Showing posts with label SOUTHSOCCERS. Show all posts
Showing posts with label SOUTHSOCCERS. Show all posts

Friday, July 10, 2020

"മെല്‍ബണ്‍ ഗാഥ" |കഥ-7| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഇത് വരെ പറഞ്ഞത് കാല്‍പ്പന്തിലെ പടിഞ്ഞാറന്‍ കഥകളാണ്. നമ്മുടെ നാട്ടിലും പന്ത് കളിക്ക് പണ്ട് മുതല്‍ ആരാധകരുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സ് സെമി ഫൈനല്‍ കളിച്ചവരാണെന്ന സത്യം കൂട്ടുകാരില്‍ എത്ര പേര്‍ക്കറിയാം. ഒരു ഇന്ത്യന്‍ താരമാണ് ഒളിംപിക് ഫുട്‌ബോളില്‍ ഹാട്രിക് സ്വന്തമാക്കിയ ആദ്യ ഏഷ്യക്കാരന്‍ എന്ന സത്യവും എത്ര പേര്‍ക്കറിയാം. ഒളിംപിക്‌സ് ഫുട്‌ബോള്‍ സെമി കളിച്ചവരില്‍ മലയാളികളുമുണ്ടായിരുന്നു എന്ന സത്യവും ഇന്നത്തെ ലോകത്തിന് അല്‍ഭുതമായിരിക്കാം. പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ പന്ത് തട്ടിയിട്ടില്ല. ഒരു തവണ അവസരം കിട്ടിയപ്പോല്‍ കളിക്കാര്‍ക്കാര്‍ക്കും അണിയാന്‍ ബൂട്ടുണ്ടായിരുന്നില്ല. ഒളിംപിക്‌സില്‍ ഇന്ത്യയെന്നാല്‍ അത് ധ്യാന്‍ചന്ദിന്റെ ഹോക്കി മാത്രമായിരുന്നെങ്കില്‍ 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ കാല്‍പ്പന്തില്‍ ഇന്ത്യ നടത്തിയ വിസ്മയ കുതിപ്പിന്റെ കഥ കേള്‍ക്കണം. റെഡിയല്ലേ.....

മെല്‍ബണ്‍ ഗാഥ
ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന് വലിയ സ്വര്‍ണത്തിളക്കമില്ല. ആഗോള കായിക മാമാങ്കത്തിന്റെ തുടക്കം മുതല്‍ നമ്മുടെ രാജ്യമുണ്ട്. ഒളിംപിക്‌സിന്റെ മുഖ മുദ്രാവാക്യം കൂട്ടുകാര്‍ക്കറിയാമല്ലോ-പങ്കെടുക്കുക വിജയിപ്പിക്കുക എന്നതാണ്. ഈ മുദ്രാവാക്യം നമ്മളും ഉയര്‍ത്തിപ്പിടിക്കാറുണ്ട്. എല്ലാ ഒളിംപിക്‌സിലും പങ്കെടുത്ത് വിജയിപ്പിക്കും. മെഡലുകള്‍ കാര്യമായില്ലാതെ മടങ്ങും. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ ഇത് വരെ നേടിയത് ഒമ്പത് സ്വര്‍ണ മെഡലുകള്‍ മാത്രമാണ്. ഇതില്‍ എട്ടും ഹോക്കിയില്‍ നിന്നായിരുന്നു. ഹോക്കി എന്ന നമ്മുടെ ദേശീയ ഗെയിം മറ്റുള്ളവര്‍ക്ക് അപരിചിതമായ കാലത്തായിരുന്നു നമ്മുടെ ആധിപത്യം. പില്‍ക്കാലത്ത് ഹോക്കിയെ യൂറോപ്പ് പഠിച്ചപ്പോള്‍ ജര്‍മനിയും ഹോളണ്ടും ബ്രിട്ടനുമെല്ലാം ശക്തരായി മാറി. ഏക വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കിയത് ഷൂട്ടര്‍ അഭിനവ് ബിന്ദ്രയായിരുന്നു. 2008 ല്‍ ചൈനയിലെ ബെയ്ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു ഈ നേട്ടം. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്നത് ഫുട്‌ബോളാണ്.

1956 ലെ ഒളിംപിക്‌സിന് വേദിയായത് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍. ഫുട്‌ബോളായിരുന്നു ഒളിംപിക്‌സിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അക്കാലത്ത് ഫുട്‌ബോളില്‍ ബൂട്ട് വളരെ നിര്‍ബന്ധമായിരുന്നു. ബൂട്ടില്ലാതെ കളിക്കാന്‍ അനുവദിക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ ബൂട്ടുമായി പരിചയപ്പെട്ടു വരുന്ന കാലത്ത് നമ്മുടെ ടീം ശക്തമായിരുന്നു. പി.കെ ബാനര്‍ജി, നെവില്‍ ഡീസൂസ, ടി.അബ്ദുല്‍ റഹ്മാന്‍, നൂര്‍ മുഹമ്മദ്, അസിസുദ്ദീന്‍, സമര്‍ ബാനര്‍ജി, കൃഷ്ണന്‍ കിട്ടു തുടങ്ങിയവര്‍. ഇവര്‍ക്കെല്ലാം രാജ്യാന്തര അനുഭവസമ്പത്ത് കുറവായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെ ഭരിച്ചിരുന്ന അഖിലേന്ത്യാ പുട്‌ബോള്‍ ഫെഡറേഷന് ഇന്ത്യന്‍ ടീമിനെ ഒളിംപിക്‌സിന് അയക്കാന്‍ തുടക്കത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷേ ഒളിംപിക്‌സിന് മുമ്പ് ചൈനയുടെ ഒളിംപിക് ടീമിനെതിരായ സൗഹൃദ മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവന്‍ 3-1ന് ജയിച്ചതോടെ ടീമിന്റെ കരുത്ത് എല്ലാവര്‍ക്കും ബോധ്യമായി. അങ്ങനെയാണ് ഒളിംപിക് അവസരമൊരുങ്ങിയത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നമ്പര്‍ വണ്‍ പരിശീലകനായ സയ്യിദ് അഹമ്മദ് റഹീമായിരുന്നു ടീമിന്റെ ചുമതലക്കാരന്‍. നായകപ്പട്ടം സീനിയറായ സമര്‍ ബാനര്‍ജി. വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടു. 1952 ലെ ഒളിംപിക്‌സിലും ഇന്ത്യ കളിച്ചിരുന്നു. ആ സംഘത്തില്‍ കളിച്ചിരുന്ന നൂര്‍ മുഹമ്മദും അസിസുദ്ദീനും മെല്‍ബണ്‍ സംഘത്തിലും സ്ഥാനം നേടി. 3-5-2 എന്നതായിരുന്നു ഇന്ത്യന്‍ ഫോര്‍മേഷന്‍.

ആദ്യ മല്‍സരത്തില്‍ തന്നെ പ്രതിയോഗികള്‍ ശക്തരായ ഹംഗറി. ഫ്രാങ്ക് പുഷ്‌ക്കാസിനെ പോലുള്ള ഇതിഹാസ താരങ്ങളുടെ നാട്. ഡയരക്ട് പാസുമായി അതിവേഗതയില്‍ കളിക്കുന്ന യൂറോപ്യന്മാര്‍. പക്ഷേ ഇന്ത്യയുടെ ഭാഗ്യത്തിന് അവസാന നിമിഷം ഹംഗറി ഒളിംപിക്‌സില്‍ നിന്ന് പിന്മാറി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കാരണമായിരുന്നു ഹംഗറിക്കാരുടെ പിന്മാറ്റം. ശക്തരായ ജപ്പാനെ രണ്ട് ഗോളിന് തകര്‍ത്ത ആതിഥേയരായ ഓസ്‌ട്രേലിക്കാരായിരുന്നു ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതിയോഗികള്‍.
ലോക പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനല്‍. ഓസ്‌ട്രേലിയക്കാര്‍ കളിക്കുന്നത് ഒരു ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള വലിയ വേദിയില്‍. ശാരീരികമായി ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യന്‍ താരങ്ങളെക്കാള്‍ ബഹുദൂരം മുന്നില്‍. ആരും ഇന്ത്യക്ക് ഒരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. പക്ഷേ കളി തുടങ്ങി ഒമ്പതാം മിനുട്ടില്‍ തന്നെ ഇന്ത്യ അപ്രതിക്ഷീതമായി ലീഡ് നേടുന്നു. നായകന്‍ സമര്‍ ബാനര്‍ജിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ അവസരം കിട്ടിയ നെവില്‍ ഡീസൂസയുടെ ഷോട്ട് വലയിലായി. പക്ഷേ ഓസ്‌ട്രേലിയക്കാര്‍ പതറിയില്ല. എട്ട് മിനുട്ടിനിടെ അവര്‍ സമനില നേടി. പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് ജോര്‍ജ് ആര്‍തര്‍ പായിച്ച ഫ്രീകിക്ക് സ്വീകരിച്ച് ബ്രൂസ് മോറോ പന്ത് വലയിലേക്ക് തിരിച് വിട്ടപ്പോള്‍ ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പീറ്റര്‍ തങ്കരാജ് നിസ്സഹായനായി. മല്‍സരത്തിന് 33 മിനുട്ട് പ്രായമായപ്പോള്‍ പി.കെ ബാനര്‍ജിയുടെ അതിവേഗ കുതിപ്പില്‍ വലത് വിംഗില്‍ നിന്നും പെനാല്‍ട്ടി ബോക്‌സ് ലക്ഷ്യമിട്ട് കൃത്യമായ പാസ്. നെവില്‍ ഡീസുസ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഷോട്ട് വലയില്‍. ഇന്ത്യ 2-1 ന് മുന്നില്‍. പക്ഷേ അധികം താമസിയാതെ തന്നെ ഓസ്‌ട്രേലിയക്കാര്‍ പീറ്റര്‍ തങ്കരാജിനെ കീഴടക്കി. മോറോ തന്നെയായിരുന്നു സ്‌ക്കോറര്‍. കളി 2-2.
രണ്ടാം പകുതി ആരംഭിച്ചതും മുഹമ്മദ് കണിയന്റെ കൃത്യമായ പാസില്‍ നെവില്‍ ഡീസൂസയുടെ ഹാട്രിക്ക്. ചരിത്രം പിറന്ന നിമിഷമായിരുന്നു അത്. ഒളിംപിക്‌സ് ഫുട്‌ബോളില്‍ ആദ്യ ഹാട്രിക്ക്. 3-2 ന് ഇന്ത്യ മുന്നില്‍. അതോടെ ഗ്യാലറി നിശബ്ദമായി. ഈ അവസരത്തില്‍ വൈസ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കിട്ടുവിന്റെ ഗോളുമെത്തി. അങ്ങനെ 4-2 ന് ഇന്ത്യ സെമിയില്‍.
മെഡല്‍ പോരാട്ടത്തിലെ പ്രതിയോഗികള്‍ യുഗോസ്ലാവ്യ. യൂറോപ്യന്‍ ഫുട്‌ബോളിലെ വിഖ്യാതര്‍. ആവേശകരമായിരുന്നു സെമിയങ്കം. ആദ്യ പകുതയില്‍ ഗോളില്ല. രണ്ടാം പകുതി ആരംഭിച്ചതും നെവില്‍ ഡീസുസയിലുടെ ഇന്ത്യ ലീഡ് നേടി. 52-ാം മിനുട്ടിലായിരുന്നു ഈ ഗോള്‍. ഇന്ത്യന്‍ ക്യാമ്പ് മതിമറന്ന നിമിഷം. പക്ഷേ ആ ഗോള്‍ യുഗോസ്ലാവ്യക്കാരെയാണ് ഉയര്‍ത്തിയത്. അടുത്ത പതിനഞ്ച് മിനുട്ടില്‍ പീറ്റര്‍ തങ്കരാജ് കാത്ത ഇന്ത്യന്‍ വലയില്‍ മൂന്ന് തവണ പന്ത് എത്തി. 78-ാം മിനുട്ടില്‍ മുഹമ്മദ് സലീമിന്റെ രൂപത്തില്‍ സെല്‍ഫ് ഗോളും പിറന്നതോടെ 1-4 ന് ഇന്ത്യ തകര്‍ന്നു. അപ്പോഴും ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. മൂന്നാം സ്ഥാന മല്‍സരത്തില്‍ ബള്‍ഗേറിയയെ പരാജയപ്പെടുത്തിയാല്‍ വെങ്കലം ലഭിക്കുമായിരുന്നു. ആ മല്‍സരത്തിലും ടീം പക്ഷേ മൂന്ന് ഗോള്‍ വാങ്ങി തോറ്റു. മെല്‍ബണ്‍ ഒളിംപിക്‌സിലെ ടോപ് സ്‌ക്കോറര്‍ നാല് ഗോള്‍ നേടിയ നെവില്‍ ഡീസൂസയായിരുന്നു. ഇന്ത്യന്‍ സംഘത്തിലെ ഡിഫന്‍സില്‍ ശക്തനായി നിന്നത് കോഴിക്കോട്ടുകാരന്‍ ടി.അബ്ദുള്‍ റഹ്മാന്‍ എന്ന ഒളിംപ്യന്‍ റഹ്മാനായിരുന്നു. 1960 ല്‍ റോമില്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യ പങ്കടുത്തു. സയ്യിദ് റഹീം തന്നെയായിരുന്നു പരിശീലകന്‍. പി.കെ ബാനര്‍ജി നായകനും. പക്ഷേ ഫ്രാന്‍സ്, പെറു, ഹംഗറി തുടങ്ങിയവരുള്‍പ്പെടുന്ന ശക്തരുടെ ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഫ്രാന്‍സിനോട് സമനില നേടാനായെങ്കിലും പെറുവിനോടും ഹംഗറിയോടും തകര്‍ന്ന ഇന്ത്യക്ക് ആദ്യ റൗണ്ട് കടക്കാനായില്ല. ഈ ഒളിംപിക്‌സിന് ശേഷം നമ്മുടെ ഫുട്‌ബോള്‍ ടീം ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല. ഇന്നും നമ്മുടെ ഫുട്‌ബോള്‍ വിരഗാഥകളില്‍ നിറയുന്നത് മെല്‍ബണും ആ സെമി ഫൈനലുമാണ്.

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Sunday, July 5, 2020

"റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍" |കഥ-6| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



ഫുട്‌ബോളിനോളം ചരിത്രമില്ല ഫുട്‌ബോള്‍ ക്ലബുകള്‍ക്ക്. പക്ഷേ ഇന്ന് ഫുട്‌ബോള്‍ അറിയപ്പെടുന്നതാവട്ടെ വലിയ ഫുട്‌ബോള്‍ ക്ലബുകളുടെ പേരിലും. കാല്‍പ്പന്ത് എന്ന് കളിക്ക് ആറായിരം വര്‍ഷത്തിന്റെ പഴക്കമുണ്ട്. പക്ഷേ ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് രൂപീകൃതമാവുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ഇന്ന് ക്ലബുകളുടെ നാമധേയത്തിലാണ് പോരാട്ടങ്ങള്‍. ഓരോ രാജ്യത്തിലും നിരവധി വലിയ ക്ലബുകള്‍. അവരുടെ വരുമാനവും കോടികള്‍. അവര്‍ക്കായി കളിക്കുന്നതാവട്ടെ ലോകോത്തര താരങ്ങളും. ഫുട്‌ബോളിന്റെ തറവാട് ഇംഗ്ലണ്ടാണെങ്കില്‍ അവിടെ തന്നെയാണ് വിപണന ഫുട്‌ബോളിന്റെ തുടക്കവും. ഫുട്‌ബോല്‍ ചരിത്ര രേഖകളില്‍ കാണുന്ന ആദ്യ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് കൃസ്റ്റല്‍ പാലസാണ്. അവരിപ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കളിക്കുന്നവരാണ്. പക്ഷേ പോരാട്ട മൈതാനങ്ങളിലെ വിഖ്യാതര്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയുമാണ്. സ്‌പെയിനിലെ ഈ രാജാക്കന്മാരാണ് അന്നും ഇന്നും മൈതാനങ്ങളിലെ വിഖ്യാതര്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖരുണ്ടെങ്കില്‍ ഇറ്റലിയില്‍ യുവന്തസും ഏ.സി മിലാനും ഇന്റര്‍ മിലാനും നാപ്പോളിയുമെല്ലാമുണ്ട്. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോകകപ്പില്‍ രാജ്യങ്ങള്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ എല്ലാ വര്‍ഷവും ക്ലബുകള്‍ തമ്മില്‍ വന്‍കരാ ആധിപത്യത്തിനും പിന്നെ ആഗോള ആധിപത്യത്തിനായുമെല്ലാം അങ്കങ്ങള്‍ നടക്കാറുണ്ട്. ഫുട്‌ബോളിന്റെ സ്വന്തം വന്‍കരയെന്ന യൂറോപ്പിലെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നത് യുവേഫ നടത്തുന്ന ചാമ്പ്യന്‍സ് ലീഗാണെങ്കില്‍ ആഫ്രിക്കയില്‍ അത് ആഫ്രിക്കന്‍ നാഷന്‍സ് ലീഗാണ്. ലാറ്റിനമേരിക്കയില്‍ വരുമ്പോള്‍ കോപ്പ ലിബര്‍ട്ടഡോറസ് കപ്പായി മാറുന്നു. ഏഷ്യയിലേക്ക് വരുമ്പോല്‍ ഏ.എഫ്.സി കപ്പായി മാറുന്നു. ഇത്തരത്തില്‍ രാജ്യങ്ങളിലും വന്‍കരകളിലും പൊരിഞ്ഞ പോരാട്ടമാണ് ഫുട്‌ബോള്‍ ആധിപത്യത്തിനായി നടക്കാറുള്ളത്. രസകരമായ കാര്യം ക്ലബ് ഫുട്‌ബോളിന്റെ ചരിത്രം നോക്കിയാല്‍ ലാറ്റിനമേരിക്കക്കാരെ അധികം കാണുന്നില്ല എന്നതാണ്. അര്‍ജന്റീനയിലും ബ്രസീലുലുമായി നിരവധി വലിയ ക്ലബുകളുണ്ട്. പക്ഷേ അവരുടെ നിറമുള്ള ചരിത്രങ്ങളില്‍ തദ്ദേശിയരായ താരങ്ങളെ കാണില്ല. കാരണം ബ്രസീലുകാരും അര്‍ജന്റീനക്കാരുമെല്ലാം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാനായി യൂറോപ്പിലേക്കാണ് ചേക്കറുന്നത്. സ്പാനിഷ് കരുത്തരായ ബാര്‍സിലോണയുടെ മേല്‍വിലാസം തന്നെ അര്‍ജന്റീനക്കാരനായ ലിയോ മെസിയാണ്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലും ലാറ്റിനമേരിക്കന്‍ താരങ്ങളെ ധാരാളം കാണാം. ആഫ്രിക്കയുടെ അവസ്ഥയും ഇത് തന്നെയാണ്. ആ വന്‍കരയില്‍ നിന്നുള്ള പ്രമുഖരെല്ലാം യൂറോപ്പിന്റെ ഭൂപഠത്തിലാണ് മിന്നുന്നത്.

റയല്‍ മാഡ്രിഡ് എന്ന രാജാക്കന്മാര്‍

അന്നും ഇന്നും ക്ലബ് ഭൂപഠത്തില്‍ വിഖ്യാതരാണ് സ്‌പെയിനിലെ പ്രബലരായ റയല്‍ മാഡ്രിഡ്. 1897 മുതല്‍ യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങളുണ്ട്. ചാലഞ്ച് കപ്പായിരുന്നു ചരിത്രത്തിലെ ആദ്യ യൂറോപ്യന്‍ ക്ലബ് പോരാട്ടങ്ങള്‍. 1911 വരെ ഇതായിരുന്നു വന്‍കരയിലെ പ്രബലമായ ചാമ്പ്യന്‍ഷിപ്പ്. പിന്നീടാണ് ഇംഗ്ലണ്ടിലെയും സ്‌ക്കോട്ട്‌ലാന്‍ഡിലെയും ക്ലബുകള്‍ ഫുട്‌ബോല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. ഇറ്റലി, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബുകള്‍ പങ്കെടുത്ത സര്‍ തോമസ് ലിപ്ടണ്‍ ട്രോഫിയും ആദ്യകാല മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വരും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് യൂറോപ്പില്‍ ക്ലബ് പോരാട്ടങ്ങള്‍ ശക്തമായത്. 1956 ലാണ് യൂറോപ്യന്‍ കപ്പ് എന്ന പേരില്‍ യൂറോപ്പില്‍ വന്‍കരാ ക്ലബ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. തുടക്കം മുതല്‍ ചിത്രത്തില്‍ റയല്‍ മാഡ്രിഡായിരുന്നു. ഇതിഹാസ താരങ്ങളായ ഫ്രാങ്ക് പുഷ്‌ക്കാസ്, ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ, ഫ്രാന്‍സിസ്‌ക്കോ ജെന്‍ഡോ തുടങ്ങിയവരെല്ലാം അന്ന് റയല്‍ നിരയിലുണ്ടായിരുന്നു. തുടര്‍ച്ചയായി അഞ്ച് വര്‍ഷം അവര്‍ തന്നെയായിരുന്നു വന്‍കരയിലെ ജേതാക്കള്‍. 1960-61 സീസണില്‍ റയല്‍ മാഡ്രിഡിന്റെ ആധിപത്യത്തിന് അന്ത്യമിട്ട് ബാര്‍സിലോണയെത്തി. പക്ഷേ ഫൈനലില്‍ അവര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള ബെനഫിക്കയോട് പരാജയപ്പെട്ടു.
വന്‍കരയുടെ ചരിത്രത്തിലെ വലിയ പോരാട്ടങ്ങള്‍ എപ്പോഴും സ്പാനിഷ് പുലികള്‍ തമ്മിലായിരുന്നു. ഇറ്റലിയില്‍ നിന്നും ഏ.സി മിലാനും ഹോളണ്ടില്‍ നിന്ന് ഫയനൂര്‍ഡും ജര്‍മനിയില്‍ നിന്ന് ബയേണ്‍ മ്യൂണിച്ചും ഇംഗ്ലണ്ടില്‍ നിന്ന് ലിവര്‍പൂളും കരുത്തരായി വന്നുവെങ്കിലും സ്പാനിഷ് ആധിപത്യം പലപ്പോഴായി പ്രകടമായി. 1993 ലാണ് ചാമ്പ്യന്‍ഷിപ്പിന്റെ പേര് മാറുന്നത്. പിന്നീട് ഈ ചാമ്പ്യന്‍ഷിപ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗായി മാറി. ഫ്രഞ്ച് ക്ലബായ മാര്‍സലിയായിരുന്നു ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ജേതാക്കള്‍. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം വന്‍കിട ക്ലബുകളുടെ താരങ്ങളായി മാറിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പായി മാറാന്‍ തുടങ്ങി. ഈ കിരീടം സ്വന്തമാക്കുകയെന്നത് യൂറോപ്പിലെ മുഴുവന്‍ ക്ലബുകളുടെയും അഭിമാനമായി മാറി. പലപ്പോഴും സ്‌പെയിനും ഇംഗ്ലണ്ടും ഇറ്റലിയും ജര്‍മന്‍ ക്ലബുകളായിരുന്നു മുന്‍നിരയില്‍. 2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വന്‍കരാ ചാമ്പ്യന്മാരായി റയല്‍ പുതിയ ചരിത്രമെഴുതി.
2016 ലായിരുന്നു ഹാട്രിക്ക് വേട്ടയുടെ തുടക്കം. പ്രതിയോഗികള്‍ നഗര വൈരികളായ അത്‌ലറ്റികോ മാഡ്രിഡ്. 2014 ല്‍ നടന്ന കലാശപ്പരാട്ടത്തിന്റെ ആവര്‍ത്തനം പോലെയായിരുന്നു ഈ ഫൈനലും. 14 ലെ കലാശത്തില്‍ റയലും അത്‌ലറ്റിക്കോയും തന്നെയായിരുന്നു നേര്‍ക്കുനേര്‍. ഡിയഗോ സിമയോണി എന് അര്‍ജന്റീനക്കാരന് കീഴില്‍ ആ സീസണില്‍ നല്ല ഫോമിലായിരുന്നു അത്‌ലറ്റികോ. അവരായിരുന്നു ലാലീഗ ചാമ്പ്യന്മാര്‍. ആ കിരീടം സ്വന്തമാക്കി അടുത്തയാഴ്ച്ചയിലായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. മല്‍സരം 90 മിനുട്ട് പിന്നിടുമ്പോള്‍ ഡിയാഗോ ഗോഡിന്റെ ഗോളില്‍ അത്‌ലറ്റികോ ലീഡ് നേടിയിരുന്നു. എന്നാല്‍ ഇഞ്ച്വറി സമയത്ത് സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡറില്‍ റയല്‍ ഒപ്പമെത്തി. ഷൂട്ടൗട്ടിലേക്ക് കളി മാറിപ്പോള്‍ റയല്‍ 4-1ന് കപ്പ് സ്വന്തമാക്കിയിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരമായിരുന്നു അത്‌ലറ്റിക്കോക്ക് 16 ല്‍ ലഭിച്ചത്. ആവേശകരമായിരുന്നു അങ്കം. നിശ്ചിത സമയത്ത് 1-1 സമനില . ഷൂട്ടൗട്ടില്‍ പക്ഷേ ഒരിക്കല്‍ കൂടി അത്‌ലറ്റികോ മാഡ്രിഡിന് പിഴച്ചു. കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് ഇതിഹാസമെടുത്ത അവസാന കിക്ക് വലയില്‍ കയറിയപ്പോള്‍ റയല്‍ 5-3ന് കപ്പ് സ്വന്തമാക്കി. സിനദിന്‍ സിദാന്‍ എന്ന പരിശീലകന്റെ കീഴില്‍ റയല്‍ സ്വന്തമാക്കിയ ആദ്യ മേജര്‍ കിരീടമായിരുന്നു ഇത്. അടുത്ത വര്‍ഷവും റയല്‍ കലാശ ടിക്കറ്റ് നേടി. സി.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോ തന്നെയായിരുന്നു ടീമിന്റെ നെടും തൂണ്‍. കാര്‍ഡിഫ് എന്ന ഇംഗ്ലീഷ് നഗരത്തിലായിരുന്നു കലാശം. ഇറ്റാലിയന്‍ ഫുട്‌ബോളിലെ വിഖ്യാതരെല്ലാം യുവന്തസ് സംഘത്തിലുണ്ടായിരുന്നു. ലോകത്തിലെ മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായ ജിയാന്‍ ലുക്കാ ബഫണായിരുന്നു ടീമിന്റെ നായകന്‍. പക്ഷേ റയല്‍ അനായാസം ഫൈനല്‍ നേടി. 4-1 എന്നതായിരുന്നു ഫൈനല്‍ സ്‌ക്കോര്‍. സിദാനും റൊണാള്‍ഡോയും ചരിത്രമിട്ട കപ്പ്. 2018 ല്‍ വീണ്ടും അതാ റയല്‍. ഫൈനലില്‍ അവരെ നേരിടാന്‍ ജുര്‍ഗന്‍ ക്ലോപ്പെയുടെ ലിവര്‍പൂള്‍. ഉക്രൈനിയന്‍ നഗരമായിരുന്ന കീവിലായിരുന്നു കലാശം. 3-1ന് സിദാന്റെ റയല്‍ കപ്പടിച്ചു. അങ്ങനെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബിന് ഹാട്രിക്ക് നേട്ടം. ഈ മൂന്ന് ചരിത്ര നേട്ടങ്ങളിലും സിദാനും കൃസ്റ്റിയാനോ റൊണാള്‍ഡോയുമായിരുന്നു ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്.
നാടകീയത അവിടെ അവസാനിച്ചില്ല. ചരിത്രത്തിലേക്ക് ടീമിനെ നയിച്ച സിദാന്‍ നാടകീയമായി പരിശീലക സ്ഥാനം ഒഴിഞ്ഞു. പിറകെ കൃസ്റ്റിയാനോ റയല്‍ വിട്ട് യുവന്തസിലേക്കും ചേക്കേറി. ഈ രണ്ട് പേരും ക്ലബ് വിട്ടതോടെ 2019 ല്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് ചിത്രത്തിലുമുണ്ടായില്ല.
യൂറോപ്യന്‍ ചരിത്രത്തില്‍ മൂന്ന് തവണ യുവന്തസും വന്‍കരാ കിരീടം നേടിയിരുന്നു. അന്ന് യൂറോപ്യന്‍ കപ്പായിരുന്നു. 96 ല്‍ അയാക്‌സിനെയും 97 ല്‍ ബൊറൂഷ്യ ഡോര്‍ട്ടുമണ്ടിനെയും 98 ല്‍ റയല്‍ മാഡ്രിഡിനെയും തോല്‍പ്പിച്ചായിരുന്നു അവരുടെ ഹാട്രിക്ക്. 1993, 1994, 1995 വര്‍ഷങ്ങളില്‍ ഏ.സി മിലാനായിരുന്നു ചാമ്പ്യന്മാര്‍. ഹാട്രിക്ക് നേട്ടക്കാരില്‍ ബയേണ്‍ മ്യൂണിച്ചുമുണ്ടായിരുന്നു. 1974, 75,76 വര്‍ഷങ്ങളിലായിരുന്നു യൂറോപ്പില്‍ ബയേണ്‍ നിറഞ്ഞത്. 1971,72,73 വര്‍ഷങ്ങളിലെ ചാമ്പ്യന്മാര്‍ അയാക്‌സായിരുന്നു. ബെനഫിക്കയായിരുന്നു 1961, 62, 63 വര്‍ഷങ്ങളിലെ ജേതാക്കള്‍. യൂറോപ്യന്‍ കപ്പിന്റെ ചരിത്രമെടുത്താലും റെക്കോര്‍ഡില്‍ കൂടുതല്‍ കിരീടം റയലിനായിരുന്നു. 1956, 57, 58,59, 60 വര്‍ഷങ്ങളില്‍ അവര്‍ അഞ്ച് തവണ ഒന്നാമന്മാരായി.
ക്ലബ് സോക്കറിന്റെ ചരിത്രമെടുത്താല്‍ എന്ത് കൊണ്ടും അന്നും ഇന്നും ആദ്യം വരുന്നവര്‍ റയല്‍ തന്നെ

കമാൽ വരദൂർ 🖋️

ആനപറമ്പിലെ വേൾഡ് കപ്പ് ഒരുക്കുന്ന കമാൽവരദൂർ എഴുതുന്ന 101 ഫുട്ബോൾ കഥകൾ നിങ്ങൾക്ക് സൗത്ത് സോക്കേഴ്സിലൂടെ വായിക്കാം 

Sunday, June 21, 2020

"ബ്രസീല്‍ കരഞ്ഞ ആ രാത്രി" |കഥ-1| ആനപ്പറമ്പിലെ വേൾഡ് കപ്പ് സമർപ്പിക്കുന്ന | 'കാൽപ്പന്തിന്റെ 101 കഥകൾ' |



കൂട്ടുകാരേ,
ഒരു പന്ത് നിങ്ങള്‍ തട്ടിയാല്‍ എത് എത്ര ദൂരം പോവും...? അത് നിങ്ങളുടെ തട്ടലിന്റെ ശക്തി പോലെയിരിക്കുമല്ലേ.... അതേ, ഫുട്‌ബോളിന് അതിര്‍ത്തിയില്ല. ദൂരെ, ദൂരെ, വേഗ വേഗത്തില്‍ അത് പോവും. 6000 വര്‍ഷത്തെ ഫുട്‌ബോള്‍ പാരമ്പര്യത്തിലുടെ സഞ്ചരിച്ചാല്‍ കഥകള്‍ക്ക് പഞ്ഞമില്ല. ഓരോ മല്‍സരവും ഓരോ കഥയല്ലേ... മല്‍സരങ്ങള്‍, അതിന്റെ ഒരുക്കം, വിജയം അല്ലെങ്കില്‍ തോല്‍വി-എല്ലാം നല്ല കഥകളാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട, കേട്ടപ്പോള്‍ കരഞ്ഞ് പോയ ഒരു കഥയില്‍ തുടങ്ങട്ടെ... അത് നിങ്ങള്‍ക്കും ഇഷ്ടപ്പെടും. ഈ കഥ നടന്ന സ്ഥലവും വ്യക്തിയുടെ വീടും ഞാന്‍ സന്ദര്‍ശിച്ചതാണ്. കഥ കേള്‍ക്കാന്‍ റെഡിയല്ലേ....

