സച്ചിൻ ടെണ്ടുൽക്കർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തിൽ നിന്ന് പിൻവാങ്ങിയതും അതുമായി ബന്ധപ്പെട്ട വാർത്തകളുമാണ് രണ്ട് ദിവസമായി ഇന്ത്യൻ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയം..
സച്ചിന്റെ ഓഹരികൾ വാങ്ങിയത് ദുബായ് ആസ്ഥാനമായുള്ള മലയാളി വ്യവസായ പ്രമുഖർ എം.എ യുസുഫ് അലി ആണെന്നും അല്ലെന്നും സച്ചിൽ ഓഹരികൾ വിറ്റത് നിമംഗഢ പ്രസാദിനാണെന്നും പ്രസാദും ചിരഞ്ജീവിയുമാടങ്ങുന്ന മറ്റ് ഷെയർ ഹോൾഡേഴ്‌സ് സച്ചിന്റെ ഓഹരികൾകൂടി ഏറ്റെടുക്കുകയാണ് ഉണ്ടായതെന്നുമൊക്കെയുള്ള വ്യത്യസ്തമായ വാർത്തകളാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്..
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച്. സച്ചിൻ തന്റെ 20% വരുന്ന ഓഹരി നിമംഗഢ പ്രസാദിന്റെ നേതൃത്വതിലുള്ള ആന്ധ്രാ ആസ്ഥാനമായ കമ്പനിക്കാണ് വിറ്റിരിക്കുന്നത്. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട എഗ്രിമെന്റിൽ സച്ചിൽ ഒപ്പുവെച്ചു കഴിഞ്ഞു.
പ്രസാദ് ഈ ഓഹരികൾ മൊത്തത്തിൽ ലുലു ഗ്രൂപ്പിന് കൈമാറും അതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിൽ ആണ്.
ദൈവത്തിന്റെ അവതാരകടമകൾ നിർവഹിച്ചു തന്നെ ആണ് പടിയിറക്കവും .
ഇനി തന്റെ താര പദവി ബ്ലാസ്റ്റേഴ്‌സ്ന് ആവശ്യം ഇല്ലാ എന്ന തിരിച്ചറിവ് തന്നെ ആണ് പടിയിറക്കത്തിന് കാരണവും .
ഉറങ്ങി കിടന്ന കേരളാ ഫുട്ബോൾനെ ഉണർത്തി എല്ലാവരിലേക്കും ഫുട്ബോൾ എന്ന ലഹരി നിറച്ചു് മലയാളികൾക്ക് ലക്ഷണ തികവുകൾ നിറഞ്ഞ തലയിടുപ്പ് ഉള്ള ഒരു കൊമ്പനെ സമ്മാനിച്ച് ആണ് നമ്മുടെ ക്രിക്കറ്റ് ദൈവത്തിന്റെ മടക്കം .
പുറത്ത് വരുന്ന റിപോർട്ടുകൾ ശെരിയെങ്കിൽ ലുലു ഗ്രൂപ്പ് ഏറ്റെടുത്താൽ കൊമ്പന്മാർക്ക് മുന്നിൽ വളർച്ചയുടെയും മാറ്റത്തിന്റെയും മറ്റൊരു വാതിൽ തുറക്കുകയായി എന്ന് നിസംശയം പറയാം
അതെ ഇനി കേരളകരയുടെ ക്ലബ്ബ് ഇനി കേരളത്തിനും മലയാളികൾക്കും സ്വന്തം
ആരാധകർ കാത്തിരിക്കുന്നു നല്ല ഒരു വർത്തക്കായി.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
Sachin😰
ReplyDelete