ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നൊരുക്കമായി പ്രീ സീസൺ ട്രൈനിംഗിനായി സ്വീഡനിലേക്ക് പോവാനിരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി യാത്ര ഉപേക്ഷിച്ചു.
നിലവിൽ മുൻ ഈസ്റ്റ് ബംഗാൾ ഡച്ച് പരിശീലകൻ ഈൽകോ ഷറ്റോറിയുടെ കിഴിൽ ടീം പ്രീ സീസൺ ട്രെയിനിങ് ആരംഭിച്ചു കഴിഞ്ഞു. തുടർ പരിശീലനങ്ങൾ ഇന്ത്യയിൽ തന്നെ തുടരാനാണ് ടീമിന്റെ തീരുമാനം.
കഴിഞ്ഞ സീസണിൽ കളിച്ച 18 മത്സരങ്ങളിൽ 13 എണ്ണത്തിലും തോൽവി ഏറ്റുവാങ്ങിയ നോർത്ത് ഈസ്റ്റ് ഈ സീസണിൽ മികച്ച വിദേശ താരങ്ങളെ ടീമിൽ എത്തിച്ച് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
0 comments:
Post a Comment