ബ്രസീല്‍ എന്ന് കേട്ടാല്‍ അത് ഫുട്‌ബോളാണല്ലോ...? നമ്മുടെ ഇന്ത്യയെക്കാള്‍ വലിയ രാജ്യം. വിസ്തീര്‍ണത്തില്‍ ഇന്ത്യ ഏഴാമതാണെങ്കില്‍ ബ്രസീല്‍ അഞ്ചാമതാണ്. നമ്മുടെ രാജ്യം പോലെ തന്നെ പ്രകൃതിരമണീയമായ രാജ്യം. മലകളും കുന്നുകളും താഴ്‌വരകളും പുഴകളുമെല്ലാമായി അടിപൊളി. ആ വലിയ രാജ്യത്തിലുടെ സഞ്ചരിച്ചാല്‍ എവിടെയും കാണാം നല്ല ഗ്രൗണ്ടുകള്‍. എല്ലാവരും കളിക്കുന്നത് ഫുട്‌ബോള്‍. വിഖ്യാത നഗരങ്ങള്‍ പലതുമുണ്ട് കെട്ടോ ബ്രസീലില്‍. സാവോപോളോ അതി വലിയ പട്ടണമാണ്. ബ്രസീലിയ രാജ്യത്തിന്റെ ആസ്ഥാനമാണ്. പക്ഷേ നമ്മള്‍ പോവുന്നത് റിയോഡി ജനീറോയിലേക്കാണ്.

അവിടെ വിഖ്യാതമായ ഒരു മൈതാനമുണ്ട്- അറിയില്ലേ- മരക്കാന.... ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ആവേശമായില്ലേ നിങ്ങള്‍ക്ക്.... ലോകത്ത് ഏത് ഫുട്‌ബോള്‍ താരവും കളിക്കാന്‍ കൊതിക്കുന്ന മൈതാനം. ഞങ്ങള്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍മാരുടെ വലിയ സ്വപ്‌നവും അവിടെ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്യലാണ്. ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യാവാനാണ് കെട്ടോ- 2014 ലെ ലോകകപ്പിലും 2016 ലെ റിയോ ഒളിംപിക്‌സിലുമായി നിരവധി തവണ മരക്കാനയില്‍ പോയി മല്‍സരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ലോകകപ്പിന്റെ ചരിത്രമെല്ലാം കൂട്ടുകാര്‍ക്ക് പരിചയമുള്ളതാണല്ലോ. 1930 ലായിരുന്നു ആദ്യ ലോകകപ്പ്-അതങ്ങ് ഉറുഗ്വേയില്‍. നാല് വര്‍ഷത്തിന് ശേഷം 1934 ല്‍ ഇറ്റലിയിലെത്തി ലോകകപ്പ്. വീണ്ടും നാല് വര്‍ഷത്തിന് ശേഷം ലോകകപ്പ് നടന്നത് 1938 ല്‍ ഫ്രാന്‍സില്‍. പക്ഷേ നമ്മള്‍ പറയാന്‍ പോവുന്ന കഥ നാലാം ലോകകപ്പിലേതാണ്. 1950 ല്‍ ബ്രസീല്‍ ആതിഥേയരായ ആദ്യ ലോകകപ്പ്. 2014 ലെ ലോകകപ്പിന് പോയപ്പോള്‍ സാവോപോളോ നഗരത്തില്‍ വെച്ച് ഒരാളെ പരിചയപ്പെട്ടു. കരീസോ മസോക്ക എന്നായിരുന്നു പേര്. സാവോപോളോ നഗരത്തിലെ പൗലിസ്റ്റ അവന്യൂവിലെ 21-ാം സ്ട്രീറ്റില്‍ പുസ്തക വില്‍പ്പനക്കാരന്‍. കടുത്ത ഫുട്‌ബോള്‍ പ്രേമി. അദ്ദേഹത്തിന്റെ പിതാവ് ഉബാതേ മസോക്ക.  1950 ലെ ലോകകപ്പ് ഫൈനല്‍  നേരില്‍ കാണാന്‍ ജീവിതത്തിലെ മൊത്തം സമ്പാദ്യവുമായി സാവോപോളോയില്‍ നിന്നും 400 കീലോമീറ്റര്‍ അകലെയുള്ള റിയോയിലേക്ക് പിതാവ് പോവുന്നു. പിറ്റേ ദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പിതാവ് തിരികെ വന്ന കാഴ്ച്ചയാണ് കരീസോ പറഞ്ഞത്.  അദ്ദേഹം പറഞ്ഞ കഥ കേട്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞു.

നേരത്തെ ഞാന്‍ പറഞ്ഞില്ലേ, ഫുട്‌ബോള്‍ എന്നാല്‍ ബ്രസീലുകാര്‍ക്കത് ജീവനാണ്. എന്നും അടിപൊളി ടീമാണ് ബ്രസീല്‍. കളിക്കാരോട് ജനത്തിനെല്ലാം വലിയ ആരാധനയാണ്. ഫുട്‌ബോളിനെ ഇത്രമാത്രം സ്‌നേഹിച്ചിട്ടും നമുക്കെന്താ ലോകകപ്പ് ഒരിക്കല്‍ പോലും ലഭിക്കാത്തത് എന്ന വലിയ ചോദ്യം എല്ലാ ബ്രസീലുാര്‍ക്കുമുണ്ടായിരുന്നു. ആദ്യ ലോകപ്പ് ഉറുഗ്വേക്കാര്‍ റാഞ്ചി. അത് സഹിക്കാനാവുമായിരുന്നില്ല ബ്രസീലുകാര്‍ക്ക്. കാരണം ഉറുഗ്വേ അവരുടെ അയല്‍ക്കാരാണ്. കൊച്ചുരാജ്യവും. അവര്‍ ലോകകപ്പ് നേടിയെങ്കില്‍ എന്ത് കൊണ്ട് നമുക്കത് പാടില്ല എന്ന ചോദ്യം എല്ലാ ബ്രസീലുകാര്‍ക്കുമുണ്ടായിരുന്നു. അതിനവരേ കുറ്റം പറയാനുമാവില്ല. കാരണം അത്ര മാത്രം അവര്‍ കാല്‍പ്പന്തിനെ സ്‌നേഹിച്ചിരുന്നുട്ടോ...
50 ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ്. എല്ലാവരും മതിമറന്നു. ലോകകപ്പ് നേരില്‍ കാണാമല്ലോ. അവരുടെ പ്രാര്‍ത്ഥന പോലെ സ്വന്തം ടീം ഫൈനലില്‍. എതിരാളികളോ ബദ്ധ വൈരികളായ ഉറുഗ്വേ. 1950 ജൂലൈ 16ന് ഫൈനല്‍. അത് മരക്കാനയില്‍. ഒരു ലക്ഷമാളുകള്‍ക്ക്് അവിടെ ഇരിപ്പിടമുണ്ട്. പക്ഷേ എത്തിയത് രണ്ട് ലക്ഷം പേര്‍. ഓര്‍ത്തുനോക്കു, ഇത്തരത്തിലൊരു അവസ്ഥ. മൈതാനത്തിന്റെ ടച്ച്് ലൈന്‍ വരെ ആളുകള്‍. ചരിത്രത്തില്‍  തന്നെ ഏറ്റവും വലിയ കാണികള്‍. എവിടെയും സാംബാതാളം. എല്ലാവരും അണിഞ്ഞത് മഞ്ഞക്കുപ്പായം. സ്‌റ്റേഡിയത്തിന് പുറത്തും ലക്ഷകണക്കിനാളുകള്‍. കൂട്ടുകാരേ, ഇന്നുള്ളത് പോലെ വലിയ ടെലിവിഷന്‍ സ്‌ക്രീന്‍ ഒന്നും അന്നില്ല. സ്‌റ്റേഡിയത്തിന് പുറത്ത് തിങ്ങിനിറഞ്ഞവരുടെ പ്രതീക്ഷ ഗ്യാലറികളിലെ ആരവങ്ങള്‍ മാത്രമായിരുന്നു. ആരവങ്ങള്‍ ഉയര്‍ന്നാല്‍ അത് ഗോളാണെന്ന് അവര്‍ തിരിച്ചറിയും.  മല്‍സരം തുടങ്ങുന്നതിന് മുമ്പ് ചെറുതായി ചാറ്റല്‍ മഴ പെയ്തു. നമ്മളെ പോലെ തന്നെ വലിയ വിശ്വാസികളാണ് ബ്രസീലുകാര്‍. ചാറ്റല്‍ മഴ ശുഭലക്ഷണമാണെന്ന് എല്ലാ ബ്രസീലുകാരും കരുതി. കളി തുടങ്ങി. ബ്രസീലിന് അവസരങ്ങളുടെ പെരുമഴ. ഗോള്‍ മാത്രമില്ല. ആദ്യ പകുതിയില്‍ 0-0. രണ്ടാം പകുതി ആരംഭിച്ചതും ബ്രസീല്‍ മുന്നിലെത്തി. ഫ്രൈക്ക എന്ന മധ്യനിരക്കാരനായിരുന്നു സ്‌ക്കോറര്‍. സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. ഗ്യാലറിയിലും ഗ്യാലറിക്ക്് പുറത്തും എല്ലാവരും കെട്ടിപ്പിടിച്ചു. ആ ഗോള്‍ പക്ഷേ ഉറുഗ്വേയെ ഉണര്‍ത്തുകയാണ് ചെയ്തത്. ജുവാന്‍ ആല്‍ബെര്‍ട്ടോ ഷിയാഫിനോ വഴി അധികം താമസിയാതെ ഉറുഗ്വേ ഒപ്പമെത്തി. പക്ഷേ ആ ഗോളില്‍ ഒരു കൈയ്യടി പോലുമുണ്ടായില്ല. കാരണം സ്‌റ്റേഡിയത്തിലെ രണ്ട് ലക്ഷവും ബ്രസീലുകാരായിരുന്നു. അവര്‍ക്ക് വലിയ ഷോക്കായിരുന്നു ആ സമനില ഗോള്‍. പിന്നെ മൈതാനമെന്നത് ശ്മശാനം പോലെയായിരുന്നു. ബ്രസീലുകാര്‍ തളര്‍ന്നു. അവസരം കാത്തിരുന്ന ഉറുഗ്വേയുടെ സൂപ്പര്‍ താരം ഗിഗിയ ഓടിക്കയറി. ബ്രസീലിന്റെ ഗോള്‍ക്കീപ്പര്‍ മോസിര്‍ ബാര്‍ബോസ മുന്നോട്ട് വന്നു. ഗോള്‍ക്കീപ്പര്‍ക്കും പോസ്റ്റിനും ഇടയിലുടെ ഗിഗിയ പന്ത് വലയിലാക്കിയപ്പോള്‍ ഉറുഗ്വേക്ക് ലീഡ്.... മല്‍സരം അവസാനിക്കാന്‍ 11 മിനുട്ട് മാത്രം ബാക്കി. സ്‌റ്റേഡിയത്തില്‍ ഒരു കുട്ടി പോലും മിണ്ടുന്നില്ല. എല്ലാവരും കരയുകയായിരുന്നു. റഫറിയുടെ ലോംഗ് വിസില്‍ മുഴങ്ങങിയപ്പോള്‍ ഉറുഗ്വേക്കാര്‍ തുള്ളിച്ചാടി. രണ്ട് ലക്ഷം ബ്രസീലുകാരും ഒന്നും മിണ്ടാതെ സ്‌റ്റേഡിയം വിട്ടു. എല്ലാ കടകളും അടച്ചു. ബാറുകള്‍ പൂട്ടി. പൊട്ടിക്കരയുന്ന ബ്രസീലുകാരായിരുന്നു എങ്ങും. സ്വന്തം മൈതാനത്ത്, ബദ്ധ വൈരികളായ അയല്‍ക്കാരോട് ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുകയെന്നത് ഒരു ബ്രസീലുകാരനും ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പിന്നീട് അഞ്ച് തവണ ബ്രസീല്‍ ലോകകപ്പ് നേടിയല്ലോ. കൂട്ടുകാര്‍ക്കറിയില്ലേ പെലെ, ഗാരിഞ്ച, ദീദി, വാവ, റൊണാള്‍ഡോ തുടങ്ങിയവരെയെല്ലാം. എല്ലാവരും  ലോകകപ്പ് നേടിയവര്‍. പക്ഷേ ഒരു ബ്രസീലുകാരനോട് ചോദിച്ചാല്‍ ഈ അഞ്ച് നേട്ടത്തേക്കാള്‍ അവന്റെ അഭിമാനത്തെ സാരമായി ബാധിച്ചത് 50 ലെ ആ ഫൈനല്‍ തോല്‍വിയാണ്. ഇപ്പോഴും ആ തോല്‍വിയോര്‍ത്ത് അവര്‍ കരയാറുണ്ട്.
അന്ന് പൊട്ടിക്കരഞ്ഞ ബ്രസീലുകാരില്‍ ഒരാളായിരുന്നു  മുകളില്‍ പറഞ്ഞ കരീസോയുടെ പിതാവ് ഉബാതേ മസോക്ക. അദ്ദേഹം അടുത്ത ദിവസമാണ് റിയോയില്‍ നിന്നും സാവോപോളോയിലെത്തിയത്. മധുരവുമായി തിരികെ വരുന്ന പിതാവിനെയും കാത്ത് കരീസോ കാത്തു നിന്നിരുന്നു. പക്ഷേ പിതാവ് ഒന്നും മിണ്ടാതെ സ്വന്തം ചെറിയ മുറിയില്‍ കയറി. പിന്നെ അദ്ദേഹം എഴുന്നേറ്റില്ല. ഹൃദയാഘാതത്തില്‍ അദ്ദേഹം മരിച്ചു. ആ സംഭവത്തിന് ശേഷം ഓരോ ജൂലൈ 16 ഉം കരീസോക്ക് വേദനയാണ്.....
ലോക ഫുട്‌ബോളില്‍ ഏറ്റവും വലിയ വേദനാ മല്‍സരം ഇതായിരുന്നു. കഥ അവസാനിപ്പിക്കുന്നതിന് മുമ്പ് ഒന്ന് കൂടെ പറയട്ടെ. 2014 ലെ ലോകകപ്പ് സെമിയില്‍ ബ്രസീല്‍ ഏഴ് ഗോളിന് ജര്‍മനിയോട് തോറ്റതും വലിയ കഥയാണ്. ആ മല്‍സരം ഞാന്‍ നേരില്‍ കണ്ടത്. ആ കഥയുടെ വൈകാതെ പറയാട്ടോ...... 

