സെമിപോരാട്ടത്തിന് തയ്യാറെടുത്ത് നീലക്കടുവകൾ
സെമിപോരാട്ടത്തിന് തയ്യാറെടുത്ത് നീലക്കടുവകൾ..
സാഫ് കപ്പിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ യുവനിര മാലിദ്വീപിനെ കെട്ടുകെട്ടിച്ചാണ് സെമി ബർത്ത് ഉറപ്പിച്ചത്. ആദ്യ പകുതിയിൽ നിഖിൽ പൂജാരിയും മൻവീർ സിങ്ങും നേടിയ ഗോളുകൾക്കാണ് നീലക്കടുവകളുടെ വിജയം.സെമിയിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഒരു കാലഘട്ടത്തിന് ശേഷം ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലുള്ള പാകിസ്ഥാൻ ടീമിനെയാണ്. അതു കൊണ്ട് സെമിഫൈനൽ മത്സരം ആവേശപ്പോരാട്ടം ആകുമെന്നതിൽ സംശയം ഇല്ല.. ഇനം ഏതായാലും പാകിസ്താനെതിരെ മത്സരിക്കുമ്പോൾ ഉള്ള വൈകാരികത ഇവിടെയും കാണാം. പന്ത്രണ്ടാം തീയതിയാണ് ഇന്ത്യ - പാക് സെമി.
എഴുതിയത്: അബ്ദുൾ റസാഖ്
0 comments:
Post a Comment