കേരള ബ്ലാസ്റ്റേഴസിന്റെ അഞ്ചാം സീസണിലേക്കുള്ള ഔദ്യോഗിക ജഴ്സി കൊച്ചിയില്‍ വെച്ചുനടന്ന വർണ്ണാഭമായ ചടങ്ങിൽ പുറത്തിറങ്ങി. സൂപ്പർ സ്റ്റാർ മോഹൻലാൽ ചടങ്ങിൽ ശ്രദ്ധാ കേന്ദ്രമായി. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗുഡ്‌വിൽ അംബാസിഡറായി മോഹൻലാലിനെ പ്രഖ്യാപിച്ചത് ആരാധകരിൽ ആവേശമായി.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥരും, പരിശീലകരും, ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
സച്ചിൽ ടീം വിട്ട സാഹചര്യത്തിൽ ആ വലിയ വിടവ് നികത്താനാവും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പുതിയ അംബാസിഡർ ആയി മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാലിനെ തന്നെ ഇറക്കിയത്തിലൂടെ ഉദ്ദേശിക്കുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം സഹകരിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു.
ഈ മാസം 29ന് കേരള ബ്ലാസ്റ്റേഴ്‌സും കൊൽക്കത്തയുമായി നടക്കുന്ന ഉൽഘാടന മത്സരത്തോടെ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 5ന് കൊടിയേറും...
SouthSoccers
0 comments:
Post a Comment