കമാൽ വരദൂർ 🖋️


Tuesday, June 16, 2020

സ്പോർട്സ് കൗൺസിലിന്റെ 'വാഴകൾ'

.

സ്പോർട്സും കൃഷിയും തമ്മിൽ എന്താ ബന്ധം.. കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം.. പക്ഷെ ഞങ്ങളുടെ കേരളത്തിൽ സ്പോർട്സും കൃഷിയും തമ്മിൽ വൻ അന്തർധാരയാണുള്ളത്. ഒരു തുണ്ട് ഭൂമി പോലും കൃഷിചെയ്യാൻ ലഭിക്കാതെ / അല്ലെങ്കിൽ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കാതെ നിൽക്കുമ്പോൾ കേരളത്തിൽ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും കൃഷിക്ക് എന്ത് കൊണ്ട് ഉപയോഗിച്ചുകൂടാ എന്ന വിപ്ലവാത്മകമായ ആശയമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഐഡിയ കൊടുത്തതോ..?  കേരളത്തിന്റെ കായിക വികസനം മാനം മുട്ടെ ഉയർത്തിയ ശേഷം ബാക്കിയുള്ള ഊർജ്ജം കൃഷിയുടെ വികസനത്തിനായി ചിലവഴിക്കാൻ തീരുമാനിച്ച സാക്ഷാൽ കേരള സ്പോർട്സ് കൗൺസിൽ.
 
പയ്യനാട് സ്റ്റേഡിയം നാശോന്മുഖമായി കിടക്കുന്നു, കളികൾ ഇല്ല എന്നൊക്കെ കായിക പ്രേമികൾ വിലപിക്കുമ്പോൾ അവിടം  വൃക്ഷലതാതിഫലമൂലാതികൾ കൊണ്ട് അലങ്കരിക്കാൻ ഒരുങ്ങുകയാണ് സ്പോർട്സ് കൗൺസിൽ.  പയ്യനാട് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയ, ഇൻഡോർ സ്റ്റേഡിയം, നീന്തൽകുളം എന്നിവ പണിയാൻ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു വാഴകൃഷി നടത്തി നൂറു മേനി കൊയ്യാൻ ഒരുങ്ങുകയാണ് അധികൃതർ. ഒരു നല്ല കായികഭാവി ഭിക്ഷ ചോദിക്കുന്ന സ്ഥലത്തു സുഭിക്ഷകേരളം പദ്ധതിയാണ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.ഈ ആഹ്ലാദകരമായ വാർത്ത ഇതുവരെ സ്പോർട്സ് കൗൺസിൽ നിഷേധിച്ചിട്ടില്ല എന്നാണ് അറിവ്...

എന്തായാലും  ഈ തീരുമാനത്തെ കായിക പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്.തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെണ്ടയും അമരയും കോഴിക്കോട് പാവലും പടവലവും കോട്ടപ്പടിയിൽ പയറും മുളകും ചീരയും മറ്റിടങ്ങളിൽ നെൽകൃഷി മുതൽ കുരുമുളക് വരെ കൃഷി ചെയ്യണം. പറ്റിയാൽ അക്വാട്ടിക് കോംപ്ലെക്സിലെ നീന്തൽകുളങ്ങൾ മീൻ വളർത്തലിന് വിട്ടു കൊടുക്കണം.. നാട്ടിലെ ഗവ: സ്‌കൂളുകളിലെ ഗ്രൗണ്ടുകൾ റബ്ബർ കൃഷിക്ക് അനുയോജ്യമായി മാറ്റണം. അങ്ങിനെ കാർഷിക രംഗത്തുള്ള സ്വയം പര്യാപ്തത പെട്ടെന്ന് കൈ വരിക്കണം.. കായിക രംഗം നശിച്ചു നാറാണക്കല്ലു പിടിച്ചാലെന്താ നമുക്ക് കൃഷി നടത്താലോ. ഐ എം വിജയൻ  ഗ്രൗണ്ട് ഉഴുതു മറിക്കുന്നതും പി ടി ഉഷ ഞാറു നടുന്നതും പി യു ചിത്ര കള പറിക്കുന്നതുമൊക്കെ ഫോട്ടോ എടുത്തു ഒരു മാർക്കറ്റിങ്ങും നടത്താം. 



അല്ല സാറമ്മാരെ ഒരു ചോദ്യം..പ്രളയങ്ങളിൽ നാശ നഷ്ടങ്ങൾ നേരിട്ട ഒറിജിനൽ കർഷകർക്ക് അർഹിച്ച  ധനസഹായങ്ങൾ നൽകിയോ.. കായിക താരങ്ങൾക്ക് ജോലിയും വീടുമൊക്കെ വാഗ്ദാനം ചെയ്തിരുന്നത് പൂർത്തിയായോ.. ഇതൊക്കെ എന്തെങ്കിലും ചെയ്തിട്ട് പോരേ ഇന്നാട്ടിലെ സ്റ്റേഡിയങ്ങളിൽ കൃഷി നടത്തുന്നത്.. ആദ്യം മണ്ണിൽ പണിയെടുത്ത് തളരുന്ന കർഷകരെ സഹായിക്കാൻ ശ്രമിക്കണം. ഒപ്പം അവശത അനുഭവിക്കുന്ന കായിക രംഗത്തെ ഒന്ന് കൈപിടിച്ച് ഉയർത്തണം. ഇത് പട്ടിയൊട്ട് പുല്ല് തിന്നുകേമില്ലപശുവിനെക്കൊണ്ട് തീറ്റിക്കത്തുമില്ല എന്ന് പറഞ്ഞ ഗതിയായല്ലോ എന്റെ കായിക പരമ്പര ദൈവങ്ങളെ.. എന്തായാലും നമ്മുടെ കായിക രംഗത്തെ 'വളർത്താൻ' ഇത്രേം നല്ല ഐഡിയകൾ കണ്ടു പിടിക്കുന്ന സ്പോർട്സ് കൗൺസിൽ തലവന്മാരെ പൊന്നാട അണിയിപ്പിച്ച് ആദരിക്കണം. എന്നിട്ട് കൃഷി നടത്തുന്ന സ്റ്റേഡിയത്തിൽ നിർത്തിയാൽ കൃഷി നശിപ്പിക്കുന്ന ക്ഷുദ്ര ജീവികളും പറവകളുമൊക്കെ കണ്ടം വഴി ഓടിക്കൊള്ളും.. കണ്ടറിയാം കേരള കായികരംഗമേ നിനക്ക് എന്ത് സംഭവിക്കുമെന്ന്... 
NB: ഇനി ഇതിൽ പലരുടെയും ന്യായീകരണങ്ങളും മറ്റും  വരാനുണ്ട്. അതു കൂടിയായാൽ പൂർത്തിയായി. കേരള സംസ്ഥാനത്തെ ഏത് തരിശുഭൂമിയിലും നിങ്ങൾ കൃഷി ഇറക്കിക്കൊള്ളൂ.. എതിർപ്പില്ല.. ഈ സ്റ്റേഡിയങ്ങളെയും അനുബന്ധ സ്ഥലങ്ങളെയും ഒന്ന് ഒഴിവാക്കിക്കൂടെ എന്നൊരു അപേക്ഷ മാത്രമേ ഉള്ളു. 

📝അബ്ദുൾ റസാക്ക് സൗത്ത് സോക്കേഴ്സ് 

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Monday, September 24, 2018

വിറച്ചും വിറപ്പിച്ചും സമനില നേടി നീലക്കടുവകൾ..



                            ഇറാനെതിരെ ഉള്ള U16 AFC മത്സരത്തിൽ ഇന്ത്യൻ കുട്ടികൾക്ക് ഗോൾ രഹിത സമനില. മത്സരത്തിന്റെ മുക്കാൽ ഭാഗത്തോളം ഇന്ത്യൻ പോസ്റ്റിനു നേരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയായിരുന്നു ഇറാൻ. പതിവിനു വിപരീതമായി ഇന്ത്യൻ പ്രതിരോധത്തിൽ വിള്ളലുകൾ വീണു. പക്ഷെ അവിടെയെല്ലാം നീരജ് കുമാർ എന്ന കൗമാരക്കാരന്റെ മനസ്സാന്നിധ്യവും റിഫ്ലെക്സുകളും നമ്മുടെ ടീമിന് തുണയായി. രണ്ടു തവണ പോസ്റ്റും നമ്മുടെ രക്ഷക്കെത്തി. 
ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ ഷാബാസിനെ പൂട്ടുകയാണ് ഇറാൻ ആദ്യം ചെയ്തത്. ശബാസിന് വിങ്ങുകളിലൂടെ ഉള്ള മുന്നേറ്റം തടയാനായി ഇറാൻ താരങ്ങൾ പ്രത്യേകം മുൻകരുതൽ എടുത്തിരുന്നു. വലതു വിങ്ങിലൂടെ ഉള്ള മുന്നേറ്റം ആശ്രയിച്ചിരുന്ന ഇന്ത്യൻ ടീം അതോടെ പരിഭ്രമത്തിൽ ആയി. മിസ്സ്‌ പാസ്സുകളും സെക്കന്റ്‌ ബോൾ അറ്റൻഡ് ചെയ്യുന്നതിലെ അപാകതയും മുതലെടുക്കുന്നതിൽ ഇറാൻ വിജയിച്ചെങ്കിലും നീരജിന്റെ അവസരോചിത ഇടപെടൽ അവിടെയെല്ലാം രക്ഷക്കെത്തി. തോയ്‌ബ സിങ് വരുത്തിയ ചില പിഴവുകൾ അപകടം സൂചിപ്പിച്ചെങ്കിലും നീലക്കടുവകൾ രക്ഷപ്പെടുകയായിരുന്നു..പ്രതിരോധത്തിനും മുന്നേറ്റത്തിനും ഓടിയെത്തി മധ്യനിര തളർന്നിട്ടുണ്ടാകണം.  മുന്നേറ്റത്തിൽ വീണ്ടും അമ്പേ പരാജയപ്പെടുകയാണ് നായകൻ വിക്രമും മെൽവിനും. ഇതൊരു ടീം ഗെയിം ആണെന്നും സ്വാർത്ഥതക്ക് ഇവിടെ സ്ഥാനമില്ലെന്നും ഇരുവരെയും ബിബിയാനോ ഓർമിപ്പിക്കേണ്ടിയിരിക്കുന്നു. കിട്ടിയ ചില അവസരങ്ങൾ ഒറ്റക്ക് കളിച്ചു നശിപ്പിക്കാനാണ് വിക്രം ശ്രമിക്കുന്നതെന്ന് തോന്നിപ്പോയി. 
കളിയുടെ ചില നിമിഷങ്ങളിൽ ഇറാനികളുടെ കരുത്തുറ്റ ശരീരത്തെ നേരിടാൻ പരുക്കൻ അടവുകൾ ഇന്ത്യൻ ടീം എടുത്തു തുടങ്ങി. തോയ്‌ബയും വിക്രമും മഞ്ഞകാർഡും വാങ്ങിച്ചു.. ഭാഗ്യം കൊണ്ടാണ് രണ്ടാം മഞ്ഞയിൽ നിന്ന് വിക്രം രക്ഷപെട്ടത്.അതിനിടയിൽ ഇറാൻ ആക്രമണത്തിൽ നിന്നും ബോൾ രക്ഷപ്പെടുത്താൻ ഉള്ള ശ്രമത്തിൽ നീരജുമായി കൂട്ടിയിടിച്ച് പരിക്കേറ്റ  ഷാബാസിനെ ബിബിയാനോ തിരിച്ചു വിളിച്ചു. പകരം ഹാപ്പിയെ ആണ് ഇറക്കിയത്. ഇന്തോനേഷ്യയുമായുള്ളഅടുത്ത മത്സരത്തിൽ ഷാബസിനെ വേണ്ടത് കൊണ്ട് പരിക്ക് നിസാരമാണെങ്കിലും  അവന്റെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ ബിബിയാനോ തയ്യാറായില്ല.  
                                    രണ്ടാം പകുതിയിൽ വീണുകിട്ടിയ പെനാൽറ്റി മുതലാക്കാൻ ഇറാനെ നീരജ് അനുവദിച്ചില്ല.. ആ ഒരു രക്ഷപ്പെടുത്തൽ ഇന്ത്യൻ ടീമിന് ഊർജവും ഇറാന് തളർച്ചയും സമ്മാനിച്ചു. വിക്രം മധ്യ നിരയിലേക്ക് ഇറങ്ങിയപ്പോൾ മെൽവിന് പകരം ഇറങ്ങിയ ഹർപ്രീതും രവിയും സൈലോയും ആക്രമണം ഏറ്റെടുത്തു.. തുടരെ തുടരെ കൗണ്ടർ അറ്റാക്കുകൾ ഇറാൻ ഗോളിയെ പരീക്ഷിക്കാൻ തുടങ്ങി. തളികയിലെന്ന വണ്ണം വെച്ചു നീട്ടിയ അവസരങ്ങൾ തുലച്ചു കളഞ്ഞത് കണ്ടു ബിബിയാനോ ഞെട്ടിയിരിക്കണം.ഗോളി പോലും ഇല്ലാത്ത പോസ്റ്റിനു മുകളിലൂടെ സൈലോയുടെ ഷോട്ട് പറന്നപ്പോൾ ഇറാൻ ക്യാമ്പ് ദീർഘനിശ്വാസം വിട്ടു. വീണ്ടും അവസരങ്ങൾ കിട്ടിയെങ്കിലും അതു മുതലെടുക്കാൻ സൈലോക്കും ഹർപ്രീതിനും കഴിഞ്ഞില്ല.  
ലോങ്ങ്‌ വിസിൽ മുഴങ്ങുമ്പോൾ ഏഷ്യൻ കരുത്തരെ സമനിലയിൽ കുരുക്കിയതിൽ നീലക്കടുവകൾക്ക് അഭിമാനിക്കാം.
എന്നാലും വീണ്ടും ഓർമിപ്പിക്കുന്നു. ഫിനിഷിങ്ങിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ മുന്നോട്ടുള്ള നമ്മുടെ പ്രയാണം അത്ര എളുപ്പമാകില്ല. പ്രത്യേകിച്ച് സ്റ്റാർ സ്‌ട്രൈക്കർ രോഹിത് ധനുവിന് കളിക്കാൻ സാധിക്കാത്ത അവസ്ഥയിൽ. 
NB: ഇന്നത്തെ ഇന്ത്യൻ ടീമിന്റെ രക്ഷകൻ നീരജിന്റെ നീരാളിക്കൈകൾക്ക് പ്രത്യേകം പ്രത്യേകം നന്ദി പറയുന്നു..
southsoccers media wing (abdul rasaq)

ഏഷ്യൻ വമ്പന്മാരായ ഇറാനെ വിറപ്പിച്ചു ഇന്ത്യൻ ചുണക്കുട്ടികൾ. അവിശ്വസനീയ പ്രകടനവുമായി ഇന്ത്യൻ ഗോൾ കീപ്പർ നീരജ് കുമാർ



എ. എഫ്.സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ ഏഷ്യയിലെ ഫുട്‌ബോൾ പവർ ഹൗസ് ആയ ഇറാനെ ഗോൾ രഹിത സമനിലയിൽ പിടിച്ചു ഇന്ത്യൻ അണ്ടർ 16 ഫുട്‌ബോൾ ടീം.

ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയിൽനിന്നും രണ്ടു ഗോളിന് തോൽവിയേറ്റ ഇറാന് ഏറെ നിർണായകമായ മത്സരം ആയിരുന്നു ഇന്ത്യയും ആയുള്ളത്. അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ഒരു ജയം അവർക്ക് ആവിശ്യവുമായതിനാൽ ആദ്യം മുതൽക്കേ തന്നെ ആക്രമണ ഫുട്‌ബോൾ ആണ് ഇറാൻ കളിച്ചത്.  പൊരുതി കളിച്ച അവരുടെ എല്ലാ ആക്രമണവും ഇന്ത്യൻ പ്രതിരോധത്തിൽ തട്ടി തകരുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. രണ്ടാം പകുതിയിൽ വർദ്ധിച്ച പോരാട്ട വീര്യവുമായി വന്ന ഇറാൻ കളി അവസാനിക്കാൻ 15 മിനിറ്റ് ശേഷിക്കെ പെനാൽറ്റിയും നേടി.
എന്നാൽ കളിയിലുടനീളം അവിശ്വസനീയ രക്ഷപ്പെടുത്തലുകളും ആയി താരമായ ഇന്ത്യൻ ഗോൾ കീപ്പർ നീരജ് കുമാർ  ഇറാനിയൻ ക്യാപ്റ്റന്റെ പെനാൽറ്റി കിക്ക് അനായാസം തടുത്തു. ഇതോടെ ആവേശത്തിൽ ആയ ഇന്ത്യൻ കുട്ടികൾ ഇറാനിയൻ ബോക്‌സിൽ പലപ്പോഴും കയറിയിറങ്ങി ഏതു നിമിഷവും ഗോൾ നേടുമെന്നു തോന്നിപ്പിച്ചു. എന്നാൽ ഫിനിഷിങിലെ മികവില്ലായ്മ ഇന്നും ഇന്ത്യയെ വലച്ചു. മൂന്നു തുറന്ന അവസരങ്ങൾ ഇന്ത്യ നഷ്ടപ്പെടുത്തിയത് നിരാശയായി. ടൂർണമെന്റിലെ ആദ്യ മത്സരം ആയിരുന്ന വിയറ്റ്‌നാമിനു എതിരെ ഗോൾ നേടി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിക്രം പ്രതാപ് സിങ് അനാവശ്യ ട്രിബ്ലിങ്ങിന് ശ്രമിച്ചു പലപ്പോഴും ബോളുകൾ നഷ്ടപ്പെടുത്തിയത് മുന്നേറ്റ നിരയെ ഒന്നാകെ തളർത്തി. പ്രായം കവിഞ്ഞത് മൂലം അണ്ടർ16 ടീമിൽ നിന്നും ഔട്ടായ രോഹിത് ധനുവിനെ പോലുള്ള ഒരു മികച്ച ഫിനിഷർറുടെ അഭാവമാണ് ഇന്ത്യൻ നിരയിലെ ആശങ്ക. വിക്രം പ്രതാപ് സിങ് ഫോമിലേക്ക് ഉയർന്നില്ലങ്കിൽ ടൂർണമെന്റിലെ ഇന്ത്യൻ മുന്നേറ്റം ത്രിശങ്കുവിൽ ആകുമെന്ന് പറയാതെ വയ്യ.

വിയറ്റ്‌നാമിനെതിരെ മികച്ച പ്രകടനം നടത്തിയ മലയാളി താരം ശബാസിനു ഇന്നത്തെ കളിയിൽ പതിവ് പോലെ ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല എന്നത് മലയാളി ഫുട്‌ബോൾ ആരാധകർക്കും ചെറിയ നിരാശ നൽകി.

എന്നാൽ ആശങ്കകൾ ഏറെയുണ്ടങ്കിലും ഇറാൻ പോലെയുള്ള ടീമിനെതിരെ സമനില നേടിയത് നിസാര കാര്യമല്ല. ഇറാനേക്കാൾ തുറന്ന അവസരങ്ങൾ ലഭിച്ചതും ഇന്ത്യക്കാണ്. മികച്ച ബോളടക്കവും സാങ്കേതികമായ കളി മികവും  പ്രകടിപ്പിക്കുന്ന ഈ കുട്ടികൾ ഭാവിയുടെ താരങ്ങളാണ് എന്നതിൽ സംശയം വേണ്ട. മനോഹരമായ പാസിംഗ് ഫുട്‌ബോൾ കളിക്കുന്ന ഇന്ത്യയുടെ പരിശീലകൻ ബിബിയാണോ ഫെർണാണ്ടസ് എന്ന ചെറുപ്പക്കാരനും അഭിനന്ദനമർഹിക്കുന്നു.  ഇന്ത്യയുടെ അടുത്ത മത്സരം ഗ്രൂപ്പിലെ ശക്തരായ ഇൻഡോനേഷ്യയുമായാണ്. ഒരു സമനില എങ്കിലും നേടാൻ ആയെങ്കിൽ അടുത്ത റൗണ്ടിലേക്ക് രണ്ടാം സ്ഥാനക്കാർ ആയി കടക്കാൻ ഇന്ത്യക്ക് സാധിക്കും. ഇൻഡോനേഷ്യയെ തോൽപ്പിച്ചാൽ ഗ്രൂപ്പ് ചാപ്യന്മാരും ആകാം.  അടുത്ത റൗണ്ടിലേക്ക് ഇന്ത്യ കടന്നാൽ അതൊരു ചരിത്ര സംഭവം ആകുമെന്നുറപ്പ്. വളരുന്ന ഇന്ത്യൻ ഫുട്‌ബോളിന് ഊർജ്ജം നൽകാൻ ഇത്തരം വിജയങ്ങൾ മതിയാകും.

southsoccers media wing (alvi)

Thursday, September 20, 2018

ഐ എസ് എൽ അഞ്ചാം സീസണിന് ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് , നന്നായി തന്നെ ആണോ ഒരുങ്ങിയത് എന്ന സംശയത്തിൽ ആരാധകരും


ഐ എസ് എൽ അഞ്ചാം സീസണിന് ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് ,
 നന്നായി തന്നെ ആണോ ഒരുങ്ങിയത് എന്ന സംശയത്തിൽ ആരാധകരും
----------------------------------------

എസ് എൽ അഞ്ചാം  സീസൺ ഇങ്ങ് അടുത്തിരിക്കെ ടൂർണമെന്റിൽ പങ്കെടുക്കാൻ  ടീമുകൾ തയ്യാറെടുത്തു കഴിഞ്ഞു . ഒട്ടുമിക്ക ടീമുകളും പ്രീസീസൺ ടൂറിൽ ആണ് .
കേരളത്തിന്റെ കൊമ്പന്മാർ വമ്പുകാട്ടാൻ പരിശീലന കളരി തെരഞ്ഞെടുത്തത് തായ്‌ലൻഡിൽ ആണ് .

തായ്‌ലൻഡ് കളരിയിൽ പയറ്റി തെളിഞ്ഞാണ്  നമ്മുടെ ചേകവന്മാർ വരുന്നത് എന്ന് പറയുമ്പോഴും ആരാധകർ സംശയത്തിൽ തന്നെ ആണ് ,

ലാലിഗ വേൾഡ് ടൂർണമെൻറിൽ വമ്പൻ ടീമുകളോട് കൊമ്പുകോർത്തു തുടങ്ങിയ ബ്ലാസ്റ്റേഴ്സിൽ ഒരുപാട് പ്രതീക്ഷകൾ ആണ് ആരാധകർ വെച്ച് പുലർത്തിയത് . തങ്ങളുടെ ബ്ലാസ്റ്റേഴ്‌സ് ഈ തവണ എല്ലാം നല്ല രീതിയിൽ തുടങ്ങും എന്ന വിശ്വാസം അവർക്ക് ഉണ്ടായി   .
എന്നാൽ പ്രീസീസണിൽ കണ്ട കാഴ്ച്ച മറിച്ചായിരുന്നു .
കൊമ്പന്മാർ പരിശീലനത്തിനായി തെരഞ്ഞെടുത്തത് അക്കാദമി ടീമുകളെ ആണ് എന്ന വാർത്ത നെഞ്ച് പിളരുന്ന വേദനയോടെ ആണ് ശ്രവിച്ചത് .

ഇതിന്റെ ഇടയിൽ പല വിവാദങ്ങളും ഉണ്ടായി .
ബാങ്കോക്ക് എഫ് സി  യും ആയി കളിച്ചു എന്ന വാർത്ത ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ടു , എന്നാൽ അവർ ബ്ലാസ്റ്റേഴ്സുംമായി തങ്ങൾ കളിച്ചിട്ടില്ല എന്ന അവകാശ വാദവും ആയി വന്നു . ഇതിനെ കുറിച്ച് യാതൊരു തരത്തിലുള്ള മറുപടിയും ആയി ബ്ലാസ്റ്റേഴ്‌സ് അധികൃതർ വന്നില്ല . ആരാധകരെ ഇത് തെല്ലുഒന്നും അല്ലാ ചൊടിപ്പിച്ചത് .
തുടർന്ന് പോർട്ട് എഫ് സി  (B) , തായ്‌ലൻഡ്  U20 , ബാങ്കോക്ക് യുണൈറ്റഡ്  (B)  തുടങ്ങിയ ടീമുകളും ആയി പരിശീലന മത്സരങ്ങൾ കളിച്ചു , എല്ലാത്തിലും വിജയം കൊമ്പന്മാർക്ക് ഒപ്പം ആയിരുന്നു .

കഴിഞ്ഞ സീസണുകൾ  പോലെ ആരാധകരിൽ ഒരു ആവേശം കാണാൻ കഴിയുന്നില്ല . ഒരുപാട് പ്രതീക്ഷകളും അവകാശ വാദങ്ങളും ആയി വന്ന സീസണുകൾ പലതും നമ്മൾ കണ്ടതാണ് , ഇനി കളികൾ കണ്ടതിനു ശേഷം വിലയിരുത്താം എന്നാണ് ആരാധകപക്ഷം.

നല്ലതിനെ നമ്മൾ മലയാളികൾ നല്ലത് തന്നെ എന്ന് പറയും.. എന്നാൽ  തെറ്റ് കണ്ടാൽ അത് ചൂണ്ടി കാണിക്കുകയും അതിനെ വിമർശിക്കുകയും ചെയ്യും .
എന്നാൽ ബ്ലാസ്റ്റേഴ്സനെ വിമർശിക്കുമ്പോൾ ഒരുകൂട്ടം ആളുകൾ അവരെ മോശം ആയി കാണുകയും മോശം ആയി പെരുമാറുകയും പ്ലാസ്റ്റിക് ഫാൻ ആക്കുകയും ചെയ്യുന്ന പ്രവണത സോഷ്യൽ മീഡിയയിൽ കണ്ട് വരുന്നു .

നമ്മുടെ നാട്ടിൽ ഒരു മഹാ ദുരന്തം ഉണ്ടായപ്പോൾ ഒറ്റകെട്ടായി നിന്ന് അതിജീവിച്ചവർ ആണ് നമ്മൾ , ആ ആർജവത്തോടെ നമ്മുടെ ബ്ലാസ്റ്റേഴ്സും ഈ സീസണിൽ പന്ത് തട്ടും എന്ന് നമുക്ക് പ്രതീക്ഷിക്കാം 

Tuesday, August 14, 2018

The legendary PK Banerjee was awarded the AIFC Hall of Fame award


The legendary PK Banerjee was awarded the AIFC (Association of Indian Football Coaches) Hall of Fame award.  He wasn't able to attend the AIFC Annual Awards because of health problems. The AIFC Director Mr. Sanjoy sen handed over the trophy from his private residence. Banerjee played in 84 internationals in his 13 years of representing India. This included three Asian Games (Tokyo, Jakarta and Bangkok). He was also part of the Indian team which finished fourth (the country's best result) in the 1956 Melbourne Olympics and had captained the national team at the 1960 Rome Olympics.A Padma Shri awardee in 1990. He was one of the first recipients of Arjuna Award, when the awards were instituted in 1961, PK Banerjee was associated as coach of the national team from 1970 to 1986.

Monday, August 13, 2018

ജർമൻ സൂപ്പർ കപ്പിൽ വീണ്ടും ബയൺ ചുംബനം.


ജർമൻ സൂപ്പർ കപ്പ് തുടർച്ചയായ മൂന്നാം തവണയും ബയൺ മ്യൂണിക്കിന്. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക് മികവിൽ ഫ്രാങ്കഫർടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് കീഴടക്കിയത്.


പോളീഷ് സൂപ്പർ താരം ലെവൻഡോവ്സ്കി ബയേണിനെ മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ സർവ്വ മേഖലയിലും ആധിപത്യം പുലർത്തിയാണ് ബയേൺ കീരീടം നേടിയത്. 21,26,54 മിനുട്ടുകൾക്കുള്ളിൽ ആയിരുന്നു സൂപ്പർ താരം ബയേണിനായി ഗോളുകൾ നേടിയത്. കോമാനും തിയഗോയുമാണ് മറ്റ് സ്കോർമാർ. ഫ്രാങ്ക്ഫർട്ടിനെതിരായ ജയം DFL-POKAL ഫൈനലിലെ തോൽവിക്കുള്ള പ്രതികാരവുമായി.

സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സക്ക്; മെസ്സിക്ക് ബാഴ്സ കുപ്പായത്തിൽ 33ാം കിരീടം


സ്പാനിഷ് സൂപ്പർ കപ്പ് ബാഴ്സക്ക്. കോപ ഡെൽ റേ റണ്ണേഴ്സായ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ബാഴ്സ 13 തവണയും സ്പാനിഷ് സൂപ്പർ കപ്പ്  സ്വന്തമാക്കിയത്. പുതിയ നായകൻ മെസ്സിക്ക് കീഴിലെ ആദ്യ മത്സരമായിരുന്നു ഇത്. പ്രതിരോധ നിര താരം ജെറാഡ് പിക്വെ മുന്നേറ്റ നിര താരം ഓസ്മൻ ഡെംബലെയും ബാഴ്സക്കായി ഗോൾ നേടി. പാബ്ലോ സറാബിയയാണ് സെവിയ്യക്കായി വലകുലുക്കിയത്.

