പ്രീ സീസൺ പരിശീലന മത്സരങ്ങളുടെ ഭാഗമായി തായ്‌ലൻഡിൽ പര്യടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തായ് ലീഗ് 3 ടീമായ ബാങ്കോക് എഫ്.സിക്കെതിരെ തകർപ്പൻ വിജയം.
പതിനേഴാം മിനിറ്റിൽ യുവതാരം ലെൻ ഡൗങ്ങൽ ആദ്യ ഗോൾ നേടി ഗോൾവേട്ടക്ക് തുടക്കം കുറിച്ചു പിനീട് എഴുപതാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് എഴുപത്തിമൂന്നാം മിനിറ്റിൽ സെർബിയൻ താരം സ്‌റ്റോഹനോവിച്ച് 80 ആം മിനിറ്റിൽ ഖർപ്പൻ എന്നിവർ ഗോളുകൾ നേടി. 86ആം മിനിറ്റിൽ ബാങ്കോക് എഫ്.സി ആശ്വാസഗോൾ നേടി.
സെപ്റ്റംബർ 21 വരെ തായ്‌ലൻഡിൽ പരിശീലനം തുടരുന്ന ബ്ലാസ്റ്റേഴ്‌സിന് ഇനി നാല് പരിശീലന മൽസരങ്ങൾ കൂടി അവശേഷിക്കുന്നുണ്ട്..
0 comments:
Post a Comment