ക്രിക്കറ്റ് ദൈവം ബ്ലാസ്റ്റേഴ്സനെ കൈവിട്ടതിൽ ഏറെ സങ്കടം എന്ന് ഫുട്ബോൾ ഇതിഹാസം
സച്ചിൻ തന്റെ ഓഹരി കൈമാറ്റം ചെയ്തതിൽ വിഷമം പങ്ക് വെച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ .
സച്ചിനെ പോലെ ഉള്ള ഒരാൾ ബ്ലാസ്റ്റേഴ്‌സ് വിടുന്നത് അത്ര നല്ല കാര്യം ആയി കാണാൻ കഴിയില്ല .
എന്നിരുന്നാലും നമ്മൾ മലയാളികളുടെ സ്വന്തം ടീം ആയി മാറിയ നമ്മുടെ കൊമ്പനെ ആരാധകർ കൈ വിടില്ല എന്ന് അദ്ദേഹം പറഞ്ഞു
ഉറങ്ങി കിടന്ന കേരള ഫുട്ബോൾ നെ ഉണർത്തി കൊണ്ടുവന്നതിൽ ബ്ലാസ്റ്റേഴ്‌സ് വഹിച്ച പങ്ക് ചെറുത് ഒന്നും അല്ലാ
അതുപോലെ തന്നെ ഒരുപാട് ടീമുകൾ ഉണ്ടായിട്ടും നമ്മുടെ സ്വന്തം കേരളാ ടീമിനെ ഏറ്റുഎടുക്കാൻ കാണിച്ച സച്ചിന്റെ മനസ്സ് അത് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .
ഈ അവസരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഉം സച്ചിന് നന്ദി പറഞ്ഞു .
എല്ലായിപ്പോഴും ഇതിഹാസം തങ്ങളുടെ കൂടെ ഉണ്ടായിരുന്നു
ടീമിന്റെ ഭാഗം അല്ലെങ്കിൽ കൂടിയും സച്ചിനും മഞ്ഞപ്പട യുടെ അംഗം ആണ് എന്ന് അവർ കൂട്ടി ചേർത്തു.
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment