ഐ എസ് എൽ അഞ്ചാം സീസണിന് ഒരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ് ,
നന്നായി തന്നെ ആണോ ഒരുങ്ങിയത് എന്ന സംശയത്തിൽ ആരാധകരും
----------------------------------------
ഐ എസ് എൽ അഞ്ചാം സീസൺ ഇങ്ങ് അടുത്തിരിക്കെ ടൂർണമെന്റിൽ പങ്കെടുക്കാൻ ടീമുകൾ തയ്യാറെടുത്തു കഴിഞ്ഞു . ഒട്ടുമിക്ക ടീമുകളും പ്രീസീസൺ ടൂറിൽ ആണ് .
കേരളത്തിന്റെ കൊമ്പന്മാർ വമ്പുകാട്ടാൻ പരിശീലന കളരി തെരഞ്ഞെടുത്തത് തായ്‌ലൻഡിൽ ആണ് .
തായ്‌ലൻഡ് കളരിയിൽ പയറ്റി തെളിഞ്ഞാണ് നമ്മുടെ ചേകവന്മാർ വരുന്നത് എന്ന് പറയുമ്പോഴും ആരാധകർ സംശയത്തിൽ തന്നെ ആണ് ,
ലാലിഗ വേൾഡ് ടൂർണമെൻറിൽ വമ്പൻ ടീമുകളോട് കൊമ്പുകോർത്തു തുടങ്ങിയ ബ്ലാസ്റ്റേഴ്സിൽ ഒരുപാട് പ്രതീക്ഷകൾ ആണ് ആരാധകർ വെച്ച് പുലർത്തിയത് . തങ്ങളുടെ ബ്ലാസ്റ്റേഴ്‌സ് ഈ തവണ എല്ലാം നല്ല രീതിയിൽ തുടങ്ങും എന്ന വിശ്വാസം അവർക്ക് ഉണ്ടായി .
എന്നാൽ പ്രീസീസണിൽ കണ്ട കാഴ്ച്ച മറിച്ചായിരുന്നു .
കൊമ്പന്മാർ പരിശീലനത്തിനായി തെരഞ്ഞെടുത്തത് അക്കാദമി ടീമുകളെ ആണ് എന്ന വാർത്ത നെഞ്ച് പിളരുന്ന വേദനയോടെ ആണ് ശ്രവിച്ചത് .
ഇതിന്റെ ഇടയിൽ പല വിവാദങ്ങളും ഉണ്ടായി .
ബാങ്കോക്ക് എഫ് സി യും ആയി കളിച്ചു എന്ന വാർത്ത ബ്ലാസ്റ്റേഴ്‌സ് പുറത്ത് വിട്ടു , എന്നാൽ അവർ ബ്ലാസ്റ്റേഴ്സുംമായി തങ്ങൾ കളിച്ചിട്ടില്ല എന്ന അവകാശ വാദവും ആയി വന്നു . ഇതിനെ കുറിച്ച് യാതൊരു തരത്തിലുള്ള മറുപടിയും ആയി ബ്ലാസ്റ്റേഴ്‌സ് അധികൃതർ വന്നില്ല . ആരാധകരെ ഇത് തെല്ലുഒന്നും അല്ലാ ചൊടിപ്പിച്ചത് .
തുടർന്ന് പോർട്ട് എഫ് സി (B) , തായ്‌ലൻഡ് U20 , ബാങ്കോക്ക് യുണൈറ്റഡ് (B) തുടങ്ങിയ ടീമുകളും ആയി പരിശീലന മത്സരങ്ങൾ കളിച്ചു , എല്ലാത്തിലും വിജയം കൊമ്പന്മാർക്ക് ഒപ്പം ആയിരുന്നു .
കഴിഞ്ഞ സീസണുകൾ പോലെ ആരാധകരിൽ ഒരു ആവേശം കാണാൻ കഴിയുന്നില്ല . ഒരുപാട് പ്രതീക്ഷകളും അവകാശ വാദങ്ങളും ആയി വന്ന സീസണുകൾ പലതും നമ്മൾ കണ്ടതാണ് , ഇനി കളികൾ കണ്ടതിനു ശേഷം വിലയിരുത്താം എന്നാണ് ആരാധകപക്ഷം.
നല്ലതിനെ നമ്മൾ മലയാളികൾ നല്ലത് തന്നെ എന്ന് പറയും.. എന്നാൽ തെറ്റ് കണ്ടാൽ അത് ചൂണ്ടി കാണിക്കുകയും അതിനെ വിമർശിക്കുകയും ചെയ്യും .
എന്നാൽ ബ്ലാസ്റ്റേഴ്സനെ വിമർശിക്കുമ്പോൾ ഒരുകൂട്ടം ആളുകൾ അവരെ മോശം ആയി കാണുകയും മോശം ആയി പെരുമാറുകയും പ്ലാസ്റ്റിക് ഫാൻ ആക്കുകയും ചെയ്യുന്ന പ്രവണത സോഷ്യൽ മീഡിയയിൽ കണ്ട് വരുന്നു .
നമ്മുടെ നാട്ടിൽ ഒരു മഹാ ദുരന്തം ഉണ്ടായപ്പോൾ ഒറ്റകെട്ടായി നിന്ന് അതിജീവിച്ചവർ ആണ് നമ്മൾ , ആ ആർജവത്തോടെ നമ്മുടെ ബ്ലാസ്റ്റേഴ്സും ഈ സീസണിൽ പന്ത് തട്ടും എന്ന് നമുക്ക് പ്രതീക്ഷിക്കാം
0 comments:
Post a Comment