്റൊരാൾ മാച്ച് വിന്നറും , രണ്ട് പേരും ദേശീയ ടീമിന് വേണ്ടി ക്യാമ്പുകളിൽ കളിച്ചിട്ടുണ്ട് , പക്ഷെ ഒരിക്കലും നാഷണൽ സ്‌ക്വാഡിൽ ഒരുമിച്ച് കളിച്ചിട്ടില്ല .അവൻ (ഛേത്രി) ടീമിൽ എത്തിയപ്പോൾ ഞാൻ വിരമിച്ചു - ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രിയുടെ 100ആം മത്സരത്തിൽ ഐ എം വിജയൻ പറഞ്ഞു .
ഹൈദരാബാദിലെ 2003 ആഫ്രോ ഏഷ്യൻ ഗെയിംസ് വിജയന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു. 2004 ലെ സാഫ് ഗെയിംസിൽ ഛേത്രി അരങ്ങേറ്റം ചെയ്തു. അരങ്ങേറ്റത്തിൽ തന്നെ ആദ്യ ഗോളും നേടിയിരുന്നു അദ്ദേഹം. "ഇന്ത്യക്ക് അദ്ദേഹത്തിന്റെ ഗുണനിലവാരത്തിലുള്ള മറ്റൊരു സ്ട്രൈക്കർ ഇല്ല, ഇത് യാഥാർത്ഥ്യമാണ്. ഈ സ്ഥാനത്ത് പകരക്കാരനാകാൻ കഴിയുന്ന കളിക്കാരൻ ഇല്ല, "വിജയൻ പറഞ്ഞു.
വിജയൻ സമ്മതിച്ചു തന്റെ സഹപ്രവർത്തകന്റെ നാഴികക്കല്ലിലേക്ക് ഫുട്ബോൾ മത്സരം കാണാനെത്തിയത് ഛേത്രിയുടെ വീഡിയോ കണ്ടതിന് ശേഷമാണ് . "ഞാൻ ഛെത്രിയുടെ വീഡിയോ കണ്ടതും അതിലേറെ ഇഷ്ടപ്പെട്ടതുമാണ്, അതിനാൽ ചരിത്ര മത്സരത്തിൽ സ്റ്റേഡിയത്തിൽ പങ്കെടുത്ത് ഛേത്രി ഇന്ത്യക്ക് വേണ്ടി ചെയ്ത സംഭാവനകളെ അഭിനന്ദിക്കാൻ തീരുമാനിച്ചു."
അപ്രതീക്ഷമായി ഒരു ഗോൾ സൃഷ്ടിക്കുന്നതിൽ വിജയൻ പ്രശസ്തനാണ് . ഫ്രീ-കിക്ക് നിന്ന് ഗോൾ അടിച്ചും, സ്വന്തമായി മത്സരം വിജയിപ്പിക്കാനും ഛേത്രിക്ക് ആകും വിജയൻ പറഞ്ഞു: "ഛെത്രി ഒരു ഓൾറൗണ്ടർ എന്നു പറയാം. ഫ്രീ കിക്കിൽ നിന്ന് സ്കോർ ചെയ്യാനും ആഴത്തിൽ കളിക്കുന്നതും ടീമിനെ കൈകാര്യം ചെയ്യാൻ കഴിവുണ്ട് ഛേത്രിക്ക് . ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹം ക്ലാസ്സാണ്, ഒരു നല്ല വ്യക്തി കൂടിയാണ് , അത് തന്നെയാണ് അവനെക്കുറിച്ച് ഏറ്റവും മികച്ചതുമായ കാര്യം . "ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ കൂട്ടി ചേർത്തു .
0 comments:
Post a Comment