സൂപ്പർ താരങ്ങളെല്ലാം അണിനിരത്തിയാണ് ബാഴ്സ മത്സരത്തിന് ഇറങ്ങിയത്. എന്നാൽ സ്പാനിഷ് ചാമ്പ്യന്മാരെ ഞെട്ടിച്ചു കൊണ്ട് ഒമ്പതാം മിനുട്ടിൽ പാബ്ലോ സറാബിയയിലൂടെ സെവ്വിയ്യ മുന്നിലെത്തി. 42 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു ബാഴ്സക്ക് മറുപടി നൽകാൻ. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഫ്രീ കിക്ക് ബാറിലിടിച്ച് മടങ്ങിയെങ്കിലും പ്രതിരോധ നിര താരം ജെറാഡ് പിക്വെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 78 ആം മിനുട്ടിൽ ഓസ്മൻ ഡെംബലെയും ഉഗ്രൻ ഷോട്ട് സെവിയ്യയുടെ വലയിലാക്കി ബാഴ്സ ലീഡ് നേടി. 91 ആം മിനുട്ടിൽ സമനില പിടിക്കാൻ ലഭിച്ച അവസരം സെവിയ്യയുടെ ഫ്രഞ്ച്  ബെൻ യെഡർ  താരം കളഞ്ഞു കുളിച്ചു. യെഡററുടെ പെനാൽറ്റി കിക്ക് കൈപിടിയിലാക്കി ഗോൾ കീപ്പർ ടെർ സ്റ്റെഗൻ ബാഴ്സയുടെ രക്ഷകനായി.

ബാഴ്സ കുപ്പായത്തിൽ മെസ്സി പുതിയ റെക്കോർഡും സ്വന്തമാക്കി.ബാഴ്സക്ക് വേണ്ടി ഏറ്റവും കിരീടങ്ങൾ നേടിയ താരമായി സൂപ്പർ താരം മാറി. ബാഴ്സ യിൽ മെസ്സിയുടെ 33ആം കിരീടമായിരുന്നു ഇത്

Sunday, August 12, 2018

ആദ്യ ഗ്ലാമർ പോരാട്ടത്തിന് ഒരുങ്ങി പ്രീമിയർ ലീഗ്.


ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ പോരാട്ടത്തിൽ ആഴ്സനൽ സ്വന്തം തട്ടകത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ആദ്യ മത്സരത്തിൽ തന്നെ ജയിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആഴ്സൻ വെങ്ങർ ആഴ്സനണിന്റെ പടിയിറങ്ങി ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ  സെവിയ്യ,പി എസ് ജി പരിശീലകനായിരുന്ന ഉറായ് എംമറിയുടെ കീഴിൽ ഇറങ്ങുന്ന ടീമിന് സ്വന്തം തട്ടകത്തിൽ വിജയത്തിൽ കുറഞ്ഞതും ഒന്നും മതിയാവില്ല. എന്നാൽ മറുവശത്ത്  സാക്ഷാൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്. കമ്മ്യൂണിറ്റി ഷീൽഡിൽ ചെൽസിയെ തകർത്തതാണ് ഗാർഡിയോളയും സംഘവും എത്തുന്നത്. കഴിഞ്ഞ സീസണിലെ പ്രകടനം തുടരുക തന്നെയാകും സിറ്റിയുടെ ലക്ഷ്യം.  ഇന്ത്യൻ സമയം രാത്രി 8.30 നാണ് സൂപ്പർ പോരാട്ടം.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ വെസ്റ്റ്ഹാം യുണൈറ്റഡിനെ നേരിടും. മത്സരം വൈകീട്ട് ആറ് മണിക്ക് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ്.

പ്രീമിയർ ലീഗ്: ചെൽസിയും ടോട്ടൻഹാമും ജയത്തോടെ തുടങ്ങി, എവർട്ടന് സമനില കുരുക്ക്


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ചെൽസിയും ടോട്ടൻഹാം ഹോട്ട്സ്പരും ജയത്തോടെ സീസണിന് തുടക്കമിട്ടു. അതേ സമയം എവർട്ടനെ വോൾവ്സ് സമനിലയിൽ കുരുക്കി


പുതിയ പരിശീലകൻ മൗറീസിയോ സരിക്ക് കീഴിൽ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് ഇറങ്ങിയ ചെൽസി ഹഡേൾസ്ഫീൽഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് തകർത്തു വിട്ടത്. കളിയുടെ സർവ്വ മേഖലയിലും ആധിപത്യം പുലർത്തിയാണ് ചെൽസി വിജയം നേടിയത്. 34ആം മിനുട്ടിൽ ഫ്രഞ്ച് താരം എൻഗോലോ കാന്റയിലൂടെ ചെൽസി ആദ്യ ഗോൾ നേടി. ആദ്യ പകുതിക്ക് പിരിയാൻ നിൽക്കെ ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർജിഞ്ഞോ പ്രീമിയർ ലീഗ് അരങ്ങേറ്റം ഗംഭീരമാക്കി. 80ആം മിനുട്ടിൽ സ്പാനിഷ് താരം പെഡ്രോ ചെൽസിയുടെ പട്ടിക പൂർത്തിയാക്കി. അത്‌ലറ്റിക്കോ ബിൽബാവോയിൽ നിന്നും റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ ഗോൾ കീപ്പർ കെപ്പ അരിസബലാഗയും ചെൽസിക്കായി ആദ്യ മത്സരത്തിന് ഇറങ്ങി.


ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ടോട്ടൻഹാം ഹോട്ട്സ്പരും തുടക്കം ഗംഭീരമാക്കി.  കളിയുടെ തുടക്കത്തിൽ തന്നെ ജാൻ വെർട്ടോൻഗനിലൂടെ ടോട്ടൻഹാം ലീഡ് നേടി. അധികം വൈകാതെ തന്നെ ജോസേലുവിലൂടെ ന്യൂകാസിൽ യുണൈറ്റഡ് തിരിച്ചടിച്ചു. എന്നാൽ 18ആം മിനുട്ടിൽ സൂപ്പർ താരം ഡെലെ അലിയിലൂടെ ഗോളിൽ ടോട്ടൻഹാം രണ്ടാം ഗോളും നേടി ജയം സ്വന്തമാക്കി.


എവർട്ടനെ സമനിലയിൽ കുരുക്കി പ്രീമിയർ ലീഗിലേക്കുള്ള വരവ് വോൾവ്സും ഗംഭീരമാക്കി. രണ്ട് തവണ പിന്നിൽ നിന്ന ശേഷമാണ് വോൾവ്സ് സമനില പിടിച്ചത്. 11ആം മിനുട്ടിൽ ബ്രസീലിയൻ താരം റിച്ചാർലിസൺ എവർട്ടനെ മുന്നിലെത്തിച്ചു. എന്നാൽ 44 ആം മിനുട്ടിൽ പോർച്ചുഗീസ് താരം റൂബൻ നവാസ് മികച്ച ഒരു ഫ്രീ കിക്ക് ഗോളിലൂടെ വോൾല്സിനെ ഒപ്പമത്തിച്ചു. അതിനിടെ 40ആം മിനുട്ടിൽ ജാഗിലെക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് എവർട്ടന് തിരിച്ചടിയായി. 67ആം മിനുട്ടിൽ റിച്ചാർലിസൺ രണ്ടാം ഗോൾ നേടി എവർട്ടനെ മുന്നിലെത്തിച്ചു. എന്നാൽ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്ന വോൾവ്സ് റൗൾ ജിമിനെൻസിലൂടെ സമനില പിടിച്ച് ലീഗിലെ ആദ്യ പോയിന്റ് സ്വന്തമാക്കി.


മറ്റ് മത്സരങ്ങളിൽ ബേൺമൗത്ത് കാർഡിഫ് സിറ്റിയെയും ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെയും വാട്ട്ഫോർഡ് ബ്രയ്ട്ടനെയും തോൽപ്പിച്ചു.

ജെറാഡ് പികെ വിരമിച്ചു.


ബാഴ്‌സലോണയുടെ സ്പാനിഷ് പ്രതിരോധ താരം ജറാഡ് പികെ ആഭ്യന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2016 ൽ അൽബേനിയക്കെതിരെ നടന്ന ലോകകപ്പ്‌ യോഗ്യത മത്സരത്തിന് ശേഷം 2018 ലോകകപ്പിന് ശേഷം താൻ വരമിക്കും എന്നുളള സൂചന പികെ നൽകിയിരുന്നു.

സ്പെയിനിന്റെ പുതിയ പരിശീലകനായി നിയമിതനായ മുൻ ബാഴ്സ പരിശീലകൻ ലൂയിസ് എൻറിക്കെയുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് 31 വയസുകാരനായ പികെ തൻറെ വിരമിക്കൽ പ്രഘ്യാപിച്ചത്.

സ്പാനിഷ് നാഷണൽ ടീമിന് വേണ്ടി 102 തവണ ബൂട്ട്കെട്ടിയ പികെ രണ്ട് യൂറോപ്യൻ ചാപ്യൻഷിപ്പുകളിലും മൂന്ന് ലോകകപ്പിലും ടീമിനെ പ്രതിനിധീകരിച്ചു. 2010 ൽ സ്പെയിനുവേണ്ടി ആദ്യമായി ലോകകപ്പ് നേടിയ ടീമിലും രണ്ട് വർഷങ്ങൾക്ക് ശേഷം 2012 ൽ യൂറോകപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു പികെ.

Tuesday, July 10, 2018

ഇതിഹാസതാരം പുതിയ തട്ടകത്തിൽ..


റയൽ മാഡ്രിഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്ന  സീസണണിൽ ഇനി ഇറ്റാലിയൻ ക്ളബ് യുവന്റസിനുവേണ്ടി ബൂട്ട്കെട്ടും. നീണ്ട ഒൻപത് വർഷങ്ങൾ ലാലീഗയിൽ തന്റെ മാന്ത്രികസ്പർശം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച പോരാളി ഇനി  സീരി എ യിൽ  പുതിയ വിജയഗാഥ രചിക്കും.

ക്രിസ്റ്റ്യാനോ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് കിരീട വിജയത്തിന് തൊട്ടുപിന്നാലെ ക്ളബ് വിടുമെന്ന സൂചനകൾ നൽകിയിരുന്നു. റയലിന്റെ നാല് ചാമ്പ്യൻസ് ലീഗ് കിരീട നേട്ടങ്ങളിലും രണ്ട് ലാലിഗ കിരീട നേട്ടങ്ങളിലും പ്രധാന പങ്കുവഹിച്ച ക്രിസ്റ്റ്യാനോ 451 ഗോളുകളും സ്പാനിഷ് ക്ളബിനുവേണ്ടി നേടിയിട്ടുണ്ട്. റയലിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഗോൾ വേട്ടകാരനാണ് പറങ്കപ്പടയുടെ കപ്പിത്താൻ.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ 
https://www.facebook.com/SouthSoccers/

Wednesday, June 13, 2018

മലയാളിയുടെ ആശാൻ ഇനി ബംഗാളിയുടെ ദാദ

ഇന്ത്യൻ സൂപ്പർ ലീഗ് 2016/2017 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കുകയും 2017/2018 സീസണിൽ അരങ്ങേറ്റകാരായ ടാറ്റാ ജംഷെത്പുർ എഫ് സിയെ  അഞ്ചാം സ്ഥാനത് എത്തിക്കുകയും ചെയ്ത മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം സ്റ്റീവ് കോപ്പൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) എ റ്റി കെയുടെ മുഖ്യപരിശീലകനാകും. എ റ്റി കെ മാനേജ്‌മെന്റും കോപ്പലുമായി അവസാനഘട്ട ചർച്ചകൾ പുരോഗമിച്ചു വരികയാണ് പ്രഖ്യാപനം ഉടൻ ഉണ്ടാവും.
രണ്ടുതവണ ഐ എസ് എൽ കിരീടം ചൂടിയ കൊൽക്കത്ത വമ്പൻ താരനിരയും വൻ പ്രതീക്ഷകളുമായാണ് നാലാം സീസണിൽ ടെഡ്ഡി ഷെറിങ്ഹാമിന്റെ കീഴിൽ അണിനിരന്നതെങ്കിലും നിരാശയായിരുന്നു ഫലം ഇതേത്തുടർന്ന് ടെഡ്ഡി ഷെറിങ്ഹാമിനെ പുറത്താക്കിയ മാനേജ്മെന്റ് മുൻ ബാംഗ്ലൂരു എഫ്.സി പരിശീലകൻ ആഷ്ലി വെസ്റ്റ് വൂഡിനെ മാറ്റി പരീക്ഷിച്ചു എങ്കിലും ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ ആവാത്തതിനെ തുടർന്ന് അദ്ദേഹവും പിന്മാറി. സീസൺ അവസാനിക്കുമ്പോൾ മാർക്യു പ്ലെയർ റോബി കീൻ പരിശീലകന്റെ അധിക ചുമതലകൂടെ ഏറ്റെടുത് 18 മത്സരങ്ങളിൽ നിന്നായി 16 പോയിന്റുമായി ഒൻപതാം സ്ഥാനതായിരുന്നു കൊൽക്കത്ത. എഫ് സി ഗോവയിൽനിന്നേറ്റ പരാജയം സൂപ്പർ കപ്പിലും തിരിച്ചടിയായി.
മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി ഏറെ വിജയങ്ങൾ കൊയ്ത ടീമിന്റെ ഭാഗമായിരുന്ന സ്റ്റീവ് 322 കളികളിലായി 53 ഗോളുകൾ നേടിയിട്ടുണ്ട്. 42 തവണ ഇംഗ്ലണ്ടിന്റെ ജേർസിയണിഞ്ഞ കോപ്പൽ 1977 മുതൽ 1983 വരെ ഫിഫ വേൾഡ് കപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. പരിക്കിനെത്തുടർന്ന് പിനീട് അദ്ദേഹത്തിന് കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. 1984 മുതൽ മാനേജ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ബ്രിസ്റ്റോൾ സിറ്റി, ബ്രൈറ്റൺ, ഹോവ് ആൽബിയൺ, മാഞ്ചസ്റ്റർ സിറ്റി, ബ്രെന്റ്ഫോർഡ്, ക്രാളി ടൗൺ എന്നീ ടീമുകളുടെ ലീഗ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. പരിചയ സമ്പന്നനായ തന്ത്രങ്ങളുടെ ആശാൻ സ്റ്റീവ് കോപ്പലിനെ തങ്ങളുടെ കൂടാരത്തിൽ എത്തിച്ച് നഷ്ടപ്രതാപം തിരിച്ചുപിടിക്കുക തന്നെയാവും കൊൽക്കത്തയുടെ ലക്ഷ്യം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

Monday, June 4, 2018

ആശാന്റെ അടുത്ത അങ്കം കൊൽക്കത്തയിലോ..?

