Thursday, September 20, 2018

സച്ചിൻ കളി കാണാൻ എത്തിയത് കേവലം പ്രതിഫലത്തിന് വേണ്ടിയോ..?




ന്ത്യൻ ഫുട്ബോൾ ലോകത്തെ ലോകമെങ്ങും പ്രശസ്തമാക്കുന്നതിൽ ഏറെ പങ്കു വഹിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ സൂപ്പർ ലീഗ് തുടക്കത്തിൽ തന്നെ കേരളത്തിന്റെ ഫ്രാഞ്ചെസി ഏറ്റെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം  സച്ചിൻ മുന്നോട്ടു വന്നപ്പോൾ എല്ലാവരും ഹർഷാരവത്തോടെയാണ് ആ വാർത്ത സ്വീകരിച്ചത്.കൊച്ചിയിൽ നടക്കുന്ന ഓരോ ഹോം മത്സരങ്ങളിലും സച്ചിന്റെ മുഖം ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ ആരാധകർ "സച്ചിൻ.. സച്ചിൻ.."   ആർപ്പു വിളികളുമായി കരഘോഷം ഉയർത്തുന്നത് ഐ എസ് എല്ലിലെ പതിവ് കാഴ്ചയായിരുന്നു. എന്നാൽ നാലു സീസണുകൾക്കിപ്പുറം സച്ചിൻ ബ്ലാസ്റ്റേഴ്സിലെ തന്റെ ഉടമസ്ഥാവകാശം ഉപേക്ഷിച്ചു പോയത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ  ഞെട്ടലോടെയാണ് കേട്ടത്.തന്റെ ഓഹരികൾ സഹ ഉടമസ്ഥർ ആയിരുന്ന ചിരഞ്ജീവിക്കും അല്ലു അരവിന്ദിനും നൽകിയാണത്രെ സച്ചിൻ ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥാവകാശം ഒഴിഞ്ഞത്. തന്റെ ഹൃദയം ഇപ്പോഴും ബ്ലാസ്റ്റേഴ്സിനായി മിടിക്കുന്നു എന്നാണ് സച്ചിൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്ത പുറത്തു വരുന്നത് തന്റെ സ്വന്തം ടീം കൂടിയായ ബ്ലാസ്റ്റേഴ്സിന്റെ കളികൾ കാണാൻ കൊച്ചിയിൽ  വരുന്നതിനു സച്ചിൻ ഒരു കോടി രൂപയാണ് പ്രതിഫലമായി നേടിയിരുന്നത് എന്നാണ്. കേരളത്തിൽ സച്ചിൻ എന്ന പ്രതിഭയോടുള്ള ആരാധന കച്ചവടമാക്കി എന്ന രീതിയിലാണ് മാധ്യമ വാർത്തകൾ വരുന്നത്. ഇപ്പോൾ തന്നെ നഷ്ടത്തിൽ പോകുന്ന ക്ലബ്ബിന്റെ ഈ അവസ്ഥയിൽ കളികാണാൻ വരുന്ന ഉടമക്ക് ഒരു കോടി കൂടി നൽകുന്നതിൽ മറ്റു ഉടമകൾക്കുള്ള അതൃപ്തിയാണത്രെ സച്ചിന്റെ വിടവാങ്ങലിന് പിന്നിൽ.  ക്ലബിന്റെ നഷ്ടക്കണക്കാണ്  സച്ചിനെ ടീമിൽ നിന്നുള്ള പുറം തിരിയലിന് കാരണം എന്ന വാർത്തകൾക്ക് ഇതോടെ കൂടുതൽ വിശ്വാസ്യത കൈവരിക്കുകയാണ്. നിരവധി ദേശീയ - സ്പോർട്സ് - ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്ത ശരിവെക്കുന്നുണ്ട്.
സച്ചിൻ എന്ന ക്രിക്കറ്റ് താരത്തെക്കാൾ ബ്ലാസ്റ്റേഴ്‌സ് എന്ന കേരളത്തിന്റെ ടീമിന്റെ ഉടമയെ സ്നേഹിച്ച ആരാധകർക്ക് വളരെ വേദനയുണ്ടാക്കിയ ഒന്നായിരുന്നു ഉടമസ്ഥതാ കൈമാറ്റം.  എന്നാൽ സീസൺ തുടങ്ങാനിരിക്കെ പുറത്തു വരുന്ന പുതിയ വാർത്തകളിൽ അന്തം വിട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

കടപ്പാട്: നാഷണൽ ഓൺലൈൻ മാധ്യമങ്ങൾ 

0 comments:

Post a Comment

Blog Archive

Labels

Followers