ഇന്ത്യൻ സൂപ്പർ ലീഗ് 2016/2017 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കുകയും 2017/2018 സീസണിൽ അരങ്ങേറ്റകാരായ ടാറ്റാ ജംഷെത്പുർ എഫ് സിയെ  അഞ്ചാം സ്ഥാനത് എത്തിക്കുകയും ചെയ്ത മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം സ്റ്റീവ് കോപ്പൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) എ റ്റി കെയുടെ മുഖ്യപരിശീലകനാകുമെന്ന് റിപോർട്ട്. എ റ്റി കെ മാനേജ്‌മെന്റും കോപ്പലുമായി അവസാനഘട്ട ചർച്ചകൾ പുരോഗമിച്ചു വരുന്നതായി ഗോൾ.കോം ആണ് റിപ്പോർട്ട് ചെയ്തത്.
രണ്ടുതവണ ഐ എസ് എൽ കിരീടം ചൂടിയ കൊൽക്കത്ത വമ്പൻ താരനിരയും വൻ പ്രതീക്ഷകളുമായാണ് നാലാം സീസണിൽ ടെഡ്ഡി ഷെറിങ്ഹാമിന്റെ കീഴിൽ അണിനിരന്നതെങ്കിലും നിരാശയായിരുന്നു ഫലം ഇതേത്തുടർന്ന് ടെഡ്ഡി ഷെറിങ്ഹാമിനെ പുറത്താക്കിയ മാനേജ്മെന്റ് മുൻ ബാംഗ്ലൂരു എഫ്.സി പരിശീലകൻ ആഷ്ലി വെസ്റ്റ് വൂഡിനെ മാറ്റി പരീക്ഷിച്ചു എങ്കിലും ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ ആവാത്തതിനെ തുടർന്ന് അദ്ദേഹവും പിന്മാറി. സീസൺ അവസാനിക്കുമ്പോൾ മാർക്യു പ്ലെയർ റോബി കീൻ പരിശീലകന്റെ അധിക ചുമതലകൂടെ ഏറ്റെടുത് 18 മത്സരങ്ങളിൽ നിന്നായി 16 പോയിന്റുമായി ഒൻപതാം സ്ഥാനതായിരുന്നു കൊൽക്കത്ത. എഫ് സി ഗോവയിൽനിന്നേറ്റ പരാജയം സൂപ്പർ കപ്പിലും തിരിച്ചടിയായി.
മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി ഏറെ വിജയങ്ങൾ കൊയ്ത ടീമിന്റെ ഭാഗമായിരുന്ന സ്റ്റീവ് 322 കളികളിലായി 53 ഗോളുകൾ നേടിയിട്ടുണ്ട്. 42 തവണ ഇംഗ്ലണ്ടിന്റെ ജേർസിയണിഞ്ഞ കോപ്പൽ 1977 മുതൽ 1983 വരെ ഫിഫ വേൾഡ് കപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. പരിക്കിനെത്തുടർന്ന് പിനീട് അദ്ദേഹത്തിന് കളിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. 1984 മുതൽ മാനേജ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ബ്രിസ്റ്റോൾ സിറ്റി, ബ്രൈറ്റൺ, ഹോവ് ആൽബിയൺ, മാഞ്ചസ്റ്റർ സിറ്റി, ബ്രെന്റ്ഫോർഡ്, ക്രാളി ടൗൺ എന്നീ ടീമുകളുടെ ലീഗ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. പരിചയ സമ്പന്നനായ തന്ത്രങ്ങളുടെ ആശാൻ സ്റ്റീവ് കോപ്പലിനെ തങ്ങളുടെ കൂടാരത്തിൽ എത്തിച്ച് നഷ്ടപ്രതാപം തിരിച്ചുപിടിക്കുക തന്നെയാവും കൊൽക്കത്തയുടെ ലക്ഷ്യം.
®സൗത്ത് സോക്കേഴ്സ് മീഡിയ വിങ്..
കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ.
https://www.facebook.com/SouthSoccers/

Tuesday, March 20, 2018

കണ്ണിൽ ഇരുട്ടാണെങ്കിലും മനം നിറയെ ഫുട്ബോളാണ്..

ഇത് നമ്മുടെ സുജിത്ത്, ഒപ്പമുള്ളവര്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം അംഗങ്ങളും. കണ്ണില്‍ ഇരുട്ടുമായി പന്തുതട്ടുന്ന ആ കൂട്ടുകാര്‍ക്ക് സുജിത്ത് വെറുമൊരു ഗോളിയല്ല, മറിച്ച്, രാജ്യത്തിന്‍റെ മെഡല്‍ പ്രതീക്ഷയുടെ കാവലാള്‍ കൂടിയാണ്. 

ഗോള്‍ വലയിലേക്ക് ഏതു നിമിഷവും കടന്നുവന്നേക്കാവുന്ന ഒരു പന്തുപോലെയായിരുന്നു സുജിത്തിന് ജീവിതം. അവസാനം വരെ ജാഗ്രതയോടെ എതിര്‍ടീമിനെ പ്രതിരോധിച്ച് പന്തിനെ കൈപ്പിടിയിലാക്കി സ്വന്തം ടീമിന് കാവലാളാകണം. കൂടെ കളിക്കുന്നത് ഇരുട്ടുമാത്രം ശീലിച്ച കൂട്ടുകാരാണ്. 
അവര്‍ക്കുമുന്നിലെ ഏക പ്രതീക്ഷയും പ്രകാശവും സുജിത്തിന്‍റെ ജാഗ്രത തന്നെ. എതിരാളി അടിച്ചുവിടുന്ന ഓരോ പന്തും അതീവ ശ്രദ്ധയോടെ ഗോള്‍വലയം കടക്കാതെ ആ പ്രതീക്ഷ ഊതിപ്പെരുപ്പിച്ച് സുജിത്ത് കൂട്ടുകാരുടെ അകക്കണ്ണിന് പ്രകാശപൂരമാവുകയാണ്. 
മാര്‍ച്ച് 21 മുതല്‍ 26 വരെ ജപ്പാനില്‍ നടക്കുന്ന ലോക ബ്ലൈന്‍ഡ് ഫുട്‌ബോള്‍ മാച്ചില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിന്‍റെ ഗോള്‍വല കാത്തുരക്ഷിക്കാന്‍ പോകുന്ന സുജിത്തിന് ഫുട്‌ബോളും ജീവിതവും ഒരുപോലെ പ്രതിസന്ധികളോടുള്ള ഉത്തരവാദിത്ത പൂര്‍ണമായ പോരാട്ടവുമാണ്. അരൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കാട്ടാമ്പള്ളി കളത്തില്‍ ശശിയുടെയും ചിന്നയുടെയും മൂന്നു മക്കളില്‍ ഇളയവനാണ് എറണാകുളം മഹാരാജാസില്‍ ഡിഗ്രി വിദ്യാര്‍ഥി കൂടിയായ സുജിത്ത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഫുട്‌ബോളിനു പിന്നാലെ ഓടിത്തുടങ്ങിയതാണ്. ജീവിത പ്രാരാബ്ധങ്ങള്‍ മൂലം മൂത്ത രണ്ട് പേര്‍ക്കും പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നെങ്കിലും കൂലിപ്പണിക്കാരനായ ശശി ഇളയ മകനെ അവന്‍റെ ഇഷ്ടത്തിനനുസരിച്ച് പഠിക്കാന്‍ വിട്ടു. പന്തിനു പിന്നാലെ ഓടുന്ന സുജിത്തിനെ ശശി തിരുവനന്തപുരത്ത് അയ്യങ്കാളി സ്മാരക സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വിട്ടുപഠിപ്പിച്ചു. കാല്‍പ്പന്തുകളിയെ പ്രണയിച്ച സുജിത്ത് കായിക വിനോദം പോലെ കലാരംഗത്തും മിടുക്കുകാട്ടി. നൃത്തവേദികളിലെ തിളങ്ങും താരവുമാണവന്‍. പഴയ നൃത്ത- നാടക കലാകാരികൂടിയായ അമ്മയാണ് നൃത്തകലയില്‍ സുജിത്തിന് മാതൃക. അമ്മാവനൊപ്പം ബാലെ ട്രൂപ്പുകളില്‍ നൃത്ത നാടകങ്ങളില്‍ അഭിനയിച്ച അമ്മയുടെ കലാസൗരഭ്യം സുജിത്തിനും പകര്‍ന്നുകിട്ടിയെന്നാണ് മകനെക്കുറിച്ചുള്ള ശശിയുടെ വിലയിരുത്തല്‍. പക്ഷെ കാലാനുസൃതമായ റോക്കിലും ബ്രേക്ക് ഡാന്‍സിലുമാണ് സുജിത്തിന് ഏറെ കമ്പമെന്നു മാത്രം. 
ഒന്നാം നിരയില്‍ ബ്രസീലും അര്‍ജന്റീനയുമൊക്കെയുള്ള ലോക ബ്ലൈന്‍ഡ് ഫുട്‌ബോളില്‍ 23 ാം റാങ്കിലുള്ള ഇന്ത്യ പങ്കെടുത്തിട്ട് എന്തുകാര്യമെന്നു ചോദിച്ചാല്‍, കാര്യമുണ്ട് എന്നു തന്നെയാണ് സുജിത്തിന്‍റെ നിലപാട്. ജപ്പാനില്‍ കഴിഞ്ഞ 2015-ല്‍ നടന്ന മത്സരത്തിലാണ് ഇന്ത്യ 23-ാം റാങ്കിലെത്തിയത്. അതിന് മുമ്പ് 29 ആയിരുന്നു നമ്മുടെ റാങ്കുനില. ഇത്തവണ കൂടുതല്‍ മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തോല്‍ക്കാനാണെങ്കില്‍ പോലും പൊരുതാതിരിക്കാന്‍ ആവില്ലല്ലോ.. പൊരുതിപ്പൊരുതി ഒരിക്കല്‍ നമ്മള്‍ ഒന്നാം സ്ഥാനത്തുവരും- സുജിത്തിന്‍റെ വാക്കുകളില്‍ നിറഞ്ഞത് തളരാത്ത പോരാട്ടവീര്യവും നിറഞ്ഞ ആത്മവിശ്വാസവും. 

എറണാകുളത്ത് ചിലവന്നൂര്‍ ബണ്ട് റോഡിലെ ജോഗോ അരീന ഗ്രൗണ്ടിലാണ് മാസങ്ങളായി ലോക ഫുട്‌ബോളിനുവേണ്ടിയുള്ള പരിശീലനം. ഒത്തിരി പ്രതിബന്ധങ്ങളും പരിമിതികളും നിറഞ്ഞതാണ് ബ്ലൈന്‍ഡ് ഫുട്‌ബോള്‍. 'വോയ് വോയ്' എന്ന വാക്കുമാത്രമാണ് അന്ധരായ കളിക്കാര്‍ക്കുവേണ്ടി കളിക്കിടയില്‍ ഗോളി ഉപയോഗിക്കാന്‍ പാടുള്ളു. ഞാന്‍ ഇവിടെയുണ്ട് എന്നാണ് ആ സ്പാനിഷ് വാക്കിന്‍റെ അര്‍ഥമെന്ന് സുജിത് പറയുന്നു. ഒരുപാടു തവണ ഈ വാക്ക് ഉച്ചരിക്കാനും പാടില്ല. ചുവപ്പുകാര്‍ഡ് കിട്ടും. കളിക്കാര്‍ ഗോളടിക്കുന്ന സമയത്തല്ലാതെ കാണികള്‍ പോലും ശബ്ദമുണ്ടാക്കരുതെന്നാണ് കളിയിലെ അലിഖിത നിയമം. കാഴ്ചയില്ലാത്തവരുടെ കണ്ണും ഹൃദയവും കളിമിടുക്കുമെല്ലാം കാതിലെത്തുന്ന പന്തിനുള്ളിലെ മണിക്കിലുക്കത്തിലാണ്. അത് പാളിയാല്‍ കളിയില്‍ പരാജയം ഉറപ്പാണ്. ഉള്ളില്‍ മണി ഘടിപ്പിച്ച ഭാരമുള്ള ബോളാണ് ബ്ലൈന്‍ഡ് ഫുട്‌ബോളിന് ഉപയോഗിക്കുന്നത്. 4500- 5000 രൂപ വിലവരുന്ന ഈ ബോളുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല. യൂറോപ്പില്‍നിന്നാണ് പരിശീലനത്തിനായി ആദ്യം 30 ബോളുകള്‍ കൊണ്ടുവന്നത്. പിന്നീട് പാക്കിസ്ഥാനില്‍ നിന്നും ബോളുകള്‍ എത്തിച്ചു. പരിശീലനത്തിനും മത്സരത്തിനും ഇടയില്‍ ഏതുനിമിഷവും പരിക്കുപറ്റാനും പുറത്താക്കപ്പെടാനും സാധ്യതയുള്ള കളിയാണ് ഈ ബ്ലൈന്‍ഡ് ഫുട്‌ബോള്‍. കളിക്കാര്‍ അന്ധരായതിനാല്‍ അടിച്ചുവിടുന്ന ബോള്‍ എങ്ങോട്ടുവേണമെങ്കിലും വരാം. ശ്രദ്ധിച്ചുനിന്നില്ലെങ്കില്‍ കളിക്കാര്‍ക്ക് മാത്രമല്ല, കാണികള്‍ക്കും പരിക്കുപറ്റാം.
മാര്‍ച്ച് 21 മുതല്‍ 26 വരെയാണ് ജപ്പാനിലെ കളി. ബെല്‍ജിയവും ജപ്പാന്‍ ബി ടീമുമാണ് ഇന്ത്യയെ നേരിടുന്നത്. അന്ധരായ ഏഴുപേരും കാഴ്ച ശക്തിയുള്ള രണ്ട് ഗോളികളുമാണ് കളിക്കാനായി ജപ്പാനിലേക്കു പോകുന്നത്. എറണാകുളം മരട് നേരേവീട്ടില്‍ ജേക്കബിന്‍റെയും ആലീസിന്‍റെയും മകന്‍ മെല്‍സണ്‍, മട്ടാഞ്ചേരി പനയപ്പിള്ളി ചെട്ടിയാട്ടുപറമ്പില്‍ സുബൈറിന്‍റെയും നാസിലയുടെയും മകൻ ഫർഹാൻ, ഇരിങ്ങാലക്കുട സ്വദേശി അനീഷ് എംഎസ് എന്നിവരാണ് സുജിത്തിനെ കൂടാതെ കളിക്കളത്തിലിറങ്ങുന്ന മറ്റു മലയാളികള്‍. ഇതില്‍ മെല്‍സണും ഗോള്‍കീപ്പറാണ്. സുനില്‍ ജേക്കബ് മാത്യു (ടീം ലീഡര്‍) നരേഷി സിംഗ് നായല്‍, അശ്വനികുമാര്‍, ക്ലിംഗ്സണ്‍ മറാക്ക്, ഗബ്രിയേല്‍ നോണ്‍ഗ്രൂം, പങ്കജ് റാണ, ധര്‍മറാം ദേവസി തുടങ്ങിയരാണ് 11 അംഗ ഇന്ത്യന്‍ ടീം. ഇന്ന് മാര്‍ച്ച് 19 ന് 11 മണിക്ക് സംഘം നെടുമ്പാശേരിയില്‍നിന്ന് പറന്നുയര്‍ന്നു. 

2016- ല്‍ കൊച്ചിയില്‍ നടന്ന ത്രിരാഷ്ട്രക്കപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച സുജിത്ത് ഫെബുവരിയില്‍ നോര്‍ത്ത് ഈസ്റ്റില്‍ നടന്ന മത്സരത്തില്‍ ബെസ്റ്റ് ഗോള്‍ കീപ്പറായിരുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടിയും ഗോള്‍വല കാത്തു. 
സ്‌കൂള്‍ പഠനകാലത്ത് കായികാദ്ധ്യാപകനായ ബെന്നിസാര്‍ ആയിരുന്നു സുജിത്തിന് കാല്‍പ്പന്തുകളിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. പിന്നീടാണ് തിരുവനന്തപുരത്ത് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ സെലക്ഷന്‍ കിട്ടിയത്. അവിടെ ഫുട്‌ബോളിനു പുറമെ അത്‌ലറ്റിക്‌സിലും ജൂഡോയിലും റസ്‌ലിങ്ങിലും മികവു കാട്ടി. ഫുട്‌ബോളറായതിനുശേഷം പൂര്‍വവിദ്യാലയമായ അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ കുട്ടികളുടെ പരിശീലകനാകാനും സുജിത്തിന് ഭാഗ്യം ലഭിച്ചു. 
പ്ലസ് ടു കഴിഞ്ഞ് ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പൂര്‍ത്തിയാക്കി കാക്കനാട്ട് ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറിയതാണ്. പക്ഷെ പന്തിനു പിന്നാലെ പാഞ്ഞുനടന്ന സുജിത്തിന് തുച്ഛമായ ശമ്പളം മാത്രമുള്ള അവിടെ ഒതുങ്ങികൂടാന്‍ മനസുവന്നില്ല. അങ്ങിനെയാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ബിഎയ്ക്ക് മഹാരാജാസില്‍ ചേര്‍ന്നത്. കളിയും പഠനവും ഒരുമിച്ചു നടത്താം എന്ന മോഹവുമായിരുന്നു മനസില്‍. മൂത്ത സഹോദരന്‍ സുധീഷ്‌കുമാര്‍ ബ്യൂട്ടീഷനാണ്. രണ്ടാമത്തെ ചേട്ടന്‍ സുദേവ് പോളിഷ് പണിക്കുപോകുന്നു. അച്ഛന്‍ ശശി ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലാണ്. കൊച്ചി സര്‍വകലാശാലയിലെ ക്ലാസ് ഫോര്‍ ജീവനക്കാരിയായിരുന്ന അമ്മയുടെ പെന്‍ഷനും ചേട്ടന്മാരുടെ അദ്ധ്വാനഫലവും കൊണ്ടാണ് കുടുംബം മുന്നോട്ടുനീങ്ങുന്നത്. 

ഫുട്‌ബോളിനോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും കായികലോകത്തിനും അവഗണനാപരമായ നിലപാടാണെന്ന് സുജിത് പരാതിപ്പെടുന്നു. കാലങ്ങളായി പലരും പറയുന്ന പരാതിക്ക് ഒരു പരിഹാരവുമില്ല. കളി ആത്മാവില്‍ കൊണ്ടു നടക്കുന്നവര്‍ മാത്രമാണ് പ്രതിസന്ധികളുണ്ടായിട്ടും പന്തിനുപിന്നാലെ പായുന്നത്. കാഴ്ചയില്ലാത്തവരുടെ ഉള്ളിലും ഫുട്‌ബോള്‍ ആരവം നിലയ്ക്കാത്തതിന്‍റെ കാരണവും ഈ പ്രതിപത്തി തന്നെ. പക്ഷെ അധികൃതര്‍ മാത്രം അന്ധത നടിക്കുകയാണ്. നല്ല വിദ്യാഭ്യാസമുള്ളവരാണ് കായിക രംഗത്തും ശോഭിക്കുന്നത്. ഒരു ജോലിയോ, സാമ്പത്തിക സഹായമോ കിട്ടിയാല്‍ ഈ മേഖലയിലും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവര്‍. പക്ഷെ നിരാശയിലും പന്തിനെ പിന്തുടരുന്നത് കളിയോടുള്ള ആവേശം നിലനില്‍ക്കുന്നതുകൊണ്ടു മാത്രമാണ്. ചാവറ കള്‍ച്ചറല്‍ എന്‍ജിനിയറിംഗ് കോളേജ് ആണ് സുജിത്തിനും സംഘത്തിനും ജപ്പാനിലേക്ക് പോകുന്നതിന് എല്ലാ സഹായവും ചെയ്യുന്നത്. ടീമിന്‍റെ കോച്ചും സന്തതസഹചാരിയുമായ സുനില്‍ ജേക്കബ് മാത്യുവിന്‍റെയും മറ്റു കായികപ്രേമികളുടെയും നിരന്തര പരിശ്രമങ്ങളും അദ്ധ്വാനവും തുണയാകുന്നു.
ഫുട്‌ബോളിനെയും കളിക്കാരെയും രാജ്യം അംഗീകരിക്കുന്ന നല്ലകാലം വരുമെന്ന പ്രതീക്ഷ കൈവിടാതെ ജപ്പാനില്‍ ഇന്ത്യയുടെ അഭിമാനം കാത്തുസൂക്ഷിക്കാനൊരുങ്ങുകയാണ് നമ്മുടെ പ്രിയ സുജിത്. അഭിവാദ്യങ്ങള്‍ ബ്രോ, 
ഒപ്പം എല്ലാ പോരാളികള്‍ക്കും..
കടപ്പാട്: സന്തോഷ് പെരുവ

കൂടുതൽ ഫുട്‌ബോൾ വാർത്തകൾക്ക് സൗത്ത് സോക്കേഴ്സ് ഫേസ്ബുക് പേജ് സന്ദർഷിക്കൂ.

Thursday, March 1, 2018

ഞങ്ങളുടെ ഒരു വർഷം. ഓൺലൈൻ വിപ്ലവത്തിന് ഒരാണ്ട്. പിറന്നാൾ മധുരത്തിൽ സൗത്ത് സോക്കേഴ്സ്...

ഇന്ത്യൻ - കേരള ഫുട്ബോൾ രംഗത്ത് വിപ്ലവകരമായ നീക്കത്തിലൂടെ ഉദയം ചെയ്തൊരു പ്രസ്ഥാനമാണ് സൗത്ത് സോക്കേഴ്സ്. സൗത്ത് സോക്കേഴ്സ് തങ്ങളുടെ  പ്രവർത്തന മേഖലയിൽ വിജയകരമായ ഒരാണ്ട് പൂർത്തിയാക്കുകയാണ്. ഒരു ഫുട്ബോൾ ടീമിനെ മാത്രം പിന്തുണക്കുക എന്നതിൽ നിന്നും മാറിചിന്തിച്ചുകൊണ്ട് ഇന്ത്യൻ -കേരള  ഫുട്ബാളിനെയും ടീമുകളെയും പിന്തുണക്കുക, തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുക, ഫുട്ബോൾ ലോകത്തിലെ വാർത്തകളും വിശേഷങ്ങളും  ഫുട്ബോൾ പ്രേമികളിലേക്കു എത്തിക്കുക... എന്നിങ്ങനെ നിരവധി ദൗത്യങ്ങൾ സൗത്ത് സോക്കേഴ്സ് ഏറ്റെടുത്തു നടത്തുന്നുണ്ട്..
വാട്സ്ആപ്പ് ഗ്രൂപ്പുകൾ :
തുടക്കം ഗൾഫിലെ പ്രവാസി മലയാളി ഫുട്ബോൾ പ്രേമികൾ മാത്രമുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നായിരുന്നു. പിന്നീട് യൂറോപ്പ് വരെ പടർന്നു കിടക്കുന്ന ഇന്റർനാഷണൽ ഗ്രൂപ്പും കേരളത്തിൽ ഉള്ളവർ മാത്രമുള്ള കേരള ഗ്രൂപ്പും ഉണ്ട്. പ്രശസ്ത താരങ്ങളും പരിശീലകരും ഉൾപ്പെടുന്ന വെൽഫെയർ ഗ്രൂപ്പും സൗത്ത് സോക്കേഴ്‌സിനുണ്ട്. സൗത്ത് സോക്കേഴ്സിന്റെ നെടുന്തൂൺ 24 മണിക്കൂറും ആക്റ്റീവ് ആയ മീഡിയ വിംഗ് ആണ്. ഫുട്ബോൾ ലോകത്തിലെ വാർത്തകളും വിശേഷങ്ങളും ഫുട്ബോൾ പ്രേമികൾക്ക് എത്തിക്കാനായി നിസ്വാർത്ഥരായ പ്രവർത്തിക്കുന്ന ഒരു കൂട്ടം മെമ്പർമാരാണ് മീഡിയ വിങ്ങിന്റെ അടിത്തറ.എപ്പോഴും ചർച്ചകളും ആരോഗ്യപരമായ വാദപ്രതിവാദങ്ങളും കൊണ്ട് ആക്റ്റീവ് ആണ് സൗത്ത് സോക്കേഴ്സ് വാട്സപ്പ് ഗ്രൂപ്പുകൾ..  
ഫേസ് ബുക്ക്‌ പേജ് :
ഇന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യൻ ഫുട്ബോൾ ലോകം തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഓൺലൈൻ മാധ്യമമാണ് സൗത്ത് സോക്കേഴ്സിന്റെ ഫേസ്ബുക്ക്‌ പേജ്. ഫുട്ബോൾ ലോകത്തിലെ വാർത്തകൾ, വിശേഷങ്ങൾ, തത്സമയ സംപ്രേഷണം എന്നിവ ഫുട്ബോൾ പ്രേമികൾക്ക് എത്തിക്കാൻ തങ്ങളുടെ ജോലിത്തിരക്കുകൾക്കിടയിലും സമയം കണ്ടെത്തുന്ന ഒരു കൂട്ടം യുവാക്കൾ ആണ് ഇതിനു പിന്നിൽ. കേരള പ്രീമിയർ ലീഗ്, ഇന്ത്യൻ ജൂനിയർ ടീമുകളുടെ ഗൾഫ് പര്യടനം തുടങ്ങിയവ ഇന്ത്യൻ ഫുട്ബോൾ ലോകത്ത് സൗത്ത് സോക്കേഴ്സിനെ പ്രശസ്തരാക്കിയ തത്സമയ സംപ്രേക്ഷണങ്ങളാണ്.മലയാളികളിൽ മാത്രമല്ല  ഉത്തരേന്ത്യക്കാരിലും  സൗത്ത് സോക്കേഴ്സ് പേജിനു ആരാധകരേറെയാണ്. 

സൗത്ത് സോക്കേഴ്സ് പ്രോഗ്രാമുകൾ :
ഗൾഫിൽ നടത്താറുള്ള സൗത്ത് സോക്കേഴ്സ് പ്രീമിയർ ലീഗ് പ്രവാസികളായ ഫുട്ബോൾ താരങ്ങൾക്ക്  തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാനുള്ള ഒരു സുവർണാവസരമാണ്. ISL സീസണിൽ  ഗൾഫിൽ ലൈവ് സ്ക്രീനിംഗ് നടത്തിയും നാട്ടിൽ  ആഘോഷപരിപാടികൾ സംഘടിപ്പിച്ചും ഫുട്ബോൾ ഉത്സവത്തിന്റെ ഭാഗമായി. പരസ്പരം വാട്സ്ആപ്പ് മുഖേന മാത്രം പരിചയമുള്ള സൗത്ത് സോക്കേഴ്സ് കുടുംബങ്ങൾ തൃശ്ശൂരിൽ ഒത്തു ചേരുകയും എഫ് സി കേരള ക്ലബ്ബുമായി സഹകരിച്ചു കൊണ്ട് ഫുട്ബോൾ ഫീസ്റ്റ എന്ന പേരിൽ മുൻ ഇന്ത്യൻ പരിശീലകൻ നാരായണ മേനോൻ നയിച്ച ഫുട്ബോളിനെ കുറിച്ചുള്ള ക്ലാസും   സൗഹൃദ മത്സരവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു.
ഭാവി പരിപാടികൾ :
സൗത്ത് സോക്കറിന്റെ ലക്ഷ്യം എന്നത് തന്നെ ഇന്ത്യൻ - കേരള ഫുട്ബാളിന്റെ ഉന്നമനമാണ്. അതിനു വേണ്ടി പ്രവർത്തിക്കുകയാണ് സൗത്ത് സോക്കേഴ്സിന്റെ ലക്ഷ്യം. ചുരുങ്ങിയ ഈ ഒരാണ്ട് കാലത്തിനുള്ളിൽ ചെയ്യാൻ ശ്രമിച്ചത് പൂർവാധികം ഭംഗിയായി തുടരും. ഭാവി താരങ്ങളെ കണ്ടെത്തൽഅതിനു വേണ്ടി പ്രയത്നിക്കുന്നവരെ പിന്തുണക്കൽ , നിലവിൽ ഉള്ളതും പുതിയതായി വരുന്നതുമായ ടീമുകൾക്ക് പിന്തുണ നൽകൽ, സ്പോർട്സ് മേഖലയിലെ ഓൺലൈൻ മാധ്യമപ്രവർത്തനം, ഫുട്ബോൾ സംബന്ധമായ തിയറി - പ്രാക്ടിക്കൽ ക്ലാസുകൾ..... എല്ലാം ഞങ്ങൾക്ക് ലക്ഷ്യങ്ങളാണ്...

നന്ദി പറയാനുള്ളത് :
ഒരുപാടൊരുപാട് ഫുട്ബോൾ പ്രേമികൾ, ടീമുകൾ, പരിശീലകർ, താരങ്ങൾ... എണ്ണിയാൽ തീരില്ല.
ഒരു വർഷത്തെ പ്രവർത്തനത്തിൽ ഞങ്ങളെ പിന്തുണച്ച ഞങ്ങളുടെ സൗത്ത് സോക്കേഴ്സ് കുടുംബാംഗങ്ങൾ,ഐ എം വിജയൻ മുതൽ ഷഹബാസ് അഹമ്മദ്  വരെയുള്ള മലയാളികളായ ഇന്ത്യൻ താരങ്ങൾ, ഇയാൻ ഹ്യൂം, സഹൽ പോലെയുള്ള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ,ഉബൈദ്, രാഹുൽ പോലുള്ള മലയാളി ഐ ലീഗ് താരങ്ങൾ, നാരായണമേനോൻ സാറിനെ പോലെയുള്ള പ്രശസ്ത പരിശീലകർ, ഇന്ത്യൻ u16, 17, 19, 23, സീനിയർ ടീം & സ്റ്റാഫ്‌, എഫ് സി കേരള ടീം & സ്റ്റാഫ്‌, ഡൽഹി ഡയനാമോസ് ടീം & സ്റ്റാഫ്‌, പ്രമുഖ ഓൺലൈൻ സ്പോർട്സ് മാധ്യമങ്ങൾ, പത്രമാധ്യമ സുഹൃത്തുക്കൾ, മറ്റു അഭ്യുദയകാംക്ഷികൾ.... എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി... 
പരിഹസിച്ചവർ, പുച്ഛിച്ചു തള്ളിയവർ, വാട്സ്ആപ്പ് - ഫേസ്ബുക്ക്‌ മാധ്യമങ്ങളിലൂടെ പൊങ്കാലയിട്ട് സഹകരിച്ചവർ... ഞങ്ങൾക്ക് പോരാടി മുന്നേറാൻ ഊർജ്ജം തന്ന നിങ്ങൾക്കും നന്ദി.

Labels

Followers